Wednesday, June 06, 2007

സ്വീകരണമുറിയിലെ അടുക്കള

ഭാഗം ഒന്ന്: നിര്‍വചനങ്ങള്‍

പല രീതിയില്‍ ഉപയോഗിച്ച് കുറേയേറേ അര്‍ത്ഥവ്യത്യാസങ്ങള്‍ വന്നു പോയ പദങ്ങളാണ് സ്ത്രീത്വം, സ്ത്രൈണത, ഫെമിനിസം (ഇതിന്റെ മലയാളം?), ഫെമിനിസ്റ്റ്, പെണ്ണെഴുത്ത് എന്നിവ. അവ എന്തൊക്കെ ആയിരുന്നു, ഇപ്പോള്‍ എന്തൊക്കെയാണ് എന്ന് വിശദീകരിക്കുന്നത് വ്യഥാ വ്യായമമാണ്. അതുകൊണ്ട് ചില പുസ്തകങ്ങളില്‍ അവലംബിക്കുന്ന രീതിയില്‍ അവയുടെ നിര്‍വചനം എന്റെ എഴുത്തില്‍ എങ്ങനെയാണെന്ന് മാത്രം പറയുന്നു.

സ്ത്രീത്വം: സ്ത്രീയുടെ അസ്തിത്വം/വ്യക്തിത്വം. (ഒരു മനുഷ്യന്റെ അസ്തിത്വം എന്താണെന്ന് അറിയുന്ന ആള്‍ക്ക് സ്ത്രീയുടെ അസ്തിത്വം എന്താണെന്ന് മനസ്സിലാവും.)

സ്ത്രൈണത: സ്ത്രി പ്രകൃതിയോട് കൂ‍ടുതല്‍ ഇണങ്ങി നില്‍ക്കുന്നത്.ഒരു ഉദാഹരണം താരാട്ട്. സ്ത്രീയ്ക്ക് കൂടുതല്‍ ഇണങ്ങുന്നത് എന്നാല്‍ പുരുഷനും ചെയ്യനാവും, ഉദാഹരണം ഇരയിമ്മന്‍ തമ്പിയുടെ പ്രസിദ്ധമായ താരാട്ട് “ഓമനതിങ്കള്‍ കിടാവോ..”

ഫെമിനിസം: സ്ത്രീപക്ഷത്തിന്റെ രാഷ്ട്രീയം (രാഷ്ട്രീയം എന്തെന്ന് ചോദിക്കുന്നവരെ ഈ പോസ്റ്റ് നിങ്ങള്‍ക്കുള്ളതല്ല, സോറി)

ഫെമിനിസ്റ്റ്: സ്ത്രീ പക്ഷത്തിനു വേണ്ടി തന്റെ ശബ്ദം അല്‍പ്പമെങ്കിലും കൂടൂതല്‍ ഉയര്‍ത്തുന്നവള്‍/അവന്‍. (ജീവിതത്തിന്റെ ഏതെങ്കിലും ഒരവസ്ഥയില്‍ ഓരോസ്ത്രീയും ഫെമിനിസ്റ്റ് ആവും/ഫെമിനിസ്റ്റ് ആണ്.)

പെണ്ണെഴുത്ത്: സ്ത്രീയ്ക്ക് മാത്രം എഴുതാന്‍ കഴിയുന്നത്.( ഉദാഹരണം സാറാജോസഫിന്റെ ആലാഹയുടെ പെണ്മക്കള്‍. ആരോ പണ്ട് സാറാ ടീ‍ച്ചറുടെ എഴുത്തിനെ ആ‍ണത്തമുള്ള പെണ്ണെഴുത്തെന്ന് വിളിച്ചിരുന്നു. ആലാ‍ഹയുടെ പെണ്മക്കളെ പെണ്ണത്തമുള്ള പെണ്ണെഴുത്ത് എന്ന് വിളിച്ചോട്ടേ ഞാന്‍. ആനി എന്ന പെണ്‍കുട്ടിയിലൂടെ ആലാഹയുടെ പെണ്മക്കളേ വരച്ചിട്ടത് പുരുഷത്തത്തിന് അത്ര കണ്ട് ചേരും എന്ന് എനിക്ക് തോന്നില്ല.)‍

ഭാഗം രണ്ട് സ്വീകരണമ്മുറിയിലെ അടുക്കള




എന്റെ നാട്ടിലെ വീട് കുറേ പഴയതാണ്.കുടുസു മുറികളും മര ഗോവണിയുമുള്ള പഴയമാതൃകയിലെ ഒന്ന്. ആദ്യകാലത്ത് അതിന്റെ അടുക്കള ആയിരുന്നു ആ വീട്ടിലെ ഏറ്റവും വലിയ മുറി. നാല് പുരകള്‍ (മേച്ചില്‍) ചേര്‍ത്ത ആ വീട്ടില്‍ അടുക്കള മാത്രം ഒറ്റയ്ക്കൊരു പുരയാ‍യിരുന്നു.ഞങ്ങള്‍ ഒഴിവുദിനങ്ങളും ആഘോഷങ്ങളും അവിടെ തിന്ന്, കുടിച്ച്, ആടി, പാടി തിമര്‍ത്തു. അക്കാലത്ത് ഞങ്ങളുടെ സ്വീകരണമുറി അധിക സമയവും ഒഴിഞ്ഞു കിടന്നു. ഒട്ടും അടുപ്പമില്ലാത്ത അതിഥികള്‍ക്കായി മാത്രം ഞങ്ങള്‍ സ്വീകരണമുറി തുറന്നിട്ടു. പിന്നീടെന്റെ അപ്പന്‍ എവിടെ നിന്നോ കേട്ടു സ്വീകരണമുറിയേക്കാള്‍ വലിയ അടുക്കള ദുര്‍ച്ചെലവുണ്ടാക്കുമെന്ന്. അന്ന് മുതല്‍ അടുക്കള ചെറുതാക്കുകയെന്നതായിരുന്നു അപ്പന്റെ സ്വപ്നം. (അപ്പനൊരു സങ്കുചിതമനസ്കനായിരുന്നുവോ?) ഏറ്റവും ‘വൃത്തിയായി‘ അടുക്കള സൂക്ഷിക്കുക എന്നതല്ലാതെ അടുക്കളയുടെ സ്ഥാനത്തെ കുറിച്ചോ, വലിപ്പത്തെ കുറിച്ചോ അമ്മയ്ക്കൊരു സ്വപ്നമില്ലായിരുന്നു. അവസരം വന്നപ്പോള്‍ അപ്പന്‍ അടുക്കളപ്പുര വെട്ടി മുറിച്ച് നാലിലൊന്നാക്കി മാറ്റി. തണുപ്പ് തരുന്ന ഓടിനു പകരം കോണ്‍ക്രീ‍റ്റ് വാര്‍പ്പിട്ടു. നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത അടുക്കളയില്‍ ചൂടിനെ കുറിച്ച് മാത്രം അമ്മ പരാതിപ്പെട്ടു.ഒഴിവു ദിനങ്ങളിലും ആഘോഷങ്ങളിലും അടുക്കളയിലെ സ്വന്തം ഇരിപ്പിടങ്ങള്‍ നഷ്ടപ്പെട്ട ഞങ്ങള്‍ പതിയെ സ്വീകരണമുറിയിലെ ടി.വിയുടെ മുന്നിലേയ്ക്ക് ഭക്ഷണ വിഭവങ്ങളുമായി നടന്നു കയറി. അമ്മ മാത്രം അടുക്കളയില്‍ അവശേഷിച്ചു. ഞങ്ങളുടെ ആ‍ട്ടത്തിനും പാട്ടിനും പകരം മിനി സ്ക്രീനിലെ താരങ്ങള്‍ ആടി, പാടി. അപ്പോഴും അമ്മ ഏറ്റവും ‘വൃത്തിയുള്ള‘ അടുക്കള സ്വപ്നം കണ്ടു, ഞാനാകട്ടെ ഊണുമുറിയിലേക്കെങ്കിലും അടുക്കളയില്‍ നിന്നൊരു കിളിവാതില്‍ വെട്ടി വെയ്കുന്നതിനെ കുറിച്ചും.

അടുക്കളയ്ക്കും ഊണുമുറിയ്ക്കും പകരമായി മെസ്സ് കടന്ന് വന്ന ഒരിടക്കാലം. മെസ്സിലെ ചായ സമയത്തും, കഞ്ഞി സമയത്തും കരിപുരണ്ട അടുക്കളയെ കുറിച്ച് ചിലര്‍ പരാതിപ്പെട്ടു.അടുക്കളയേ ഇല്ലാത്ത വീടിനെ കുറിച്ച് ചില തീവ്രവാദികള്‍ ആവേശം പൂണ്ടു. ‘പാര്യമ്പര്യമായി കിട്ടിയവൃത്തി‘ കളഞ്ഞ് കുളിക്കരുത് എന്ന് മാത്രം മിതവാദികള്‍ ‍മെല്ലെ മൊഴിഞ്ഞു.ഇതെല്ലാം നമ്മുടെ വിധി എന്ന് പാരമ്പര്യ വാദികള്‍ ചുണ്ടുകളനക്കി.കരി കണ്ണെഴുതാന്‍ മാത്രാമാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. റെസ്റ്റോറന്റിലെ അജിനോമോട്ടോ എനിക്കെന്നും അജീര്‍ണ്ണമൂണ്ടാക്കിയിരുന്നതിന്നാല്‍ അടുക്കളയില്ലാത്തൊരു വീട് എനിക്ക് സങ്കല്‍പ്പിക്കാനാകുമായിരുന്നില്ല. ബ്രെഡ്ഡും ജാമും, ബ്രെഡ്ഡും ബട്ടറും, ബ്രെഡും അച്ചാറും തിന്ന് മടുക്കുമ്പോള്‍ ഒരു ഓം‌ലെറ്റ് കഴിക്കണമെന്ന് തോന്നിയാല്‍ എന്തു ചെയ്യും എന്നതായിരുന്നു എന്റെ ആധി.ടെഫ്ലോണ്‍ പ്രതലമുള്ള തേപ്പ് പെട്ടികള്‍ ഉണ്ടല്ലോ എന്ന് തീവ്രവാദികള്‍ ഒച്ചപ്പെട്ടു. എന്റെ വീട്ടിലെ തേപ്പ് പെട്ടി കൂ‍ടുതല്‍ ആധുനികമായ, വെള്ളം ചീറ്റിക്കുന്ന തുളകളോട് കൂടിയതാണെന്ന് ഞാന്‍ അവരോട് പറയാന്‍ പോയില്ല. ‘വൃത്തിയുടെ പാരമ്പര്യത്തെ‘ കുറിച്ച് ഞാന്‍ തികച്ചും ബോധവതി ആ‍യിരുന്നു. വിധി എനിക്ക് ഞാന്‍ തന്നെയാ‍യിരുന്നു. വേറൊരു സ്വപ്നം എന്നെ തേടി വരുമെന്ന് ഞാ‍ന്‍ സ്വപ്നം കണ്ടു. അഥവാ എന്റെ സ്വപ്ന അടുക്കള ഞാന്‍ എന്റെ മനസ്സില്‍ അമൂര്‍ത്തമായി പണിത് കൊണ്ടിരുന്നു. സ്വപ്നത്തിന്റെ പണി പൂര്‍ത്തിയാവുന്നതിന് മുന്‍പ് മറ്റൊരടുക്കളായിലേയ്ക്ക് ഞാന്‍ എന്നെ തന്നെ പറിച്ച് നട്ടു.

വീടുകള്‍ നോക്കി നടന്ന സമയത്ത് ‘വൃത്തി പാരമ്പര്യ’മായി പകര്‍ന്നു കിട്ടിയതെന്ന ബോധ്യത്തോടെ, ഞാന്‍ വൃത്തിയും അടക്കവും ഉള്ള വീടുകള്‍നോക്കി വന്നു, നല്ല പാതിയാവട്ടെ നല്ല വ്യൂ കിട്ടുന്ന, വെളിച്ചമുള്ള വീടുകളും. ഒന്ന്, ഒരുപാട് മുറികള്‍ ഉള്ളതും ഇരുണ്ടതായത് കൊണ്ടും നല്ലപാതി വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ വേറൊന്നിന്റെ അടുക്കള തീ‍രെ ചെറുതായി പോയത് കൊണ്ടാണ് ഞാന്‍ വേണ്ടാ എന്ന് പറഞ്ഞത്. പിന്നെ കണ്ടത് വളരെ വ്യത്യസ്ഥമായ ഒന്നായിരുന്നു. പുതുതായ് ഫര്‍ണിഷ് ചെയ്ത, സ്വീകരണമുറിയില്‍ അടുക്കളയുള്ള, ഒറ്റകിടപ്പുമുറിയുള്ള, ഒരു സുന്ദരന്‍ കുഞ്ഞു ഫ്ലാറ്റ്. ഒരു തരി മണ്ണില്ല എന്ന സങ്കടം ഉണ്ടെങ്കിലും സ്വീകരണ മുറിയിലെ അടുക്കളയ്ക്ക് വേണ്ടി മണ്ണിനെ തല്‍ക്കാലം ഞാന്‍ മറക്കാന്‍ തയ്യാറായി. അങ്ങനെയാണ് ആ സ്വപ്നത്തെ എനിക്ക് കിട്ടിയത്. സ്വീകരണമുറിയിലെ അടുക്കള. ‘പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വൃത്തി‘ സ്വീകരണമുറിയുടെ അലങ്കാരങ്ങളെ കെടുത്താതെ തന്നെ അതില്‍ ഒരു അടുക്കള കൊണ്ട് നടക്കാന്‍ എന്നെ പ്രാപ്തയാക്കി. പിന്നീട് ഞാന്‍ മൂന്ന് ചട്ടി മണ്ണ് വാങ്ങി. എന്റെ കിടപ്പ് മുറിയുടെ ജനാലയ്ക്കല്‍ വച്ചു. അതില്‍ വയലറ്റ് നിറത്തിലും, മഞ്ഞ നിറത്തിലും ഉള്ള കാട്ട് കൊങ്ങിണി ചെടികളും, റോസ്മാരിയും നട്ട് പിടിപ്പിച്ചു. ഇന്ന് സ്വീകരണമുറിയിലെ അടുക്കളയും ഒരുപിടി മണ്ണുമുണ്ടെനിക്ക്. നാട്ടിലും സ്വീ‍കരണമുറിയിലെ അടുക്കള ഞാന്‍ സ്വപ്നം കാണുന്നു.

(അടുക്കളവശം)



(സ്വീകരണമുറീയുടെ വശം)

കുറിപ്പുകള്‍:
1.വളരെയധികം പടയോട്ടങ്ങള്‍ നടന്ന ഇസ്രായേലില്‍ റോമന്‍, ഗ്രീക്ക്,അറബിക്, ടര്‍ക്കിഷ്,ജര്‍മ്മന്‍, ക്രൂസേഡേഴ്സ് തുടങ്ങി ധാരാളം സംസ്കാരങ്ങളുടെ സ്വാധീനം വാസ്തുശില്പകലയില്‍ കാണാം. എന്നാല്‍ ഇതിലോന്നും സ്വീകരണ മുറിയിലെ അടുക്കള എന്റെ ശ്രദ്ധയില്‍ പെട്ടീട്ടില്ല. പക്ഷേ ഏറ്റവും പുതിയ മോഡല്‍ വീടുകളില്‍ മിക്കാവാറും തന്നെ അടുക്കള സ്വീകരണ മുറിയിലാണ്. എവിടെയൊക്കെ ലോകത്തില്‍ എവിടെയൊക്കെ ഇപ്പോള്‍ ഇങ്ങനെ സ്വീകരണമുറിയിലെ അടുക്കള ഉണ്ടെന്ന് എനിക്കറിയില്ല.

2. പടങ്ങക്ക് കോപ്പിറൈറ്റ് ഈ സൈറ്റിന്. എന്റ്റ്റെ വീടിന്റെ നല്ല രണ്ട് പടം കിട്ടിയാല്‍ ഈ പടങ്ങള്‍ മാറ്റി അതിടും.

3. നിര്‍മ്മല ചേച്ചിയുടെ ഈ പോസ്റ്റാണ് ഇത്തരം ഒന്ന് എഴുതാന്‍ നിമിത്തമായത്.

അടുക്കളയെ കുറിച്ച് നിര്‍മ്മലചേച്ചീ ചോദിക്കുന്നു.

നല്ലൊരു അടുക്കളയുണ്ടായിരുന്നെങ്കില്‍ രാപകല്‍ ചോറും കറിയും വെച്ച് വിളമ്പാ‍മായിരുന്നു എന്ന് എത്ര സ്ത്രീകള്‍ സ്വപ്നം കാണുന്നുണ്ട്?

അടുക്കളയില്ലാത്ത വീടു സ്വപ്നം കാണുന്നു കെ. ആര്‍. മല്ലികയുടെ കഥാപാത്രം.

നമ്മുടെയൊക്കെ അവസ്ഥകള്‍ എന്ന കഥയില്‍ പ്രിയ ഏ. എസ്സി.ന്റെ ഭാനുക്കഥാപാത്രം ചോദിക്കുന്നു.
-ആരാണ്‌ ഈ അടുക്കള കണ്ടുപിടിച്ചത്‌? ആ ആളെ തൂക്കി കൊല്ലണം.

സാറാജോ‍സഫ് പണിത മേബിളമ്മായിയുടെ വീട്ടിലേയ്ക്ക് ഒളിച്ചോടാന്‍ ഏത് വായനക്കാരിയ്ക്കാണ് കൊതി തോന്നാത്തത്.

നന്തനാര്‍ കഥകളിലെ വെളിച്ചെണ്ണയില്‍ ഉള്ളി ചേര്‍ത്ത് പുരട്ടിപ്പുരട്ടിയെടുക്ക്കുന്ന ഉപ്പേരിയുണ്ടാക്കുന്ന കുഞ്ഞുലക്ഷ്മി ആവാന്‍ എല്ലാ സ്ത്രീകളും കൊതിക്കില്ലെന്നര്‍ത്ഥം.


അതിനു പ്രിയംവദ മറുപടി പറഞ്ഞതിങ്ങനെ

സാവിത്രീ രാജീവന്‍ ..അടുക്കളയില്‍ ഉരഞ്ഞു തീരുന്ന പാത്രങ്ങള്‍ പോലെ ജീവിതം എന്നു ..
കെ.രേഖ വീട്ടിലെത്തിയാല്‍ ആദ്യം ചപ്പാത്തിയായും ചോറായും മാറണമല്ലൊ എന്നു..


അബ്ദുവിന്ന്റെ കമന്റാണ് യഥാര്‍ത്ഥത്തില്‍ എന്റെ സ്വപ്നത്തെ ഓര്‍മ്മിപ്പിച്ചത്: സ്ത്രീയെ എല്ലാ വീട്ടിലേയും അടുക്കളയുടെ സ്ഥാനത്തോട് (എറ്റവും പിന്നില്‍, സ്വീകരണ മുറിയുടെ ഏഴയലത്ത് വരാതെ)ഉപമിച്ച ഒരു തമിഴ് കവിത വായിച്ചിട്ടുണ്ട്,‘വീടിന്റെ മൂലയിലെ ഒരിടം’ എന്ന് പറഞ്ഞിട്ട്. കുട്ടിരേവതിയുടേതാണെന്ന് തോന്നുന്നു, അതോ മീനാക്ഷിയാണൊ എന്നോര്‍‌മ്മയില്ല.

അത് വായിച്ചതില്‍‌ പിന്നെ ഏത് വീട്ടില്‍ പോയാലും ഞാ‍നാദ്യം നോക്കാറ് അതിന്റെ അടുക്കളയുടെ സ്ഥാനത്തെയാണ്, അതിലും കൃത്യമായ നിരീക്ഷണം, ഇന്നത്തെ സ്ത്രീയുടെ അവസ്ഥയെ കുറിച്ച്, ഞാന്‍ വായിച്ചിട്ടില്ല.


സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ സ്വപ്നം. ഇവിടെ അതൊരു സ്വപ്നമല്ല യാഥാര്‍ത്ത്ഥ്യമാണ്. കേരളത്തിലെ വീടുകളിലെ സ്വീകരണമുറിയിലെ അടുക്കള അതാണെന്റെ യഥാര്‍ത്ഥ സ്വപ്നം!

സമര്‍പ്പണം: സ്വീകരണമുറിയിലെ അടുക്കളയെ കുറിച്ച് എഴുതാന്‍ പറഞ്ഞ നിര്‍മ്മല ചേച്ചിയ്ക്കും, ഇതിനെ കുറിച്ച് ഓര്‍മ്മിപ്പിച്ച അബ്ദുവിനും.

38 comments:

ഡാലി said...

ഒരു സ്വപ്നം വില്‍ക്കാനുണ്ടേ!

reshma said...

ഈ സ്വപ്നം എന്നേ വാങ്ങി:)

reshma said...

ഫെമിനിസമുകള്‍ തിങ്ങിനിറയുമ്പോള്‍ അവനവന്‍(!)അവളവള്‍ക്ക് വെണ്ടതെടുക്കട്ടേ. "In my heart, I think a woman has two choices: Either she's a feminist or a masochist“. Gloria Steinem

ഈ അടുക്കളയിലെ ലോകങ്ങള്‍ രസിച്ചു:)ഒന്നു ബിശായം പറയാതെ പോവാന്‍ വയ്യ. ഇവിടേയും ഓപണ്‍ ഹൌസ് പ്ലാന് തന്നെ. ഇവിടത്തെ പഴയ വീടുകളില്‍ പോലും അടുക്കള ഫാമിലി റൂമിലെക്കെങ്ങിലും ഇറങ്ങി നില്‍ക്കും.

തറവാട്ടിലെ അടുക്കള വീടിനോട് ചേര്‍ന്ന് എന്നാല്‍ വീടിന്റെ ഭാഗമല്ലാതെ, വീടിന്റെ പിറകില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഒന്നായിരുന്നു.അട്ടയെ പോലെ.വൃത്തിയാക്കും തോറുംചണ്ടി അടിഞ്ഞുകൂടുന്ന രാവിലെ മുതല്‍ രാത്രി വരെ ചറപറ ഒച്ചയോടെ ഒരു ഫാക്ട്രി.ആ അടുക്കളയിലെ കാല്‍പ്പാടുകള്‍ പോണത് കാണാന്‍ രസമാണ്,വീട്ടിലെ പുരുഷന്മാരുടേത് അടുക്കള വാതില്‍ വരെ വന്ന് തിരിഞ്ഞ് പോകും,പപ്പടം കട്ടോടുന്ന കുട്ടികളുടേത് അവിടേം ഇവിടേം,എങ്ങെനെയെങ്കിലും പണിയൊതുക്കി രക്ഷപ്പെടാനുള്ള തിടുക്കത്തില്‍ മുട്ടിയും മറികടന്നും വീട്ടിലെ സ്ത്രീകളുടെ കാല്‍പ്പാടുകള്‍ തിങ്ങിവിങ്ങിയവിടെ.ഈ അട്ടയുടെ ചോര കുടിച്ചാണ് വീടത്രയും വീര്‍ത്തതേ.
ഉമ്മക്കൊരിടം സ്വന്തമായപ്പോള്‍ അടുക്കള വീടിന്റെ ഭാഗമായി. വെളിച്ചമുണ്ട്, വൃത്തിയുണ്ട്, ജനലുകള്‍ക്ക് ഭംഗിയുള്ള വിരികളുണ്ട് കണ്ണാടിപാത്രങ്ങളുണ്ട്. വീടിന്റെ മൂലയിലെന്ന് മാത്രം. വീട്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ ഞ്ങ്ങള്‍ തപ്പിയത് പുറത്തെ കാഴ്ച തന്നെ. ഫ്ലാറ്റുടമസ്ഥന്‍ വാസ്തുശാസ്ത്രം പാലിച്ചാണെന്ന് തോന്നുന്നു, വാതില്‍ തുറന്നാല്‍ ഒരു വശം അടുക്കള മറു വശം സ്വീകരണ മുറി. അരിയും പരിപ്പും മസാലകളും ഒരുക്കിവെച്ച് തന്ന് ഉമ്മ അന്ന് പറഞ്ഞു
‘നി ഇവിടെ ഒരു വല്യ കര്‍ട്ടന്‍’:D

എന്നാലും മീന്‍ പൊരിക്കുമ്പോള്‍ ഞങ്ങള്‍ തറവാട്ടിലെ അടുക്കളയെപറ്റി നൊസ്റ്റാള്‍ജിക്കാവും;)

Inji Pennu said...

ഓഫ്:
സ്വീകരണമുറിയിനേയും അടുക്കളേയും തിരിക്കാന്‍ ഒരു കണ്ണാടി വേണം. അല്ലെങ്കില്‍ മിക്സി ഓണാക്കുമ്പൊ അവിടെയാണ് ടിവിയെങ്കില്‍ സീരിയല്‍ കേക്കാന്‍ പറ്റണില്ല്യ. :) :)

ഫോര്‍മല്‍ ലിവിങ്ങ് റൂം - സ്വീകരണമുറി
ഫാമിലി റൂം ന്റെ കൂടെയാണ് ഇപ്പോള്‍ അടുക്കള കണ്‍സപ്റ്റ് - കുടുമ്പത്തിന്റെ റൂം.

എന്റെ ഇപ്പോഴുള്ള വീട്ടില്‍ ഫാമിലി റൂമിന്റെ കൂടെയാ‍ാണ് അടുക്കള. ശല്ല്യമാണത് ഡാലീസേ, ഒരു റൂം പോലും ഇല്ല്യാ നമുക്ക്, ഒന്ന് സ്വസ്ഥമായി കരയാനോ, ഒന്ന് ചിന്തിക്കാനൊ.
അടുക്കളയിലെ ചൂടിലും ഒക്കെ കണ്ണ് നനഞ്ഞാലും ചുവന്നാലും ആരും അറിയില്ല്യാല്ലൊ....അതല്ലേ പണ്ട് കാരണവന്മാര്‍ കണ്ട് പിടിച്ച സെറ്റ് അപ്പ്?:)
പെണ്ണിന്റെ സ്പേസ്...!

SunilKumar Elamkulam Muthukurussi said...

ഡാലീ, ഞാനേതൊരു വീട്ടിലും ചെന്നാല്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ അടുക്കളയാണ്‌ ആദ്യം പോയി നോക്കുക.
പത്തന്‍പത്‌ പേരുണ്ടായിരുന്ന എന്റെ ഇല്ലത്തെ അടുക്കള, രേഷ്മ പറഞ്ഞപോലെ അള്ളിപ്പിടിച്ചായിരുന്നു. എന്നാലും അതായിരുന്നു ഏറ്റവും ആക്ടീവ്‌ ആയ സ്ഥലം. കൂട്ടുകുടുംബമായിരുന്നു. തൊട്ടടുത്തുതന്നെ അഗ്രശാല, കെഴ്ക്ക്ണി, പിന്നെ ഒരു തൊഴുത്ത്‌. സൈഡില്‍ ഞങ്ങടെ ഗാര്‍ഡന്‍!. അതിനുശേഷം കുളങ്ങള്‍. അവിടെയൊക്കെയായിരുന്നില്ലേ ഞങ്ങള്‍ കുട്ടികള്‍ അടിച്ച്‌ പൊളിച്ചിരുന്നത്‌? അമ്മയും ചെറിയമ്മമാരും വലിയമ്മമാരുമൊക്കെ ജീവിതം ചെലവഴിച്ചത്‌. ലേശം പോലും കരിപുരളാത്ത ഒരു വേഷ്ടി അവര്‍ക്കുണ്ടായിരുന്നില്ല. ആ വേഷ്ടികൊണ്ട്‌ ഒരു മുഖം തുടക്കലുണ്ട്‌, കരിയൊന്നും പ്രശ്നമില്ലായിരുന്നു!
രേഷ്മയുടെ കമന്റ്‌ നൊസ്റ്റാള്‍ജിയ ഉണ്ടാക്കി. എനിക്ക്‌ അടുക്കളയും അമ്മയും ഒന്നാ.
ഇവിടെ ചെലവീട്ടില്‍ സ്വീകരണമുറിയിലെ അടുക്കള കണ്ടിട്ടുണ്ട്‌, പക്ഷെ എനിക്കിഷ്ടമില്ല. അമ്മയുടെ സ്വാകര്യം പബ്ലിക്കാക്കേണ്ട ആവശ്യമില്ല്യാന്നൊരു തോന്നല്‍. (ഞാനൊരു ആണാണേ... തല്ലല്ലേ)
-സു-

Siju | സിജു said...

:-)

ഡാലി said...

രേഷ്മ,
‘നി ഇവിടെ ഒരു വല്യ കര്‍ട്ടന്‍’: അടുക്കളയില്‍ സംഭവിക്കുന്നത് അല്ലെങ്കില്‍ അടുക്കളയുടെ അഭംഗി ലോകം കാണരുത് എന്ന് ഒരു വ്യഗ്രതയുണ്ടായിരുന്നു/ ഉണ്ട് മിക്കവര്‍ക്കും എന്ന് ഈ വരികള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു.
പിന്നെ മീന്‍ പൊരിക്കലിന്റെ കാര്യം. ശരിയാണ് എനിക്കും പലപ്പോഴും മീന്‍ പൊരിച്ചതിനു ശേഷമുള്ള മണം അത്ര പിടിക്കാറില്ല. ഇത്തരം അടുക്കളകള്‍ ഇന്ത്യന്‍ സെറ്റ് അപ്പിന് ചേരുന്നതല്ല എന്ന് തോന്നുന്നത് അപ്പോഴാണ്. പക്ഷേ ഞാനെന്തു ചെയ്യുമെന്നോ? ആദ്യം ഉള്ള ഒരു മുറിയുടെ വാതില്‍ നന്നായി ചേര്‍ത്തടയ്ക്കും. എന്നട്ട് സ്വീകരണ മുറിയിലെ ഗ്ലാസ് ജനാലകള്‍ എല്ലാം തുറന്നിടും (ഒരു ഭിത്തി മൊത്തം ഗ്ലാസ്സ് ആണ്.) കുറേ മണം ആ വഴി പോയ് കിട്ടും അതിനു ശേഷം ഒരു പൈനാപ്പിളോ, നാരങ്ങയോ മുറിച്ച് വയ്ക്കും.( പിന്നെ പറമ്പിന്റെ അങ്ങെ അറ്റത്ത് മാറി ഇരുന്നിരുന്ന ടോയ്ലറ്റുകള്‍ വരെ ഗ്ലാമര്‍ റൂംസ് ആയില്ലേ!)

ഇഞ്ചി, കണ്ണാടി ശബ്ദത്തെ അങ്ങോട്ടും ഇങ്ങോട്ടും കടത്തി വിടില്ല, അതുകൊണ്ട് ഒരു കണ്ണാടി കൂട് ഞാന്‍ സ്വപ്നം കാണുന്നില്ല.
ഇവിടെ ആധുനിക വില്ലകളില്‍ പോലും ലിവിങ്ങ് റൂമിന്റെ കൂടെയാണ് അടുക്കള.
കരച്ചിലിനെ കുറിച്ച് മറ്റൊരു പോസ്റ്റ് ഇടേണ്ടി വരും :). എന്റെ ഇപ്പോഴത്തെ തീരുമാനം അങ്ങനെ കരച്ചില്‍ വരുമ്പോള്‍ ഒരു ഉള്ളി കൂടി മുറിക്കുക എന്നതാണ്.അടുക്കളയിലെ ഒരിത്തിരി സ്പേസിന്റെ കൂടെ സ്വീകരണ മുറിയിലെ ഒരു പങ്ക് കൂടെ കിട്ടുമോ എന്നാണ് ഞാന്‍ നോക്കണെ.

സുനിലേട്ടാ, തല്ലല്ലൊന്നുമില്ലേ. സ്ത്രീ എപ്പോഴും അമ്മയായിരിക്കണം എന്നല്ലേ? മനസ്സിലായി.
പിന്നെ, എന്നും അമ്മയും, ഭാര്യയും, പെങ്ങളും, മകളും ഒക്കെ എന്നും സ്വകാര്യ സ്വത്തുകള്‍ ആണ്. അച്ഛനും, ഭര്‍ത്താവും, ആങ്ങളയും, മകനും അങ്ങനെ തന്നെ.പക്ഷേ ഇവരൊക്കെ പലപ്പോഴും പെരുമാറേണ്ടി വരുന്നത് വെറും സ്ത്രീയും പുരുഷനും മാത്രമായി ആകുമ്പോഴാണ് ഞാന്‍ സ്വീകരണ മുറിയില്‍ ഒരു അടുക്കള തേടുന്നത്.

സിജു, നന്ദി.

കരീം മാഷ്‌ said...

സ്വീകരണമുറിയില്‍ അടുക്കളയുണ്ടാക്കുന്നതിനെക്കള്‍ ഞങ്ങള്‍‍ക്കിഷ്ടം അടുക്കളയില്‍ ഒരു ചെറിയ സ്വീകരണമുറിയൊരുക്കാനാണ്‌.
അങ്ങനെ തന്നെയാണൂ ഡിസൈന്‍ ചെയ്തതും
അവിടെ ഞങ്ങള്‍ക്കും ഞങ്ങളെ അടുത്തറിയാവുന്നവര്‍ക്കു ഇത്തിരി സ്വകാര്യതയും പാചകത്തിനു പരസ്പര സഹായവും സാധ്യമാകുന്നു.
അതിനാല്‍ മീനിന്റെ കരിഞ്ഞമണനുഭവിക്കേണ്ടിവന്നിട്ടില്ല.
ഭക്ഷണത്തിനു വളരെ സ്വാദും തോന്നുന്നു.
അടുക്കളയിലെ ഇല്ലാ വല്ലായ്മകള്‍ വലിഞ്ഞു കേറുന്ന വിറുന്നുകാര്‍ അറിയാനും പോകുന്നില്ല. പട്ടിണിയെങ്കില്‍ പട്ടിണി,
അതു വെറുതെ നാട്ടാരെ അറിയിക്കണോ?

ഡാലി said...

സ്വീകരണമുറി എന്നാല്‍ ആളുകളെ സ്വീകരിച്ചിരുത്തുന്ന മുറി എന്നാണേ കരിം മാഷേ. ഫാമിലി റൂമിന്റെ കൂടെ ഉള്ള അടുക്കളയെ കുറിച്ച് മുകളില്‍ ഇഞ്ചി പറയുന്നു.
നമ്മുടെ ഇല്ലാവല്ലായകള്‍ ആരേം അറിയിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും അല്ലെ?

അനാഗതശ്മശ്രു said...

ഡൈനിംഗ്‌ റൂമും റ്റീവീറൂമും ഒന്നായ പുതിയ ഹാള്‍ വന്നതോടെ
മെഗപരമ്പരകള്‍ രണ്ട്‌ മണിക്കൂര്‍ കണ്ട്‌ കണ്ട്‌ കൂടെ എന്തെങ്കിലും കൊറിച്ചു കൊറിച്ചു മധ്യവര്‍ത്തി മധ്യവസ്കകള്‍ക്കു തടി കൂടിവരുന്നതു ഭാരതത്തിലല്ലത്ത ബ്ലോഗര്‍മാരറിയുന്നുണ്ടോ?

സു | Su said...

എനിക്ക് അടുക്കളയൊന്നും വേറെ വേണ്ട. വീടുണ്ടാക്കുമ്പോള്‍, അതിനുള്ളില്‍ വേറെ ചുമര്‍ വേണ്ട എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നാലുചുവരുകള്‍ക്കുള്ളില്‍ എല്ലാം. അടുക്കള പണ്ട് സ്ത്രീകളുടെ സ്ഥലമായിരുന്നു. ഇന്നും അങ്ങനെയുണ്ട്. കഥ പറയാനും, ഉറക്കെച്ചിരിക്കാനും, കരയാനും, കണ്ണീര്‍ തുടയ്ക്കാനും.

കാളിയമ്പി said...

അടുക്കളയിലെ സ്വീകരണ മുറിതന്നെയാണ് എനിയ്ക്കിഷ്ടം.എന്റെ വീട് നന്നാക്കിയപ്പോ അച്ഛന്‍ ഒരു കിടപ്പുമുറി അടുക്കളയാക്കി.വിശാലമായത്. ഒരു എക്സ്റ്റ്റാ തീന്മേശയും കസേരകളും.അതിലാണ് വീട്ടില്‍ എപ്പോഴും ആള്‍ക്കാരുടെ ജീവിതം..അതിഥികള്‍, അടുപ്പമുള്ളവര്‍ അവിടെത്തന്നെ വരും ആണും പെണ്ണുമെല്ലാം.സ്വീകരണമുറി ടീ വീ കാണണമെന്നുള്ളവര്‍ക്കിരിയ്ക്കാനുള്ള മുറിയായി ചുരുങ്ങും.

ഇരിപ്പും കഴിപ്പും ചിലപ്പോഴൊക്കെ കിടപ്പും ആ മുറിയില്‍ തന്നെ..അടുക്കളയില്‍.
ചില മുറികളൊന്നും ഉപയോഗിയ്ക്കാറുപോലുമില്ല.

ഞാന്‍ കരീം മാഷിന്റെ അഭിപ്രായക്കാരനാണ്.അടുക്കളയിലെ സ്വീകരണമുറിയാണെനിയ്ക്കിഷ്ടം.അപ്പോ സ്വീകരണ മുറിയിലിരുന്ന് ആള്‍ശല്യമില്ലാതെ വല്ലതും വായിയ്ക്കയുമാവാം.വേണ്ടപ്പൊ അടുക്കളമുറിയില്‍ ചെന്ന് അമ്മയോടൊത്ത് അനിയത്തിയോടൊത്ത് അച്ഛ്നോടൊത്ത് അനിയനോടൊത്ത് ഇരിയ്ക്കുകയോ പാത്രം കഴുകിക്കൊടുക്കുകയോ കറിയ്ക്ക് നുറുക്കുകയോ വഴക്കു കൂടുകയോ സംസാരിയ്ക്കുകയോ..ഒക്കെയാവാം.:)(വായിയ്ക്കുന്ന ശീലം ഇവര്‍ക്കാര്‍ക്കുമില്ലാത്തതുകൊണ്ട് അവരാരും അടുക്കള മുറിയില്‍ അമ്മയുടെ സാരിത്തുമ്പത്തൂന്ന് മാറില്ല..(വലിയ കുട്ടി അച്ഛനുള്‍പ്പെടെ ..ഇപ്പൊ മുഴുവന്‍ സമയവും വീട്ടിലുള്ളപ്പൊ..:))

ഡാലിയേച്ചിയേ.നല്ല എഴുത്ത്..

ഡാലി said...

അനാഗതശ്മശ്രു,
അടുക്കള എന്ന ഫാക്ടറിയെ കുറിച്ച് പറയുമ്പോള്‍ തീന്മേശയുടെ സുഖലോലുപത മാത്രം ഓര്‍മ്മ വരുന്നെങ്കില്‍ എന്തു പറയാന്‍!
പിന്നെ, ആ സീരിയല്‍ കണ്ടിരിക്കൂന്ന മദ്ധ്യവയസ്കര്‍ അവീടെ നിന്നിറങ്ങി അഭിപ്രായം പറഞ്ഞാല്‍ അന്ധാളിച്ച് പോകുന്ന ഒരു വലിയ സമൂഹം ബാക്കി ഇപ്പോഴും കിടക്കുന്നു. എന്നാലും ഒരു ആവശ്യം വരുമ്പോള്‍ അവര്‍ സീരിയലിനു മുന്നില്‍ നിന്നു മയിലമ്മയായും, കുഞ്ഞാക്കമ്മയായും പുനര്‍ജനിക്കും. അപ്പോള്ള് അവര്‍ക്കൊരു സ്പേസില്ലാ എന്ന് മാത്രം പറയരുത്.

സൂവേച്ചി, നല്ല സ്വപനം. നിവൃത്തിക്കേട് കൊണ്ട് 4 ചുമ്മരുകള്‍ക്കുള്ളില്‍ തന്നെ അടുക്കളയും, സ്വീകരണമുറിയും, കിടപ്പുമുറിയും, കുട്ടികളുടെ മുറിയും തട്ടി കൂ‍ൂട്ടുന്നവരെ കണ്ടീട്ടുണ്ട്റ്റ്. എന്നാല്‍ നിവൃത്തി ഉണ്ടെങ്കില്‍ വല്ലപ്പോഴും ഒരു ഒറ്റമുറിയുടെ സ്വകാര്യത ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

അമ്പി, ഊണുമുറി വരെയേ ഇപ്പോഴും സ്ത്രീകള്‍ വരാവൂ അല്ലേ? എങ്കിലും അത് നല്ല മാറ്റമാണ്. ഊണുമുറിവരെ നിറഞ്ഞ് നിന്നു സ്വീകരണമുറിയില്‍ നിന്നും പുറത്താക്കപ്പെടുന്ന സ്ത്രീകളെ കുറിച്ച് ഒരുപോസ്റ്റ് കൂടെ എഴുതിയാലെ എന്തു കൊണ്ട് ഊണുമുറിയിലെ അടുക്കള ഞാന്‍ അത്ര സപ്പ്പോര്‍ട്ട് ചെയ്യാത്തത് എന്ന് മനസ്സിലാകൂ. പയ്യെ ഒരു പോസ്റ്റായി എഴുതാം.

(ഇതാണ് എന്റെ പ്രധാന ബ്ലോഗ്, അത്ര ആക്റ്റീവ് ബ്ലോഗൊന്നുമല്ല. എന്നാലും ഇതോടെ ഇതും പിന്മൊഴിയില്‍ നിന്ന് നിര്‍ത്തുന്നു.)

കാളിയമ്പി said...

അയ്യോ:) ഊണു മുറിവരെയേ സ്ത്രീകള്‍ വരാവൂ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.ഊണുമുറി, അടുക്കള സ്വീകരണമുറി ഒക്കെ ഒന്നായി മാറുകയും പുരുഷന്മാര്‍ അവിടേയ്ക്ക് കടന്നു ചെല്ലുകയും ,എല്ലാരുമവിടേത്തന്നെ (സ്ത്രീ പുരുഷകുട്ടിവലിയ ഭേദമില്ലാതെ) മുഴുദിനവും ചിലവഴിയ്ക്കുന്ന എന്റെ വീട്ടിലെ അവസ്ഥയെയാണ് ഞാന്‍ സൂചിപ്പിച്ചത്.(അതൊരോഫ്ടോപ്പിയ്ക്കായിരുന്നു സോറി..)

അതിനെ എന്റെ സ്ത്രീ സ്വാതന്ത്ര്യ ആശയങ്ങളുമായി ചേര്‍ത്തു വായിയ്ക്കരുതേ..അങ്ങനാലോചിച്ചാല്‍ ...
അടുക്കള സ്വീകരണമുറിയിലായാല്‍ സ്ത്രീയുടേ സ്വാതന്ത്ര്യമാകും എന്ന് ഞാന്‍ വിചാരിയ്ക്കുന്നില്ല.അടുക്കള എവിടെയായാലും അത് സ്ത്രീയുടേതാണ് എന്ന കണ്‍സെപ്റ്റാണ് മാറേണ്ടത്. അത് സ്വീകരണമുറിയിലായാലും ഊണുമുറിയിലാലും. അടുക്കള മാത്രമല്ല വീട് പരിപാലനമെന്ന മുഴുജോലി സ്ത്രീകളുടെ മാത്രം ജോലിയാണെന്ന രീതി മാറ്റണം..അവള്‍‍ക്കും വായിയ്ക്കാനും എഴുതാനും സുഹൃത്തുക്കളെ ഉണ്ടാക്കാനും(സ്ത്രീയ്ക്ക് പങ്കാളിയൊഴികെയുള്ള സുഹൃത്തുക്കള്‍ വളരെ കുറവായിരിയ്ക്കും എന്ന സാധാരണ നില .) ഒക്കെ സമയമുണ്ടാകണം.
അതേ സമയം പുരുഷന്‍ അടുക്കളയില്‍ അവളെ സഹായിയ്ക്കുക എന്ന മഹാദാനം ചെയ്യുന്നത് സ്ത്രീ സ്വാതന്ത്ര്യമല്ല താനും.പുരുഷന്റേയും സ്ത്രീയുടേയും ഒത്തൊരുമിച്ചുള്ള ജോലി എന്ന നിലയിലെത്തണം.സഹായം പിച്ചയാണ്.

അനാഗതശ്മശ്രു said...

അടുക്കള ഓര്‍ത്താല്‍ തീന്മേശ ഒര്‍ക്കണം..
മനുഷ്യനെപ്പോലെ വിശക്കുമ്പോള്‍...

ഇനി അടുക്കളയും തീന്മേശയും പേണ്ണിന്റെയും ആണിന്റെയും പ്രതീകമാണെന്നു പറയുന്നതു പോലെയല്ല എഴുതിയതു..ഇങ്ങിനെയും ഒരു സമൂഹം ഉണ്ടെന്നു ഓര്‍മ്മിപ്പിക്കുകയായിരുന്നു...
മയിലമ്മ ഉണ്ടായതു അങ്ങിനെ ഒരു സമൂഹത്തില്‍ നിന്നല്ല എന്നു തീര്‍ച്ചയാണു.കുഞ്ഞാക്കമ്മയും അങ്ങിനെയുള്ളവരിലെ ആളല്ല..
ഇതു വേറൊരു സമൂഹമാണു..അവര്‍ക്കു അഭിപ്രായം തന്നെ ഈ പൈങ്കിളികഥാപത്രങ്ങള്‍ പറയുന്ന ഡയലോഗു മാത്രമാണു..അവര്‍ക്കാണിപ്പോള്‍ സ്പേസ്‌ കൂടുതല്‍

പ്രിയംവദ-priyamvada said...

പണ്ടു പണ്ടു ഇങ്ങനെയുള്ള അടുക്കള മോഹിച്ചു..വിരുന്നുകാര്‍ പൊതു സുഹൃത്തുക്കള്‍..സഹപാഠികള്‍...സംസാരികുന്നതു പൊതുതാല്‍പര്യമുള്ള വിഷയങ്ങള്‍...ഇടചുവരിനെ വെറുത്തു...

ഇപ്പൊ വലിയ അടുക്കളയാണു സ്വപ്നം ..എല്ലാവര്‍ക്കും ഒന്നിച്ചു അടുക്കളയില്‍ നില്‍ക്കാനും പെരുമാറാനും കഴിയണം...

കാലം ചെല്ലുമ്പോള്‍ ആഗ്രഹങ്ങള്‍ മാറി വരും

പിന്നെ സിങ്കില്‍ അഴുക്കുവെള്ളത്തെക്കാള്‍ കൂടുതല്‍ കണ്ണിരൊഴുകുന്ന ,ഭംഗിയുള്ള ഒരു അടുക്കള കണ്ടിട്ടുണ്ടു .
സ്വീകരണമുറി അരസികന്മ്മാര്‍ക്കു മാത്രമായി മാറ്റി വച്ചു ,ഭാര്യ അരച്ചുമരുള്ള അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ഇടയ്കുള്ള ടിവി /വായനമുറിയില്‍ കവിത വായിച്ചു കൂട്ടിരിയ്കുന്ന സ്നേഹസമ്പന്നനായ ഒരു ഭര്‍ത്താവിനെ ഇയിടെ കണ്ടു ..

സ്ഥാനമാണോ..കാഴ്ചപ്പാടല്ലെ പ്രധാനം?...വിവാഹം വേണൊ എന്നു സംശയിക്കുന്നു പുതിയ തലമുറ..എന്തിനി താങ്ക്ലെസ്സ്‌ ജോബ്‌?..കൃത്യമായ ഉത്തരം കൊടുക്കാനും അറിയുന്നില്ല..

(ആലാഹയുടെ പേരകുട്ടി യുടെ കാഴ്ച്ചപ്പാടില്‍ കഥ പറഞ്ഞതു നന്നായി ...ഇഷ്ടമായി.)

കുറച്ചു ദിവസം കഴിഞ്ഞുവന്നപ്പോല്‍ qw_er_ty വേണ്ട എന്നായി..;-)

ഡാലി said...

അമ്പിയേ,
സ്ത്രീയുടെ സ്ഥാനത്തെ അടുക്കളയുടെ സ്ഥാനത്തോടുപമിച്ച ഒരു ചിന്തയില്‍ നിന്നാണേ ഈ കുറിപ്പുണ്ടായത്. പോസ്റ്റില്‍ ഒരു കുറിപ്പായി കൊടുത്തീട്ടുണ്ട്. എന്റെ വീടുകളിലെ അടുക്കളയുടെ സ്ഥാനം ഓര്‍ത്തെടുത്ത് എഴുതി എന്നെ ഉള്ളൂ.
പിന്നെ സ്ത്രീസ്വാതന്ത്ര്യം എന്ന് വാക്ക് വളരെ വലുതാണ്. അതാണ് അത് നിര്‍വചത്തില്‍ ഉള്‍പ്പെടുത്തഞ്ഞേ. സ്ത്രീ സ്വാതന്ത്ര്യത്തേക്കാള്‍ ഉപരിയായി ഞാന്‍ പറയാനുദ്ദേശിച്ചത് ഓരോ‍ വീട്ടില്‍, പിന്നീട് സമൂഹത്തില്‍ സ്ത്രീ ഓരോകാലത്തും തന്റെ സ്ഥാനം ഉറപ്പിച്ചതെവിടെ എന്നായിരുന്നു, ആ സ്ഥാനത്തോട് അവളുടെ കാഴ്ചപാട് എന്തായിരുന്നു, എന്റെ സ്വപ്നത്തില്‍ )കാഴ്ചപാടില്‍)എന്റെ സ്ഥാനം എവിടെ ആവണം എന്ന് പരിചയപ്പെടുത്തലായിരുന്നു,അടുക്കളയില്ലാത്ത വീട് സ്വപ്നം കണ്ടില്ല എന്നൊക്കെ പറഞ്ഞത്. സംവേദിച്ചിലെ‍ങ്കില്‍ എന്റെ എഴുത്ത് പോരാ. :(
സ്ത്രീസ്വാതന്ത്ര്യത്തെ കുറിച്ചാണെങ്കില്‍ ആരില്‍ നിന്ന്? എന്തില്‍ നിന്നും? എന്താണ് യഥാര്‍ത്ഥ സ്ത്രീസ്വാതന്ത്ര്യം ഇങ്ങനെ കുറേ പറഞ്ഞേ അത് പറയാനാവൂ. തല്‍ക്കാലം അതിനെ കുറിച്ച് മിണ്ടുന്നില്ല.
അനാഗതശ്മശ്രു,
സീരിയല്‍ കണ്ടു ഇരിക്കുന്ന സ്ത്രീകള്‍ എന്ന് കേട്ട് എനിക്ക് മടുത്തിരിക്കുന്നു, സത്യം. അതിനെ കുറിച്ചൊന്ന് പറയട്ടെ.(ഇഷ്ടമില്ല എന്നീട്ടും) ഞാന്‍ കണ്ടീട്ടുള്ള സീരിയല്‍ കാണുന്ന സ്ത്രീകള്‍ ഭൂരിപക്ഷവും (90% എന്നു വേണേല്‍ പറയാം) വീട്ടില്‍ ജോലിക്കരോ മറ്റോ ഇല്ലാത്തവരാണ്. അടുക്കളിലെ പണി വേഗത്തില്‍ ഒതുക്കി, അല്ലെങ്കില്‍ ഓഫീസില്‍ നിന്നും വന്ന് ടി.വിയ്ക്കു മുന്നില്‍ ഇരുന്നും പച്ചക്കറി അരിയുന്നതാന് ഇടത്തരക്കാരിയുടെ ജീവിതങ്ങള്‍. അവരാണ് ഭൂരിപക്ഷവും. ഒരു ജോലിക്കാരിയെ വെച്ച്, ഊണുമുറിയിലെ മേശയ്ക്ക് മുന്നില്‍ ഇരുന്നു കൊറിച്ച് കൊറിച്ച് ദുര്‍മേദസ്സ് കൂട്ടുന്ന കൊച്ചമ്മാര്‍ എന്റെ അറിവില്‍ വളരെ ന്യൂനപക്ഷമാണ്. അത്തരക്കരെ ഓര്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നേ ഇല്ല.(അവര്‍ വിമര്‍ശിപ്പെടേണ്ടവ്ര് തന്നെ). പക്ഷേ തന്റെ അടുക്കളയിലെ ജോലി തീര്‍ത്ത് ഓടി വന്ന് ടി.വിയ്ക്ക് മുന്നിലിരുന്ന് ഒരു കപ്പലണ്ടി കൊറിയ്ക്കുന്ന് സ്ത്രീയ്കെതിരെ അത്തരം വിമര്‍ശനങ്ങള്‍ ഉയരരുത്.
അടുക്കള ഓര്‍ക്കുമ്പോള്‍ അതില്‍ നിന്നും വരുന്ന പ്രോഡക്റ്റ് (തീന്മേശയിലെത്തുന്നവ) നേക്കാള്‍ അവിടത്തെ ജോലിക്കാരെ ഓര്‍ക്കുന്നതാണ് എന്റെ രീതി.
പ്രിയംവദ ചേച്ചി,

“സ്ഥാനമാണോ..കാഴ്ചപ്പാടല്ലെ പ്രധാനം?...വിവാഹം വേണൊ എന്നു സംശയിക്കുന്നു പുതിയ തലമുറ.“
കാഴ്ചപാട് ആണ് പ്രാധാനം വളരെ ശരി. ആ കാഴ്ച്ചപാട്കളിലേക്കൊന്നു വിരല്‍ ചൂണ്ടിയതാണ് അടുക്കളയുടെ സ്ഥാനങ്ങളിലൂടെ. അടുക്കളയില്ലാത്ത വീട് സ്വപ്നത്തില്‍ പോലും വരില്ല എനിക്ക്.വിവാഹം വേണൊ എന്ന് സംശയിക്കുന്നവര്‍ക്ക് കൊടുക്കാന്‍ ആ ഉത്തരമേ ഉള്ളൂ. ‘വൃത്തിയുടെ മഹത്തായ പാരമ്പര്യം‘ നാം തൂടരുക തന്നെ വേണം.

നിര്‍മ്മല said...

ഡാലീ, ഇപ്പോഴാണല്ലൊ ഇതു കണ്ടത്‌. 'തീരാതിരക്കില്‍ പെട്ട്‌ തേഞ്ഞു തീരുന്ന ദിവസങ്ങള്‍ക്കിടയില്' ബ്ലോഗുവായന തീരെ ഇല്ലായിരുന്നു.
പണ്ട്‌ സ്ഥലം ലാഭിക്കാന്‍ വേണ്ടി അപ്പാര്‍ട്ടുമെന്റുകളിലും, ഇപ്പോള്‍ ആധുനിക വീടുകളുടെ ഭാഗമായും ഇത്തരം അടുക്കളകള്‍ ഇവിടേയും കണ്ടിട്ടുണ്ട്‌. http://www.landmarthomes.com/kitchen.html
പക്ഷേ ഇതു "സാലഡു കുക്കുചെയ്യാന്‍". മാത്രം കൊള്ളുന്നതായി ഞങ്ങള്‍ (മലയാളി സുഹൃത്തുക്കള്‍) എഴുതി തള്ളിയിരിക്കുന്നു.

ഇവിടുത്തെ വീടുകള്‍ ചൂട്‌ കഴിയുന്നത്ര പുറത്തുപോകാതെ സൂക്ഷിക്കുന്ന തരത്തില്‍ പണിതവ ആയതുകൊണ്ടു നമ്മുടെ പാചകത്തിന്റെ മണം പോകാതെ നില്‍ക്കും. മെഴുക്ക്‌ തൊട്ടെടുക്കാന്‍ പാകത്തില്‍ ഉണ്ടാവും. ഇവിടെ ജനല്‍ തുറന്നിടുക എന്നത്‌ വര്‍ഷത്തില്‍ നാലുമാസം (ചിലപ്പോള്‍) കിട്ടുന്ന ഭാഗ്യമാണ്.
സ്വീകരണ മുറിയില്‍ നിന്നും അകന്നു നില്‍ക്കുന്ന അടുക്കളയോടാണ് എനിക്കു പ്രിയം. സ്വീകരണമുറിയില്‍ ചിലപ്പോഴൊക്കെ സന്ദര്‍ശകര്‍ക്കുവേണ്ടിയുള്ള പ്ലാസ്റ്റിക്ക്‌ ചിരിയും പൊള്ളവാക്കുകളും അടര്‍ന്നു വീഴാറുണ്ട്‌. പൊങ്ങച്ചത്തിന്റെ കുഷ്യനും അഹംഭാവത്തിന്റെ അലങ്കാരങ്ങളും സ്വയമറിയാതെ പ്രദര്‍ശിപ്പിക്കപ്പെടാറുണ്ട്‌.

അടുക്കള പരിപൂര്‍ണ സത്യസന്ധതയുടെ സാമ്രാജ്യമാണ്.
ഇടക്ക്‌ കാപ്പിച്ചരുവം, ചായ അരിപ്പ തുടങ്ങിയതൊക്കെ ഊക്കില്‍ സിങ്കിലേക്കെറിയാനും കൈപൊള്ളുമ്പോള്‍ പണ്ടാരം എന്ന് പ്രാകാനുമുള്ള സ്വകാര്യത അടുക്കളക്കു വേണം. ഇത്‌ രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം(അഗോചരമായതും), ഡിപ്രഷന്‍, ആത്മഹത്യാവാഞ്ഛ തുടങ്ങിയ പല രോഗങ്ങള്‍ക്കും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നവാന്‍ സഹായിക്കും.

ഉണ്ണിയും കുഞ്ഞുണ്ണിയും സ്ക്കൂളിലൊപ്പിച്ച കുസൃതികളെപ്പറ്റിയുള്ള പല കുമ്പസാരങ്ങളും നടത്തുന്നത്‌ അടുക്കളയില്‍ വെച്ചാണ്. ചെറുപ്പത്തില്‍ അടുക്കളയുടെ കൗണ്ടറിലായിരുന്നു അവരുടെ ഇരിപ്പ്‌.
ഇനി ഒരു സംശയം:കൗണ്ടര്‍ എന്നതിനു തുല്യമായ മലയാള പദം എന്താണ്? അമ്മ പറഞ്ഞിരുന്നത്‌ പാതകം എന്നാണ്. അതുകേള്‍ക്കുമ്പോള്‍ തൃശൂരുകാരന്‍ ചിരിതുടങ്ങും 'എന്തുട്ടു പാതകമാണു അടുക്കളയില്‍' എന്നു ചോദിച്ച്‌. (ക്രൂരപ്രവര്‍ത്തി എന്ന അര്‍ത്ഥത്തില്‍.) ഞാന്‍ വളരുന്ന കാലത്ത്‌ കുളിമുറിയില്‍ പാതകം ഇല്ലായിരുന്നു. ഇപ്പോഴിവിടെ kitchen counter, washroom counter തുടങ്ങി പാതകങ്ങള്‍ പലതാണ്. പറ്റിയ ഒരു വാക്ക്‌ ആരെങ്കിലും പറഞ്ഞു തരുമോ?

Unknown said...

സത്യത്തില്‍ നിര്‍മ്മലേച്ചിയാണ് എന്നെ ഈ പോസ്റ്റിലേക്ക് കൊണ്ടു വന്നത്.
ഡാലിയുടെ പഴയ പോസ്റ്റുകള്‍ ഞാന്‍ വായിച്ചോ എന്നെനിക്കോര്‍മ്മയില്ല.
ഈ ഒറ്റ പോസ്റ്റ് കൊണ്ട് ഡാലി എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞു തരുന്നതെന്ന് ആലോചിച്ചപ്പോള്‍ എടുത്തുപറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.
ജീവിത ത്തെ ക്കുറിച്ച്

ജീവിതത്തിലെ വൃത്തിയെ കുറിച്ച്

സ്വപ്നങ്ങളെ കുറിച്ച്

അടുക്കളയില്‍ ഒടുങ്ങിപ്പോയിരുന്ന പഴയ സ്നേഹ വതിയായ അമ്മമാരെ കുറിച്ച് (ഇന്നത്തെ അമ്മമാര്‍ക്ക് അത്ര സ്നേഹമുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു)

അമ്മ കഥകള്‍ പറഞ്ഞു തന്ന കഥാകാരികളെ കുറിച്ച്

സ്ത്രീ പക്ഷ കഥകളെ കുറിച്ച്

ഒരു വലീയ കാന്‍ വാസ് വരച്ചു വച്ചിരിക്കുന്നു ഡാലി.

മുകളില്‍ എഴുതിയ ആരുടെ കമന്‍റും ഞാന്‍ വായിച്ചില്ല.

മനുഷ്യന്‍റെ അല്ലെങ്കില്‍ ഒരു വീട്ടിന്‍റെ ഐശ്വര്യം ആരംഭിക്കുന്നത് അടുക്കളയില്‍ നിന്നാണ്. എന്നു പറയുമ്പോള്‍ സ്ത്രീകളില്‍ നിന്നാണ് എന്നു പറയാം. അങ്ങിനെ പറയുമ്പോള്‍ എന്നെ കല്ലെറിയരുത്.
പുരുഷന്‍ അടുക്കളയില്‍ കയറിയാല്‍ മോശമൊന്നുമില്ല. പക്ഷെ ഡാലി പറഞ്ഞതു പോലെ വൃത്തി അത് ആ അടുക്കളയില്‍ വേണമെങ്കില്‍ സ്ത്രീകള്‍ തന്നെ വേണം. അതാണ് സ്ത്രീകളുടെ മഹത്വം.

ഇനിയും ഒരുപാടെഴുതാനുണ്ട്. പിന്നെയൊരിക്കലാവട്ടെ.

നല്ല ഒരു വായനാസുഖം തന്ന ഡാലിക്ക് (പ്രൊഫൈല്‍ ഞാന്‍ വായിച്ചില്ല. ചേച്ചിയാണോ എന്നും നോക്കിയില്ല. ഇത്തിരി തിരക്കിലായതിനാല്‍ വായനയില്‍ മാത്രം ശ്രദ്ധിച്ചു)അഭിനന്ദനങ്ങള്‍.

ഇവിടെ എത്തിച്ച നിര്‍മ്മലേച്ചിക്കും
സ്നേഹത്തോടെ
ഇരിങ്ങല്‍

ഡാലി said...

ഇഞ്ചിയുടേതും നിര്‍മ്മലേച്ചിയുടേയും ചിന്ത അടുത്തു നില്‍ക്കുന്നു.
അടുക്കള സ്ത്രീയുടെ സാമ്രാജ്യമാണെന്നും അവിടെ തനിക്കു മാത്രമായി ഒരു സ്പേസ് കൂടിയേ തീരൂ,ആരും കാണാതെ അവിടെ വേണം സ്ത്രീയുടെ കണ്ണീരും ശാപങ്ങളും ഒഴുകാന്‍ എന്ന് ഇപ്പോഴും മിക്കവരും ചിന്തിക്കുന്നുവോ?
എന്തായാലും എന്റെ അടുക്കളസ്വപ്നത്തില്‍ തനിച്ചൊരു കണ്ണീരൊ, തനിച്ചൊരു ശാപമോ ഇല്ല.
പിന്നെ, പ്ലാസ്റ്റിക് പുഞ്ചിരി ഉള്ളവര്‍ക്കായി വല്ലപ്പോഴുമേ സ്വീകരണമുറി തുറക്കേണ്ടി വരാറുള്ളൂ അപ്പോള്‍ അടുക്കള വൃത്തിയാക്കി ഇട്ടിരിക്കും.തണുപ്പ്‌കാലമാണ് ഇവിടേയും 6 മാസം. ജനല തുറക്കനാവത്തപ്പോഴും മീന്‍ ഒരു വലിയ പ്രശ്ന്മായി എനിക്ക് തോന്നിയിട്ടില്ല. മീനു ശേഷം പച്ചക്കറി ഉണ്ടാക്കല്‍ ആണ് സ്ഥിരം. പിന്നെ എന്റെ അടുക്കള ദിവസത്തില്‍ എപ്പോഴും തുറന്നിരിക്കുന്ന ഒന്നല്ല എന്നും പറയട്ടെ. ഒരുപാട് സമയം ഒന്നും അടുക്കളയില്‍ ചിലവഴിക്കാന്‍ എനിക്ക് കിട്ടില്ല. അടുക്കളയിലെ കുമ്പസാരം കേട്ടപ്പോ നൊസ്റ്റാള്‍ജിയ. ഞാനും അമ്മയോട് അങ്ങനെ ആയിരുന്നു കുമ്പസാരങ്ങളെല്ലാം. പിന്നെ ആ അടുക്കള വെട്ടി മുറിച്ചപ്പോള്‍ എന്റെ സ്ഥലം നഷ്ടപ്പെട്ടു. ഒരു പക്ഷേ ആ പഴയ അടുക്കള ഉണ്ടായിരുന്നെങ്കില്‍ ...
കൌണ്ടറിനു ഞാന്‍ ഉപയോഗിച്ച വാക്ക് കിളിവാതില്‍ എന്ന്.

രാജു, ‘വൃത്തി‘യുടെ കാര്യം മനസ്സിലാക്കി ഒരു നല്ല വായന തിരിച്ചു തന്നതിന് വളരെ നന്ദി.

Inji Pennu said...

കൌണ്ടര്‍ കിളിവാതിലല്ല. കൌണ്ടര്‍ പാതകം തന്നെയന്ന് തോന്നുന്നു, സ്ലാബ് ആണ് നിര്‍മ്മലേടത്തി ഉദ്ദേശിക്കുന്നത്.

renuramanath said...

at first, sorry for posting in english. my malayalam typing is too slow for my impatience !!!

dany, this is the first time i'm coming across your blog and it looks good. i will certainly add it to my blog, which is named, 'adukkala.' how you like it ?

this post and deliberations about the adukkala is quite interesting. in my parents home, kitchen was the morning living room, where my parents (both of them), cooked, read the paper, listened to the radio and hurried me and my sis to get dressed before 9 a.m. they had designed a kitchen with space enough for two people to work in and for two kids to play along ! we dined at the dining room for dinner on working days and for breakfast and lunch in the weekend.

that was when i was young. i never learnt cooking in that kitchen. ever since i started cooking in the rented house i shared with my friends in thoppumpadi (kochi), i started loving the adukkala. when i started earning enough to pay monthly rent for a house, i bid good-bye to the hostel days and lived royally in a two-bed room house in SRM road, ernakulam, all alone (most of the time!). with a perfect routine that i can't believe these days. waking up at 6, drinking morning coffee on the kitchen floor with newspapers spread all around me, fixing a quick breakfast, cooking rice in a pressure cooker, making upperi and packing lunchbox, returning home to finish the remaining rice and upperi at night ! i just can't believe it now !
now, 'our' kitchen is not in the living room. not yet ! but, we're building a house in which the living space flows through the dining and kitchen areas.

may be because i never had to cook for an army of family members, may be because i had to cook only if i felt like, adukkala had always been my relaxing room ! and doing the dirty dishes my time for solitude and unwinding.

i don't do much cooking these days. but, i love to see a sparkling kitchen. which is impossible in this leaking housing board flat ! i love a kitchen with huge windows, through which you can look out at the rain and the sky.

tell me, do you REALLY hate the kitchen, as much as you profess ?

ഡാലി said...

രേണു,
“i will certainly add it to my blog, which is named, 'adukkala.' how you like it ? “
രേണുരാമനാഥ് എന്ന പേര് കെട്ടീട്ടുണ്ടെങ്കിലും‘അടുക്കള‘ ഞാന്‍ ഇപ്പോഴാണു കാണുന്നത്. ഇതു “അടുക്കള’യില്‍ കൂട്ടി ചേര്‍ത്തോളൂ. സന്തോഷം.

എന്റെ വീ‍ട്ടിലുണ്ടായിരുന്ന വലിയ അടുക്കളയെകുറിച്ചും അവിടത്തെ ആഘോഷത്തെ കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. പിന്നെ എന്താണാവോ എനിക്കു അടുക്കള വെറുപ്പാണു എന്ന് തോന്നാന്‍? അടുക്കള ഇല്ലാത്ത ഒരു വീട് സങ്കല്‍പ്പിക്കാ‍നാവില്ല എന്നല്ലേ ഞാന്‍ എഴുതിയിരിക്കണെ. പക്ഷെ അതു വീടീന്റെ ഏറ്റവും പുറകില്‍ ഏറ്റവും വൃത്തികെട്ട രീതിയില്‍ ആവരുത്. എന്റെ വീട്ടില്‍ ഇപ്പോഴും ഞാന്‍ നൊസ്റ്റാള്‍ജ്ജിക്കായി സൂക്ഷിക്കുന്ന സ്ഥലം അടുക്കളബെഞ്ചാണു. ഒരുപാട് പാചകം ഇല്ലെങ്കിലും ചെയ്യുന്നവ രുചിയായിരിക്കണം എന്നൊരു നിര്‍ബന്ധബുദ്ധിയുണ്ട്.

Anonymous said...
This comment has been removed by a blog administrator.
Unknown said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

modern abstract art sofa manufacturer гранит 净水器 混合机 过滤机 DHL快递
保险箱 法兰 法兰标准
牛皮癣 皮肤病 北京快递公司 北京国际快递
传世私服 传奇世界私服 天龙八部私服 天龙私服 传奇私服
网络电话 免费网络电话
假发 补发 织发 植发 上海搬家公司
上海搬场公司 大众搬家
大众搬场
萎缩性胃炎 neoprene laptop bags
SEO优化 SEO优化 计量泵 胃炎 胃病 冷水机 冰水机 工业冷水机
油罐车 油罐车
油罐车 油罐车
油罐车 油罐车
油罐车 油罐车
油罐车 油罐车
油罐车 油罐车
油罐车 油罐车
油罐车 油罐车
油罐车 油罐车
油罐车 油罐车
油罐车
北京特价机票 北京打折计票 北京国际机票 北京机票预定 北京飞机票 北京订机票 北京机票查询
血糖仪 血糖仪 银杏 水培花卉 企业宣传片 空分设备 机电设备安装
代孕 代孕网 软件著作权登记
代孕 代孕 代孕 试管婴儿 代孕 电话交换机 程控交换机 集团电话 集装袋
混合机混合机 混合机捏合机 捏合机 捏合机导热油炉 导热油炉 导热油炉 反应釜 反应釜 反应釜 回流焊 波峰焊
spherical roller bearing
搬运车 搬运车 电动搬运车 油桶搬运车 堆高车 电动堆高车 半电动堆高车 堆垛车 高空作业平台车 电动叉车 平衡重叉车 前移叉车 电瓶叉车
苗木价格 苗木信息 标牌制作 深圳标牌 儿童摄影 北京儿童摄影 防静电鞋 淘宝刷信誉
威海凤凰湖 威海海景房 大庆密封件
打标机 淘宝刷信誉 TESOL/TEFL国际英语教师证书 英语教师进修及培训
韩国饰品批发 代写论文 代写论文 代写论文 代写代发 论文代写 减速机 野山参 西洋参 美甲加盟店 美甲店加盟 淘宝刷信誉 金龙出租汽车 电源模块 模块电源
X架 超薄灯箱> 易拉宝 展柜制作
代理服务器 游戏加速器 网络加速器 网通加速器 电信加速器 电信网通转换器 电信网通加速器 网通电信互转 网通电信互通 网络游戏加速器 美国VPN代理 美国独享VPN 美国独享IP
pvc ceiling panel Spherical roller bearings 天龙八部私服
电烤箱 厨房电器
电蒸炉
烤箱
家用电烤箱
嵌入式电烤箱
消毒柜
家用消毒柜
嵌入式消毒柜
蒸汽炉
SEO优化
安全鞋 劳保鞋 防砸鞋 电绝缘鞋 上海安全鞋 上海劳保鞋 江苏劳保鞋
服装软件 服装管理软件 进销存软件 进销存管理软件 服装管理系统 服装进销存软件 进销存系统 进销存管理系统 免费进销存软件
吉林中医 东北特产
打包机 dhl
阳痿 阴茎短小 阴茎增大 早泄 前列腺炎 阴茎增粗 阴茎延长
国际机票 上海国际机票 国际打折机票 国际特价机票
CRM 客户管理软件 客户关系管理 免费客户管理软件 客户管理软件下载 客户信息管理系统 销售管理系统 销售管理 CRM系统 CRM软件 客户关系管理系统 客户关系管理软件 客户管理 客户管理系统 营销管理系统 客户资源管理 销售管理软件 客户资料管理软件 客户资源管理软件 客户信息管理软件 客户资料管理 客户资源管理 客户信息管理 客户资料管理系统 客户资源管理系统 客户管理软件免费版
砂磨机 砂磨机 砂磨机 卧式砂磨机 卧式砂磨机 卧式砂磨机 三辊研磨机 三辊研磨机 三辊研磨机 混合机 混合机 混合机 锥形混合机 锥形混合机 锥形混合机 行星动力混合机 行星动力混合机 行星动力混合机 无重力混合机 无重力混合机 无重力混合机 干粉砂浆设备 干粉砂浆设备 干粉砂浆设备 捏合机 捏合机 捏合机 导热油炉 导热油炉 导热油炉 反应釜 反应釜 反应釜 搪玻璃反应釜 搪玻璃反应釜 搪玻璃反应釜
乳化机 涂料设备 干混砂浆设备 无重力混合机 胶体磨 涂料成套设备 双螺旋混合机
北京婚庆 北京婚庆公司
商业计划书 投资价值分析报告
湖北led 400电话
办证 呼吸机 制氧机
减速箱
亚都 亚都加湿器 亚都净化器 亚都装修卫士
饰品批发 小饰品批发 韩国饰品 韩国饰品批发 premature ejaculation penis enlargement
破碎机 制砂机 球磨机 雷蒙磨 雷蒙磨粉机 鄂式破碎机 鄂式破碎机 免烧砖机 加气混凝土设备 反击式破碎机 选矿设备
安利产品 马来西亚留学
网站优化 网站推广
衬布
代写论文 代写论文
代写论文
论文代写 代写论文 代写硕士论文 代写毕业论文
磁力泵
离心泵
化工泵
隔膜泵
螺杆泵
潜水泵
油泵
耐腐蚀泵
水泵
拖链 防护罩 排屑机 塑料拖链 钢铝拖链
水泵
磁力泵
隔膜泵
离心泵
液下泵
自吸泵
多级泵
排污泵
螺杆泵
油泵
化工泵
电动隔膜泵
气动隔膜泵
自吸式磁力泵
氟塑料磁力泵
管道离心泵
导热油泵
深井泵
潜水泵
污水泵
潜水排污泵
深圳装饰 深圳装饰公司 深圳装修公司
特价机票 打折机票 国际机票 机票
新风换气机 换气机 立式新风换气机 风机箱 新风系统 能量回收机
搅拌机 混合机 乳化机 分散机
毛刷 毛刷辊 工业毛刷 刷子 钢丝刷
涂层测厚仪 硬度计
兆欧表 激光测距仪
测振仪 转速表
温湿度计 风速仪
超声波测厚仪
粗糙度仪
噪音计 红外测温仪
万用表
硬度计 万用表
美容院 美容加盟
澳洲留学 澳大利亚留学
什么是法兰
电烤箱
酒店预定 北京酒店预定 北京酒店
离心机
张家界旅游 香港旅游 深圳旅行社
打包机 收缩机
nail equipment nail products nail product nail uv lamp nail uv lamp nail uv lamps uv nail lamp nail brush nail file nail tool nail tip nail gel curing uv lamps lights
万用表 风速仪
红外测温仪 噪音计

Anonymous said...

wow gold
wow gold
wow gold
wow power leveling
wow power leveling
wow power leveling
World of Warcraft gold
power leveling
powerleveling
power leveling
wow gold

power leveling
wow power leveling
wow power leveling
power leveling
power leveling
power leveling
powerleveling
powerleveling
powerleveling
powerleveling
powerleveling
World of Warcraft power leveling
World of Warcraft power leveling

Rolex
rolex replica
replica rolex
Runescape Gold
RuneScape Money
Watches Rolex
Rolex Watches
rs gold
World of Warcraft power leveling
World of Warcraft power leveling
World of Warcraft power leveling
World of Warcraft power leveling
World of Warcraft power leveling
gold wow
gold wow
cheap wow gold
cheap wow gold
World of Warcraft gold
World of Warcraft gold
World of Warcraft gold

Rolex
World of Warcraft gold
wow gold
wow power leveling
wow gold
wow power leveling
wow gold
wow power leveling
wow gold
wow power leveling

Anonymous said...

Age of Conan Hyborian Adventures, AOC Gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold
aoc gold

Anonymous said...

runescape
runescape gold
runescape money
runescape powerleveling
runescape power leveling

runescape
runescape gold
runescape money
runescape powerleveling
runescape power leveling
runescape
runescape gold
runescape money

lotro
lotro gold
lotro money
lord of the ring online
lotro
lotro gold
lotro money
lord of the ring online
world of warcraft money
world of warcraft gold
wow gold
wow money

runescape
runescape gold
runescape money
runescape
runescape gold
runescape money