Thursday, July 13, 2006

ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന്

ലബനാനിന്റെ അതിര്‍ത്തി കടന്ന് ഇസ്രായേല്‍ മുന്നേറുന്നു. 47 (?) ലബനാക്കാര്‍ മരിച്ചു കഴിഞ്ഞു. ഇനിയെത്ര? കണക്കുകള്‍ക്കും പ്രവചങ്ങള്‍ക്കും പറയന്‍ കഴിയാത്ത ഒരു ഉത്തരം. ലബനാനിലെ തീവ്രവാദി ഗ്രൂപ്പ് ആയ ഹിസ്ബുള്ള 8 ഇസ്രായേല്‍ ഭടന്‍മാരെ കൊല്ലുകയും 2 പേരെ തട്ടിയെടുക്കുകയും ( കണക്കുകള്‍ കൃത്യമായി അറിയാന്‍ ദിവസങ്ങള്‍ വേണ്ടി വരും. ഇന്നലെ കേട്ടത്, 2 പേരെ കൊന്നെന്നും ഒരളെ തട്ടിയെടുത്തെന്നും ആയിരുന്നു) ചെയ്തതിന്നു പ്രത്യാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്.

ഇതൊന്നുമറിയാതെ ലബനാന്‍ അതിര്‍ത്തിയിലേക്കു സഞ്ചരിക്കുകയയിരുന്നു ഞങ്ങള്‍ 4 പേര്‍. ഞാനും ഭര്‍ത്തവും. പിന്നെ ഞങ്ങളുടെ സുഹൃത്തുക്കളും, വീടിന്റെ ഉടമസ്ഥരുമായ ഒരു ജൂത ദമ്പതികളും. അതിര്‍ത്തിയിലെത്താന്‍ ഒരു കിലൊമീറ്ററോളം കഷ്ടി ബാക്കിയുള്ളപ്പോള്‍ കാതടപ്പിക്കുന്ന ഒരു ശബ്ദം. ഞങ്ങള്‍ കരുതി കാറിന്റെ ടയര്‍ പഞ്ചര്‍ ആയതാണെന്ന്. ഞങ്ങളുടെ സുഹൃത്ത് ഇറങ്ങി നോക്കി കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് ഫോണ്‍ വന്നു. ലബനാന്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയെന്നും എത്രയും വേഗം തിരിച്ചു പോരനുമയിരുന്നു നിര്‍ദ്ദേശം. വെരുതെ തലയുയര്‍ത്തിയപ്പോള്‍ കണ്ടത് ഞങ്ങള്‍ വാഹനം നില്‍ക്കുന്ന റോഡിനപ്പുറവും ഇപ്പുറവും ഉള്ള കുന്നുകളില്‍ അതിഭയങ്കര സ്ഫോടങ്ങളും തീയും പുകയുമാണ്. എത്രയും വേഗം അവിടെ നിന്നു രക്ഷപ്പെടണം എന്നേ ഉണ്ടായിരുന്നുള്ളൂ. സാധ്യമായ അകലം അതിര്‍ത്തിയില്‍ നിന്നും പാലിച്ച് സുരക്ഷിതരായി ഞങ്ങള്‍ ഹൈഫയിലെത്തി. എന്തൊരു ആന്തലയിരുന്നു മനസ്സില്‍. അപ്പോല്‍ ഈ യുദ്ധഭൂമിയില്‍ മേല്‍കൂരയില്ലാതെ..

ഞങ്ങള്‍ കാര്‍ തിരിച്ചു ലബനാന്‍ അതിര്‍ത്തിക്കു തൊട്ടടുത്ത ഒരു ഇസ്രായേല്‍ ഹോട്ടലിലെ ആളുകളുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ചിലര്‍ ഇത്രയും വലിയ സ്ഫോടനങ്ങള്‍ കേട്ടീട്ടും പത്രത്തില്‍ നിന്നും തലപോലും ഉയര്‍ത്താതെ വായിച്ചു കൊണ്ടിരിക്കുന്നു. ചിലര്‍ തൃശ്ശൂര്‍ പൂരം വീടീന്റെ മുറ്റത്തുനിന്നും കാണുന്ന ലാഘവത്തോടെ കാണുന്നു. ഇവരുടെയൊക്കെ പ്രതികരണ ശേഷി നഷ്ടപ്പെട്ടോ എന്നോര്‍ത്തു പോയി. ചിലര്‍ മാത്രം പട്ടാളത്തിലേക്കു തങ്ങളെ വിളിക്കുമൊ എന്ന് ഉത്കണ്ഠപ്പെട്ടു. പിന്നെ ഇന്നത്തെ മനോരമ വായിച്ചപ്പോള്‍ മുംബൈ ജനതയും ഇതൊക്കെ സാധാരണമായി കാണുന്നു എന്നു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അപ്പോള്‍ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അതിജീവിക്കാന്‍ പഠിച്ചു കഴിഞ്ഞൊ എന്തൊ?

ഇത് മറ്റൊരു 6 ദിവസ യുദ്ധമാകതിരിക്കട്ടെ. എങ്കില്‍ ഇനി ലബനാനിലും കുറെയെറെ അഭയര്‍ത്ഥികള്‍...ഈശ്വരാ..

92 comments:

ഡാലി said...

ദേ മൂന്നാമത്തെ ലബനാന്‍ വിമാനത്താവളവും നശിപ്പിക്കപ്പെട്ടു. ലബനാന്‍ വെടി നിര്‍ത്തല്‍ ആവശ്യപ്പെടുന്നു

K.V Manikantan said...

what u mean by 6 divasa yudham? Can u explain?

bodhappayi said...

ഒരിക്കല്‍ ഞാനിവിടെ ഇസ്രായേലിന്റെ ചെറുത്തുനില്‍പ്പിനെക്കുറിച്ചെഴുതി. പക്ഷെ അവര്‍ സത്യങ്ങളെ മറച്ചു വച്ചു, മറ്റു ശക്തികളുടെ കൂടെ ചേര്‍ന്നു ഒരു വലിയ ജനവിഭാഗത്തെത്തന്നെ ഹിംസിക്കുന്നു. ഇനിയും വരാനിരികുന്നു പല പല six day wars
സങ്കു: http://en.wikipedia.org/wiki/Six-Day_War

വളയം said...

ഒരിക്കല്‍ മാറാപ്പില്‍ ദുരിതങ്ങളും, സ്വപ്നങ്ങളും പൊതിഞ്ഞു കെട്ടി ലോകം മുഴുവന്‍ അഭയാര്‍ഥികളായലഞ്ഞു നടന്ന ജനസമൂഹം ഇന്ന് പുതിയ അഭയാര്‍ഥികളെ സൃഷ്ടിക്കുന്നു. ഒരിക്കല്‍ പുകപ്പുരകളില്‍ ഒടുങ്ങിപ്പോയ ഉറ്റവരുടെ ആര്‍തനാദങ്ങളില്‍ കണ്ണീരൊഴുക്കിയവരിന്ന് തീപ്പുരകളില്‍ പ്രാണന്റെ രോദനങ്ങള്‍ക്ക്‌ കാതോര്‍ക്കുന്നു.

mariam said...

daly,
ഇസ്രയേലില്‍ നിന്നാണൊ..? നമ്മുടെ കൊച്ചിയില്‍ നിന്നു വന്നവരുമായി പരിചയമുണ്ടൊ? അവിടെ എന്തു ചെയ്യുന്നു?

സാന്ദര്‍ഭികമായി പാലസ്തീന്റെ പ്രിയ കവി (എന്റെയും) മഹമുദ്‌ ദാര്‍വീഷിന്റെ ഒരു കവിത ചേര്‍ക്കുന്നു
I Am There

I come from there and remember,
I was born like everyone is born,
I have a mother and a house with many windows,
I have brothers, friends and a prison.
I have a wave that sea-gulls snatched away.
I have a view of my own and an extra blade of grass.
I have a moon past the peak of words.
I have the godsent food of birds and an olive tree beyond the kent of time.
I have traversed the land before swords turned bodies into banquets.
I come from there, I return the sky to its mother when for its mother the sky cries,
and I weep for a returning cloud to know me.
I have learned the words of blood-stained courts in order to break the rules.
I have learned and dismantled all the words to construct a single one:
Home .
---

Unknown said...

സങ്കുചിതന്‍ ചേട്ടാ,
ഇസ്രയെല്‍ നടത്തിയ 6 ഡേ വാര്‍ വളരെ ഫേമസ് ആണല്ലോ. ലിങ്ക് ഇതാ: en.wikipedia.org/wiki/Six-Day_War

ഡാലി said...

haifa is fuming.....we r in shelters....

ഡാലി said...

വീട്ടില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ബൊംബ് സ്ഫോടനം ഒന്നു നടന്നത്. ഇത്രയും സമയം ഷെല്‍ട്ടറില്‍ ആയിരുന്നു. ഇപ്പോള്‍ പുറത്തു വന്നതെ ഉള്ളൂ. ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയണ്‍. ഹിസ്ബുല്ല ആക്രമിക്കും എന്നു പറഞ റിഫൈനറിയുടെ തൊട്ടടുത്താണ് ഞങ്ങള്‍. കിഴപ്പമൊന്നും സംഭവിക്കില്ല എന്നു കരുതുന്നു.

Rasheed Chalil said...

ഡാലി..
ഒന്നും സംഭവിക്കാതിക്കട്ടെ എന്ന പ്രാര്‍ത്ഥന മത്രം ഇവിടെ കുറിക്കുന്നു
മാറ്റൊന്നും എഴുതാന്‍ തോന്നുന്നില്ല..

എല്ലാം ശരിയാവും എന്നുവിശ്വസിക്കാം... അല്ലേ.. മനുഷ്യരക്തത്തിന്റെ മണമേല്‍ക്കാത്ത ഒരു ദിനമെങ്കിലും ലഭിച്ചെങ്കില്‍ ‍...

ദേവന്‍ said...

ഡാലി, ഒന്നും സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു ഞങ്ങളും.

Visala Manaskan said...

ഇന്നത്തെ ഗള്‍ഫ് ന്യൂസിലെ, മരിച്ചുകിടക്കുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടതിന്റെ സങ്കടം മാറിയിട്ടില്ല എനിക്ക് ഇതുവരെ.

നമ്മുടെയിടയിലെ ഒരു ബ്ലോഗര്‍, ഈ പ്രശ്നങ്ങള്‍ക്കിടയില്‍ അവിടെയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഒരിക്കലും തോന്നാത്തത്ര എന്തോ വല്ലാതെ ടെന്‍ഷന്‍ . അപ്പോള്‍ ഡാലിയുടെ ഉറ്റവരുടെയും മറ്റും അവസ്ഥ എന്താകും??

ഡാലി, ഈ പ്രശ്നം തീരുന്നതുവരെയെങ്കിലും അവിടെ നിന്ന് മാറി നില്‍കാന്‍ ശ്രമിച്ചുകൂടെ?

Shiju said...

ഡാലി,
എത്രയും പെട്ടെന്ന്‌ സമാധാനം പുലരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

myexperimentsandme said...

പ്രശ്‌നങ്ങളൊക്കെ എത്രയും പെട്ടെന്ന് അവസാനിക്കട്ടെ. മറ്റുള്ളവരോടൊപ്പം ഡാലിയും ഭര്‍‌ത്താവും പൂര്‍ണ്ണമായും സുരക്ഷിതരാവട്ടെ. നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം നമുക്ക്.

Achinthya said...

ഡാലിക്കുട്ടി,
എന്താ പറയണ്ടേന്ന് അറീണില്ല്യ. മ്മോളു പറയണത് മനസ്സിലാവുണു. കുവൈറ്റ് യുദ്ധക്കാലത്തും ഇവടെ ഇതായിരുന്നു. റ്റീവീയില്‍ നോക്കീട്ട് ദേ പോയീ ഒരു സ്കഡ്, ദേ വന്നൂ ഒരു പേറ്റ്രിയറ്റ് ...ന്ന് മോള്‍ പറഞ്ഞ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പോലെത്തന്നെ ആസ്വദിച്ചിരുന്നു.
എന്‍റെ ഒരു സഹപ്രവര്‍ത്തകടെ ഭര്‍ത്താവ് ലെബനനില്‍. പാവം ആ കുട്ടീം തീച്ചൂളയില്‍.

കക്കാട് പറഞ്ഞ പോലെ നിങ്ങള്‍ പരസ്പരം ഊന്നുവടികളായി നില്ക്കുക.താങ്ങിനു ഞങ്ങള്‍ട്യൊക്കെ പ്രാര്‍ത്ഥനെം, സ്നേഹോം...ഒരുപാട്

വളയം said...

ഡാലീ,
പ്രാര്‍ത്ഥിക്കുന്നു......

ഇടിവാള്‍ said...

പ്രാര്‍ത്ഥനകളോടെ ..............

Unknown said...

ഡാലീ,
ഇവിടെയിരുന്ന് പ്രാര്‍ത്തിക്കുക മാത്രമല്ലേ ചെയ്യാന്‍ കഴിയൂ. പ്രാര്‍ത്ഥനകള്‍ എപ്പോഴും കൂടെയുണ്ട്.

അഭയാര്‍ത്ഥി said...

അശാന്തിയുടെ നാളുകളാണിനി മാനവരാശിക്കവശേഷിച്ചിരിക്കുന്നതു.

നാമെല്ലാം മൈന്‍ സ്വീപര്‍ കളിക്കുന്നു. എപ്പൊഴും ഒരു പൊട്ടിത്തെറി , ഒരു ചെറിയ കൈപിഴ, ഒരപകടം - നമ്മള്‍ക്കെല്ലാം ഒരു ചുവര്‍ചിത്രമാകാന്‍ ഇതുമതി.

ലോകത്തിന്റെ ഒരു കോണും സുരക്ഷിതമെന്നു കരുതരുതു. അന്തിമ വിധിദിനത്തോടടുക്കുന്നു നാം. പല്ലു കടിയും കരച്ചിലും മന്ത്രിക്കലുകളും എങ്ങും നാം കേള്‍ക്കും കാണും.

അതുകൊണ്ടോര്‍ക്കുക ഡാലി ഞങ്ങള്‍ എത്രമാത്രം സുരക്ഷിതരാണെന്നു കരുതുന്നുവോ അത്രക്കും നിങ്ങളും സുരക്ഷിതര്‍. ഒരു പോര്‍ വിമനത്തിനും ആറ്റം ബോംബിനും നിയതിയുടെ നിതാന്ത ജാഗ്രത മറികടക്കാനവില്ലെ. പോര്‍വിമനങ്ങളെ നോക്കി പുഞ്ചിരിക്കു.

ബി കൂള്‍ ഏന്റ്‌ കാം . ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍.

അത്തിക്കുര്‍ശി said...

ഡാലീ,

പോര്‍ വിമാനങ്ങളുടെ ഇരമ്പലുകല്‍...
ബോമ്പുകളുടെ കാതടപ്പിക്കുന്ന ശബ്ധങ്ങല്‍... ,
മരണങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ്‌!
ഇതിനെല്ലാം ഇടയില്‍,
നിസ്സഹായയായ്‌ നില്‍ക്കും സോദരീ, എന്തു പറഞ്ഞാശ്വസിപ്പിക്കാന്‍!

പ്രാര്‍ഥിക്കാം.....

പരസ്പരം said...

ഒരു പക്ഷേ ഇസ്രയേല്‍ ലബനനില്‍ ആക്രമിച്ചുവെന്നറിഞ്ഞപ്പോല്‍ തന്നെ ഞാനാദ്യമോര്‍ത്തത് ഡാലിയെയാണ്. ഇസ്രയേല്‍ ഒരു സമാധാനവുംമില്ലാത്ത രാജ്യമാണ്.അതുകൊണ്ടാണു ഞാന്‍ ആദ്യ പോസ്റ്റില്‍ തന്നെ അവിടെ ഹെല്‍മെറ്റിട്ടു നടക്കാന്‍ പറഞ്ഞത്. എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ട്.ഭക്ഷ്ണത്തിനും , കിടപ്പാടത്തിനും ഡാലിക്കൊരു ബുദ്ധിമുട്ടും വരരുതേയെന്ന് ആഗ്രഹിക്കുന്നു.എന്നും അപ്ഡേറ്റ്സുമായി വരുമല്ലോ...

Kalesh Kumar said...

തെറ്റും ശരിയുമൊക്കെ ആരുടെ ഭാഗത്തായാലും ഞങ്ങളുടെയെല്ലാം മനസ്സും പ്രാര്‍ത്ഥനയും ഡാലിയോടും കുടുംബത്തോടും ഒപ്പം ആയിരിക്കും. ഈ പ്രശ്നങ്ങള്‍ തീരുന്നതുവരെ അവിടെ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലേ?
Take Care and GOD Bless.

Unknown said...

യുദ്ധം എത്രയും വേഗം സമാധാനത്തിന് വഴിമാറട്ടെ എന്ന പ്രാര്‍ത്ഥനയോടെ..

പാപ്പാന്‍‌/mahout said...

എല്ലാം നന്നായിത്തീരട്ടെ എന്നാഗ്രഹിക്കുന്നു. ചിന്തകള്‍ ഡാലിയൊടും കുടുംബത്തോടുമൊപ്പം. വീണ്‍‌വാക്കു പറഞ്ഞതല്ല, ലഹള തുടങ്ങിയപ്പൊഴേ ഞാനാലോചിച്ചതു നിങ്ങളെപ്പറ്റിയായിരുന്നു.

ഡാലി said...

വക്കാരി,ദില്‍ബൂ: നന്ദി, ഞങ്ങള്‍ ഇന്‍സ്റ്റിട്ടൂട്ടില്‍ ആണ്. ഇവിടെ ഷെല്‍ട്ടര്‍ ഉണ്ട്‌. ഇത്തിരി മനസാനിധ്യം വന്നാല്‍ കൂടുതല്‍ എഴുതാം. തല്‍ക്കാലം ഞങ്ങള്‍ സുരക്ഷിതര്‍.

തന്മാത്ര said...

പ്രാര്‍ത്ഥനകള്‍ മാത്രം...

രാജ് said...

പാപ്പാന്‍ പറഞ്ഞതുപോലെ, ആദ്യമായി ഓര്‍ത്തതു ഡാലിയെ ആണു്. കഷ്ടതകള്‍ ഒന്നും വരാതിരിക്കട്ടെ, തിരക്കും ബുദ്ധിമുട്ടുകളും ഒഴിയുമ്പോള്‍ വന്നു ഞങ്ങളോടു വിശേഷങ്ങളെല്ലാം പറയുക. ‘കൂര്‍ക്കയുപ്പേരി’യെയും സാറാജോസഫിനെയും ഓര്‍മ്മിപ്പിക്കുന്ന ഡാലിക്കു ആശംസകള്‍ (ഡാലി സാറയുടെ നാട്ടുകാരിയാണു്)

കുറുമാന്‍ said...

എല്ലാമറിയുന്ന സര്‍വ്വേശ്വരന്‍ തുണയായുണ്ട് ഡാലി...

ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ക്കായ്

ലിഡിയ said...

ukwഎല്ലാ പ്രാര്‍ഥത്ഥനകളും നിങ്ങളോടൊപ്പം

-പാറു

മുസാഫിര്‍ said...

ഡാലിയും കുടുംബവും സുരക്ഷിതരായിരിക്കാന്‍ ദൈവം സഹായിക്കട്ടെ ! ഞങളുടെ എല്ലാം പ്രാര്‍ഥ്തന കൂടെയുണ്ട്.

aneel kumar said...

നന്മകള്‍ നേരുന്നു.

ഡാലി said...

ഹൈഫ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യയിലോ ലോകത്തിന്റെ വേറെ എവിടെയായലും ലബനാനിന്റെയും ഇസ്രയെലിന്റെയും മരണ സംഖ്യയും നാശനഷ്ടങ്ങലും കണക്കിലെടുത്തു ഞാനും കുടിയാന്‍ ചേട്ടനെ പോലെയൊ മനോരമയുടെ ഉബൈദുള്ളയെ പോലെയും ഉറക്കെ ചിന്തിച്ചേനെ..ഇസ്രയേല്‍ എന്നു നിര്‍ത്തും ഈ യുദ്ധകൊതി എന്ന്. ഇന്നു പക്ഷെ ഞാന്‍ ഇസ്രയേലില്‍ ആണ്. അതും മിസൈലുകള്‍‍ ലക് ഷ്യം, കണ്ടും കാണാതെയും, പുഷ്പവൃഷിപോലെ വന്നു വീഴുന്ന ഹൈഫയില്‍. ഞാന്‍ എന്തു പ്രാര്‍ത്ഥിക്കണം?
ഇന്നു എനിക്കു ഹിസ്ബുള്ള എന്ന തീവ്ര വാദി സംഘനയെ കുറ്റം പറയാനെ കഴിയൂ. അവര്‍ കുരുതി കൊടുത്തത് ലബനാനിലെ ഒരു വലിയ ജനസംഖ്യയെ. അവര്‍ എന്തു നേടി? ഹൈഫ വരെ എത്തുന്ന കുറെ മിസൈലുകള്‍ ഉണ്ട് എന്നു ഇസ്രയേലിനെ കാണിക്കനായതൊ?. പിന്നെ എന്നെപോലുള്ളവരുടെ കുറെ ദീര്‍ഘ നിശ്വാസങ്ങളും. അതിനു ഇത്രയും വലിയ കുരുതി വേണമായിരുന്നൊ? അറബ് ലോകം തിരിച്ചടിക്കുമെന്നു പറയുന്നു. പിന്നെയും ഒരു 6 ദിവസയുദ്ധം ആവര്‍ത്തിക്കാനൊ?

Unknown said...

ഡാലിയും കുടുംബവും സുരക്ഷിതരായിരിക്കുന്നു എന്നു കരുതുന്നു. ഷെല്‍റ്ററുകളില്ലാതെ, തുറന്ന ആകാശത്തിനു താഴെ കുതിച്ചു വരുന്ന മരണത്തെ കാത്ത് കിടക്കുന്ന ആയിരങ്ങളെക്കൂടി ഓര്‍ക്കാം ഈ അവസരത്തില്‍.

എല്ലാവര്‍ക്കും സമാധാനം (അതെന്തു സാധനം?) എന്നത് വെറും മിഥ്യ.

വെട്ടുക മുറിക്കുക
പങ്കു വെയ്ക്കുക
ഗ്രാമം ജനപഥം പത്തനമൊക്കെയും
കൊന്നും തിന്നും വാഴ്ക,
മര്‍ത്യരാവുക മാത്രം വയ്യ!

എന്ന കവിവാക്യം (ഓ.എന്‍.വിയുടേതാണെന്നു തോന്നുന്നു) എത്ര സത്യം.

ജേക്കബ്‌ said...

പ്രാര്‍ത്ഥനകളോടെ

Unknown said...

ഡാലീ,
ഹിസ്ബുള്ള നടത്തിയ അക്രമങ്ങളെ ന്യായീകരിക്കുന്നില്ല. പക്ഷേ കാര്യങ്ങള്‍ ഇത്ര വഷളാക്കിയത് ഇസ്രയേലല്ലേ? മുംബൈയില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ സഹായിച്ചു എന്ന് ആരോപിച്ച് ഇന്ത്യ പാകിസ്താനെ ആക്രമിച്ചാലോ?

ഒരു തീവ്രവാദി സംഘടന നടത്തിയ ആക്രമണങ്ങള്‍ക്ക് ഒരു രാജ്യത്തെ കടന്നാക്രമിക്കുന്നത് തികച്ചും തെറ്റായ കാര്യമാണ് എന്നാണ് എന്റെ അഭിപ്രായം.

Unknown said...

ഇന്നു എനിക്കു ഹിസ്ബുള്ള എന്ന തീവ്ര വാദി സംഘനയെ കുറ്റം പറയാനെ കഴിയൂ. അവര്‍ കുരുതി കൊടുത്തത് ലബനാനിലെ ഒരു വലിയ ജനസംഖ്യയെ. അവര്‍ എന്തു നേടി?

ബൈറൂട്ടിലെ സ്ത്ര്രീകളെയും കുട്ടികളെയും കൊന്നിട്ട് ഇസ്രയേല്‍ എന്ത് നേടി എന്ന് ഞാന്‍ തിരിച്ച് ചോദിച്ചാലോ? ഒരാളെ മാത്രം കുറ്റം പറയാന്‍ കഴിയുമോ?

Satheesh said...

ഇപ്പോ കേട്ടു..ഹൈഫയില്‍ വീണ്ടും മിസ്സൈല്‍ വീണെന്ന്..
എല്ലാം എത്രയും പെട്ടെന്ന് നേരെയാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
അരമണിക്കൂര്‍ മുന്‍പ് BBC റേഡിയോയുടെ വാര്‍ത്തയില്‍ ബൈറൂത്തിലുള്ള ഒരു വീട്ടമ്മയുമായി ഇന്റര്‍വ്യൂ..
NewsReader: who do you blame for this current situation ? Hisbollah or Israel?
വീട്ടമ്മ : I dont think I have enough time now to think about whome to be blamed. You like (media!) people have all the time in the world to blame this to someone and if possible add some more fuel to this current situation. For no reason some one kidnaps two soldiers of one side and for getting them back they kill hundreds of innocents.
കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു..

mariam said...

ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട daly,

പ്രാര്‍ത്ഥന..
ആക്രമിക്കപ്പെട്ടവന്റെ അണുവായുധം.
വേട്ടമൃഗങ്ങള്‍ക്കു കനിവോടെ നല്‍കപ്പെട്ട
വിശുദ്ധ സാന്ത്വനം.
ചേന്നിരുന്നു കൊള്‍ക..
അത്‌ അമ്മയുടെ ചൂടും അഛ്ന്റെ കാവലും തരും.

ഞങ്ങള്‍ നിവര്‍ത്തിയ ഈ വിരലുകള്‍ക്കിടയിലേക്കു
നിന്റെ വിരലുകള്‍ ചേര്‍ത്തു വെച്ചു കൊള്‍ക.
നമ്മളെ ഒരുമിച്ചു അവര്‍ക്കു ഒന്നും ചെയ്യാനാവില്ല.

ബിന്ദു said...

ഡാലിയ്ക്കും കുടുംബത്തിനും വേണ്ടി മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നു. വിഷമിക്കാതിരിക്കൂ..
:(

സു | Su said...

ഡാലിയ്ക്കും കുടുംബത്തിനും കൂടെയുള്ള മറ്റുള്ളവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ദൈവം രക്ഷിക്കട്ടെ.

Adithyan said...

എല്ലാം നന്നായിത്തീരട്ടെ എന്നാഗ്രഹിക്കുന്നു. ചിന്തകള്‍ ഡാലിയൊടും കുടുംബത്തോടുമൊപ്പം.

വേറെ എന്തെഴുതണം എന്നറിയില്ല.

ഇന്ദു | Preethy said...

ഡാലീ, നല്ലതു മാത്രം വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ...

പണിക്കന്‍ said...

ദൈവം കൂടെയുണ്ട്‌... ഞങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും..

Dreamer said...

Daly,
Hope for the best.. our prayers are always with you.. alas, what else we can do.. :(

രാജീവ് സാക്ഷി | Rajeev Sakshi said...

എല്ലാം നേരെയാവും.. നേരെയാവട്ടെ.
തെറ്റുകളും ശെരികളും കൂട്ടിക്കിഴിച്ചുനോക്കാതെ ബൂലോഗം മുഴുവനും ഡാലിയുടെ കൂടെയുണ്ട്.
കൂടപ്പിറപ്പുകളുടെ ചോരകൊണ്ട് ചുവക്കാത്ത ഒരു പുതിയ പ്രഭാതം ആശംസിക്കുന്നു.

രാജീവ് സാക്ഷി | Rajeev Sakshi said...

ഇനി എന്നാണ്‍ നാം നമ്മുടെ കൂടപ്പിറപ്പിനെ തിരിച്ചറിയുന്നത്.

Anonymous said...

ഡാലിക്കുട്ടി,
കശ്ഴിയുമെങ്കില്‍ ദിവസേന ഒരു വാചകെങ്കിലും ഇവടെ എഴുത്വോ?
ഞങ്ങള്‍ട്യൊക്കെ ഒരു സമധാനത്തിന്!
സ്നേഹം
സമാധാനം
ഉമേച്ചി

ബിന്ദു said...

അതെ ഡാലി, കഴിയുമെങ്കില്‍ ഒരു വരി എങ്കിലും എഴുതൂ...

Unknown said...

സമാ‍ധാനത്തിന്റെ ഒലീവ് ഇലകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. ഡാലി, ഇടയ്ക്ക് ബൂലോഗത്ത് വരുമല്ലോ? പലരും പറഞ്ഞത് പോലെ ഒരു സമാധാനത്തിന്.

mariam said...

daly..,

ഇന്നലെ ഉറക്കത്തിലെ ഓരോ തിരിച്ചിലിലും മറിച്ചിലിലും
ഷെല്‍റ്ററില്‍ പതുങ്ങിയിരിക്കുന്ന ഒരു കുടുംബം
കൂടെയുണ്ടായിരുന്നു..
എന്തെങ്കിലും പറയുക..

-മറിയം-

-B- said...

ഡാലീ..

എന്തെങ്കിലും ഒന്നു പറയ്വോ...?

ഡാലി said...

എല്ലാവരുടെയും സ്നേഹത്തിന് ഒത്തിരി ഒത്തിരി നന്ദി. ഞങ്ങള്‍ സുരക്ഷിതര്‍ ആണെന്നു കരുതുന്നു. സ്ഫൊടനങ്ങള്‍ കേള്‍ക്കാം.
ആരെ കുറ്റം പറയാന്‍.....കുറ്റം പറച്ചിലിന്നുള്ള സമയം എന്നെ കഴിഞ്ഞു പോയി.
ഇനി കണക്കെടുപ്പാണ്.. എത്ര പേര്‍ എവിടെ കൊല്ലപ്പെട്ടൂ എന്ന കണക്കെടുപ്പ്. ലബനാനില്‍ ഇനി എന്തെങ്കിലും ബാക്കി ഉണ്ടൊ ആവൊ?
ഉമചേച്ചി ആ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ കുറിച്ചു എന്തെങ്കിലും അറിഞ്ഞൊ?

ദേവന്‍ said...

ഡാലി കുഴപ്പമൊന്നുമില്ലാതെയിരിക്കുന്നെന്നറിഞ്ഞ്‌ ആശ്വസിക്കുന്നു. വേഗം യുദ്ധം തീരട്ടെ. ഇനിയൊന്ന് തുടങ്ങാതെയും ഇരിക്കട്ടെ.

അരവിന്ദ് :: aravind said...

ഡാലീ ...ഇതു വരെ സുഖാന്വേഷണം നടത്താന്‍ കഴിയാതിരുന്നതിന് എന്നോട് ക്ഷമിക്കൂ. പക്ഷേ ഈ പോസ്റ്റുകളും കമന്റുകളും പിന്നെ ന്യൂസും മറ്റും മറ്റും വിടാതെ
കാണുന്നുണ്ടായിരുന്നു.
ഒന്നും സംഭവിക്കില്ല..എനിക്കുറപ്പുണ്ട്. എങ്കിലും സൂക്ഷിക്കുമല്ലോ. എന്റേയും എന്റെ കുടുംബത്തിന്റേയും പ്രാര്‍ത്ഥനകള്‍.
ഈ യുദ്ധം പെട്ടെന്ന് നില്‍ക്കുമാറാകട്ടെ. ആര്‍ക്കും ഒന്നും പറ്റാതിരിക്കട്ടെ.

ഡാലി സൂചിപ്പിച്ചത് പോലെ ഹൈഫയിലെ തെരുവുകളും കഫേകളും ടി വിയില്‍ കണ്ടു. തൃശൂര്‍പൂരം വെടിക്കെട്ട് നടക്കുമ്പോ ആള്‍ക്കാരുടെ മുഖത്തുള്ള ടെന്‍ഷന്‍ ഇല്ല ഒറ്റയൊരുത്തനും. ഒരു റോക്കറ്റ് വീണ് പൊട്ടിയ സ്ഥലം കുഞ്ഞുകുട്ടികള്‍ ഉള്‍പ്പെടെ പോയി കാണുന്ന (ഇതൊക്കെ എപ്പളും കാണാന്‍ പറ്റ്വോ?)ഫാമിലീസിനേയും കണ്ടു.
അവക്കിതൊക്കെ നിസാരം!

സ്റ്റില്‍, റ്റേക് കെയര്‍.

Rafeeq Babu said...

യു എനും രക്ഷാസമിതിയുമെല്ലാം ലോകപോലീസിനു അടിയറവു പറയുന്നു. ഉത്തരവാദിത്തപെട്ട രാജ്യങ്ങള്‍ മൌനം നടിക്കുന്നു.ഇസ്രായെല്‍ നരമേധം തുടരുന്നു. കാര്‍മേഘങങള്‍ക്കു ശേഷം നമുക്കു മഴ പ്രതീക്ഷിക്കാം. പ്രര്‍തനയോടെ...

Rafeeq Babu said...

യു എനും രക്ഷാസമിതിയുമെല്ലാം ലോകപോലീസിനു അടിയറവു പറയുന്നു. ഉത്തരവാദിത്തപെട്ട രാജ്യങ്ങള്‍ മൌനം നടിക്കുന്നു.ഇസ്രായെല്‍ നരമേധം തുടരുന്നു. കാര്‍മേഘങങള്‍ക്കു ശേഷം നമുക്കു മഴ പ്രതീക്ഷിക്കാം. പ്രര്‍തനയോടെ...

ബിന്ദു said...

Are you alright there?

viswaprabha വിശ്വപ്രഭ said...

പ്രിയ ഡാലീ,
:(?


അവിടെയുണ്ടോ?
സുഖമാണോ?

എപ്പൊഴെങ്കിലും ഒരു അവസരം കിട്ടുകയാണെങ്കില്‍ ഒരക്ഷരമെങ്കിലും എഴുതിയിടാന്‍ മറക്കരുത്....

ഉത്കണ്ഠയോടെ, എങ്കിലും സധൈര്യം, കാത്തിരിക്കുന്നു.....

Anonymous said...

19th ന് ഡാലി അയച്ച മെയില്‍:

we are moving to Rahovat. Haifa is not at all safe. missiles are falling continuously.
snehathode,
daly
"

ഡാലി, Hope you are safe..

പ്രാര്‍ത്ഥനയോടെ..

Anonymous said...

ഒഹ്! ഈ അനോണിമസ് ആരാണെങ്കിലും ഒരുപാട് നന്ദി....

സു | Su said...

ഡാലീ,

ഇവിടെയുണ്ട് ഡാലിയെ കാത്തിരിക്കുന്ന ഒരുപാട്പേര്‍.

ഡാലിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരുപാട് പേര്‍.

സുഖത്തോടെ സന്തോഷത്തോടെ ഞങ്ങളുടെ ഇടയിലേക്ക് ഡാലിയെ പ്രതീക്ഷിക്കുന്നു.

Santhosh said...

ഡാലീ, സുരക്ഷിതയായിരിക്കുക. പ്രാര്‍ഥിക്കുന്നു.

:: niKk | നിക്ക് :: said...

സുഹൃത്തുക്കളേ, ആര്‍ക്കെങ്കിലും ഇസ്രയേലില്‍ ദലിയുടെ ഫോണ്‍ നമ്പറോ, മേല്‍വിലാസമോ അറിയാമോ? ദലിയെ ഓണ്‍ലൈന്‍ കണ്ടിട്ട് കുറച്ച് ദിവസങ്ങളാവുന്നു...എനിക്ക് യാതൊരു മന:സമാധാനവും കിട്ടുന്നില്ല. :(

പ്രാര്‍ത്ഥനകളോടെ ഞാനിവിടെ കാത്തിരിക്കുന്നു...

Mubarak Merchant said...

യാ അല്ലാഹ്...ഡാലിയെയും കുടുംബത്തെയും കാത്തു രക്ഷിക്കേണമേ.......

അത്തിക്കുര്‍ശി said...

ഡാലീ, നീ എവിടെയാണ്‌?

ഇപ്പൊഴത്തെ അവസ്ഥയില്‍, നെറ്റില്‍ വരാനൊക്കത്തത്‌ കൊണ്ടാണെന്ന് മാത്രം ആശ്വസിച്ചോട്ടേ?

evuraan said...

ഡാലിയ്ക്ക് കുഴപ്പമില്ലാതെ ഇരിക്കുന്നു എന്ന് കരുതട്ടെ. അതിലേക്കായ് എന്റെ പ്രാര്‍ത്ഥനകള്‍.

ജീവിതത്തിന്റെ തിരക്കുകളിലേക്ക് കുടിയേറിയ ആഷിക്കിനെ ചൊല്ലിയുള്ള പെരിങ്ങോടരുടെ വിലാപം ഇപ്പോള്‍ കേള്‍ക്കാനില്ല.

ആരും കേട്ടില്ലേ ഈയൊരാളുടെ നിശ്ശബ്ദത.. ?

ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയാമോ ജയനെ പറ്റി?

myexperimentsandme said...

ഡാലിയും കുടുംബവും സുരക്ഷിതരെന്ന് വിശ്വസിക്കുന്നു. പ്രശ്‌നങ്ങളൊക്കെയും എത്രയും പെട്ടെന്ന് അവസാനിക്കട്ടെ.

viswaprabha വിശ്വപ്രഭ said...

ഡാലി ഇന്നലെ രാത്രി എപ്പോഴോ യാഹൂ മെസ്സഞ്ജറില്‍ എന്റെ ഐഡി ചേര്‍ത്തിട്ടുണ്ട് എന്നറിയാം. അടുത്ത ചാന്‍സില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമായിരിക്കും....

I indeed hope and BELIEVE that she is safe!

ജയന്‍ കുറെ മാസങ്ങളായി കുടുംബകാര്യങ്ങളില്‍ തിരക്കുപിടിച്ചിരിക്കുന്നു. ചെന്നൈ IITയില്‍ തന്നെയുണ്ട്. (Asst.Prof). ഞാനിപ്പോള്‍ വിളിച്ചു. സുഖമായിരിക്കുന്നു. പൂര്‍വ്വാധികം ശോഭയോടെ ഉടന്‍ തിരിച്ചുവരും ബൂലോഗത്തേക്ക്!

Ajith Krishnanunni said...

ഡാലിയ്ക്കു വേണ്ടി പ്രാര്‍ഥിക്കുന്നു...

Rasheed Chalil said...

ഡാലിയും കുടുംബവും സുരക്ഷിതരെന്ന് വിശ്വസിക്കുന്നു. പ്രശ്‌നങ്ങളൊക്കെയും എത്രയും പെട്ടെന്ന് അവസാനിക്കും എന്നു പ്രത്യാശിക്കുന്നു.

Kalesh Kumar said...

പ്രിയ ഡാലീ,
റീമയും ഞാനും ഡാലിയുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. യുദ്ധം എത്രയും വേഗം തീരട്ടെയെന്ന് ആശിക്കുന്നു.....

തന്മാത്ര said...

സുരക്ഷിതയായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം...

അവിടെ നിന്ന് ഇന്ത്യക്കാരെയൊക്കെ ഒഴിപ്പിക്കുന്നുണ്ടല്ലോ?...

അക്കൂട്ടത്തില്‍ എന്നാണുണ്ടാവുക?...

കാത്തിരിക്കുന്നു...

viswaprabha വിശ്വപ്രഭ said...

ഒരു ഞൊടിനേരം ഡാലി ഓണ്‍ലൈനില്‍ വന്നു.
ഇപ്പോള്‍ കുറേക്കൂടി സുരക്ഷിതമായ രാഹോവറ്റില്‍ ആണ് ഡാലിയും ഭര്‍ത്താവും. കുറച്ചു മലയാളി സുഹൃത്തുക്കളുടെ കൂടെ.

ദുര്‍ബ്ബലമായ ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടത്രേ. മെയിലും ബ്ലോഗുമൊന്നും എളുപ്പം പറ്റുന്നില്ല. മലയാളം ഒന്നും വായിക്കാനും പറ്റില്ല.

സുരക്ഷിതയായിരിക്കുന്നു എന്ന് എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു. ഒത്താല്‍ ഇവിടെ നേര്‍മൊഴിയില്‍ വരും.

മുന്‍പ് താമസിച്ചിരുന്ന ഹൈഫയിലെ വീടിനടുത്തെല്ലാം മിസ്സൈല്‍ വീണിട്ടുണ്ടത്രേ. നാശനഷ്ടങ്ങള്‍ അവരുടെ വീടിനെ ബാധിച്ചോ എന്നറിയില്ല.

ഡാലിയുടെ പ്രൊഫസര്‍ക്കും മലയാളിസുഹൃത്തുക്കള്‍ക്കും ദൈവത്തിനും നന്ദി പറയാം നമുക്ക്‌....

Daly came online for a short while.
She and her husband are in Rahovat, a far more safer place, alongwith some Malayali friends now.

She has a rather weak internet connection. Mail / Blog sites are not easily accessible. Reading Malayalam text is also not possible.

She has asked me to convey everybody that both of them are quite safe. If possible, she might come and post / comment here in this blog.

It has been reported that missiles had exploded close to their earlier home at Haifa. Not sure of any direct damages to the house itself.

Let us all offer thanks to her Professor, her good friends in need and to the God Almighty!

സു | Su said...

വിവരം അറിഞ്ഞതില്‍ ആശ്വാസം. ഡാലിയേയും കുടുംബത്തേയും സുഹൃത്തുക്കളേയും ഈശ്വരന്‍ കാക്കട്ടെ.

ദേവന്‍ said...

ഡാലിയും കുടുംബവും സുരക്ഷിതരാണെന്ന് അറിഞ്ഞ്‌ ആശ്വസിക്കുന്നു.

എന്നാണോ ഈ നശിച്ച യുദ്ധം (ബാക്കിയുദ്ധങ്ങള്‍ നല്ലതിനായിരുന്നെന്നല്ല) അവസാനിക്കുക

:: niKk | നിക്ക് :: said...

വിശ്വേട്ടാ അപ്ഡേറ്റിന് നന്ദി. എവിടെയായിരുന്നാലും ദലിയും കുടുംബവും സുരക്ഷിതരായിരുന്നാല്‍ മതി. നമ്മുടെയെല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ദലിക്കും കുടുംബത്തിനും വേണ്ടി.

പ്രാര്‍ത്ഥനയോടെ...

Anonymous said...

we are back to haifa today. but may go back soon.

sasneham,
daly

"ലബനാന്‍ അതിര്‍ത്തിയില്‍ നിന്ന്"

സു | Su said...

ഡാലീ :) സന്തോഷം.

ബിന്ദു said...

എല്ലാം നന്നായി വരട്ടെ. പ്രാര്‍ത്ഥനകളോടെ....

ലിഡിയ said...

ഡാലീ,

വിവരങ്ങളറിഞ്ഞതില്‍ സന്തോഷം.നിങ്ങള്‍ക്ക് സമാധാനമുണ്ടാവട്ടെ.

-പാര്‍വതി.

കുറുമാന്‍ said...

ഡാലിയും, കുടുംബവും സുരക്ഷിതരായിരിക്കുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു. രാവിലെ 8 മണിക്ക് വണ്ടിയെടുത്ത് ഓഫീസിലേക്ക് പോകും വഴി എന്റെ ഒരു സഹപ്രവര്‍ത്തകന്നും, ഉറ്റ ചങ്ങാതിയും എന്റെയൊപ്പം വണ്ടിയില്‍ വരും. നാലു ദിവസങ്ങളായി രാവിലെ 8 മുതല്‍ 8.30 വരെയുള്ള യാത്രക്കിടയില്‍ ഡാലിയുടെ പേര്‍ ഒരിക്കലെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. സത്യം.

ഇസ്രായേല്‍.........
ചുടുനിണം നുണയാന്‍ കൊതിക്കുന്ന നാവിട്ട്, ഇടം വലം നോക്കി തരമൊരുക്കുന്നവന്‍,
ഇടയില്‍ നില്‍ക്കുന്നവനെ ഇടിച്ചുമാറ്റി നിണം നുണയുന്നവന്‍.......

Kumar Neelakandan © (Kumar NM) said...

ഡാലീ, സുരക്ഷിത എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. വളരെ ഏറെ.

Adithyan said...

ഡാലീ,
നല്ല വാര്‍ത്തകള്‍ പ്രതീക്ഷിച്ചു കൊണ്ട്...

മുസാഫിര്‍ said...

daly,

you are are in our prayers,

-musafir

ഡാലി said...

നല്ല വാര്‍ത്തയുമായി ബ്ലോഗ്ഗില്‍ വരണം എന്ന ആശയുണ്ടായിരുന്നു. പക്ഷെ നടക്കില്ല എന്നു തോന്നുന്നു. ഇന്നലെ ഹൈഫയില്‍ വന്നു. ഇന്നലെ ശാന്തമയിരുന്നു. ഇന്നു പക്ഷെ വീണ്ടും സൈറണ്‍. ഇസ്രായേല്‍ നിര്‍ത്താന്‍ യാതൊരു തരത്തിലും തയ്യാറല്ല.

അരവിന്ദ് :: aravind said...

ഗുഡ്..ദാലി സേഫ് ആണെന്നറിഞ്ഞതില്‍ ആശ്വാസം..
ടേക് കേയര്‍.

Unknown said...

ഡാലീ,
സുരക്ഷിതയെന്നറിഞ്ഞതില്‍ സന്തോഷം + ആശ്വാസം. ദൈവം കൂടെയുണ്ട്.

Rasheed Chalil said...

സുഖമയിട്ടിരിക്കുന്നു എന്നു കേട്ടതില്‍ സന്തോഷം.

Unknown said...

ഡാലീ,
സുരക്ഷിതയെന്നറിഞ്ഞതില്‍ സന്തോഷം.

Anonymous said...

ഡാലി, സുരക്ഷിതയാണെന്ന് കരുതുന്നു. ഇന്നാണ് ഡാലിയുടെ നേര്‍മൊഴികള്‍ കണ്ടത്. ഈയിടെ എന്റെ ബ്ലോഗില്‍ വന്ന് കമന്റിട്ടതും ഈ പ്രതിസന്ധിയുടെ നടുവിലായിരുന്നു എന്നറിഞ്ഞിരുന്നില്ല.

നേര്‍വഴികള്‍ക്കായി വീണ്ടും വരാം. take care

അരവിന്ദ് :: aravind said...

ഡാല്യേ...
ഇവിടെയൊക്കെ ഇടക്ക് കാണുന്നതിനാല്‍ സുഖം സുരക്ഷിതം എന്ന് കരുതുന്നു.
ഹിസ്ബൊള്ള ആക്രമണം ശക്തമാക്കിയല്ലോ...
ശരിക്കും സൂക്ഷിക്കണം..
അവധിയ്യെടുത്ത് നാട്ടിലേക്ക് പോരരുതോ?
അടുത്ത ആഴ്ച ഈ കുരുതി നില്‍ക്കും എന്ന് തോന്നുന്നു..
ടേക് കെയര്‍.‍

Anonymous said...

Hey Dals, nice meeting you in the blogosphere. Appo ithu thoTangiittu kuRachaayi, lle? njaan ippazhaa aRiyaNe. Nice readin your posts. Lebanon-EkkaaLum Israel-inEkkaaLum ningaLe raNTu pEreyum ORtthaa tension. :-) Take good care and keep blogging.

Jo.

ഡാലി said...

യുദ്ധം അവസാനിച്ചു, എല്ലാം ശാന്തം എന്ന് പറഞ്ഞ് ഈ പോസ്റ്റില്‍ അടുത്ത കാലത്തൊന്നും വരാന്‍ പറ്റും എന്ന് തോന്നുന്നില്ല. അവസാനിക്കുന്ന ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല. എന്തിനു വേണ്ടി തുടങ്ങി എന്നത് ഇരു കൂട്ടരും മറന്നിരിക്കുന്നു. പുതിയ പുതിയ അജണ്ടകളാണ് ഇപ്പോള്‍. സൈറണുകളും ഓട്ടങ്ങളും ജീവിതത്തിന്റെ ഭാഗമായ പോലെ പലര്‍ക്കും.

ഈ ബൂലൊഗത്തിന്റെ സ്നേഹത്തിന് ഒത്തിരി നന്ദി.