Friday, August 11, 2006

യുദ്ധം പിന്നെ സമാധാനം

യുദ്ധം പിന്നെ സമാധാനവും
ഒരുപാടുരക്കില്‍ വാക്കുകള്‍ക്കര്‍ത്ഥം
ഉരഞ്ഞു തീരുന്ന പോല്‍
വാക്കുകള്‍ അവ വെറും വാക്കുകള്‍

മഹായുദ്ധങ്ങള്‍, പിന്നെ ശീതയുദ്ധം
ഇന്നായപ്പോള്‍ സമാധാന യുദ്ധം
നാളെയാകുമ്പോള്‍ ശാന്തി യുദ്ധം
എല്ലാം വെറും നിഴല്‍ യുദ്ധം

ടാങ്കിനു മുന്‍പില്‍ ഗറില്ല യുദ്ധം
ബോംബിനു മുന്‍പില്‍ സിവിലിയനും
കുറെ പേര്‍ നേഷ്യന്‍സ്
വേറെ ചിലര്‍ സിറ്റിസണ്‍സ്*

കൊടി വീശാന്‍ ലോക്കല്‍ പോലിസ്
സിഗ്നലിന് ലോക പോലീസ്
നോക്കിയിരിക്കാന്‍ യുണയ്റ്റഡ് നേഷന്‍സ്
വാക്കുകള്‍ അവ വെറും വാക്കുകള്‍

തീരട്ടെ യുദ്ധം ചേരട്ടെ സമാധാനം
എനിക്കും പാടണം കവിയെ** പോല്‍
“യുദ്ധം കഴിഞ്ഞു കബന്ധങ്ങള്‍ ഉന്മാദ
നൃത്തം ചവുട്ടി കുഴച്ചു രണാങ്കണം”

* ലെബനോന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ അറബികളുടെ പ്രതികരണം “ Lebabon is our nation, Israelis are our citizens"
** കവി വയലാര്‍, കവിത രാവണ പുത്രി

18 comments:

അരവിന്ദ് :: aravind said...
This comment has been removed by a blog administrator.
Kalesh Kumar said...

ഡാലീ,ഡാലിയും കുടുംബവും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു.

ഡാലി said...

ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ് കലേഷേട്ടാ

അനംഗാരി said...

ഹായ് ഡാലി...
അഹങ്കാരത്തിന് കയ്യും കാലും വെച്ചവര്‍ക്കിടയില്‍, ദുര്‍ബലന്റെ പിടയുന്ന രോദനങ്ങള്‍ക്ക് സാക്ഷിയായി നീയിരിക്കുന്നു എന്ന തിരിച്ചറിവ് എന്നെ ആഹ്ലാദചിത്തനാക്കുന്നു.

Rasheed Chalil said...

ഡാലി എല്ലാവരും സുരക്ഷിതരാണെന്നു വിശ്വസിക്കുന്നു..

വളയം said...

യുദ്ധത്തിന്റെ ഉല്‍ക്കണ്ഠകള്‍ പങ്കുവെക്കുന്നു എന്നു മാത്രേ പറയാന്‍ കഴിയുന്നുള്ളൂ, ഡാലീ

അത്തിക്കുര്‍ശി said...

ഡാലി,
നന്നയിട്ടുണ്ട്‌! സുരക്ഷിതരെന്നറിഞ്ഞതില്‍ സന്തോഷം.

യുദ്ധങ്ങള്‍ക്ക്‌ ശേഷം സമാധാനം..
അതുണ്ടാകുന്നുവൊ?

അച്ചനെ നഷ്ടപ്പെട്ട കുരുന്നുകള്‍ക്‌,
അമ്മയെ നഷ്ടപ്പെട്ട ബാല്യങ്ങള്‍ക്‌,
പിഞ്ചോമനകള്‍ നഷ്ടപ്പെട്ട ഹതഭാഗ്യര്‍ക്‌,
സ്വന്തം കൂടാരങ്ങളും, ഭൂമിയും, പിന്നെ ആകാശവും നഷ്ടപ്പെട്ടവര്‍ക്‌'
എല്ലാം നഷ്ടപ്പെട്ടവര്‍ക്കെന്തു സമാധാനം?

യുദ്ധങ്ങള്‍ക്‌ ശേഷവും യുധങ്ങള്‍ മാത്രം! സംഘര്‍ഷങ്ങള്‍ മാത്രം, നൊംബരങ്ങളും വേദനകളും മാത്രം!

വെടിനിര്‍ത്തലിനു ശേഷവും, അവസാനം കൊല്ലപ്പെട്ടവന്റെ അവസാന ശ്വാസതിനപ്പുറവും യുദ്ധമ്മായിരിക്കും.. ആയുധങ്ങളില്ലാതതെങ്കില്‍ പോലും!

ഡാലി said...

അരവിന്ദാ, കലേഷേട്ടാ,പല്ലി,സു,കുടിയാന്‍ ചേട്ടാ, ഇത്തിരി, വളയം, കൈത്തിരി, അത്തി...
എല്ലാവര്‍ക്കും നന്ദീട്ടൊ.

ഇന്നു കേള്‍ക്കുന്നു നാളെമുതല്‍ വെടി നിര്‍ത്തലാണെന്ന്. അതിനെ കുറിച്ചു ബി. ബി. സി. യില്‍ വായിച്ചപ്പോള്‍ തമാശയാണ് തോന്നിയത്.

വെടി നിര്‍ത്തല്‍ രണ്ടു രാജ്യങ്ങളും അംഗീകരിക്കുന്നു. ഹിസ്ബുള്ള ഇവരുടെ തീരുമാനങ്ങളെ എതിര്‍ക്കില്ല എന്നും പറയുന്നു. യു. എന്‍. സേന വന്നീട്ടേ ഇസ്രയേല്‍ ലബനാന്‍ വിടൂ. പക്ഷെ ഇസ്രായേല്‍ സൈന്യം ലബനാന്‍ ഭൂമിയില്‍ നില്‍ക്കുന്ന വരെ ഹിസ്ബുള്ള അതിനെതിരെ പോരാടും. ഹിസ്ബുള്ള ആക്രമിച്ചാല്‍ ഇസ്രായേല്‍ സൈന്യം നോക്കിയിരിക്കില്ലത്രേ.

ഒരു ലൂപ് പ്രോഗ്രാം വായിച്ചപോലെ.

വെടിനിര്‍ത്തല്‍ എന്ന് ഉണ്ടാവും എന്നൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയെ ബി. ബി. സി. Uncertain peace എന്നു പറഞ്ഞ് ഒഴിഞ്ഞു.
http://news.bbc.co.uk/2/hi/middle_east/4787857.stm

ജൂതന്മാര്‍ പറയുന്നു, ഭ്രാന്തന്മരുടെ ഈ സ്ഥലത്തു വാര്‍ത്തകള്‍ മനസ്സിലാവണമെങ്കിലും കുറച്ച് ഭ്രാന്തു വേണമെന്ന്. ഭ്രാന്തില്ലത്തതാവാം എന്റെ പ്രശ്നം.
എന്തായലും ആര്‍ക്കും ഈ വെടി നിര്‍ത്തലിനെ കുറിച്ച് അത്ര വലിയ പ്രതീക്ഷ ഇല്ല.

നാളെ അറിയാം പൂരം തുടരുമോ ഇല്ലയൊ എന്ന്. (കാണാന്‍ പോകുന്ന പൂരം എന്തിനു പറഞ്ഞറിയണം)

Rasheed Chalil said...

ഡാലി സുഖം ആണെന്നറിഞ്ഞതില്‍ സന്തോഷം

Visala Manaskan said...

ഡാലിയും കുടുംബവും സുരക്ഷിതരായിരിക്കുന്നുവെന്നറിഞ്ഞതില്‍ വലിയ സന്തോഷം.

K.V Manikantan said...

ഡാലി തിരിച്ചെത്തിയതിലും നിങ്ങള്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതിലും വലിയ സന്തോഷം.

മുകളില്‍ വായിച്ച കവിത പക്ഷേ, എത്തേണ്ടിടത്ത്‌ എത്താത്തതുപോലെ.

എന്റെ ഒരു സുഹൃത്തും കവിയുമായ അനൂപ്‌ എഴുതിയ ഈ കവിത ഒന്ന് വായിക്കുമല്ലോ...

http://www.moonnamidam.com/30/anp.htm
കമന്റില്‍ ലിങ്കാന്‍ ആരെങ്കിലും ഒന്ന് പറഞ്ഞുതരാമോ????

ബിന്ദു said...

ഡാലീ... വളരെ സന്തോഷം. :)

മുല്ലപ്പൂ said...

സുരക്ഷിതരെന്നറിഞ്ഞതില്‍ സന്തോഷം.

Our prayers.

Anonymous said...

Happy to know that u all are safe...
With Prayer s
!!!* Nunakkuzhippayyan *!!!
(BLOG_IN (g) SOOOOOON)

Unknown said...

ഡാലീ, സുഖമായിരിക്കുന്നുവെന്നറിഞ്ഞതില്‍ സ ന്തോഷം. പൂരം തുടരില്ലാ എന്ന് പ്രതീക്ഷിക്കുന്നു

ഡാലി said...

വിശാലേട്ടാ, സങ്കൂ, ബിന്ദൂ,വിക്രൂ, മുല്ലപ്പൂ, നുണയപ്പാ, കുഞ്ഞന്‍സ് യുദ്ധം ഒക്കെ കഴിഞ്ഞൂന്നാ പറയണേ. ഇന്നു വെടികെട്ടൊന്നും ഇല്ല. തീര്‍ന്നിട്ടുണ്ട്റ്റവും തല്‍ക്കാലത്തേക്കെങ്കിലും.
നുണയപ്പാ ബ്ലോഗ് വേഗം തുടങ്ങൂന്ന്.
സങ്കൂ ആ കവിത അനൂപ് നന്നായി എഴുതിയിരിക്കുന്നു. അതില്‍ ലെബനൊന്‍ ആണല്ലോ. എനിക്കു പക്ഷെ എങ്ങനെ ലെബനൊന്ന്റ്റെ ദു:ഖം എഴുതാനവും? ഇവിടെ വീഴുന്ന മിസൈലുകള്‍ അല്ലേ എനിക്ക് കാണാനാവുക. പക്ഷെ അതും എഴുതാന്‍ തോന്നാത്തത് ഞാന്‍ ഈ നാട്ടുകാരി അല്ലാത്തതു കൊണ്ടാവും.

Jayesh/ജയേഷ് said...

നല്ല വായനാനുഭവം ആയിരുന്നു നേര്‍ മൊഴി.....ഇനിയും കൂടുതല്‍ വായിക്കാനായി കാത്തിരിക്കുന്നു

ഡാലി said...

test