Monday, August 21, 2006

ഹിസ്ബുല്ല ലക്ഷ്യം വച്ച ഹൈഫയിലെ ഓയില്‍ റിഫൈനറി

  Posted by Picasa

10 comments:

അരവിന്ദ് :: aravind said...

ഇത് ഓയില്‍ റിഫൈനറിയോ?
കള്ളം!
ഇതെന്റെ വീട്ടില്‍ ഡൈനിംഗ് ടേബിളിന്റെ പുറത്ത് ഉപ്പും കുരുമുളകും വച്ചേക്കണ ഡപ്പീസ് പോലെയുണ്ടല്ലോ!
;-))

ഡാലി said...

അയ്യോ അരവിന്ദാ..കള്ളമല്ല. വീട്ടില്‍ നിന്നും എകദ്ദേശം 2 കി.മി. വ്യതാസത്തിലാ ആശാന്റെ കിടപ്പ്. രാത്രിയിലെ ഈ വര്‍ണ്ണ കാഴ്ച്ച നന്നായി ആസ്വദിച്ചിരുന്നു. യുദ്ധമാണ് ഇതിനെ ഒരു ശാപമാക്കിയത്. ഇവിടെ ഈ ഒരു റിഫൈനറിയേ ഉള്ളൂത്രേ.

Unknown said...

നേര്‍മൊഴീ..അങ്ങു ഹൈഫയിലാണോ താമസം? ഹൊ. അങ്ങനെയൊരാളെ നകുലന്‍ കാത്തിരിക്കുകയായിരുന്നു. യോന യാഹവ്‌ എന്നൊരാളാണോ അവിടുത്തെ മേയര്‍? പുള്ളി ആളു കമ്മ്യൂണിസ്റ്റ്‌ ആണെന്നും പുള്ളി ഈയിടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളെ മുഴുവന്‍ വിമര്‍ശിച്ചു എന്നും ഒക്കെ കേട്ടു. നിങ്ങള്‍ ചുമ്മാ വോട്ടുകിട്ടാന്‍ വേണ്ടി ഇസ്രായേലിനെ തള്ളിപ്പറയുകയും ലെബനന്‍ ഐക്യദാര്‍ഡ്യം പ്രസംഗിച്ചുനടക്കുകയും ചെയ്യല്ലേ എന്നും പറഞ്ഞ്‌. തങ്ങള്‍ ഗതി കെട്ടിട്ടാണ് ഹിസ്ബുള്ളയെ ആക്രമിക്കുന്നതെന്നും അവരുടെ താവളങ്ങള്‍ മുഴുവന്‍ തകര്‍ക്കപ്പെടുന്നതു വരെ സൈനികപിന്മാറ്റം പാടില്ല എന്നും അദ്ദേഹം പറഞ്ഞു എന്നുമൊക്കെ കേള്‍ക്കുന്നു. (പണ്ട്‌ 2000-ല്‍ ലബനനില്‍ നിന്നുള്ള പിന്മാറ്റത്തിനായി നെസറ്റില്‍ വാദിച്ചു വിജയിച്ച ആളാണത്രെ കക്ഷി)
വോട്ടിന്‍റെ കാര്യമോര്‍ത്ത്‌ മുസ്ലിം തീവ്രവാദത്തിനു നേരെ കണ്ണടക്കരുതെന്നും അല്ലെങ്കില്‍ നിങ്ങള്‍ സ്വയം കുഴിതോണ്ടുന്നതിനു തുല്യമാണ് എന്നുമൊക്കെ ഉപദേശിച്ചു എന്നും പറയപ്പെടുന്നു.
ഇതൊക്കെ സത്യമാണോ നേര്‍മൊഴീ?

ഒരു ഇംഗ്ലീഷ്‌ പത്രത്തിലാണ് ഇതൊക്കെ വായിച്ചത്‌. മലയാളം പത്രങ്ങളൊന്നും ഒരക്ഷരം മിണ്ടിയില്ല അതേപ്പറ്റി. നോക്കട്ടെ. തമസ്കരിക്കപ്പെടുന്ന ഇത്തരം വാര്‍ത്തകളിലേക്ക്‌ തുറന്നു വച്ച ജാലകമാണ് ഈ എളിയവന്‍റെ ‘കാണാപ്പുറം’. സമയം കിട്ടുകയാണെങ്കില്‍ നകുലന് ഒരു പുറം ഈ വാര്‍ത്തയ്ക്കായി മാറ്റി വയ്ക്കണമെന്നുണ്ട്‌. എഴുതാന്‍ ശ്രമിക്കാം.

ഡാലി said...

നകുലാ, ഞാന്‍ ഹൈഫയില്‍ തന്നെ. ഇസ്രായേല്‍ അറബ് സമൂഹത്തിന്റെ ഹിസ്ബുള്ളയോടുള്ള നിലപാട് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ ഒന്നു പരാമര്‍ശിച്ചു പോയിരുന്നു. ലബനാന്‍ അവരുടെ നേഷന്‍സ് ആണെന്നും ഇസ്രായേലികള്‍ അവരുടെ സിറ്റിസണ്‍സ് ആണെന്നും. നസറുള്ള ഹൈഫയിലെ അറബ് സമൂഹത്തോട് ഒഴിഞ്ഞു പോകാന്‍ പറഞ്ഞപ്പോള്‍, അത് നിരസിച്ചു കൊണ്ട് അവര്‍ പറഞ്ഞതാണിത്. ആരും തന്നെ വീണ്ടും അഭയര്‍ത്ഥികളാകാന്‍ ആഗ്രഹിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു.ഹിസ്ബുള്ളയും ഇസ്രായേലും ആക്രമണം നിറുത്തണം എന്നും അവര്‍ ആവശ്യപ്പെട്ടു. ഹിസ്ബുള്ളയുടെ ആക്രമണം യുദ്ധത്തിനു മുന്നേ അതിര്‍ത്തി പ്രദേശത്ത് വളരെ കൂടതലായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

യോന യാഹവ് തന്നെ ഇവിടുത്തെ മേയര്‍.ഇസ്രായേല്‍ ലേബര്‍ പാര്‍ട്ടി. ദേ വിക്കി ലിങ്ക്
http://en.wikipedia.org/wiki/Yona_Yahav
ആദ്യം എഴുതിയതൊക്കെ ഹൈഫ മേയര്‍ ആണ് പറഞ്ഞത്, അതായത് യോന യാഹവ്. ഇതില്‍ ഹൈഫക്കാര്‍ക്ക് അല്‍ഭുതം ഒന്നുമില്ല. കാരണം
ഹൈഫയില്‍ അറബികളും ജൂതന്മരും ഏറ്റവും കൂടുതല്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്നു. പകുതിയും അറബികളണ്.അറബ് ക്രിസ്ത്യനും മുസ്ലീമും. അവരെല്ലാം ലേബര്‍ പാര്‍ട്ടിക്കാരാണ്. അവര്‍ക്ക് ഇസ്രായേല്‍ ഭരണകൂടത്തില്‍ പത്തോളം സീറ്റും ഉണ്ട്.
കൂടുതല്‍ അറിയണമെങ്കില്‍ ചോദിച്ചോളൂ.

Rasheed Chalil said...

ഡാലീ ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. സുരക്ഷിതയായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം..

പരസ്പരം said...

അല്പം വൈകിയെങ്കിലും ഡാലി സുരക്ഷിതയായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. ഇടയ്ക്ക് പോസ്റ്റുകളൊന്നുമില്ലാഞ്ഞതിനാല്‍ ബൂലോഗത്തിലെ എല്ലാവരും അല്പം വ്യാകുലപ്പെട്ടിരുന്നു. പിന്നെ ഈ റിഫൈനറി ടാങ്കുകള്‍ ഇത്ര കളര്‍ഫുളായിട്ടുള്ളത് ഫോട്ടോ ട്രിക്കോ അതോ ഒറിജിനലോ?

ഡാലി said...

പരസ്പരം, ഇത് ഒറിഗിനല്‍ തന്നെ. അവര്‍ രാത്രിയില്‍ ഇങ്ങനെ പച്ചയും നീലയും വര്‍ണ്ണ വെളിച്ചത്തിലാന് കാണാറ്‌. അടുത്ത് തന്നെ ഒരു വിമാനത്താവളം ഉണ്ട്. അത് കൊണ്ടാവണം.
യുദ്ധമൊക്കെ കഴിഞ്ഞു എന്നു വിശ്വസിക്കാം.

Promod P P said...

ദൈവമേ.. എന്നാണ്‌ ഇതൊന്ന് അവസാനിക്കുക? രാഷ്ട്രങ്ങള്‍ രാഷ്ട്രങ്ങളെ ആക്രമിക്കുന്നു,മതങ്ങള്‍ മതങ്ങളെ ആക്രമിക്കുന്നു,സംസ്കാരങ്ങള്‍ സംസ്കാരങ്ങളെ ആക്രമിക്കുന്നു.. ഈ യുദ്ധങ്ങള്‍, രാഷ്ട്രാധിപരുടെ കൈക്കരുത്ത്‌ പ്രദര്‍ശിപ്പിക്കാന്‍ മാത്രമായുള്ള പൊങ്ങച്ചങ്ങളായി മാറുകയാണല്ലൊ!!!

ധര്‍മ്മപുരാണത്തിലെ വരികള്‍ ഓര്‍ത്ത്‌ പോകുകയാണ്‌
" ചരിത്രം സൃഷ്ടിക്കുന്ന വിടനായ നേതാവും, നിരര്‍ത്ഥകങ്ങളായ യുദ്ധങ്ങളില്‍ ചെന്ന് മരിയ്ക്കുന്ന മന്ദബുദ്ധിയായ പ്രജയും സിദ്ധന്മാരാകുന്നു"

Unknown said...

നേര്‍മൊഴീ, നകുലന്‍ വാക്കു പാലിച്ചുകേട്ടോ. നിങ്ങളുടെ ഹൈഫയിലെ മേയറുടെ അഭിപ്രായപ്രകടനം സത്യമായിരുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടതനുസരിച്ച്‌ ദാ അതേക്കുറിച്ച്‌ ഇവിടെ ഒരു പോസ്റ്റ്‌ പോസ്റ്റിയിട്ടുണ്ട്‌
http://koosism-exposed.blogspot.com/2006/09/blog-post_09.html

ഗിരീഷ്‌ എ എസ്‌ said...

tank u dali

Rachanakal nannavunnund..
iniyum ezhutuka...
njan kathirikkam