Tuesday, November 07, 2006

“ഹായ് ഹോദൂസ്”

പതിവുപോലെ ഒരു കാപ്പിയും വാങ്ങി, സ്റ്റുഡന്‍സ് കോര്‍ണറില്‍ ഇരിക്കുമ്പോള്‍ പെട്ടെന്നൊരു വിളി,

“ഹായ് ഹോദൂസ്“

വാക്കുകളുടെ ഉറവിടം കുറച്ച് പുസ്തകങ്ങളുമായി നില്‍ക്കുന്ന ഒരു ഇസ്രായേലി ആയതു കൊണ്ട് വലിയ കൌതുകമൊന്നും തോന്നിയില്ല. ഹോദു എന്നാല്‍ ഹീബ്രുവില്‍ ഇന്‍ഡ്യ അല്ലെങ്കില്‍ ഇന്‍ഡ്യാക്കാരന്‍. ആര്‍ക്കു കണ്ടാലും ഞാന്‍ ഇന്ത്യാക്കാരിയാണെന്ന് ഒറ്റനോട്ടത്തിലറിയാം. ‘എന്തിനാ വെറുതെ ഹീബ്രു അറിയാത്ത എന്റെ അടുത്ത് ഹീബ്രു പുസ്തകങ്ങളൊക്കെയായി ‘ എന്ന ഒരു ധ്വനി കലര്‍ത്തി പറഞ്ഞു.

“ഐ ഡോനോ ഹീബ്രു“. അപ്പോള്‍ ഇസ്രായേലി പ്രസംഗം തുടങ്ങി.

“നിങ്ങള്‍ ഇന്ത്യാക്കാരിയല്ലേ?“ “അതേ“

“ഹിന്ദൂവാണോ?“ “അല്ല“

“നിങ്ങള്‍ക്ക് ഹിന്ദുവിസത്തെ കുറിച്ച് അറിയാന്‍ ആഗ്രഹമുണ്ടൊ? ഞാന്‍ ഇവിടെ ഒരു വേദാന്ത സംഘടനയിലെ അംഗമാണ്.“

“ഹേ, ഹെന്ത്? വേദാന്തം?”

ഞാന്‍ വെറുതെ വെറുതെ ഞെട്ടി. പാശ്ചാത്യ ലോകത്ത് കബാല പോലെയൊ അതിലേറെയുമൊ ഹിന്ദുയിസം ഫാഷന്‍ ആണെന്ന് കേട്ടിരുന്നെങ്കിലും ഈ ഇട്ടാവട്ട ഇസ്രായേലില്‍ ഇങ്ങനെ ഒരുത്തനെ ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല.പിന്നെ അയാള്‍ കുറേ ഹിന്ദുയിസം, വേദാന്തം ഒക്കെ പ്രസംഗിച്ചു.

അയാള്‍ ഹിന്ദുവാണത്രേ. പേരു ഉദാര ദാസ്. അതിന്റെ അര്‍ത്ഥം അയാള്‍ കഷ്ടപ്പെട്ട് വിവരിച്ച് തന്നു. ജനിച്ചതും വളര്‍ന്നതും ഇസ്രായേലില്‍. മാതാപിതാക്കള്‍ എവിടുത്തുക്കാരാണെന്ന് പറയാന്‍ അയാള്‍ കൂട്ടാക്കിയില്ല. മാതാപിതക്കളുടെ മതവും അയാളുടെ ഹിന്ദുയിസവുമായി ബന്ധമില്ല എന്ന്. 5 ജന്മം മുന്‍പ് അയാള്‍ ഇന്ത്യയില്‍ ജനിച്ചിരുന്നു പോലും. ( ഞാന്‍ ആദ്യം മനസ്സില്ലാക്കിയത് 5 തലമുറ മുന്‍പ് ഇന്ത്യയില്‍ ആയിരുന്നു എന്നാ‍ണ്. കൂടുതല്‍ ചോദിച്ചപ്പോഴാണ് 5 തലമുറയല്ല, 5 ജന്മം മുന്നേ എന്നു മനസ്സിലായത്). ഇവിടുത്തെ യുദ്ധത്തിനെതിരെ സമാധാനം കൊണ്ട് വരാന്‍ വേദാന്തത്തിലൂടെ ശ്രമിക്കുന്ന സംഘനയിലെ അംഗമാണ് ഉദാര ദാസ്. ഈ സംഘടന ഇസ്രായേലിന്റെ വിവിധ സ്ഥലങ്ങളില്‍ സ്ഥിരം ക്ലാസ്സുകള്‍ നടത്തുന്നു. ഇസ്രായേലില്‍ ഇവരുടെ പ്രധാന ലക്ഷ്യം വേദാന്തത്തിലൂടെ സമാധാനം എന്നതാണ്. സസ്യാഹാരത്തെ മാത്രമെ ആ സംഘടന പ്രോത്സാഹിപ്പിക്കൂ. ആത്മാവിനേയും, പുനര്‍ജ്ജന്മങ്ങളേയും, ഗീതോപദേശത്തെയും, കൃഷ്ണലീലയേയും കുറിച്ച് അയാള്‍ വാചാലനായപ്പോള്‍ സത്യമായും എനിക്ക് ദേഷ്യത്തിന്റേയും, ബോറടിയുടേയും ഇടയ്ക്കുള്ള ഒരു വികാരമായിരുന്നു.

ഉദാര ദാസിന്റെ കൈയിലുള്ള പുസ്തകങ്ങള്‍ വാങ്ങി പകരം അവരുടെ സംഘടനയ്ക്ക് സംഭാവന നല്‍കണം. അതാണ് അയാളുടെ ഇപ്പോഴത്തെ ആവശ്യം. ആ സംഭാവന കൊണ്ടാണ് ഭക്തര്‍ക്ക് പ്രസാദം കൊടുക്കുന്നത്! പുസ്തകത്തില്‍ ഒന്ന് ഇന്‍ഡ്യന്‍ പാചകകുറിപ്പുകള്‍ ആണ്. അതിവിടത്തെ ബെസ്റ്റ് സെല്ലര്‍ ആണെന്നാണ് അയാള്‍ പറഞ്ഞത്.അതെന്തായലും അതില്‍ മലായ് കോഫ്ത ഉണ്ടെന്നറിഞ്ഞ് ഞാനൊന്നു വാങ്ങി. എന്റെ വീട്ടുടമസ്ഥ കുറേക്കാലം കൊണ്ട് മലായ് കോഫ്ത കുറിപ്പ് വേണം എന്ന് പറയുന്നു. പുസ്തകങ്ങളൊക്കെ ഉഗ്രന്‍. കൃഷ്ണന്റെ ഒന്നാന്തരം കളര്‍ പടങ്ങള്‍. പിന്നേയും മൂന്ന് പുസ്തകങ്ങള്‍ കൂടെ ഞാന്‍ വാങ്ങി. ഒന്ന് ഈശൊപനിഷത്ത് ഹീബ്രുവില്‍. (അത് ഇന്ത്യ, കേരളം എന്നൊക്കെ പറഞ്ഞാല്‍ സ്വര്‍ഗ്ഗം എന്ന് പ്രതീതി ധ്വനിപ്പിക്കും വിധം വാചാലനാകുന്ന പ്രൊഫസ്സര്‍ക്ക് കൊടുത്തു. വായിച്ചഭിപ്രായമറിയാന്‍.അഭിപ്രായമറിഞ്ഞീട്ടു വേണം ബാക്കി) മറ്റൊന്ന് ഒന്നു കുട്ടികള്‍ക്കുള്ള കൃഷ്ണ കഥകള്‍ (ഹീബ്രുവില്‍) മൂന്നാമത്തേത് Beyond birth & death എന്ന A. C. Bhaktivedanta Swami Prabhupada എഴുതിയ പുസ്തകം.

അയാള്‍ തന്ന ബ്രോഷറുകളൊക്കെ വാങ്ങി ലാബിലെത്തിയിട്ടും എന്റെ മുഖത്തെ ആശ്ചര്യചിഹ്നം മാറിയില്ല. ഇസ്രായേലില്‍ വേദാന്തമൊ? ജൂതന്മാര്‍ക്ക് വേണ്ടി ഉണ്ടാക്കിയ നാട്. അവിടെ അവര്‍ മാത്രം മതി എന്ന് പറയുന്നതിനിടയിലാണ് ജൂതന്മാര്‍ പിന്നെ ഹിന്ദുക്കളാകുന്നത്. വിരോധാഭാസം! ജുതായിസം ഒരു മതമല്ല, ഹിന്ദുയിസം പോലെ ഒരു സംസ്കാരം ആണ് എന്നൊക്കെ പല ജൂതന്മരും പറഞ്ഞ് വാചാലരാകറുണ്ട്. പക്ഷെ ഒരു മറുകണ്ടം ചാടല്‍ എന്തു മാത്രം പ്രസക്തമാണ്? വെറുതെ ചിന്തിക്കാന്‍ ചെലവൊന്നുമില്ലല്ലോ. ബ്രോഷ്രറില്‍ പറഞ്ഞിരിക്കുന്ന വെബ്സൈറ്റ് നോക്കി. വെബ്സൈറ്റ് മൊത്തം ഹീബ്രു ആണ്.

Beyond birth & death എന്ന പുസ്തകമെഴുതിയ A. C. Bhaktivedanta Swami Prabhupada എന്നയാളെ ഗൂഗ്ലി നോക്കി. International Society for Krishna Consciousness (ISKCON) എന്ന സംഘനയുടെ സ്ഥാപകനാണ് ഈ ബംഗാള്‍കാരന്‍. ഹരേ കൃഷ്ണ എന്ന പേരില്‍ അറിയപ്പെടുന്ന ആ സംഘടന തന്നെയാണ് ഇവിടെയും ഉള്ളത് എന്ന് ഞാന്‍ വാങ്ങിയ പുസ്തകങ്ങള്‍ കാണുമ്പോള്‍ ഊഹിക്കാം. ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഹരേ കൃഷ്ണയ്ക്ക് ശാഖകള്‍ ഉണ്ട്. ഭക്തി വേദാന്ത സ്വാമി പ്രഭുപാദയുടെ ബഹുമാനാര്‍ത്ഥം ഇന്‍ഡ്യാ ഗവണ്മെന്റ് സ്റ്റാമ്പും ഇറക്കിയിട്ടുണ്ട്. ലോകത്തിന്റെ ഏതാണ്ടെല്ലാഭാഗത്തുമായി സ്കൂളുകള്‍ മുതല്‍ റസ്റ്റോറണ്ട് വരെ ഉണ്ട് ഹരേ കൃഷ്ണയ്ക്ക്. (സസ്യാഹാരം പ്രോത്സാഹിപ്പിക്കാനാകണം.)

പറഞ്ഞ് വന്നത് ഇതൊന്നുമല്ല. നമ്മള്‍ ടോയലറ്റ് പേപ്പറാക്കാന്‍ പോകുന്ന ഈ വേദാന്തങ്ങളുടെ ആഗോളതല വാണിജ്യവത്കരണം കണ്ട് ഞാന്‍ മൂക്കും കുത്തി വീണതും 75 ഷെക്കല്‍ കളഞ്ഞതും ആണ്! എന്തായാലും 75 ഷെക്കല്‍ പോയി എന്നാല്‍ ഇസ്രയേല്‍ക്കാരുടെ ഇന്ത്യ ബന്ധത്തിനെ കുറിച്ചും (ഞാന്‍ കണ്ടതും) ഒന്ന് എഴുതിയേക്കാം.

ഇന്ത്യ, ഇസ്രായേല്‍ക്കര്‍ക്ക് ഒരു ഫാന്റസി നാടാണ്. ഏത് രാജ്യം സന്ദര്‍ശിക്കാനാണ് കൂടുതല്‍ താല്പര്യം എന്ന് ഒരു 21-25 വയസ്സുള്ള ഒരു ഇസ്രായേലിയോട് ചോദിച്ചാല്‍ പത്തില്‍ അഞ്ച് പേരും (ഒരേകദേശ കണക്കണേ) ഇന്ത്യാ എന്ന ഉത്തരമായിരിക്കും തരുക. 17 വയസ്സു മുതല്‍ മൂന്ന് വര്‍ഷക്കാലത്തെ നിര്‍ബന്ധ പട്ടാളസേവനം കഴിഞ്ഞ് മിക്ക ഇസ്രായേലികളും അഞ്ചോ ആറോ മാസം പലരാജ്യങ്ങളും കറങ്ങി നടക്കും. പട്ടാള ജീവിതത്തിന്റെ കാഠിന്യം മനസ്സീന്ന് പോകാനാണ് ഈ യാത്ര. മിക്കവരുടേയും ആദ്യ തിരഞ്ഞെടുപ്പ് ഇന്ത്യയാണ്. ഇതിന് പലകാരണങ്ങള്‍ ഉണ്ട്. പ്രധാനമായത് സാമ്പത്തീകം തന്നെ. യൂറോപ്പിനേക്കാളും ഇന്ത്യന്‍ യാത്രയ്ക്ക് പോക്കറ്റിനു കനം കുറച്ച് മതി.മാത്രമല്ല യൂറോപ്പിനേക്കാളും വ്യതസ്തത ഏഷ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. പിന്നെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ എന്ന ഒരു വലിയ രാജ്യത്ത് 6 മാസം ചെലവിടാന്‍ ഒരുപാട് സ്ഥലം ഉണ്ടെന്ന തോന്നലാവാം. ഇന്ത്യയില്‍ നിന്നും ഒരുപാട് ക്രിസ്ത്യന്‍ ടൂറിസ്റ്റ്കള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കറുണ്ട്. (യുദ്ധകാലത്ത് പോലും കണ്ടിരുന്നു പലരേയും!) ഇരു രാജ്യങ്ങളും തമ്മില്‍ ആരോഗ്യകരമായ സഹകരണമാണ് ബയോടെക്നോളജി, പ്രതിരോധം എന്നീ ഗവേഷണ (ഗവേഷണേതര) രംഗങ്ങളില്‍ നിലനില്‍ക്കുന്നത്. തന്മൂലം ധാരാളം ഇസ്രായേല്‍ ഗവേഷകരും, ഗവേഷക വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ വര്‍ഷങ്ങളോളം താമസിക്കുന്നു, തിരിച്ചും ( ഞാന്‍ ഉദാഹരണം). ഇന്ത്യയില്‍ 6 മാസമോ അതില്‍ കൂടുതലോ ചെലവിടുന്നവര്‍ക്ക് ഹിന്ദുവിസത്തിനോട് അടുപ്പം തോന്നുന്നതില്‍ അസ്വഭാവികതയൊന്നും ഇല്ല. പക്ഷേ അവര്‍ ഹിന്ദുക്കളാകുക എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തന്നെ. ജൂത മതം ഔദ്യോഗിക മതമായ ഇസ്രായേലില്‍, ലോകത്തിന്റെ ഏത് കോണിലുള്ള ജൂതനും സ്വയമേ ഇസ്രായേല്‍ പൌരനാകുന്ന നിയമമുള്ളൊരു നാട്ടില്‍ ഒരു ഹിന്ദുമതപരിവര്‍ത്തനത്തിന്‍ തീരെ സാധ്യത കാണുന്നില്ല.

ഹിന്ദുയിസം ഇത്രയൊക്കെ ഇവിടെ പരക്കുന്നുണ്ടെങ്കില്‍ അതിനു മൂന്ന് കാരണങ്ങളാണ് എനിക്കു പ്രധാനമായും തോന്നുന്നത്.

1. അതിന്റെ മൌലീകവും, ചിന്തോദ്ദീപകങ്ങളുമായ ആശയങ്ങള്‍. പാശ്ചാത്യലോകത്തിന് തികച്ചും നൂതനമായി തോന്നാവുന്ന അനേകായിരം അറിവുകളും ആശയങ്ങളും അടങ്ങിയ ഹിന്ദുയിസത്തെ അടുത്തറിയുമ്പോള്‍, അതും അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ അവ ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍, കൂടുതല്‍ കൂടുതല്‍ അതിനെ കുറിച്ച് അറിയാനുള്ള ത്വര ഉണ്ടാവുക സ്വാഭാവികം.

2. ഒരു ഫാഷന്‍ തരംഗം എന്ന നിലയ്ക്ക്. ബ്രിട്ട്നി പിയേഴ്സ് ഹിന്ദുമതം സ്വീകരിച്ച്, നെറ്റിയില്‍ സിന്ദൂരവും ഇട്ട് നടന്ന് നീങ്ങിയ കാഴ്ച അത്ര വേഗം മറക്കാന്‍ പറ്റില്ലല്ലോ. ഇവിടേയും പൊട്ട് ഒരു ഫാഷനായി വരുന്നു. നെറ്റിക്ക് പകരം കവിളിലൊക്കെയാണ് അധികവും കാണാറ് എന്ന് മാത്രം! ഇന്ത്യയില്‍ നിന്നുള്ള കോട്ടണ്‍, സില്‍ക്ക് ഇതിനൊക്കെയും ആരാധകര്‍ ഏറെയാണ്.

3.സാധനങ്ങളും സേവങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് യൂസര്‍ എന്‍ഡില്‍ എത്തിക്കുന്ന ആഗോള കച്ചവടതന്ത്രം. ഇന്ത്യന്‍ കോട്ടണ്‍ എന്ന് പറഞ്ഞാല്‍ എന്ത് കൂറ തുണിയും ഒരുപാട് കാശു കൊടുത്ത് വാങ്ങുന്ന ഈ രാജ്യത്ത് ചെലവാക്കാന്‍ പറ്റുന്ന ഒന്നാതരം ചരക്കാണ് ഹിന്ദുയിസം കുപ്പിയിലാക്കിത്. ഇളനീരു കുടിക്കാത്ത നമ്മള്‍ കോള കുടിക്കുന്നത് പോലെ. ജൂതമതം നോക്കി നടത്താന്‍ റിലീജിയസ് ജൂതന്മാര്‍ എന്ന ഒരു കൂട്ടരുണ്ട്. അപ്പോള്‍ നോണ്‍ റിലീജിയസ് ജൂതന്മാര്‍ക്കുള്ള കോളയാണ് നമ്മുടെ കുപ്പിയിലാക്കിയ ഹിന്ദുയിസം.

ഈ മൂന്നാമത് പറഞ്ഞ കാര്യത്തെ കുറിച്ച് ചിന്തിച്ചാല്‍ (പിന്നെ അന്തമില്ല). എന്തായാലും വേദങ്ങള്‍ തട്ടില്‍ പുറത്ത് നിന്നും വലിച്ചെറിയുന്നവര്‍ ശ്രദ്ധിക്കുക. അതു പെറുക്കുയെടുത്ത് മുറിച്ച് കഷ്ണങ്ങളാക്കി കുപ്പിയിലടച്ച് വില്‍ക്കാനിതാ ഒരുകൂട്ടര്‍! ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു ബാര്‍ട്ടര്‍ സബ്രദായം ആണ്. പാശ്ചാത്യലോകം അവരുടെ ഉത്പന്നങ്ങള്‍ (മാത്രം) നമുക്ക് തരുന്നു. നമ്മള്‍ നമ്മുടെ കൈയിലുള്ളത് അവര്‍ക്ക് കൊടുക്കുന്നു.

വാല്‍കഷ്ണം: ഉദാരദാസിന്റെ സംക്രിഷ് (സംസ്കൃതം ഇംഗ്ലീഷില്‍ എഴുതുന്നതിനെ എന്താ പറയാ?) ശ്ലോകങ്ങളും അതിന്റെ വിവരണവും കേട്ട് മുഷിഞ്ഞ എന്നിലെ മലയാളി മൂരാച്ചി: ‘ ഞങ്ങളുടെ തുപ്പല്‍ കോളാമ്പിയില്‍ നിങ്ങളെനിക്ക് അമ്പലപ്പുഴ പാല്‍പായസം വിളമ്പുന്ന കാലം വിദൂരത്തൊന്നുമല്ല സുഹൃത്തേ!‘(തുപ്പല്‍ കോളാമ്പി പ്രയോഗത്തിനു കടപ്പാട് തൃശ്ശൂര്‍ പി.സി തോമസ്)

17 comments:

ഡാലി said...

ഹായ് ഹോദൂസ്: നമസ്കാരം ഇന്ത്യാക്കരേ

പാര്‍വതി said...

ഇത് പഴയ വീഞ്ഞാണ്, എന്നാലും അതിന്റെ കൈകളുടെ ശക്തിയും നീളവും ആശ്ചര്യപെടുത്തുന്നു, നടക്കട്ടെ, ഒരിക്കലും മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ടാവില്ല, അത് അവിടെയും ഇവിടെയും ഒരു പോലെ പ്രസക്തം.

-പാ‍ര്‍വതി.

സിബു::cibu said...

ഡാലി പുസ്തകം വാങ്ങിയല്ലോ എന്നതില്‍ മാത്രമാണെനിക്കത്ഭുതം. ഡാലിയുടെ അഡ്രസ്സ് തന്നേ. ഞാനും കുറച്ച്‌ കുറുപ്പടികളും വായിക്കാന് പറ്റാത്ത പുസ്തകങ്ങളുമായി കുറച്ച്‌ പൈസയുണ്ടാക്കാന്‍ പറ്റുമോ എന്ന്‌ നോക്കട്ടെ :)

ഇത്തിരിവെട്ടം|Ithiri said...

പുതിയ കുപ്പിയില്‍ തന്നെ...

Jo said...

innu lokatthu ettavum kooduthak vilkkapedunnathenthaanennu chodichaal "Spirituality" ennu thanneyaanuttharam.

enthiaa verathe paaschaathyare maathram kuttam parayane? nammade naattile Potta, Muringoor, Jerusalem thudangiya dhyaana kendrangalum, Sree(x3)Ravi Shankar, Amritananda Mayi, Sai Baba thudangiya manushya daivangalum, ivarudeyokke pirakeyodunna kOTi kanakkinu aalkkaareyum nokkooo... paaschaathyar ethra bhedham!!!

Anonymous said...

ഡാലീ,
അവരും ജീവിക്കട്ടെ - വേദാന്തം കൊണ്ടാണെങ്കില്‍ അങ്ങനെ.

ഓ.ടൊ. മാത്രുഭൂമിയിലൊക്കെ വലിയ ലേഖനമൊക്കെ വന്നിട്ടും നമ്മുടെ ജോയുടെ മലയാളം എഴുതാനുള്ള ബുദ്ധിമുട്ട് കാണുമ്പൊ വിഷമം തോന്നുന്നു.

snow-diamond said...

നല്ലൊരു ശതമാനത്തിന്റെ സമാധാനം നശിപ്പിച്ച ഇസ്രായേലിലെ ജൂതന്സമാധാനം കിട്ടാന്‍ ഇത്രയൊന്നും സാഹസപ്പെടേന്ട ആവശ്യം ഇല്ല.ന്യായമായ അവകാശങള്‍ വകവച്ചുകൊടുക്കാന്‍ സന്‍മനസ് കാണിച്ചാല്‍ മതി.യൂറോപ്പിന്റെ അടുക്കളയില്‍ നിന്നും ആട്ടിയോടിച്ചപ്പോള്‍ കയറിക്കിടക്കാന്‍ ഉമ്മറം കൊടുത്തവന്റെ വീടും നാടും കാടൂം വെട്ടിപ്പിടിച്ച് അവന്റെ അയല്കാരനെ കൂടീ കൊന്നൊടുക്കാന്‍ കാണിക്കുന്ന് ഈ വ്യഗ്രതക്ക് തിരിച്ചടി നേരിടുക തന്നെ ചെയ്യും .
ഇസ്രയേലിലെ അന്ധകാരം ഇനിയും കനക്കട്ടേ....പുതിയൊരു പുലരികായി,ഇസ്രായേല്‍ എന്ന വേട്ടക്കാരന്‍ ഈ ലോകത്തുനിന്നു ഇല്ലായ്മ ചെയ്യുന്ന ഒരു യുഗപ്പിറവിക്കായ് .....
ഞങളുടേ കാത്തിരുപ്പ് ....

ഡാലി said...

പാര്‍വതി: മതം എന്ന് പറയുന്ന സാധനം വില്പന ചരക്കയിട്ട് കാലമേറെയായി. ആദ്യായിട്ട് എനിക്കൊരു പറ്റ് പറ്റിയത് ഞാന്‍ എഴുതിയെന്നെ ഉള്ളൂ.

സിബു: 75 ഷെക്കലും വേസ്റ്റ് ആയി എന്നാ‍ ആ പോസ്റ്റ് എഴുതിയപ്പോള്‍ കരുതിയത്. ഒന്നൂടെ മറച്ച് നോക്കിയപ്പോള്‍ ആ കുട്ടികള്‍ക്കുള്ള പുസ്തകം അച്ചടിച്ചിരിക്കുന്നത് ഹീബ്രു നിക്കൂദ് സബ്രദായത്തില്‍. ഉപകാരപ്പെടും ( സിബു ഓര്‍ക്കുന്നുണ്ടാവില്ലാല്ലേ ;) ) അങ്ങനെ ഒരിത്തിരി സമാധാനം.

ഇത്തിരി: പഴയ വീഞ്ഞ് ആണെങ്കില്‍ വില കൂടുതലാ

ജോ: ഹെയ് ജൊ തെറ്റിദ്ധരിച്ചൊ? ഞാന്‍ നമ്മുടെ ആള്ക്കാരെ( ഇന്ത്യാക്കാരെ) കുറിച്ച് തന്നെയല്ലേ എഴുതിയിരിക്കണേ? പാശ്ചാത്യരെ മാത്രമായിട്ട് ഞാന്‍ കുറ്റം പറഞ്ഞിട്ടില്ലാട്ടൊ. മതങ്ങള്‍ ഇന്ന് എവിടേയും പലപല ലേബലുകളില്‍ കുപ്പിയില്‍ വില്‍ക്കപ്പെടുന്നു, വാസ്തവമാണത്, എത്ര കണ്ണടച്ചാലും.

അനോണി: ഇവിടുത്തുകാര്‍ക്ക് ജീവിക്കാന്‍ വേദാന്തം ഒന്നും വേണ്ടാന്ന് തോന്നണു. ഇനിപ്പോ ജീവിക്കാനാണെങ്കില്‍ ആവട്ടെ.

മഞ്ഞു രത്നമേ (സ്നോ ഡയമണ്ട്, നല്ല പേര്) അങ്ങനെയൊക്കെ ശപിച്ചീട്ടൊക്കെ വല്ല കാര്യവും ഉണ്ടോ? ആരും അത്ര മോശക്കരല്ലന്നാണ് എനിക്ക് മനസ്സിലാവണേ? എല്ലാവര്‍ക്കും അഭികാമ്യമായ നീതി എന്നൊന്നുണ്ടോ? ഒരു നൂറ്റാണ്ട് ആയി ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം എങ്കില്‍ അതിനും എത്രയോ നൂറ്റാണ്ടുകളായി ജൂതന്മാര്‍ തെരുവിലായിരുന്നു. ജൂതനു സമാധാനം വിധിച്ചീട്ടില്ല എന്ന് തോന്നുന്നു. (അല്ലെങ്കില്‍ ആര്‍ക്കാണ് സമാധാനം? സന്മനസ്സുള്ളോര്‍‍ക്ക് മാത്രം എന്നല്ലേ) കണ്ണിനു പകരം കണ്ണില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

snow diamand said...

ജൂതന്മാര്‍ എങനെ തെരുവിലാവതിരിക്കും?
ഡാലി തന്നെ എവിടെയൊക്കെയോ
ഉദ്ധരിക്കുന്ന പഴയനിയമത്തിലെ
ഓരോ വരികള്‍ ക്കും ജീവന്‍ 
നല്കുകയാണെങ്കില്‍ അതില്‍ എത്ര പ്റവാചകന്മാരുടെ ചോരപ്പാടുകള്‍ ഉന്ടാകും ?പഴയനിയമത്തിലെ, ദൈവത്തിന്റെ ശാപം മാത്രമാണിത്.
ഇനി യൂറോപ്യന്‍ ചെയ്തെന്നു പറയുന്ന് ക്രൂരതക്കു പരിഹാരം നല്കേന്റത് പലസ്തീന്‍ കാരല്ലല്ലോ!രന്ടാം ലോകമഹായുദ്ധം 
മാറിനിന്നു വീക്ഷിച്ച അമേരിക്കയെ
തങ്കളുടെ സ്വാറ്ഥ താല്പര്യങള്ക്കായി യുദ്ധമുഖത്തേക്കു കൊന്ടുവന്നതും 
പിന്തിരിഞ റഷ്യയെ വാഗ്ദാനങ്ങള്‍ 
നല്കി വീന്ദും യുധം ചെയ്യിച്ചതും 
......ഒടുവിലെ വേള്‍ ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വരെ
ഈ പിശാചുക്കളുടെ കറുത്തതോ
വെളുത്തതോ ആയ കൈകളുന്ട്.ഏതു നാട്ടിളെയും കൂട്ടിക്കോടുപ്പുകാരും 
കൊള്ളപ്പലിശകാരും മാരകായുദ്ധങള്‍ 
വ്യവസായമാക്കിയവരും അന്നും
 ഇന്നും ഇവരാണ്.എങ്കിലും 
അവരിലും നിക്ഷ്പക്ഷരുന്ട്.
സന്മനസുള്ളവരും ,
അവരാകട്ടെ സമുദായത്തിന്റെ ചെയ്തികളില്‍ സ്വാസ്ഥ്യം 
നഷ്റ്റപ്പെട്ടവരാണ്.

ചില നേരത്ത്.. said...

ഡാലീ.
ഇസ്രയേലിന്റെ രാഷ്ട്രീയത്തിനെ കുറിച്ചല്ലാതെ, അവിടുത്തെ സംസ്കാരത്തെയും ജീവിതങ്ങളേയും പറ്റി വായിക്കുന്നത് ഈ ബ്ലോഗില്‍ മാത്രമാണെന്നതിനാല്‍, നന്ദി, വെറും വാക്കിലൊതുങ്ങുന്നില്ല.

സങ്കുചിത മനസ്കന്‍ said...

ഡാലീ.
ഇസ്രയേലിന്റെ രാഷ്ട്രീയത്തിനെ കുറിച്ചല്ലാതെ, അവിടുത്തെ സംസ്കാരത്തെയും ജീവിതങ്ങളേയും പറ്റി വായിക്കുന്നത് ഈ ബ്ലോഗില്‍ മാത്രമാണെന്നതിനാല്‍, നന്ദി, വെറും വാക്കിലൊതുങ്ങുന്നില്ല.

(sorry for copying u ibru, u sais it.)

പെരിങ്ങോടന്‍ said...

ഡാല്യേ ‘ഹരേ-കൃഷ്ണ’ക്കാരും ഡേവിഡ് ഫ്രാലിയും Ed V യും മറ്റും പഠിപ്പിക്കുന്ന വേദാന്തവും ആത്മീയതയും ഹിന്ദു ജീവനകലയുമായി ബന്ധപ്പെട്ട കാര്യങ്ങളാ. അതില്‍ എക്കാലവും പാശ്ചാത്യര്‍ മയങ്ങിപ്പോയിട്ടുണ്ടു് (ഹിപ്പിയിസത്തില്‍ നമ്മളിലെ കൂട്ടരും മയങ്ങിയതു പോലെ) ഇന്ത്യയിലെത്തുന്ന കൂട്ടര്‍ക്കിടയില്‍ ആയുര്‍വേദം പോലെ കാപ്സ്യൂള്‍ പരുവത്തില്‍ വില്‍ക്കപ്പെടുന്നതാണു ഹിന്ദു ജീവനകലയും. ആത്മീയതയും വേദാന്തവും ഉപരിപ്ലവമായിരിക്കുന്ന ഇക്കൂട്ടരില്‍ നിന്ന് വ്യത്യസ്തരായി യതിയും നടരാജഗുരുവുമെല്ലാം ഉണ്ടല്ലോ, താല്പര്യമുള്ളവര്‍ക്കു ഈ മഹത്തുക്കളുടെ ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തൂ.

ദില്‍ബാസുരന്‍ said...

ഡാലി ചേച്ചീ,
ഹരേ കൃഷ്ണ (ISKCON) ഒരു കോര്‍പ്പറേറ്റ് സ്വഭാവമുള്ള ആത്മീയ സംഘടനയല്ലേ. ബാംഗ്ലൂരിലെ ഇവരുടെ അമ്പലം കണ്ടിട്ടുണ്ട്. ശരിക്കും മാര്‍ക്കറ്റിങ് പഠിച്ച് ചെയ്യുന്നവരാണ്.പായ്ക്കറ്റില്‍ കിട്ടുന്ന ആത്മീയത,ബ്രാന്റ് നെയിം ഹരേ കൃഷ്ണ. പക്ഷേ അതും ആത്മീയത തന്നെയാണ്. അതില്‍ നിന്നും ശാന്തിയും സമാധാനവും ആനന്ദവും കണ്ടെത്തുന്നവരുണ്ട്.പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും ഒക്കെ നല്ല നിലയില്‍ നല്‍കാന്‍ ഇവര്‍ പരിശ്രമിയ്ക്കുന്നുമുണ്ട്. വേണ്ടവര്‍ക്ക് വിശ്വസിക്കാം.അല്ലാ‍ത്തവര്‍ക്ക് വിമര്‍ശിയ്ക്കാം. രണ്ടും വേണ്ടങ്കില്‍ കണ്ടില്ലെന്ന് നടിയ്ക്കാം. ഈ ഒരു സ്വാതന്ത്ര്യവും സ്വയം ചിന്തിയ്ക്കാനുള്ള ‘സ്പേസു‘മാവണം ഈ സംസ്കാരത്തിന്റെ ആകര്‍ഷണീയതയും. എല്ലാം ഒന്നിന്റെ വിവിധ മുഖങ്ങള്‍ അല്ലേ? എല്ലാം ഒന്ന് തന്നെ.അഹം ബ്രഹ്മാസ്മി.

പാശ്ചാത്യര്‍ക്ക് പുതുമ തോന്നുന്നതില്‍ അല്‍ഭുതമില്ല.ബൂലോഗത്ത് നടന്ന ശ്രീ ശ്രീ അടിപിടികള്‍ക്ക് ശേഷം കിട്ടിയ ആദ്യ അവസരത്തില്‍ ശ്രീ.രവിശങ്കറിന്റെ കണ്ണൂരിലെ പരിപാടി മുഴുവന്‍ ശ്രദ്ധിച്ചിരുന്നു കണ്ടു.അദ്ദേഹം പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. "In the west spirituality was in consant contradiction with science where as here in the east, science and spirituality were never mutually exclusive. In the west they always said you believe first, then you will have experience where as in the east they said you experience first and then you decide whether to believe or not."

ഞാന്‍ കാട് ക്രോസ് ചെയ്ത് ഇറങ്ങട്ടെ. അപ്പോള്‍ പറഞ്ഞ് വന്നത് ഇസ്രായേലികള്‍ ഇന്ത്യന്‍ സംസ്കാരത്തില്‍ അല്ലെങ്കില്‍ ഈസ്റ്റേണ്‍ സംസ്കാരങ്ങളില്‍ ആകൃഷ്ടരാകുന്നതില്‍ എനിയ്ക്ക് അല്‍ഭുതമില്ല എന്നാണ്. അവര്‍ക്കിത് ഒരു പുതുമയാണ്. കൂടാതെ അല്‍പ്പം സ്വതന്ത്രചിന്തയുടെ ശുദ്ധവായുവുമാവാം.

Anonymous said...

[url=http://www.cgoldseller.com/serverlist13.asp?gid=31&gname=SilkRoad%20Online]warhammer gold[/url] [url=http://www.cgoldseller.com/serverlist13.asp?gid=31&gname=SilkRoad%20Online]warhammer money[/url] [url=http://www.cgoldseller.com/serverlist13.asp?gid=31&gname=SilkRoad%20Online]warhammer accounts[/url] [url=http://www.tibiacrystal.com]tibia money[/url] [url=http://www.tibiacrystal.com]tibia gold[/url] [url=http://www.tibiacrystal.com]tibia item[/url] [url=http://www.rsgold-accounts.com/accounts.htm]runescape accounts[/url] [url=http://www.rsgold-accounts.com/accounts.htm]buy runescape accounts[/url] [url=http://www.rsgold-accounts.com/index-1.htm]runescape money[/url] [url=http://www.rsgold-accounts.com/index-1.htm]runescape gold[/url] [url=http://www.rsgold-accounts.com/index-1.htm]runescape gp[/url] [url=http://www.rsgold-accounts.com/powerleveling.htm]runescape power leveling[/url] [url=http://www.rsgold-accounts.com/powerleveling.htm]runescape powerleveling[/url] [url=http://www.rsgold-accounts.com/powerleveling.htm]cheap rs2 powerleveling [/url] [url=http://www.rsgold-accounts.com/equipments.htm]runescape equipment[/url] [url=http://www.rsgold-accounts.com/equipments.htm]buy rs equipment[/url] [url=http://www.rsgold-accounts.com/runes.htm]runescape runes[/url] [url=http://www.rsgold-accounts.com/runes.htm]cheap rs2 runes[/url] [url=http://www.rsgold-accounts.com/logs.htm]runescape logs[/url] [url=http://www.rsgold-accounts.com/logs.htm]cheap rs2 logs[/url] [url=http://www.rsgold-accounts.com/othergoods.htm]runescape items[/url] [url=http://www.rsgold-accounts.com/othergoods.htm]buy runescape items[/url] [url=http://www.rsgold-accounts.com/questpoint.htm]runescape quest point[/url] [url=http://www.rsgold-accounts.com/questpoint.htm]rs2 quest point[/url] [url=http://www.rsgold-accounts.com/questpoint.htm]cheap runescape questpoint[/url] [url=http://www.rsgold-accounts.com/FAQ.htm]runescape gold[/url] [url=http://www.rsgold-accounts.com/FAQ.htm]runescape items[/url] [url=http://www.rsgold-accounts.com/FAQ.htm]runescape power leveling[/url] [url=http://www.cgoldseller.com/rs1.asp]runescape money[/url] [url=http://www.cgoldseller.com/rs1.asp]runescape gold[/url] [url=http://www.cgoldseller.com/rs1.asp]buy runescape gold[/url] [url=http://www.cgoldseller.com/rs1.asp]buy runescape money[/url] [url=http://www.cgoldseller.com/rs1.asp]runescape items[/url] [url=http://www.cgoldseller.com/rs01.asp]runescape accounts[/url] [url=http://www.cgoldseller.com/rs1.asp]runescape gp[/url] [url=http://www.rsgold-accounts.com/FAQ.htm]runescape accounts[/url] [url=http://www.rsgold-accounts.com/FAQ.htm]runescape money[/url] [url=http://www.cgoldseller.com/RunescapePowerleveling.asp]runescape power leveling[/url] [url=http://www.cgoldseller.com/RunescapePowerleveling.asp]runescape powerleveling[/url] [url=http://www.cgoldseller.com/serverlist1.asp?gid=18&gname=Tibia]tibia gold[/url] [url=http://www.cgoldseller.com/serverlist2.asp?gid=19&gname=Dofus]dofus kamas[/url] [url=http://www.cgoldseller.com/serverlist2.asp?gid=19&gname=Dofus]buy dofus kamas[/url] [url=http://www.cgoldseller.com/serverlist5.asp?gid=23&gname=World%20of%20Warcraft%20-%20USA]wow power leveling[/url] [url=http://www.cgoldseller.com/serverlist5.asp?gid=23&gname=World%20of%20Warcraft%20-%20USA]wow powerleveling[/url] [url=http://www.rsgold-accounts.com/questpoint.htm]runescape questpoint[/url] [url=http://www.rsgold-accounts.com/questpoint.htm]rs2 questpoint[/url] [url=http://www.cgoldseller.com/serverlist5.asp?gid=23&gname=World%20of%20Warcraft%20-%20USA]Warcraft PowerLeveling[/url] [url=http://www.cgoldseller.com/serverlist5.asp?gid=23&gname=World%20of%20Warcraft%20-%20USA]Warcraft Power Leveling[/url] [url=http://www.cgoldseller.com/serverlist5.asp?gid=23&gname=World%20of%20Warcraft%20-%20USA]World of Warcraft PowerLeveling[/url] [url=http://www.cgoldseller.com/serverlist5.asp?gid=23&gname=World%20of%20Warcraft%20-%20USA]World of Warcraft Power Leveling[/url] [url=http://www.cgoldseller.com/serverlist6.asp?gid=24&gname=Hellgate%20London]Hellgate money[/url] [url=http://www.cgoldseller.com/serverlist6.asp?gid=24&gname=Hellgate%20London]Hellgate gold[/url] [url=http://www.rsgold-accounts.com/logs.htm]buy runescape logs[/url] [url=http://www.rsgold-accounts.com/othergoods.htm]buy rs2 items[/url] [url=http://www.rsgold-accounts.com/othergoods.htm]cheap runescape items[/url] [url=http://www.cgoldseller.com/serverlist6.asp?gid=24&gname=Hellgate%20London]Hellgate London gold[/url] [url=http://www.cgoldseller.com/serverlist14.asp?gid=32&gname=Guild%20Wars]Guild Wars Gold[/url] [url=http://www.cgoldseller.com/serverlist14.asp?gid=32&gname=Guild%20Wars]buy Guild Wars Gold[/url] [url=http://www.rsgold-accounts.com/accounts.htm]runescape items[/url] [url=http://www.rsgold-accounts.com/accounts.htm]rs2 accounts[/url] [url=http://www.rsgold-accounts.com/equipments.htm]cheap rs2 equipments[/url] [url=http://www.rsgold-accounts.com/index-1.htm]buy runescape money[/url] [url=http://www.rsgold-accounts.com/index-1.htm]buy runescape gold[/url] [url=http://www.rsgold-accounts.com/runes.htm]buy runescape runes[/url] [url=http://www.cgoldseller.com/rs1.asp]runescape money[/url] [url=http://www.cgoldseller.com/rs1.asp]runescape gold[/url] [url=http://www.rsgold-accounts.com/powerleveling.htm]cheap rs2 powerleveling [/url] [url=http://www.cgoldseller.com/serverlist11.asp?gid=29&gname=EVE%20online]eve isk[/url] [url=http://www.cgoldseller.com/serverlist11.asp?gid=29&gname=EVE%20online]eve online isk[/url] [url=http://www.rsgold-accounts.com/powerleveling.htm]buy runescape power leveling[/url] [url=http://www.rsgold-accounts.com/powerleveling.htm]rs2 power leveling[/url] [url=http://www.tibiacrystal.com]tibia gold[/url] [url=http://www.tibiacrystal.com]tibia item[/url] [url=http://www.cgoldseller.com/rs01.asp]runescape accounts[/url] [url=http://www.cgoldseller.com/serverlist10.asp?gid=28&gname=Fiesta]Fiesta Silver[/url] [url=http://www.cgoldseller.com/serverlist10.asp?gid=28&gname=Fiesta]Fiesta Gold[/url] [url=http://www.cgoldseller.com/serverlist3.asp?gid=20&gname=Scions%20of%20Fate]Scions of Fate Gold[/url] [url=http://www.cgoldseller.com/serverlist6.asp?gid=24&gname=Hellgate%20London]Hellgate Palladium[/url] [url=http://www.cgoldseller.com/serverlist6.asp?gid=24&gname=Hellgate%20London]Hellgate London Palladium[/url] [url=http://www.cgoldseller.com/serverlist3.asp?gid=20&gname=Scions%20of%20Fate]SOF Gold[/url] [url=http://www.cgoldseller.com/serverlist4.asp?gid=22&gname=Age%20Of%20Conan]Age Of Conan Gold[/url] [url=http://www.cgoldseller.com/serverlist4.asp?gid=22&gname=Age%20Of%20Conan]AOC Gold[/url] [url=http://www.cgoldseller.com/serverlist12.asp?gid=30&gname=ArchLord]ArchLord gold[/url] [url=http://www.tibiacrystal.com]tibia money[/url] [url=http://www.tibiacrystal.com]tibia gold[/url] [url=http://www.rsgold-accounts.com/accounts.htm]runescape accounts[/url] [url=http://www.rsgold-accounts.com/index-1.htm]runescape gold[/url] [url=http://www.rsgold-accounts.com/powerleveling.htm]cheap rs2 powerleveling [/url] [url=http://www.cgoldseller.com/serverlist12.asp?gid=30&gname=ArchLord]buy ArchLord gold[/url] [url=http://www.cgoldseller.com/serverlist9.asp?gid=27&gname=Dungeons%20&%20Dragons%20Online]DDO Plat[/url] [url=http://www.cgoldseller.com/serverlist9.asp?gid=27&gname=Dungeons%20&%20Dragons%20Online]Dungeons and Dragons Online Plat[/url] [url=http://www.cgoldseller.com/serverlist8.asp?gid=26&gname=Lord%20of%20the%20Rings%20Online(US)]lotro gold[/url] [url=http://www.cgoldseller.com/serverlist7.asp?gid=25&gname=Lord%20of%20the%20Rings%20Online(EU)]lotro gold[/url] [url=http://www.cgoldseller.com/serverlist7.asp?gid=25&gname=Lord%20of%20the%20Rings%20Online(EU)]buy lotro gold[/url] [url=http://www.cgoldseller.com/serverlist8.asp?gid=26&gname=Lord%20of%20the%20Rings%20Online(US)]buy lotro gold[/url]

I am so happy to get some aion kina from my friends. They know I need aion online kina, they give me. So I always can get some aion gold from my friends. I buy aion kina with my spare money. It makes me happy that I can still earn some cheap aion kina.

Anonymous said...

Once I played Aion, I did not know how to get strong, someone told me that you must have aion kina. He gave me some aion online kina, he said that I could buy aion kina, but I did not have money, then I played it all my spare time. From then on, I got some aion gold, if I did not continue to play it, I can sell cheap aion kina to anyone who want.