Tuesday, July 11, 2006

ഇസ്രായേലില്‍ നിന്നും ഒരു എത്തി നോട്ടംപാലസ്തീനിലേയ്ക്ക്

പാലസ്തീനിന്റെ മേല്‍ ഇനിയെത്ര ബോംബുകള്‍ വീഴണം എന്ന ഡ്രിസിലിന്റെ പോസ്റ്റിനു എന്റെ പ്രതികരണം.

വായിക്കുന്നതിന്നു മുന്‍പ് രണ്ട് കാര്യങ്ങള്‍.

1. ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ നിന്നു വായികൂ.

2. ഇസ്രായേലിനെയും അമേരിക്കയേയും ന്യായീകരിക്കുകയൊ അവരുടെ തെറ്റുകളെ ലളിതവല്‍കരിക്കുകയൊ അല്ല എന്റെ ലക്ഷ്യം. “ജീവിതം പുറമ്പോക്കില്‍ ഉപേക്കേണ്ടി വന്ന“ പാലസ്തീനികളെ ഏന്തെങ്കിലും തരത്തില്‍ സഹായിക്കനാകുമൊ എന്ന എന്റെ ആകുലതയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. അമേരിക്ക അമേരിക്ക എന്ന് വൃഥാ പറഞ്ഞൊഴിയാതെ എനിക്കെന്തെങ്കിലും ചെയ്യാനാകുമൊ? ഇതി വായിക്കുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമൊ? അതു മാത്രമെ ഞാന്‍ മുന്നില്‍ കാണുന്നുള്ളൂ. ഇതില്‍ തീവ്രമായ വികാരങ്ങള്‍ക്കു യാതൊരു പങ്കുമില്ല. വിവേകത്തൊടെ ചിന്തിച്ച് അവരെ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ സഹായിക്കാനയാല്‍........ എന്നു മാത്രമെ ഇതെഴുതുമ്പോള്‍ ഞാന്‍ ചിന്തിക്കുന്നുള്ളൂ.

പാലസ്തീനിന്റെ മേല്‍ എത്രയെത്ര ബോംബുകള്‍ വീണാലും അന്താരാഷ്ട്ര സമൂഹത്തിന്റെ ശബ്ദം ഒറ്റകെട്ടായി അതിനെതിരെ ഉയരില്ല.കാരണം പാലസ്തീനികളെ സഹായിക്കാന്‍ ആരുമില്ല എന്നതു തന്നെ...കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍ പാലസ്തീന്‍ എന്താണ് എന്ന് നമ്മള്‍ മറന്നു പോയിരിക്കുന്നു.ഇത്തരം ഗാസ ആക്രമണങ്ങളെയും നിരപരാധികളുടെ മേലുള്ള ഇസ്രായേലിന്റെ ( അപ്പോള്‍ ഇസ്രായേലി നിരപരാധികള്‍ മരിക്കുമ്പോള്‍ അവര്‍ അപരാധികളാണൊ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ) ആക്രമണങ്ങളെ തീവ്രമായ വാക്കുകള്‍ ഉപയോഗിച്ചു റിപ്പോര്‍ട്ടുകള്‍ എഴുതുകയും എന്തിനും ഏതിനും അമേരിക്കയെ കുറ്റം പറയുകയും ചെയുന്നതിനു മുന്‍പ് ചുരിങ്ങിയ പക്ഷം റിപ്പോര്‍ട്ടര്‍മാരെങ്കിലും പാലസ്തീനെ മനസ്സിലാക്കാന്‍ ‍ശ്രമിച്ചിരുന്നെങ്കില്‍...(പാലസ്തീന്‍ എന്നത് ആര്‍ക്കെങ്കിലും ഒക്കെ അമ്മാനമാടാനുള്ള യുദ്ധഭൂമി അല്ലെന്നും ഒരുകൂട്ടം മനുഷ്യരാണവിടെ ജീവിക്കുന്നതെന്നും, ചത്തവരുടെ കണക്കുകളേക്കള്‍ അവര്‍ക്കവശ്യം ഭക്ഷണവും മരുന്നും ആണെന്നും)

മാധ്യമത്തില്‍ വന്ന രണ്ട് വാര്‍ത്ത ഡ്രിസില്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദ്യത്തേത് വായിച്ചീട്ട് ഞാന്‍ പറഞ്ഞിരുന്നു ഇതിനെ കുറിച്ച് പറയാന്‍ ഒരുപാടുണ്ട്, ഒരിക്കല്‍ പറയും എന്ന്. പക്ഷെ ഇത്ര തീവ്രമായ ഒരു വികരമായി മാറിയതുകൊണ്ട് എഴുതാന്‍ ഒരു ചെറിയ പേടി. ഒരു തീവ്രമായ വികാരത്തില്‍ (വീക്ഷണത്തില്‍) ഇസ്രായേല്‍ പാല‍സ്തീന്‍ പ്രശ്നം നോക്കികാണാന്‍ എനിക്ക് താല്പര്യമില്ല.കുറച്ചുകൂടെ വിവേകപരമായി ചിന്തിച്ചു കൂടെ നമുക്ക്‌.

ഡ്രിസില്‍ ചൂണ്ടികാണിച്ച മാധ്യമം വാര്‍ത്തകളെ ഞാന്‍ എന്റെ കണ്ണിലൂടെ ഒന്നു നോക്കുന്നു ഈ പോസ്റ്റിലൂടെ.
ആദ്യത്തേത്: ജൂലായ് ഒന്നിലെ മുഖപ്രസംഗം.

പ്രതികൂട്ടില്‍ അന്താരാഷ്ട സമൂഹം“ അതാണ് തല വാചകം. ആദ്യവാചകം: “അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും ഒത്താശയോടെ ഗാസയില്‍, ഇസ്രായേല്‍ നടത്തികൊണ്ടിരിക്കുന്ന കൈയേറ്റങ്ങള്‍ ഒട്ടും കരുണയില്ലതെ നോക്കി നില്‍ക്കുകയാണ് അന്താരാഷ്ട്ര സമൂഹം.“
ഇവിടെ എനിക്കു ചോദ്യങ്ങള്‍ രണ്ട്. എന്താണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റേയും ഒത്താശ? അവര്‍ ഇസ്രയേലിനെ അംഗീകരിക്കുന്നു എന്നതോ? ഈ ഗാസ ആക്രമണത്തില്‍ അമേരിക്ക ഏന്തെങ്കിലും രീതിയില്‍ നേരിട്ടു പങ്കെടുത്തീട്ടുണ്ടൊ? ഞാന്‍ കേട്ടീട്ടില്ല. അമേരിക്കയ്ക്ക് ഇന്ത്യയോടുള്ള സമീപങ്ങള്‍ക്ക്‌ മാറ്റം വന്നത് കൊണ്ട് അമേരിക്കന്‍ ഒത്താശയൊടെ ഇന്ത്യ, പാകിസ്ഥാനില്‍ നിന്നും കാഷ്മീര്‍ തട്ടിയെടുക്കുന്നു എന്നു ഒരു പാകിസ്ഥാനി പറയുന്നത്ര കാര്യമല്ലെ ഈ അപലപിക്കലില്‍ ഉള്ളൂ? ( ഈ ഒരു വാചകത്തിന് എനിക്ക് ഒരുപാട് കമന്റ് കിട്ടി. ഒന്നു പറയട്ടെ ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ വായിച്ചാലും അമേരിക്ക ഈ യുദ്ധത്തില്‍, ഇറാക്കിലൊ, അഫ്ഗാനിസ്ഥാനിലൊ, ചെയ്ത പോലെ നേരിട്ടിടപെടുന്നില്ല തന്നെ. പിന്നെ പാലസ്തീന്‍ തീവ്രവാദികളെ വളര്‍ത്തുന്നത് ഇസ്രായേല്‍ അഥവാ അമേരിക്കയാണ്. ഇസ്രായേല്‍ നേരിട്ടാണ് പാലസ്തീന്‍ തീവ്രവാദികള്‍‍ക്ക് ആയുധങ്ങള്‍ കൊടുക്കുന്നത്. അപ്പോള്‍ പലസ്തീന്‍ തീവ്രവാദികള്‍ ചെയ്യുന്നത് ആരുടെ ഒത്താശ കൊണ്ടാണ്? ഇസ്രായേലില്‍ നിന്നു് ഇന്ന് ഇന്ത്യപോലും ആയുധങ്ങള്‍ വാങ്ങുന്നു. ആയുധങ്ങള്‍ വില്‍ക്കലാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇസ്രായേല്‍ നയങ്ങള്‍ അമേരിക്ക കണ്ണടച്ച് അംഗീകരിക്കുന്നു അത് സത്യം തന്നെയാണ്. ഈ ഒരു വാചകം ഒഴിവാക്കി ഈ പോസ്റ്റ് വായിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. എനിക്ക് വിനിമയം നടത്തേണ്ടത് പാലസ്തീനികളുടെ ഗതികേടിനെ കുറിച്ചാണ്)

രണ്ട് : ആരാണ് അന്താരാഷ്ട്ര സമൂഹം? അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമാണോ?അത് അറബി രാജ്യങ്ങല്‍ കൂടി ഉള്‍പെട്ടതല്ലേ? പാലസ്തീനി വിമോചന പോരാളികള്‍ (സാധാരണ പാലസ്തിനി ജനങ്ങള്‍ക്ക് സമാധാനമായി തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമി മതി) ഒരു അറബ് രാജ്യത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോള്‍ തോട്ടയല്പക്ക അറബി രാജ്യങ്ങള്‍ “ ആക്രമണ നടപടികളില്‍ നിന്നും ഇസ്രയേല്‍ പിന്മാരണമെന്നു 57 അംഗ (ഇത്രയും പേരുണ്ട് എന്നീട്ടാണ്) ഇസ്ലാമിക രാജ്യങ്ങളുടെ പൊതു വേദിയായ ഒ.ഐ.സി. ആവശ്യപ്പെട്ടതൊഴിച്ചാല്‍ മറ്റ് കനപ്പെട്ട ശബ്ദങ്ങള്‍ ഒന്നും തന്നെ ഉയര്‍ന്നു വന്നീട്ടില്ല“, മാധ്യമം പറയുന്നു.

അന്താരാഷ്ട്രങ്ങളിലെ ജി-8 ഉച്ചകോടി ഉത്കണ്ഠരേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് “എന്നും മാധ്യമം പറയുന്നു.
(ഒന്നു കനപ്പെട്ടതാകുകയും ഒന്നു ഒരു “മാത്രമ“വുകയും ചെയ്യുന്നതെന്താണവൊ? അത് എന്റെ വിഷയമല്ല ഞാന്‍ വിടുന്നു)

അറബ് ജനതയ്ക്കു വേണ്ടി ഇതില്‍ കൂടുതല്‍ ചെയ്യാന്‍ അറബ് രാജ്യങ്ങള്‍‍ക്കവാത്തതെന്തേ? ഞാന്‍ ഉദ്ദേശിക്കുന്നത് ആറ് ദിവസത്തെ യുദ്ധം പോലുള്ള സഹായങ്ങള്‍ അല്ല. പാവപ്പെട്ട പാലസ്തീനികള്‍ക്കു വേണ്ട ഭക്ഷണം, മരുന്ന്, വസ്ത്രം ഇവ നല്‍കി സഹായിച്ച് കൂടെ എന്നാണ്. ഇത് ഇപ്പോള്‍ ആ പാവങ്ങള്‍ക്ക് കിട്ടണമെങ്കില്‍ മാധ്യമം പറയുന്ന ഇസ്രയേല്‍ തട്ടിയെടുക്കുന്ന യാചക പണം വേണം, അല്ലെങ്കില്‍ നേരത്തെ നാം തുപ്പിയ ആ ഐക്യരാഷ്ട്ര സംഘന വേണം, അതുമല്ലെങ്കില്‍ നേരത്തെ പറഞ്ഞ ഇസ്രയേല്‍ ഒത്താശക്കരുടെ കാരുണ്യ പണം വേണം. പാലസ്തീനില്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ശബളം കൊടുക്കാന്‍ ഇസ്രായേല്‍ കൊടുക്കുന്ന നികുതി പണം വേണം. വെറുതെ കിടന്നു “ആവശ്യപ്പെടാതെ“, പാലസ്തീനിലെ സ്വകാര്യ ജീവിതം പോലും പണയം വെക്കേണ്ടി വന്ന പട്ടിണിപാവങ്ങള്‍ക്ക്‌ ഭക്ഷണവും വെള്ളവുമെങ്കിലും എത്തിച്ചു കൊടുത്തു കൂടെ ഈ അയല്‍ അറബ് രാജ്യങ്ങള്‍ക്ക്. അവരെ രണ്ട് കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കുറച്ചെങ്കിലും സഹായിച്ചു കൂടെ? എന്നീട്ട് ഒരു അന്തസ്സുള്ള അന്താരാഷ്ട്ര സമൂഹത്തെ ഇസ്രായേലിന്നും, അമേരിയ്ക്കക്കും മറ്റും കണിച്ചു കൊടുത്തു കൂടെ?

പിന്നെ മാധ്യമം പറയുന്നു.“ഇസ്രായേലിന്റെ തടവറയില്‍ കഴിയുന്ന ആയിരങ്ങല്‍ക്കു പുറമെ അറുപതു ലക്ഷത്തിലധികം പാലസ്തീനികള്‍ സിറിയ ജോര്‍ദ്ദാന്‍, ലബനാന്‍ മേഘലകളില്‍ അഭയാര്‍തികളാ‍യുമുണ്ട്.”ഇവരുടെ ജീവിതം എങ്ങിനെ എന്നു ആരെങ്കിലും അന്വേഷിച്ചീട്ടുണ്ടൊ ആവൊ? അതിദയനീയമാണ് എന്നാണ് അവരെ അടുത്തറിയുന്ന ഇസ്രായേല്‍ അറബികള്‍ (?) പറഞ്ഞത്. അറബ് രാജ്യത്ത് എത്തിപെട്ട ഈ 60 ലക്ഷം (ഈ കണക്കില്‍ എനിക്കു നല്ല സംശയം ഉണ്ട്‌) പാലസ്തീനികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെകില്‍/ പ്രവര്‍ത്തിക്കനുള്ള സാഹചര്യം ഒരുക്കിയിരുന്നെങ്കില്‍ അവര്‍ മതിയല്ലോ വെറും 60 ലക്ഷം വരുന്ന ഇസ്രായേലികളെ ജയിക്കാന്‍ (ഇസ്രായേല്‍ ജന സംഖ്യ 6 മില്യണ്‍, 6,352,117 note: includes about 187,000 Israeli settlers in the West Bank, about 20,000 in the Israeli-occupied Golan Heights, and fewer than 177,000 in East Jerusalem (July 2006 est.) അങ്ങിനെയല്ലെ ബ്രിട്ടണ്‍ന്റെ ഒത്താശയൊടെ ഇന്നു നാം കാണുന്ന ഇസ്രായേല്‍ ഉണ്ടായത് തന്നെ?

അടുത്തത്, “കഴിഞ്ഞ ജനുവരിയില്‍ ഹമാസ് അധികാരത്തില്‍വന്നതിനെ തുടര്‍ന്ന് പാലസ്തിനുള്ള സാമ്പത്തിക സഹായങ്ങള്‍ അമേരിക്കയും യൂറൊപ്യന്‍ രാജ്യങ്ങളും തടഞ്ഞു വച്ചത് പാലസ്തീനിനെ ഭീകര രജ്യങ്ങലുടെ പട്ടികയിലിട്ടുകൊണ്ടാണ്‌. “( വീണ്ടും സാമ്പത്തിക സഹായം ചെയ്യുന്നത് അമേരിക്കയും യൂറൊപ്യന്‍ രാജ്യങ്ങളും..അത് അവരുടെ ഔദര്യമാണൊ അതൊ കടമയാണൊ?) ഇതിനിടയിലാണ് പാലസ്തീന്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നും ഒരു ഇസ്രയേലി ഭടനെ തട്ടി കൊണ്ട് പോകുന്നത്.” (അല്ല ഇതിനിടയില്‍ അല്ല)ഇവിടെ എനിക്കു ചിലത് പറയാനുണ്ട്.

ഹമാസ് ജനുവരിയില്‍ അധികരത്തില്‍ വന്നു. അത്ര നാളും അതൊരു തീവ്രവാദി സംഘടന തന്നെ ആയിരുന്നു. അവര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം ഏതു തലത്തിലെത്തും എന്നതിനെ കുറിച്ച് ലോകം മുഴുവനും ഉത്കണ്ഠ ഉണ്ടയിരുന്നു. പക്ഷെ മിക്കവരും പോസറ്റിവ് ആയി തന്നെയാണ് ചിന്തിച്ചത്. ഇത്ര നാളും ഭീകരര്‍ എന്നു വിളിക്കപ്പെട്ടവരായാലും ഭരണകര്‍ത്താക്കളാകുമ്പോള്‍ അവര്‍ക്കു കുറച്ചെങ്കിലും ഭികരത മാറ്റി വച്ച് സാധാരണ ജനത്തിനു വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരും. (മാധ്യമം തന്നെ ഇത് പറയുന്നു പാരഗ്രാഫ് 4) അത് സമാധാന ശ്രമങ്ങളെ സഹായിക്കും. അതു തന്നെയണ് സംഭവിച്ചത്. ജനുവരി മുതല്‍ മെയ് വരെ,5 മാസം, നടന്ന ചര്‍ച്ചകളുടെ ഭാഗമായി രണ്ടു കൂട്ടരും എകദ്ദേശം സമ്മതിച്ച രൂപരേഖ ഒപ്പിടുന്നതിന്നു തൊട്ടു മുന്‍പാണ് 3 ഇസ്രായേല്‍ ഭടന്മരെ കൊല്ലുകയും ഒരാളെ തട്ടികൊണ്ട് പോവുകയും ചെയ്തത്. അത് ചെയ്തത് ഹമാസിനെ തീരുമാനങ്ങ ളെ അംഗീകരിക്കാത്ത പോരാളി സംഘടനയായ ( മാധ്യമം നിര്‍വചനം) ഇസ്ലമിക് ജിഹാദ്, അതും വെസ്റ്റ് ബങ്കിനെ രണ്ടായി പകുത്ത വന്മതില്‍ തുരന്നീട്ട്. (ആ മതില്‍ ഇനി എന്നെങ്കിലും പൊളിക്കുമൊ? കൂടുതല്‍ കരുത്തുറ്റതാക്കുകയല്ലെ ഉള്ളൂ) ഒരു ഭടനെ തട്ടി കൊണ്ടു പോയി അയാളെ വച്ച് തീവ്രവാദികള്‍ വിലപേശിയതിനു അനുഭവിക്കേണ്ടി വന്നത് ജീവിക്കാന്‍ തന്നെ മറന്നു പോയികൊണ്ടിരിക്കുന്ന ഗാസയിലെ ജനങ്ങള്‍. പാലസ്തീന്‍ ഗവണ്മെന്റിനെ അംഗീകരിക്കാത്ത ഈ ഭീകര സംഘടന എന്തു നേടീ? ഇത്തരം തീവ്രവാദി സംഘടനകള്‍ കൊണ്ട്‌ സാധാരണ പാലസ്തീനിക്കു ദുരിതം മാത്രം.ഇതൊക്കെ ‘ഏതിനിടയില്‍ ആണ് ‘എന്നാണ് മാധ്യമം പറയുന്നത്.

പിന്നെ മാധ്യമം പറയുന്നു “ സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കുക, അണികളെ നിരായുധികരിക്കുക, ഇസ്രായേലുമായി പാലസ്തീന്‍ അതോറിട്ടി ഉണ്ടാക്കിയ കരാറുകള്‍ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഇസ്രായേല്‍ ഹമാസിനോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ ആവശ്യങ്ങളൊക്കെ അമേരിക്കയുടെതണെന്നു ലോകത്താര്‍ക്കുമറിയാം.” പക്ഷെ എനിക്കറിയില്ല ഇതെങ്ങനെ അമേരിക്കയുടെ ആവശ്യങ്ങളാകുന്നതെന്ന്. പ്രത്യേകിച്ചും“ഇസ്രായേലുമായി പാലസ്തീന്‍ അതോറിട്ടി ഉണ്ടാക്കിയ കരറുകള്‍ ഉറപ്പു വരുത്തുക “ ഇതില്‍ അമേരിക്കയ്ക്ക് എന്ത് റോള്‍ ആണ് . ഇവിടെയൊന്നും എണ്ണയുടെ കണിക പോലുമില്ലാത്ത സ്ഥിതിക്ക്. ഇത് ഇസ്രായേലിന്റെ മാത്രം ആവശ്യങ്ങളാണ്.

ഇനി കുറെ ചോദ്യങ്ങളാണ് മാധ്യമത്തില്‍. “ പിറന്ന മണ്ണിനും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി, ജീവിതം തന്നെ പുറമ്പോക്കില്‍ ഉപേക്ഷിച്ചു പൊരുതുന്ന ഒരു ജനസമൂഹത്തെ തോല്‍പ്പിക്കാന്‍ കൂട്ടു നില്‍ക്കുക എത്ര വലിയ പാപമല്ല. ഈ പാപത്തിന്റെ കറ കൈയില്‍ പുരളാന്‍ ഒരു അന്താരാഷ്ട്ര സമൂഹം യഥാര്‍ഥത്തില്‍ ആഗ്രഹിക്കുമൊ” പാപമാണ്, തലയില്‍ ഇടിതീ വീഴ്ത്തുന്ന പാപം.കറ കൈയില്‍ പുരളണം എന്നഗ്രഹിക്കുമൊ എന്നെനിക്കറിയില്ല.പക്ഷേ ആ പാപ രക്തം തലയില്‍ വീഴുന്ന അന്താരാഷ്ട്ര സമൂഹം അമേരിക്കയും യൂറോപ്യന്‍ യൂണിയനും മാത്രമാണൊ? തൊട്ടത്തു കിടക്കുന്ന സമ്പന്ന അറബ് രാജ്യങ്ങള്‍ക്ക് ശിക്ഷക്കിള്ളവുണ്ടോ (ഇന്ത്യ, മറ്റു വികസിച്ചു കൊണ്ടിരിക്കുന്ന, വികസിച്ച രാജ്യങ്ങള്‍ക്കും ഇതു ബാധകം അല്ലെ? പാവപ്പെട്ട സൊമാലിയ മുതലായവ അവരുടെ തന്നെ പാ‍പം ചുമക്കാനാവാതെ തളരുന്നു.അവരെ നമുക്ക് ഒഴിവാക്കാം)

പാലസ്തീന്‍ പ്രശ്നപരിഹാരവും പശ്ചിമേഷ്യയിലെ സമാധാനവും കെട്ടുകാണാന്‍ ഇസ്രായേലിനെക്കാള്‍ ആഗ്രഹം അമേരിക്കക്കാണെന്ന തിരിച്ചറിവിന് ഇനിയും നമ്മള്‍ എത്ര കാലം കാത്തിരിക്കേണ്ടി വരും?” ഈ (തിരി) അറിവ് ഈ പ്രശനത്തെ കുറിച്ചറിയുന്ന ഒട്ടുമിക്കപേര്‍ക്കും മാധ്യമങ്ങള്‍ക്കും ഉണ്ട് എന്നാണ് സ്ഥിരം മധ്യമങ്ങളെ ശ്രദ്ധിക്കുന്ന എനിക്ക് മനസ്സിലായിട്ടുള്ളത്. അതുകൊണ്ടാണോ അറബ് രാജ്യങ്ങള്‍ ഈ പാവം ജനതയെ തിരിഞ്ഞു നോക്കാത്തത്? അമേരിക്കയ്ക്ക് ഇപ്പോള്‍ ഇറക്ക് എണ്ണയുണ്ട്. പിന്നെ പശ്ചിമേഷ്യയിലെ സമാധാനങ്ങള്‍ക്കു തുരങ്കം വെക്കാന്‍ അമേരിക്കയ്ക്ക് ഇറാനുണ്ട്, അതുകഴിഞ്ഞു സിറിയയും.

രണ്ടാമത്തെ ലേഘനം:ജൂലായ് 11ന്‍ (ഇന്ന്)

ഇതുപോലെ അടുത്ത ലേഘനവും കീറി മുറിച്ച് പരിശോധിച്ചാല്‍ ഈ പോസ്റ്റ് ഇനിയും ഒരുപാടു നീളും. ആ ലേഘനത്തിലെ ഒരു വാചകം മാത്രമെടുക്കുന്നു. “ഹമാസ് നേതൃത്വത്തിലുള്ള പാലസ്തീന്‍ ഗവണ്മെന്റ് ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുക്കപെട്ടതാണെന്നതില്‍ ഇസ്രായേലിന്നു പോലും സംശയമില്ല.”

അറബികളോട് സംസാരിച്ചതില്‍ നിന്നും മനസ്സിലായത് യാസര്‍ അറഫത്തിന്റെ സംഘടന സാധാരണ പാലസ്തീനിക്കു വേണ്ടി, (ബീച്ചിലും, കാറിലും ഒരു കുടുംബത്തെയാകെ നഷ്ടപ്പെടുന്ന, അല്ലെങ്കില്‍ ഏതു സമയത്തും ഇസ്രായേല്‍ സൈന്യം കതകില്‍ മുട്ടി വിളിച്ചു തങ്ങളുടെ സ്വകാര്യ ജീവിതമേ ഇല്ലാതായ, ഇസ്രായേല്‍ സേനയുടെ പോസ്റ്റുകളില്‍ മണികൂറുകള്‍ കാത്തു കിടന്നു യാത്ര ദുരിതം ജീവിത ദുരന്തമാകുന്ന) ഒന്നും ചെയ്തില്ല എന്നതാണ്. അറഫത്തിനെ ചുറ്റിപറ്റിയ ഒരു ചെറിയ ഗ്രൂപ്പ് മാത്രം രക്ഷപ്പെട്ടു. ഇത് വല്ലത്തൊരു വിടവ് ഈ രണ്ട് കൂട്ടരിലും വരുത്തി. അതില്‍ പ്രതിഷേധിക്കാന്‍ സാധാരണ ജനത്തിനുണ്ടായിരുന്ന ഏക പ്രതിവിധി ഹമാസിനു വോട്ടുചെയ്യുകയായിരുന്നു.

കുറച്ചു ചോദ്യങ്ങളേ എനിക്കുള്ളൂ.അല്ലെങ്കില്‍ അവ ചോദ്യങ്ങളല്ല എന്റെ ഉത്തരങ്ങളാണ്.
1. അമേരിക്കയേയും മറ്റും കുറ്റം പറഞ്ഞ് സമയം കളയാതെ, മനുഷ്യരെ പോലെ ജീവിക്കാന്‍ നമുക്കവരെ സഹായിച്ചു കൂടെ?( സമ്പന്ന അറബ് രാജ്യങ്ങളുടെ നല്ല മനസ്സു മാത്രം മതി അതിന്.)

2. പാലസ്തീന്‍ സമാധാനത്തിനു (പശ്ചിമേഷ്യന്‍ സമാധാനത്തിനും) ഇസ്രായേല്‍ അതിര്‍ത്തി നിര്‍ണയിക്കുക തന്നെ വേണം. അതിന് പാലസ്തീന്‍ തീവ്രവാദികള്‍ തടസ്സമാകുന്നെകില്‍ അതിനെ ചെറുക്കുകയും വേണം. അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന ആ നിമിഷമൊ അതിനു മുന്‍പോ ( സാധ്യമായത്ര വേഗത്തില്‍) പാലസ്തീന്‍ മണ്ണില്‍ നിന്നും ഇസ്രയേല്‍ പട്ടാളം ഒഴിഞ്ഞ് പോകേണ്ടത് കര്‍ശനമായി നിഷ്കര്‍ഷിക്കപ്പെടണം. (ഇന്ന് പലസ്തീനികള്‍ കൂടുതല്‍ തീവ്രവാദികളയെങ്കില്‍ അതിനു കാരണം ഈ പട്ടാളമാണ്).

3. ശരിയായ രീതിയില്‍ ജനങ്ങളെ നയിക്കുന്ന ഒരു വ്യക്തി അല്ലെങ്കില്‍ പ്രസ്ഥാനം ഇല്ലാത്തതും, ശരാശരി ജീവിത സാഹചര്യങ്ങള്‍ ഇല്ലാത്തതുമല്ലേ ഇത്രയധികം തീവ്രവാദികള്‍ (കുട്ടികള്‍ ഉള്‍പ്പെടെ) ഇവിടെ ഉണ്ടാകാന്‍ ഒരു കാരണം. ( ജീവിത സാഹചര്യങ്ങള്‍ ഉണ്ടാക്കാനെങ്കിലും നമുക്കവരെ സഹായിച്ചു കൂടെ?

4. അമേരിക്കയും യൂറൊപ്യന്‍ യൂണിയനും കൊടുക്കുന്ന കാരുണ്യ പണം കൊണ്ട് ജീവിക്കുന്ന ആ പാവങ്ങള്‍ക്ക് എങ്ങിനെ ‍അമേരിക്കയുടേയും യൂറൊപ്യന്‍ യൂണിയന്റേയും പ്രിയ സ്നേഹിതനായ ഇസ്രായേലിനെ ജയിക്കാന്‍ പറ്റും?

എഴുതാനണെകില്‍ എത്രയൊ ഉണ്ട്. അമേരിക്കയേയോ ഇസ്രായേലിനേയൊ ന്യായീകരിക്കുന്നില്ല ഞാന്‍. അറബ് രാജ്യങ്ങളിലെ പാലസ്തീന്‍ അഭയാര്‍ത്തികളുടെ രോദനം അവരുടെ ഇസ്രായേല്‍ (അറബ്) സ്നേഹിതരില്‍ നിന്നും എന്റെ ചെവിയില്‍ വല്ലാതെ അലയ്ക്കുന്നു. തന്റെ കണ്ണിലെ തടിയെടുക്കതെ അമേരിക്കയുടെ കണ്ണിലെ കരടു (അല്ലെങ്കില്‍ ഏറ്റവും വലിയ തടി തന്നെ) കാണുന്ന അറബ് രാജ്യങ്ങലുടെ പ്രവണത അങ്ങേയറ്റം അപലപനീയമാണ്. അതിനെ കുറിച്ചു ബോധപൂര്‍വമായ മറവികള്‍ ഉണ്ടാക്കി അന്താരഷ്ട്ര സമൂഹം അമേരിക്കയും യൂറൊപ്യന്‍ യൂണിയനും മാത്രമാണെന്ന് ധരിക്കുന്ന ‘മാധ്യമ‘ക്കാരോട് ഞാന്‍ എന്തു പറയാന്‍? എന്നാലും പാവപ്പെട്ട ഇസ്രായേല്‍ അറബ് ജനതക്കു വേണ്ടി ഞാന്‍ ഇതെഴുതുന്നു. അങ്ങനെ ഒരു കൂട്ടര്‍ ഇസ്രായേലില്‍ ഉള്ളത് എല്ലവരും മറന്നൊ എന്തൊ? (ഇതാണൊ പത്ര ധര്‍മ്മം ആവോ? എനിക്കവരെ സഹായിക്കനുള്ള കെല്‍പ്പില്ല. അറിയുന്നത് പറഞ്ഞു. വെറുതെ എന്റെ മനസമാധാനത്തിന്)

33 comments:

ഡാലി said...

പാലസ്തീനിന്റെ മേല്‍ ഇനിയെത്ര ബോംബുകള്‍ വീഴണം എന്ന ഡ്രിസിലിന്റെ പോസ്റ്റിനു എന്റെ പ്രതികരണം.

Anonymous said...

ഡാലി, (ഡാലിയുടെ ആ പോസ്റ്റില്‍ എനിക്ക് കമന്റാന്‍ സാധിക്കുന്നില്ല,അതുകൊണ്ട് ഇതു ഇവിടെ ഇടുന്നു..)

ഡാലിക്ക് അമേരിക്കയുടെ പങ്കില്‍ കാര്യമായ തെറ്റു പറ്റിയിരിക്കുന്നു. അമേരിക്കയുടെ സമ്പ്ദ്ഘടനയുടെ മുഖ്യ പങ്കും,എന്ന് വെച്ചാല്‍ ഇവിടത്തെ ഒട്ടു മിക്ക ബാങ്കുകളും വലിയ കോര്‍പ്പറേഷനുകളും ,ബിസിനസ്സും ഒക്കെ ജൂതന്മാരുടെ ആണ്. അമേരിക്കയില്‍ ജൂതന്മാരുടെ വളരെ ചെറിയ ശതമാനമെ അവര്‍ ഉള്ളൂവെങ്കിലും വളരെ വലിയ ഇന്‍ഫ്ലുവന്‍സ് ആണ്.
ഇതൊക്കെ കൊണ്ട് തന്നെ 6 ബില്ല്യണ്‍ ഡോള്ളര്‍ അമേരിക്ക ഇസ്രായെലിന് എല്ലാ കൊല്ലവും കൊടുക്കുന്നുമുണ്ട്.മാത്രമല്ല യുദ്ധ ട്ടെക്നോളജി, ആയുദ്ധങ്ങള്‍ എല്ലാം വേറെയും.. വേറെ ലോകത്തെവിടെ എന്തിന് ബ്രിട്ടനില്‍ മെഡിസിന്‍ പഠിച്ചാല്‍ പോലും അമേരിക്കയില്‍ വന്ന് പരീക്ഷ എഴുതി ജയിച്ചു,3 കൊല്ലം റെസിഡന്‍സി ചെയ്യണം..എന്നാല്‍ ഇതിനു ഒരേയൊരു ഇളവുള്ള രാജ്യം ഇസ്രായേല്‍ ആണ്. അത്രമാത്രം ആണ് ഇസ്രയേലും അമേരിക്കയും തമ്മിലുള്ള കിടപ്പു വശം. എന്തിന്, ജൂതന്മാരെ കണ്ണിന് നേരെ കണ്ടൂടാത്ത, ഇവിടെ റൈറ്റ് വിങ്ങ് ക്രിസ്ത്യന്‍ ഗ്രൂപ്പ് വരെ, ഇപ്പോള്‍ ഇവരുമായി വല്ലാത്ത ചങ്ങാത്തില്‍ ആണ്..കാരണം മറ്റൊന്നുമല്ല് അത്രമാത്രം പണം ഇന്‍ഫ്ലുവന്‍സ് ഇവര്‍ക്ക് ഉണ്ട്. അതുകൊണ്ട് കല്ലുമായി നില്‍ക്കുന്ന് പാലസ്തീന്‍ കാരുടെ മുന്നില്‍ നില്‍ക്കുന്ന പ്രത്യക്ഷത്തില്‍ ഇസ്രയേല്‍ ട്ടങ്കുകള്‍ ആണെങ്കിലും അതിലെ ഓരൊ അണുവും അമേരിക്കയുടേതാണ്.. അതിനെക്കുറിച്ചു ഡാലി വളരെ അധികം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അതു ചെയ്യാതെ പോവുന്നത്,വലിയ ഒരു തെറ്റാണ്. പിന്നെ ,അപ്പോള്‍ അമേരിക്ക എന്തിന പാലസ്തീനിന് പൈസ കൊടുക്കുന്നു എന്നുള്ളതു..അതാണ് അമേരിക്ക..കണ്ണില്‍ പൊടി ലോകത്തില്‍ ഏറ്റവും കൂടതല്‍
ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് തല്‍ക്കാലം ഇവിടെയാണ്..

പിന്നെ ഡാലി പറഞ്ഞ ആ പ്രസ്കത്മായ
പോയിന്റ്,എന്തു കൊണ്ട് അറബികള്‍ അറബികളെ സ്നേഹിക്കുന്നില്ല.അല്ലെങ്കില്‍ വരെ എന്തുകൊണ്ട് സഹായിക്കുന്നില്ല...അതാണ് ഡാലി നമ്മുടെ എല്ലാം തോല്‍വിയും..
പാകിസ്താനേയും നമ്മളേയും കീറി മുറിച്ചപ്പോള്‍ സായിപ്പ് കണ്ട ആ സ്വപ്നം ഇപ്പോഴും നമ്മള്‍ നടത്തിക്കൊണ്ടിരി‍ക്കുന്നു...ദേ എന്ന് മുംബായില്‍ 8 സ്ഥലങ്ങളില്‍ ബ്ലാസ്റ്റ്....വെറുതെ ഒരു വര വരച്ച് സഹോദരങ്ങള്‍ യുദ്ധം ചെയ്യുന്നു.

Anonymous said...

ഡാലിയുടെ ലേഘനത്തിലെ ഒരു ഭാഗം ആണിത്..

ഇവിടെ എനിക്കു ചോദ്യങ്ങള്‍ രണ്ട്. എന്താണ് അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റേയും ഒത്താശ? അവര്‍ ഇസ്രയേലിനെ അംഗീകരിക്കുന്നു എന്നതോ? ഈ ഗാസ ആക്രമണത്തില്‍ അമേരിക്ക ഏന്തെങ്കിലും രീതിയില്‍ നേരിട്ടു പങ്കെടുത്തീട്ടുണ്ടൊ? ഞാന്‍ കേട്ടീട്ടില്ല.


അപ്പൊള്‍ അമേരിക്കയുടെ ഒത്താശ അറിയില്ലാന്ന് തന്നെയല്ലെ? അമേരിക്ക നേരിട്ട് പങ്കെടുക്കണമൊ, അല്ലെങ്കില്‍ അമേരിക്ക എന്ന ബോര്‍ഡ് വെക്കാഞ്ഞിട്ടാണോ എനി ഡാലിക്കുഞ്ഞിന് ഈ സംശയം? പകല്‍ പോലെ ഉള്ള ആ സത്യം കണ്ടില്ലാന്ന് വെക്കുന്നത് മഹാപാപമാണ്...എന്നെ എനിക്ക് പറയാന്‍ ഉള്ളൂ..

വളയം said...

മകന്റെ ജീവനില്ലാത്തെ ശരീരം കെട്ടിപ്പിടിച്ച്‌, വെടിയുണ്ടയില്‍ നിന്നു രക്ഷപ്പെടാന്‍ കാലി വീപ്പ്പ്പയുടെ മറപറ്റി കേഴുന്ന ഒരഛന്റെ ചിത്രമാണെനിക്ക്‌ പലസ്തീന്‍.

ചോദ്യ്ങ്ങളും ഉത്തരങ്ങളും, വാദങ്ങളും പ്രദിവാദങ്ങളും, ചര്‍ചകളും, ഉപസംഹാരങ്ങളും കഴിയുമ്പൊള്‍.........

യുദ്‌ധവും സമാധാനവും ഒരു സാമ്പത്തിക പ്രക്രിയയാണ്‌. യുദ്‌ധം ആയുധങ്ങളുടെയും സമാധാനം പുനര്‍നിര്‍മ്മാണത്തിന്റെയും ഉത്സവമാണു‌. ഇസങ്ങളും, മതങ്ങളും തോരണങ്ങളും.

Manjithkaini said...

ഡാലിക്കുഞ്ഞേ പാരഗ്രാഫ് തിരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇതു വായിക്കുന്നില്ല. ഒന്നു പാര ശരിയാക്കുന്നേ പ്ലീസ്...

അനംഗാരി said...

പ്രിയ ഡാലി,
ലേഖനം വായിച്ചു. ഡാലിക്ക് ഒരു പാടു തെറ്റി. പ്രത്യേകിച്ച് പലസ്തീനെയും, അമേരിക്കയേയും, ബ്രിട്ടനേയും കുറിച്ചുള്ള കാര്യങ്ങള്‍....
ഇന്റെര്‍നെറ്റില്‍ പലസ്തീനെ കുറിച്ചും,ഇസ്രയേലിനെ കുറിച്ചും ഒന്നു പരതി നോക്കുക. പലസ്തീനെ കുറിച്ച് ഇസ്രയെല്‍ എന്തു പറയുന്നു എന്നു നോക്കുക.. വളരെ മോശം നിലപാട് ആണു അത്.ഒരു നിഷ്പക്ഷ വാദിക്കു പോലും അംഗീകരിക്കാന്‍ കഴിയാത്ത മ്ലേഛമായ നിലപാട്.
കഴിയുമെങ്കില്‍ പലസ്തീന്‍ ചരിത്രം കൂടി ഇന്റെനെറ്റില്‍ നീന്നു വായിക്കുക. സ്ഥലഭയം മൂലം ഞാന്‍ മുഴുവന്‍ വിവരിക്കുന്നില്ല. പറ്റിയാല്‍ ഞാന്‍ പോസ്റ്റാം. ഒരു വാഹനാപകടം കഴിഞ്ഞ് വിശ്രമത്തില്‍ ആയതിനാല്‍ രേഖകള്‍ എന്റെ ഫയലില്‍ നിന്നും തപ്പിയെടുക്കുന്നതിനു സമയം വേണം.
പിന്നെ അമേരിക്കയെ കുറിച്ച് എല്‍ജി പറഞ്ഞ കാര്യങ്ങള്‍ നൂറ് ശതമാനം ശരിയാണു. ലോക മഹായുദ്ധ്ങ്ങള്‍ക്ക് ശേഷം ചിന്നഭിന്നമായ ഇസ്രയെല്‍ സമൂഹത്തെ ഒന്നിച്ച് നിര്‍ത്തി ഒരു രാജ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച തലകള്‍ അമേരിക്കയുടേതും, ബ്രിട്ടന്റേതും ആണു. അന്നു പലസ്തീനെ കീറി മുറിച്ച് ഇസ്രയെല്‍ എന്ന രാജ്യം ഉണ്ടാക്കുമ്പോള്‍, ഫലഭൂയിഷ്ട്മായ സ്ഥലമെല്ലാം ഇസ്രയെലിനും, ഒന്നിനും കൊള്ളാത്ത തരിശുഭൂമികള്‍ പലസ്തീനുമായി വീതം വെച്ചിടത്ത് തുടങ്ങുന്നു പലസ്തീനിയുടെ പോരാട്ടങ്ങള്‍....എത്രയെത്ര സമരങ്ങള്‍......?
എത്രയെത്ര മരണങ്ങള്‍.....?
തലചായ്ക്കാന്‍ സ്വന്തം മണ്ണിനു വേണ്ടി ഇതുപോലെ സമരം ചെയ്ത, കെടുതികള്‍ അനുഭവിക്കുന്ന ഒരു ജനത ലോക ചരിത്രത്തില്‍ വേറെയില്ല.
ഇന്‍ഡ്യയോട് ചെയ്ത അതേ നയമാണു ബ്രിട്ടന്‍ ഇവിടേയും ചെയ്തത്..അമേരിക്ക അതിനു കൂട്ടു നിന്നു. ഡാലി, എന്ത്കൊണ്ട് അമേരിക്കയെയും, ബ്രിട്ടനേയും ആശ്രയിക്കുന്നു എന്ന് ചോദ്യത്തിനു ഉത്തരം എല്‍ജി ചെറിതായിട്ടെങ്കിലും സൂചിപ്പിച്ചിട്ടുണ്ട്. ശരിയാ‍യ സംഗതികള്‍ അതിനേക്കാളും ക്രൂരമാണു.
ഇസ്ര്യയിലിനു അണു ബോമ്പ് ഉണ്ടെന്നുള്ളത് പരസ്യമയ രഹസ്യമാണു.എന്നാല്‍ ഇറാക്കിനെതീരെ യുദ്ധ്ത്തിനു പുറപ്പെട്ട് അമേരിക്കയോ, ബ്രിട്ടനോ,ഇസ്ര്യയിലെനിതെരെ ഒന്നും മിണ്ടുന്നീല്ല. ഇറാന്റെ കാര്യത്തിലും ഇതു തന്നെയാണു സ്ഥിതി.അണുവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കുവാന്‍ പോലും ഇസ്രയെല്‍ തയ്യാറല്ല. ഈ ലോകം ഭരിക്കുന്നവരുടെ ഒത്താശയാണു അതിനു കാരണം.
അമേരിക്കന്‍ സാമ്പത്തികം നിയന്ത്രിക്കുന്നത് ഒരു വിധത്തില്‍ പറഞ്ഞാല്‍ ജൂതന്മാരാണ്. അതു കൊണ്ടാ‍ണ് ഒരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് ഇസ്ര്യെലിനെ പരസ്യമായി അവര്‍ നമ്മുടെ സഹോദരന്മാരാണ് എന്ന് ന്യായീകരിച്ചത്.അമേരിക്കന്‍ ചെയ്തികളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല.
യു.എന്നില്‍ പോലും എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നത് അമേരിക്കയാണു. ഇറാക്ക് യുദ്ധം നല്ല ഉദാഹരണം. ആരെ എപ്പോള്‍ ഉപരോധിക്കണം എന്ന് അവര്‍ തീ‍രുമാനിക്കും. യു.എന്‍ അതു നടപ്പാക്കും. ഇന്‍ഡ്യയുടെ ചേരി ചേരാ നയം പോലും ഇപ്പോള്‍ തീരുമാനിക്കുന്നത് അമേരിക്കയാണെന്ന സ്ഥിതിയാണ്. നമ്മള്‍ ചേരിചേരാക്കാര്‍ പോലും ഇപ്പോള്‍ മിണ്ടുന്നില്ല.മന്മോഹന്‍ പുതിയ നാളെ വാഗ്ദാനം ചെയ്യുന്നത് അമേരിക്കയെ നോക്കിയാണ്.(മന്മോഹന്‍ സിംഹിന്റെ മകള്‍ ഏറ്റവും വലിയ ബുഷ് വിരോധിയും സാമൂഹ്യ പ്രവര്‍ത്തകയും ആണു.)
അറബു രാജ്യങ്ങള്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷെ അതിനെല്ലാം യു. എന്‍ എന്ന പരിമിതിയും, പിന്നെ ലോക പോലീസുകാരുടെ ഭീഷിണികളും ഉണ്ടെന്ന് ഓര്‍ക്കുക. എന്നിട്ടും, പലസ്തീന്, ആരബ് ഉച്ചകോടി നല്ലൊരു തുക വാഗ്ദാനം ചെതു.
മറ്റൊന്ന്, ഇസ്രയേലിനെ പിന്തുണക്കുത് അമേരിക്കയും, ബ്രിട്ടനും മാത്രമാണു.ലോകം മുഴുവന്‍ എതിരായിട്ടും ഇറാക്ക് യുദ്ധം ഉണ്ടായില്ലെ?....അതുപോലെയാണു ഇതും. ലോകം മുഴുവന്‍ പലസ്തീനുവേണ്ടി വാദിച്ചിട്ടും, അതു നടപ്പിലാക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥ....
ഇറാക്കിനെ സഹായിക്കാന്‍ കഴിയാ‍ത്ത ലോക ജനതയുടെ നിസ്സഹായവസ്ഥ നമുക്ക് ഇവിടെയും കാണാം.
എവിടെയും നരകയാതനകളും, പീഢനങ്ങളും,വിശപ്പും, ദാരിദ്ര്യവും, പട്ടിണി മരണങ്ങളും, കാത്തിരിക്കുന്നത് സാധാരണ ജനതയെ ആണ്. അതു ലോകനീതി നടപ്പിലാക്കുന്നവരുടെ നിയമസംഹിതയുടെ ഭാഗമാണ്.

Anonymous said...

ഡാലി, അറബി രാജാക്കന്മാരും ഭരണകര്‍ത്താക്കളും ഒക്കെ അമേരിക്കയുടെ എണ്ണക്കച്ചവടത്തിലെ പങ്കാളികളല്ലെ? അറബി ഭരണകൂടങ്ങള്‍ കൂടുതലും കാണിച്ചു കൂട്ടലേ ഉള്ളു എന്നാണ് എന്റെ തോന്നല്‍. അയല്‍ രാജ്യങ്ങളിലെ പാലസ്തീനികള്‍ അത്ര നല്ല ജീവിതമാണ് നയിക്കുന്നത് എന്നു തോന്നുന്നില്ല.

അറാഫത്ത് മരിച്ചപ്പോള്‍ അമേരിക്കന്‍ മീഡിയയുടെ ആനന്ദ നൃത്തം മറക്കാവുന്നതല്ല. പാലസ്തീനികള്‍ ഏറെ അനുഭാവമെങ്കിലും അര്‍ഹിക്കുന്നു. ജൂത വംശീയ കൂട്ടക്കൊലകള്‍ അനുഭവിച്ചു വന്നവരെങ്കിലും അവര്‍ തന്നെ സഹോദരങ്ങളോട് അതേ ക്രൂരത കാണിക്കുന്നത് ചരിത്രത്തിന്റെ കൊഞ്ഞനം കുത്തലാവാം.

പുറമേ ജൂത സ്നേഹവും ഉള്ളില്‍ വിദ്വേഷവും നിലനിറുത്തുന്ന യൂറോപ്പിയന്‍ ഹിപ്പോക്രസി തന്നെ ഇസ്രായേലിന്റെ സൃഷ്ടിക്കു പിന്നിലും എന്നു തോന്നുന്നു. പാലസ്തീന്‍ കാരന് അവന്റെ മണ്ണും സ്വപ്നങ്ങളും സംരക്ഷിക്കാനും അധിനിവേശകരെ ചെറുക്കാനും അവകാശമില്ലെ?

evuraan said...

ഖണ്ഡിക തിരിക്കൂ, എന്നിട്ടൊന്നൂടെ വായിക്കണം.

മര്‍ദ്ദിതരും മര്‍ദ്ദകനും -- വിളിപ്പേരുകള്‍ മാത്രമാവുന്നു.

കൈയ്യൂക്കുള്ള കാലം വരുമ്പോല്‍ മര്‍ദ്ദിതനും മര്‍ദ്ദകനാവുന്നു.

ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു എന്നുള്ളത്, മര്‍ദ്ദകനാവാനുള്ള മാനുഷികത്വരയാലാവണം.

Shiju said...

ഡാലി എവൂരാന്‍ പറഞ്ഞതിനെ ഞാനും പിന്‍താങ്ങുന്നു. ഒന്നു ഖണ്ഡിക തിരിച്ച്‌ വിഷയം അനുസരിച്ച്‌ ചെറിയ തലകെട്ടൊക്കെ കൊടുക്കൂ. അപ്പോള്‍ വായന കുറച്ചു കൂടി എളുപ്പമാവും.

Rasheed Chalil said...

ഡലിയുടെ പോസ്റ്റില്‍ പലതിനോടും എനിക്കുവിയോജിപ്പുണ്ട്‌. അതില്‍ പലതും പല കമന്റുകളിലും കാണുന്നു.
ഒന്നുരണ്ടു കാര്യങ്ങള്‍ കൂടി എനിക്ക്‌ കൂട്ടിചേര്‍ക്കണം എന്നു തോന്നുന്നു. അറബി രാജ്യങ്ങളടക്കം നല്‍കിയ സഹായം ലോകപോലീസിന്റെ നയം കൊണ്ട്‌ ലഭിക്കുന്നില്ല എന്ന പാലസ്തീന്‍ പ്രധാനമന്ത്രിയുടെ പ്രസ്തവനകൂടി അതിനോട്‌ ചേര്‍ത്തു വായിക്കണം. മധ്യേഷ്യയില്‍ നിന്ന് അമേരിക്കയുടെ നയങ്ങളെ എതിര്‍ത്ത രണ്ടു പ്രധാന രാജ്യങ്ങള്‍ ഇന്ന് ഉപരോധത്തിലോ ഉപരോധ ഭീഷണിയിലോ ആണ്‌,അമേരിക്കക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാത്ത രീതിയില്‍ അറബികളെ തടയാന്‍ അമേരിക്കക്ക്‌ വെറും ഒരു ഉപരോധഭീഷണി കൊണ്ടാവുന്നു. ഇങ്ങിനെ ഒത്തിരി പ്രശ്നങ്ങള്‍ ഒരു വശത്ത്‌.

ഇനി ഇതിന്റെ മറ്റൊരു വശം ഉണ്ട്‌. അത്‌ അര നൂറ്റാണ്ടോളം പട്ടിണിപാവാങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ടു വാരിയ പാലസതീന്‍ നേതാക്കളുടെ കാര്യമാണ്‌, ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ മരിക്കുന്ന കാലത്ത്‌ പോലും ഈ പട്ടിണിപാവങ്ങളുടെ സുല്‍ത്താന്‍ ആയ യാസിര്‍ അറഫാത്ത്‌ ലോകത്തിലെ എണ്ണപ്പെട്ട ധനാഢ്യരില്‍ ഒരാളായിരുന്നു.

എന്തു വിരോധാഭാസം അല്ലേ...

മഹ്‌ മൂദ്‌ അബ്ബാസിനും ഇഷ്ടം ആ വഴിയാണെന്നാണു എനിക്കു തോന്നുന്നത്‌.

എന്തായാലും മരിച്ചുവീഴുന്ന ആയിരങ്ങളുടെ ദുഃഖം മാളികമുകളിലിക്കുന്നവര്‍ അറിയുന്നില്ല. അല്ലങ്കില്‍ അങ്ങനെ ഭാവിക്കുന്നില്ല.
അമേരിക്കകോ...
കാട്ടിലേ തടി.. തേവരുടെ ആന ..
വലിയടാ.. വലി..

വാല്‍കഷ്ണം:കാരണം കൂടാതെ ആരെങ്കിലും ഒരു മനുഷ്യനെ കൊന്നാല്‍ അവന്‍ ലോകത്തെ മുഴുവന്‍ പേരെയും കൊന്ന കൊലയാളിയെ പോലെയാണ്‌ (വി:ഖുര്‍-ആന്‍)

Rasheed Chalil said...

ഇതു ഡ്രസിലിന്റെ പോസ്റ്റിനു ഇട്ട കമന്റ്‌ ആണ്‌ - അത്‌ ഇവിടെയും കമന്റുന്നു..

കൈയൂക്കുള്ളവന്‍ തന്നെയല്ലേ കാര്യക്കാരന്‍..

ആര്‍ക്കും എന്തും ആകാം ഈലോകത്ത്‌..

ഒരേ ഒരു വ്യവസ്ഥ, അമേരിക്കയേയും അവരുടെ നയങ്ങളേയും കയ്യും മെയ്യും മറന്ന് സ്നേഹിക്കണം, ബഹുമാനിക്കണം, വെള്ളപൂശണം, ലോകം മുഴുവന്‍ എതിര്‍ത്താലും അമേരിക്കപറയുന്നത്‌ മാത്രമാണ്‌ ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുകയും ഉറക്കെ പ്രഖ്യാപിക്കുകയും വേണം.

എങ്കില്‍ ജീവിതം കുശാല്‍...

ഈ പാഠം മനസ്സിലാക്കുന്നവര്‍ പരമപവിത്രരും പരമവിശുദ്ധരുമായി വാഴ്‌ ത്തപ്പെടും,

അല്ലാത്തവരുടെ കാര്യം കട്ടപ്പൊക....

ലളിതം.. സുന്ദരം...

Kalesh Kumar said...

ഇതില്‍ കമന്റടിക്കാനുള്ള വിവരം എനിക്കില്ലേ!
ഇസ്രായലിലായാലും പാലസ്തീനിലായാലും നിരപരാധികള്‍ കൊല്ലപ്പെടാതിരിക്കട്ടെ.

അരവിന്ദ് :: aravind said...

സൂപ്പര്‍ പോസ്റ്റാണ് ഡാലീ ഇത്!
ഒത്തിരി ചോദ്യങ്ങള്‍. എന്റെ രണ്ട് സെന്റ്സ് ഇതാ.
ഡാലി പറഞ്ഞത് വളരെ വളരെ ശരിയാണ്. അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഇല്ലായ്മ ഒന്നു മാത്രം മുതലെടുത്താണ് അവരെ പാശ്ചാത്യര്‍ ഇങ്ങനെ ചുടുചോറ് വാരിപ്പിക്കുന്നത്. ശത്രുവിന്റെ ശത്രുവിനെ കൂട്ട് പിടിച്ച് ഒരു ശത്രുവിനെ തുരത്താം എന്ന് അറബികള്‍ കരുതുന്നതാണ് ഏറ്റവും വലിയ മണ്ടത്തം.
പിന്നെ രാജവാഴ്ചയുള്ള അറബ് രാജ്യങ്ങളില്‍ അങ്ങനെ തന്നെ നിന്ന് കാണാന്‍ രാജകുടുംബങ്ങള്‍ അമേരിക്കയെ പ്രീണിപ്പിക്കും..അലെങ്കില്‍ ജനാധിപത്യമുന്നേറ്റമെന്ന് പറഞ്ഞ് ടിയാനന്‍‌മെന്‍ സ്ക്വയറില്‍ കാണിച്ച പോലെ പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കളയും!

അമേരിക്കയില്‍ ജൂതന്മാര്‍ക്ക് വളരെ പ്രാധാന്യമുണ്ട് ഡാലീ..പാര്‍ട്ടികളില്‍ സ്വാധീനവും സമൂഹത്തില്‍ സ്ഥാനവും. എല്ലാ മേഖലകളിലും അവര്‍ അവിടെ മുന്‍പിലാണ്. അപ്പോള്‍ അവരുടെ ആ പ്രഷറ് കൊണ്ട് അമേരിക്ക എപ്പോളും ഇസ്രായേലിനെ അനുകൂലിക്കും. ഇസ്രായേല്‍ എന്തു ചെയ്താലും.
ഇസ്രായേലിന്റെ നിലനില്‍പ്പ് തന്നെ അമേരിക്കന്‍ ഫണ്ടിംഗിലല്ലേ, കുറച്ചു വര്‍ഷങ്ങള്‍ മുന്‍പ് വരെ. മിലട്ടറി പവ്വറും അമേരിക്കന്‍ സഹായത്തോടെ തന്നെ. ഇസ്രായേല്‍ ഒറ്റക്ക് ശക്തമല്ലെന്നല്ല. അമേരിക്കയുടെ കൈ അയച്ച സഹായം യഥേഷ്ടം. കാരണം മുന്‍പ് പറഞ്ഞ റീസണ്‍ തന്നെ.

പ്രശ്നം വളരെ പഴയതാണ്. ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ സൃഷ്ടി തന്നെ ശരിയായിരുന്നില്ല. ആരാന്റെ പറമ്പെടുത്ത് ആരാന് വീട് വെക്കാന്‍ ആരോ കൊടുത്ത പരിപാടിപോലെയായിപ്പോയി. ഇനി അപ്പോ അത് മാറ്റാന്‍ ശ്ശി പ്രയാസമായതിനാല്‍, ഇസ്രായേല്‍ വന്‍ വിട്ടുവീഴ്ചക്ക് തയ്യാറാവണം എന്നാണ് എനിക്ക് തോന്നുന്നത്.

പാലസ്തീന്‍കാരെ തീവ്രവാദികള്‍ എന്നും ഹാമാസിനെ ഭികരസംഘടന എന്നും വിളിക്കാന്‍ എനിക്ക് തൊന്നുനില്ല.
ബ്രിട്ടീഷുകാര്‍ക്ക് സുഭാഷ് ചന്ദ്രബോസും കൂട്ടരും, ഭഗത്‌സിംഗും എല്ലാം ഭീകരന്മാര്‍ ആയിരുന്നല്ലോ?

പിന്നെ ബോട്ടം ലൈന്‍, ഈ പ്രശ്നം ഒരിക്കലും തീരില്ല.
ജറുസലേം എന്നും ചോരകൊണ്ട് നനഞ്ഞിരിക്കും എന്നോ മറ്റോ ഒരു ശാപം ഉള്ളതായി കേട്ടു?

ഏതായാലും നല്ല പോസ്റ്റ്. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

Unknown said...

ചോരയ്ക്ക് ചോര എന്ന രീതിയില്‍ യുദ്ധം ജയിച്ച് സമാധാനത്തോട് കൂടി കഴിയുന്ന എത്ര രാജ്യങ്ങളുണ്ട് ലോകത്ത്? ഭരണകൂട ഭീകരത എന്നൊന്നുണ്ടെങ്കില്‍ അതിന്റെ ആള്‍ രൂപമാണ് ഇസ്രയേല്‍. ഇത് പറയുമ്പോള്‍ തന്നെ പലസ്തീന്‍ ചെയ്യുന്ന വ്യര്‍ത്ഥമായ യുദ്ധവും നമ്മള്‍ കണക്കിലെടുക്കണം. ഇസ്രയേലിലെ നിരപരാധികളെ കൊന്നിട്ട് അവര്‍ക്കൊരിക്കലും ജയിക്കാനാവില്ല. ഈ കൊല ചെയ്യുന്ന രീതി തന്നെയാണ് അവര്‍ക്ക് അറബ് മേഖലയ്ക്കപ്പുറം പിന്തുണയില്ലാതാക്കുന്നതും. പലസ്തീനില്‍ ഒരു ഗാന്ധിയുണ്ടായിരുന്നെങ്കില്‍......

ഡാലി said...
This comment has been removed by a blog administrator.
ഡാലി said...

എല്ലാവരുടേയും കമന്റുകള്‍ കണ്ടു. ഒട്ടേറേ പറയാനുണ്ട്. പക്ഷെ ഇന്നു വയ്യ. ലബനന്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയത് എല്ലാവരും അറിഞ്ഞു കാണും എന്നു കരുതുന്നു. അവിടെ ബോംബുകല്‍ പടക്കം പോലെ വീഴുന്നതും. പീരങ്കികള്‍ കളിപ്പാട്ടത്തില്‍ നിന്നെന്നപോലെ വെടി ഉതിര്‍ക്കുന്നതും നേരില്‍ കണ്ട് വന്നതേ ഉള്ളൂ. രണ്ട് ഇസ്രായേല്‍ ഭടന്മാര്‍ക്ക് പകരമയി അവിടെ ഇനി എത്ര ലബനാക്കാര്‍ മരിക്കും എന്നേ അറിയനുള്ളൂ. ഇസ്രയേല്‍ സേന ലബനാന്‍ അതിര്‍ത്തി കടന്നു കഴിഞ്ഞു. ഒരുപക്ഷെ ഭാഗ്യം ഒന്നു കൊണ്ട് മാത്രമാവാം ഞങ്ങള്‍ രക്ഷപെട്ടത്.
ഈ കമ്ന്റുകള്‍ക്കു മറുപടിയായി ഒന്നു മാത്രം പറയട്ടെ. ഞാന്‍ അമേരിക്കയേയോ ഇസ്രായേലിനെയോ ന്യായീകരിക്കുന്നില്ല എന്നു പോസ്റ്റില്‍ തന്നെ എഴുതിയിട്ടുണ്ട്. അവരുടെ നയങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്യുന്നു. ഞാന്‍ പാവപ്പെട്ട പാലസ്തീനികള്‍ക്കു (അല്ലെങ്കില്‍ അറബ് ഇസ്രായേലികള്‍ക്ക്‌) വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. മന്ജിത്തേട്ടാ, എവൂരാന്ജി,ഷിജു സാധ്യമായ വേഗത്തില്‍ ഇത് പാരഗ്രാഫ് തിരിച്ചിടാം. ഒരു കമ്നറ്റായി വേഗത്തില്‍ എഴുതിയതാണ്. വളരെ വലുതായി പോയതുകൊണ്ട് എന്റെ പോസ്റ്റില്‍ ഇട്ടൂ എന്നെ ഉള്ളൂ.

ഡാലി said...

എല്ലാവരുടേയും കമന്റുകള്‍ കണ്ടു. ഒട്ടേറേ പറയാനുണ്ട്. പക്ഷെ ഇന്നു വയ്യ. ലബനന്‍ അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങിയത് എല്ലാവരും അറിഞ്ഞു കാണും എന്നു കരുതുന്നു. അവിടെ ബോംബുകല്‍ പടക്കം പോലെ വീഴുന്നതും. പീരങ്കികള്‍ കളിപ്പാട്ടത്തില്‍ നിന്നെന്നപോലെ വെടി ഉതിര്‍ക്കുന്നതും നേരില്‍ കണ്ട് വന്നതേ ഉള്ളൂ. രണ്ട് ഇസ്രായേല്‍ ഭടന്മാര്‍ക്ക് പകരമയി അവിടെ ഇനി എത്ര ലബനാക്കാര്‍ മരിക്കും എന്നേ അറിയനുള്ളൂ. ഇസ്രയേല്‍ സേന ലബനാന്‍ അതിര്‍ത്തി കടന്നു കഴിഞ്ഞു. ഒരുപക്ഷെ ഭാഗ്യം ഒന്നു കൊണ്ട് മാത്രമാവാം ഞങ്ങള്‍ രക്ഷപെട്ടത്.
ഈ കമ്ന്റുകള്‍ക്കു മറുപടിയായി ഒന്നു മാത്രം പറയട്ടെ. ഞാന്‍ അമേരിക്കയേയോ ഇസ്രായേലിനെയോ ന്യായീകരിക്കുന്നില്ല എന്നു പോസ്റ്റില്‍ തന്നെ എഴുതിയിട്ടുണ്ട്. അവരുടെ നയങ്ങളെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്യുന്നു. ഞാന്‍ പാവപ്പെട്ട പാലസ്തീനികള്‍ക്കു (അല്ലെങ്കില്‍ അറബ് ഇസ്രായേലികള്‍ക്ക്‌) വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. മന്ജിത്തേട്ടാ, എവൂരാന്ജി,ഷിജു സാധ്യമായ വേഗത്തില്‍ ഇത് പാരഗ്രാഫ് തിരിച്ചിടാം. ഒരു കമ്നറ്റായി വേഗത്തില്‍ എഴുതിയതാണ്. വളരെ വലുതായി പോയതുകൊണ്ട് എന്റെ പോസ്റ്റില്‍ ഇട്ടൂ എന്നെ ഉള്ളൂ.

ഡാലി said...

മന്‍്ജിത്തേട്ടനും, ഏവൂരാന്ജിക്കും, ഷിജുവിനുമായി
പാരഗ്രാഫ് തിരിച്ച് ഈ പാലസ്തീന്‍ പോസ്റ്റ് ഒന്നൂടെ പബ്ലിഷ് ചെയ്തീട്ടുണ്ട്. സമയം ഒത്തുവന്നാല്‍ ഒന്നു വായിച്ചു നോക്കൂ....

myexperimentsandme said...

ഡാലീ അവിടുത്തെ ജീവിതം ശരിക്കും ഭയപ്പാടോടു കൂടിയുള്ളതാണോ? അതോ ഇന്ത്യയിലെപ്പോലെ പ്രശ്‌നമുള്ള സ്ഥലങ്ങളും പ്രശ്നമില്ലാത്ത സ്ഥലങ്ങളും എന്നിങ്ങനെയുണ്ടോ ഇസ്രായേലില്‍?

ഓഫിനു മാഫ്: ഒരു ആകാംക്ഷ :)

ഡാലിയും കുടുംബവും (?) സുരക്ഷിതമായിരിക്കട്ടെ എന്നാശംസിക്കുന്നു.

ഡാലി said...

വക്കാരി ഞാനു ഭര്‍ത്താവും മറ്റുള്ളവരെ പോലെ സുരക്ഷിതര്‍. ഞങ്ങല്‍ ഹൈഫയില്‍ തിരിച്ചെത്തി. പക്ഷെ വടക്കന്‍ ഇസ്രായേലില്‍ (ഞങ്ങള്‍ ഇന്നലെ ഉണ്ടായിരുന്നിടത്ത്) ബോബുകള്‍ വീണുകൊണ്ടിരിക്കുന്നു. ഒരു സ്തീ മരിച്ചു. അതിലും വളരെ വലുതായിരിക്കും ലബനാന്റെ നഷ്ടം. അതാരും എഴുതുനില്ല.

Unknown said...

ഡാലി,
അവിടെ ഫുള്‍ സ്കേല്‍ വാര്‍ ആരംഭിച്ചോ? രാവുലെ ബി ബി സി യില്‍ കേട്ടപ്പോള്‍ സാധാരണ കശപിശയായിരിക്കും എന്നാണ് കരുതിയത്.

കണ്ണൂസ്‌ said...

ദില്‍ബൂ, ബെയ്‌റൂട്ട്‌ എയര്‍പോര്‍ട്ട്‌ ബോംബ്‌ ചെയ്യപ്പെട്ടു എന്നെനിക്ക്‌ എറ്റിസലാറ്റിന്റെ ബ്രേക്കിംഗ്‌ ന്യൂസ്‌ സര്‍വീസില്‍ നിന്ന് എസ്‌.എം.എസ്‌. കിട്ടി. 26 പേര്‍ മരിച്ചത്രേ. എമിറേറ്റ്‌സ്‌ ബെയ്‌റൂട്ടിലേക്കും ഡമാസ്‌കസിലേക്കും ഉള്ള സര്‍വീസ്‌ നിര്‍ത്തിവെച്ചു എന്നറിഞ്ഞു.

അരവിന്ദ് :: aravind said...

എന്തൊരക്രമാ ഈശ്വരാ...
കുട്ടികള്‍ ഏറെ മരിച്ചു..സ്ത്രീകളും..
ഇന്നലെ ബി ബി സിയില്‍ കണ്ടു, വെടി കൊള്ളാതിരിക്കാന്‍ ഓടുന്ന കുട്ടികള്‍..അതിലൊരാള്‍ മറിഞ്ഞു വീഴുന്നു..ബി ബി സിക്കാരന് ഇത് കണ്ട് സങ്കടവും ദേഷ്യവും സഹിക്കാന്‍ വയ്യാതെ ഇസ്രായേലിന്റെ ഈ നടപടി ടെററിസം ആണെന്ന് വരെ സൂചിപ്പിച്ചു!

ഇസ്രായേല്‍ യുദ്ധം പ്രഖ്യാപിച്ചത്രേ! ഒന്നിനും കൊള്ളാത്ത ലബനനോടാണോ വീരത്വം കാട്ടുന്നത്?
കഷ്ടം!!!
എത്രയും പെട്ടെന്നിതിനൊരു തീരുമാനമുണ്ടാവട്ടെ...

Unknown said...

തെക്കന്‍ ലെബനണിലൂടെ ഹിസ്ബുള്ള തീവ്രവാദികള്‍ ഇനിയൊരിക്കലും ഇസ്രയേല്‍ അതിര്‍ത്തിയില്ലെത്താന്‍ പാടില്ല എന്നതാണത്രെ ഇസ്രയേല്‍ നിലപാട്. തെക്കന്‍ ലെബനണില്‍ സമൂലമായ ഒരു മാറ്റം ഇസ്രയേല്‍ നടപ്പില്‍ വരുത്തുമെന്നും പറയുന്നു. ലെബനണില്‍ അധിനിവേശം നടത്തി അവിടെ സൈനിക സാനിധ്യം നിലനിര്‍ത്തും എന്നല്ലേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്?

പെട്ടെന്ന് തീരുന്ന ലക്ഷണമൊന്നും കാണുന്നില്ല. തീര്‍ന്നാല്‍ മതിയായിരുന്നു.

ഡാലി said...

ഈ പോസ്റ്റില്‍ പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി. ഒരു പോസറ്റീവ് പ്രതികരണം പോലും ഉണ്ടാവും എന്നു കരുതിയല്ല ആ പോസ്റ്റ് ഇട്ടത്. എന്നാ‍ലും ചിലത് പറയാതിരിക്കന്‍ വയ്യായിരുന്നു.
ഞാന്‍ പാ‍രഗ്രാഫ് തിരിച്ച് വ്യക്തമായി എഴുതാഞ്ഞതില്‍ ഖേദിക്കുന്നു. അത് ഒരു പരിധി വരെ തെറ്റിദ്ധാരണ ഉണ്ടാക്കി എന്നു തോന്നുന്നു. കുറച്ചു കൂടെ വ്യക്തമായി എഴുതിയിട്ടുണ്ട്. സാധിക്കുന്നവര്‍ വായിക്കണം.
ഇനി കമന്റുകള്‍ക്കുള്ള മറുപടി. ആദ്യമായി ഞാന്‍ ഇസ്രായേലിനെയൊ അമേരിക്കയേയൊ ന്യായീകരിക്കുന്നില്ല. അവരുടെ പ്രവര്‍ത്തികളെ ലളിതവത്കരിക്കുന്നുമില്ല. അവര്‍ എന്റെ ട്ടാര്‍ഗറ്റ് അല്ല. പാലസ്തീനികലും ഇസ്രയേല്‍ അറബ്സും മാത്രമാണ് എന്റെ മുന്നിലുള്ളത്. അവരെ പറ്റി പറയുമ്പോള്‍ അമേരിക്ക അമേരിക്ക എന്നു പറഞ്ഞ് വൃഥാ വിലപിക്കുന്നതിനെതിരെ മാ‍ത്രമാണ് ഞാന്‍ രണ്ട് വരി എഴുതിയത്. ‍

എല്‍ജ്യേച്ചി: അമേരിക്കയുടെ പങ്ക് ഇസ്രായേലില്‍ കാണിക്കാന്‍ ഇസ്രയേല്‍ = അമേരിക്ക എന്ന നിര്‍വചനം മതിയാവും. പിന്നെ എനിക്കിതറിയാന്‍ ഒരു മാധ്യമ സഹായവും വേണ്ടാ. ഒന്നു അങ്ങൊട്ടും ഇങ്ങൊട്ടും തിരിഞ്ഞാല്‍ മതി. ഈ ഇന്‍സ്റ്റിറ്റൂട്ട് മൊത്തം അമേരിക്കയും ബ്രിട്ടനും, കാനഡയും കൂടി സ്പോണ്‍സര്‍ ചെയ്തതാണ്. ഞാന്‍ ഉപയൊഗിക്കുന്ന കമ്പ്യൂട്ടര്‍ പോലും മാര്‍ഗ്രറ്റ് താച്ചര്‍ ഫൌണ്ടേഴന്‍ വക. ഇതിന്റെ ആദ്യ പ്രസിണ്ടണ്ട് ആബര്‍ട്ട് ഐന്‍സ്റ്റീന്‍. ഇതു മൊത്തം അമേരിക്ക തന്നെയാണ്. അതിനു കാരണം അമേരിക്കന്‍ ജൂത വ്യവസ്സയികള്‍. ഇന്ന് അവര്‍ അമേരിക്കയ്ക്ക് തലവേദന ആണെന്ന് ചില സെനറ്റ് അംഗങ്ങളെങ്കിലും പറഞ്ഞു തുടങ്ങിയിരിക്കുന്നു.
ഞാന്‍ പറഞ്ഞ ആ പ്രസക്തമായ പോയിന്റ് ആണ് എല്ലവരും വിട്ടു കളയുന്നതു എല്‍ജെയേച്ചി.
മനൊരമയും ഗാസ പ്രശ്നത്തില്‍ ശക്ത്മായ ഒരു ലേഘനം എഴിതിയിട്ടുണ്ട്. മനൊരമ വിദേശരംഗമൊന്നു നോകൂ (എനിക്കതിന്റെ ലിങ്ക് ഇടാന്‍ പറ്റുന്നില്ല) “വന്‍ ശക്തികളെല്ലാം മാറി നില്‍ക്കുന്നതിനാല്‍,ഈജിപ്ത്, ജോര്‍ദ്ദാന്‍, തുറ്ക്കി, സൌദി അരേബ്യ തുടങ്ങിയ പ്രാദേശിക ശക്തികളാണ് പ്രശ്നത്തിനു പരിഹാരം കാണാന്‍ പരിശ്രമിച്ചി കൊണ്ടിരിക്കുന്നത്.പക്ഷെ ഫലത്തില്‍ അവരും ഇരുട്ടില്‍ തപ്പുകയാണ്” ഈ ഇരുട്ടില്‍ തപ്പുന്നത് നിര്‍ത്തി വെളിച്ചത്തേക്കു വന്നൂടെ എന്നാണ് ഞാന്‍ ചോദിക്കുന്നത്.‍ അതാണ് എന്റെ പ്രശക്തമായ ചോദ്യം. അതിനെ അവഗണിച്ചാല്‍ ആ പാവങ്ങള്‍ക്ക് ആത്മഹത്യ ചെയ്തു കൂടെ എന്നു കൂടെ ചോദികേണ്ടി വരും. വിദേശരംഗത്തിന്റെ പ്രിവിയസ് കോളത്തില്‍ “ഇസ്രായേലിനെ കൊണ്ട് അമേരിക്കയ്ക്ക് എന്തു പ്രയോജനം” വായിച്ചാല്‍ അമേരിക്കയ്ക്ക് തന്നെ ബാധ്യതയായി കൊണ്ടിരിക്കുന്ന ഇസ്രായേലിനെ കാണാനാകും. ( ഉബൈദ്ദുള്ള ഒരു വിസ്വാസ യോഗ്യനായ എഴുത്തുകാരന്‍ തന്നെ)
പിന്നെ അമേരിക്കയുടെ കണ്ണില്‍ പൊടി. അതുകൊണ്ടാണ് എല്‍ജീസ് ആ പാവങ്ങള്‍ ജീവിക്കുന്നത്. ഗാസയില്‍ തകര്‍ത്തുകളഞ്ഞ വൈദ്യുതി നിലയം പോലും അമേരിക്കന്‍ സംഭാവന ആണ്. ഇനി എന്റെ ചോദ്യം കേള്‍ക്കൂ (പോസ്റ്റിലിട്ടിരുന്നു) “അമേരിക്കയും യൂറൊപ്യന്‍ യൂണിയനും കൊടുക്കുന്ന കാരുണ്യ പണം കൊണ്ട് ജീവിക്കുന്ന ആ പാവങ്ങള്‍ക്ക് എങ്ങിനെ ‍ അമേരിക്കയുടേയും യൂറൊപ്യന്‍ യൂണിയന്റേയും പ്രിയ സ്നേഹിതനായ ഇസ്രായേലിനെ ജയിക്കാന്‍ പറ്റും?“

പിന്നെ ഒത്താശയുടെ കാര്യം ഞാന് പോസ്റ്റില് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിവിടെ കോപ്പി ചെയ്യുന്നു. (ഈ ക്ലാരിഫികേഷന് ഇന്നാണിട്ടത്) “ഈ ഒരു വാചകത്തിന് എനിക്ക് ഒരുപാട് കമന്റ് കിട്ടി. ഒന്നു പറയട്ടെ ഇസ്രായേല്‍ = അമേരിക്ക എന്ന നിര്‍വചനത്തില്‍ വായിച്ചാലും അമേരിക്ക ഈ യുദ്ധത്തില്‍, ഇറാക്കിലൊ, അഫ്ഗാനിസ്ഥാനിലൊ, ചെയ്ത പോലെ നേരിട്ടിടപെടുന്നില്ല തന്നെ. പിന്നെ പാലസ്തീന്‍ തീവ്രവാദികളെ വളര്‍ത്തുന്നത് ഇസ്രായേല്‍ അഥവാ അമേരിക്കയാണ്. ഇസ്രായേല്‍ നേരിട്ടാണ് പാലസ്തീന്‍ തീവ്രവാദികള്‍‍ക്ക് ആയുധങ്ങള്‍ കൊടുക്കുന്നത്. അപ്പോള്‍ പലസ്തീന്‍ തീവ്രവാദികള്‍ ചെയ്യുന്നത് ആരുടെ ഒത്താശ കൊണ്ടാണ്? ഇസ്രായേലില്‍ നിന്നു് ഇന്ന് ഇന്ത്യപോലും ആയുധങ്ങള്‍ വാങ്ങുന്നു. ആയുധങ്ങള്‍ വില്‍ക്കലാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. ഇസ്രായേല്‍ നയങ്ങള്‍ അമേരിക്ക കണ്ണടച്ച് അംഗീകരിക്കുന്നു അത് സത്യം തന്നെയാണ്. ഈ ഒരു വാചകം ഒഴിവാക്കി ഈ പോസ്റ്റ് വായിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. എനിക്ക് വിനിമയം നടത്തേണ്ടത് പാലസ്തീനികളുടെ ഗതികേടിനെ കുറിച്ചാണ്“

വളയം: താങ്കള് “മകന്റെ ജീവനില്ലാത്തെ ശരീരം കെട്ടിപ്പിടിച്ച്‌, വെടിയുണ്ടയില്‍ നിന്നു രക്ഷപ്പെടാന്‍ കാലി വീപ്പ്പ്പയുടെ മറപറ്റി കേഴുന്ന ഒരഛന്റെ ചിത്രമാണെനിക്ക്‌ പലസ്തീന്‍.“
എനിക്കും ആയിരുന്നു. ഇവിടെ എത്തിപ്പെടുന്ന വരെ. ഇപ്പോള്‍ ചിത്രം ഒരുപാട് വിപുലമാണ്. എന്റെ ക്യാന് വാസില്‍ കൊള്ളുമെന്നു തോന്നുനില്ല.

“യുദ്‌ധവും സമാധാനവും ഒരു സാമ്പത്തിക പ്രക്രിയയാണ്‌. യുദ്‌ധം ആയുധങ്ങളുടെയും സമാധാനം പുനര്‍നിര്‍മ്മാണത്തിന്റെയും ഉത്സവമാണു‌. ഇസങ്ങളും, മതങ്ങളും തോരണങ്ങളും.“
ഇങനെ പ്രതികരിച്ചു ഒരു നെടുവീര്‍പ്പു മാത്രമിട്ട് ഈ പോസ്റ്റിന്റെ മുന്നില്‍ നിന്ന് എണ്ണീറ്റു പോകാന്‍ ഞാനും ആഗ്രഹിച്ചു തുടങ്ങിയൊ?

അതാണ് വളയം കുറെകൂടി നല്ലതെന്നു തോന്നി പോകുന്നു.

മഞിത്തേട്ടാ: പാരഗ്രാഫ് ആക്കിയിരിക്കുന്നു. ഭാഷയൊക്കെ ഒന്നു കൂടി പൊടി തട്ടി എടുക്കനുണ്ട്.

ഓലപന്ത്: ഇസ്രായേലില്‍ ഇരുന്നാല്‍ മാ‍ത്രമല്ല, ലോകത്തിന്റെ എവിടെ ഇരുന്നാലും കണ്ണടച്ചാല്‍ ഇരുട്ട് തന്നെ. ഇപ്പോല്‍ ഗാസയില്‍ കണ്ണടച്ചിലെങ്കിലും ഇരുട്ട്. കണ്ണൊന്നു തുറകൂ. എന്നാണ് ഞാന്‍ പറയുന്നത്. കണ്ണടച്ചു പാലുകുടിക്കുന്ന പൂച്ചയെ പോലെ കണ്ണടച്ച് എന്തിനും അമേരിക്ക അമേരിക്ക എന്നു പറയാതെ കണ്ണു തുറന്ന് പാലസ്തീനികളെ സഹായിക്കനകുമൊ എന്നൊന്ന് ശ്രമിക്കൂ എന്ന്.

കുടിയന്‍ ചേട്ടാ: വാഹ്നാപകടത്തിന്റെ അസ്വാസ്ഥ്യങ്ങല്‍ എത്രയും വേഗം മാറട്ടെ എന്നാ‍ഗ്രഹിക്കുന്നു. അങ്ങെക്കു പറയാനുള്ളത് പോസ്റ്റൂ. എനിക്കും അത് സഹായകമാകും.
ഇന്റെര്‍നെറ്റിലെ ചരിത്രങ്ങല്‍ വായിച്ച് എന്റെ മെദുല കുംബ്ലങെറ്റ ഒരു പരുവമായി. വിക്കി പോലും പാലസ്ഥീന്‍ ചരിത്രത്തെ അത്ര വിശ്വസനീയതയോടെ അല്ല കാണുന്നത്. ഇസ്രായേല്‍ ചരിത്രം മിക്ക സൈറ്റുകലുലും കുറചെങ്കിലും മാനിപുലേറ്റട് ആണ്.
ഞാന്‍ എഴുതിയതൊന്നും ഇന്റെര്‍നെറ്റില്‍ നിന്നല്ല. അതാണ് ഞാന്‍ ലിങ്കുകള്‍ കൊടുകാഞ്ഞത്. ഇവിടെ കേട്ട ഇസ്രായേല്‍ അറബ് രോദനങ്ങളാണത്.

അമേരിക്കയെ മുന്നില്‍ വച്ചു ഞാനെഴുതിയതു വായിക്കല്ലേ. ഞാന്‍ എല്‍ജ്യേച്ചിക്കെഴിതിയ കമന്റ് വായികൂ.

താങ്കല്‍ പറഞ്ഞു “ലോക മഹായുദ്ധ്ങ്ങള്‍ക്ക് ശേഷം ചിന്നഭിന്നമായ ഇസ്രയെല്‍ സമൂഹത്തെ ഒന്നിച്ച് നിര്‍ത്തി ഒരു രാജ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച തലകള്‍ അമേരിക്കയുടേതും, ബ്രിട്ടന്റേതും ആണു“ 100 ശതമാ‍നം ശരി. കുറച്ചു കൂടെ വ്യക്തമയി പറഞ്ഞാല്‍ അമേരിക്കയുടേയും, ബ്രിട്ടന്റേയും ജൂത തലകള്‍.(രണ്ടാം ലോക കാലത്ത് അവരനുഭവിച്ചത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍)

“അന്നു പലസ്തീനെ കീറി മുറിച്ച് ഇസ്രയെല്‍ എന്ന രാജ്യം ഉണ്ടാക്കുമ്പോള്‍, ഫലഭൂയിഷ്ട്മായ സ്ഥലമെല്ലാം ഇസ്രയെലിനും, ഒന്നിനും കൊള്ളാത്ത തരിശുഭൂമികള്‍ പലസ്തീനുമായി വീതം വെച്ചിടത്ത് തുടങ്ങുന്നു പലസ്തീനിയുടെ പോരാട്ടങ്ങള്‍.“

എനിക്കിപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമണിത്. ഇതിനൊരുത്തരത്തിന്നായി സൈറ്റുകള്‍ തപ്പി കൊണ്ടിരിക്കുന്നു. ആളുകളോട് ചോദിച്ചു കൊണ്ടിരിക്കുന്നു. ഉത്തരം താങ്കളുടെ കൈയിലുടെങ്കില്‍ അറിയൈച്ചാല്‍ സന്തോഷം. എനിക്കു മനസ്സിലായത് ഇതാണ്.അന്നു പലസ്തീനെ കീറി മുറിച്ച് ഇസ്രയെല്‍ എന്ന രാജ്യം ഉണ്ടാക്കിയപ്പോല്‍ ഒന്നും തന്നെ പാലസ്തീനിനു കിട്ടിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലക്കുന്നത്. ബ്രിട്ടന്ന്റ്റെ കൈയിലായതു മൊത്തതില്‍ ജൂതന്മാര്‍ക്കു കൊടുക്കുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ഒത്തിരിയെറെ പാലസ്തീനികള്‍ അയല്‍ അറബ് രാജ്യങ്ങളിലെക്കു കുടിയേറി. കുറെപേര്‍ ഇവിടെ തന്നെ അഭയാര്‍ത്തികളായി. വളരെ കുറച്ചു പേര്‍ അവരുടെ സ്വന്തം സ്ഥലത്ത് ഇപ്പോഴുമുണ്ട്.
ഇന്നു നാം കാണുന്ന പാലസ്തീന്‍ പ്രദേശങ്ങള്‍ 6 ദിവസത്തെ യുദ്ധത്തില്‍ സിറിയയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നുമൊക്കെ പിടിച്ചെടുത്തതാണ്. വിക്കി നോകൂ. ഇതിനെ കുറിച്ചെഴുതാനാണെങ്കില്‍ വേറെ ഒരു പോസ്റ്റ് വേണം. അത് പിന്നിടാവട്ടെ.

“തലചായ്ക്കാന്‍ സ്വന്തം മണ്ണിനു വേണ്ടി ഇതുപോലെ സമരം ചെയ്ത, കെടുതികള്‍ അനുഭവിക്കുന്ന ഒരു ജനത ലോക ചരിത്രത്തില്‍ വേറെയില്ല.“

വിയറ്റ്നാം നാം മറന്നു കൂടാ കുടിയന്‍ ചേട്ടാ.. അവിടെ അമേരിക്കയ്ക്ക് മുട്ടു മടക്കേണ്ടി വരിക തന്നെ ചെയ്തു. ഞാന്‍ ഏറ്റവും വികാരതീവ്രതയൊടെ വായിച്ച ഒരു പുസ്തകം “ന്യും പെന്‍ റ്റു പാരഡൈസ്“ ആണ്.
പാലസ്തീന്‍ ചരിത്രം തികച്ചും വ്യതസ്തമാണ്.

കുടിയാന്‍ ചേട്ടന്‍ പറഞ്ഞതെല്ലാം ശരി..
ഇന്‍ഡ്യയോട് ചെയ്ത അതേ നയമാണു ബ്രിട്ടന്‍ ഇവിടേയും ചെയ്തത്. അമേരിക്ക അതിനു കൂട്ടു നിന്നു. ഡാലി,
ആവാം പക്ഷെ ഇന്ത്യയിലോ പാകിസ്ഥനിലൊ ഇപ്പോള് ക്യമ്പുകളില് താമസിക്കുന്ന ഹിന്ദുവൊ മുസ്ലീമൊ ഇല്ലാ. ഏതാണ്ട് അതെ കാലയളവില് ഉണ്ടായ പാലസ്തീന് പ്രസ്നത്തില് ഇന്നും അഭയാര്‍ത്തി ക്യമ്പുകളിലെ സങ്കടങ്ങള് കേട്ടു നില്‍ക്കാനവുന്നില്ലാ.

എന്ത്കൊണ്ട് അമേരിക്കയെയും, ബ്രിട്ടനേയും ആശ്രയിക്കുന്നു എന്ന് ചോദ്യത്തിനു ഉത്തരം എല്‍ജി ചെറിതായിട്ടെങ്കിലും സൂചിപ്പിച്ചിട്ടുണ്ട്. ശരിയാ‍യ സംഗതികള്‍ അതിനേക്കാളും ക്രൂരമാണു. ആണ് അവരെ സഹായിക്കൂ എന്നാണ് ഞാന് പറയുന്നത്.

ഇസ്ര്യയിലിനു അണു ബോമ്പ് ഉണ്ടെന്നുള്ളത് പരസ്യമയ രഹസ്യമാണു“. അതു പരസ്യം തന്നെ

എന്നാല്‍ ഇറാക്കിനെതീരെ യുദ്ധ്ത്തിനു പുറപ്പെട്ട് അമേരിക്കയോ, ബ്രിട്ടനോ,ഇസ്ര്യയിലെനിതെരെ ഒന്നും മിണ്ടുന്നീല്ല. ഇറാന്റെ കാര്യത്തിലും ഇതു തന്നെയാണു സ്ഥിതി.അണുവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കുവാന്‍ പോലും ഇസ്രയെല്‍ തയ്യാറല്ല.( ഇന്ത്യയും തയ്യാറല്ല) ഈ ലോകം ഭരിക്കുന്നവരുടെ ഒത്താശയാണു അതിനു കാരണം.
അല്ലെങ്കില് ഇസ്രായേല് = അമേരിക്ക എന്നു നിര്‍വചിച്ചലും മതി

അമേരിക്കന്‍ സാമ്പത്തികം നിയന്ത്രിക്കുന്നത് ഒരു വിധത്തില്‍ പറഞ്ഞാല്‍ ജൂതന്മാരാണ്. അവര്‍ തന്നെ
അതു കൊണ്ടാ‍ണ് ഒരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റ് ഇസ്ര്യെലിനെ പരസ്യമായി അവര്‍ നമ്മുടെ സഹോദരന്മാരാണ് എന്ന് ന്യായീകരിച്ചത്.അമേരിക്കന്‍ ചെയ്തികളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല. അത് പറഞ്ഞീട്ട് എന്തു പ്രയോജനം. അത് പറഞ്ഞ് നേരം കളയുന്നതെന്തിന്?

യു.എന്നില്‍ പോലും എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നത് അമേരിക്കയാണു. ഇറാക്ക് യുദ്ധം നല്ല ഉദാഹരണം. ആരെ എപ്പോള്‍ ഉപരോധിക്കണം എന്ന് അവര്‍ തീ‍രുമാനിക്കും. യു.എന്‍ അതു നടപ്പാക്കും. അപ്പോള്‍ നമ്മള്‍ പേടിക്കണം എന്നണൊ?

അറബു രാജ്യങ്ങള്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷെ അതിനെല്ലാം യു. എന്‍ എന്ന പരിമിതിയും, പിന്നെ ലോക പോലീസുകാരുടെ ഭീഷിണികളും ഉണ്ടെന്ന് ഓര്‍ക്കുക. എന്നിട്ടും, പലസ്തീന്, ആരബ് ഉച്ചകോടി നല്ലൊരു തുക വാഗ്ദാനം ചെതു.
ഈ ലോക പോലീസ് ഭീഷിണി എനിക്കറിയില്ലട്ടൊ. പിന്നെ എന്റെ ഒരു ചെറിയ കണക്ക്. 57 അറബ് രാജ്യങ്ങള്‍ മാത്രം സഹായിച്ചാല്‍ മാധ്യമം പറയുന്ന സിറിയ ജോര്‍ദ്ദാന്‍, ലബനാന്‍ മേഘലകളിലുള്ള അറുപതു ലക്ഷത്തിലധികം പാലസ്തീനിന്‍ അഭയാര്‍തികളെ സഹായിക്കാമല്ലൊ? അവര്‍ക്ക് ക്യാമ്പുകളില്‍ തന്നെ 20 ഉം 30 വര്‍ഷം ജീവിക്കേണ്ടി വരില്ലായിരുന്നു.”

മറ്റൊന്ന്, ഇസ്രയേലിനെ പിന്തുണക്കുത് അമേരിക്കയും, ബ്രിട്ടനും മാത്രമാണു.ലോകം മുഴുവന്‍ എതിരായിട്ടും ഇറാക്ക് യുദ്ധം ഉണ്ടായില്ലെ?.... ഇവിടെ ഒരു കുസൃതി ചോദ്യം. ലോക ജനത ഇരുന്നു വിലപിക്കുകയും അപലപിക്കുകയും അല്ലാതെ പട്ടാളമായി ചെന്ന് അമേരിക്കയെ എതിരിട്ടില്ലല്ലോ? വെറുതെ ചോദിച്ചതാ….. ഒരു ജനത കുട്ടിചോറായലും ഒരു ലോക മഹായുദ്ധം ഉണ്ടാകാതിരിക്കട്ടെ.

എവിടെയും നരകയാതനകളും, പീഢനങ്ങളും,വിശപ്പും, ദാരിദ്ര്യവും, പട്ടിണി മരണങ്ങളും, കാത്തിരിക്കുന്നത് സാധാരണ ജനതയെ ആണ്. അതു ലോകനീതി നടപ്പിലാക്കുന്നവരുടെ നിയമസംഹിതയുടെ ഭാഗമാണ്. അവരെ നമുക്ക് സഹായിച്ചു കൂടെ എന്നല്ലേ എന്റെ ചോദ്യം. പറ്റില്ലാലെ? ഉം...ഞാനും മനസ്സിലാക്കി വരുന്നു. ദേ ലബനനില്‍ ഇനി കൂട്ടകുരുതികളുറ്റെ കാലം.


കൂമന്‍ ചേട്ടാ: “അറബി രാജാക്കന്മാരും ഭരണകര്‍ത്താക്കളും ഒക്കെ അമേരിക്കയുടെ എണ്ണക്കച്ചവടത്തിലെ പങ്കാളികളല്ലെ? അറബി ഭരണകൂടങ്ങള്‍ കൂടുതലും കാണിച്ചു കൂട്ടലേ ഉള്ളു എന്നാണ് എന്റെ തോന്നല്‍. അയല്‍ രാജ്യങ്ങളിലെ പാലസ്തീനികള്‍ അത്ര നല്ല ജീവിതമാണ് നയിക്കുന്നത് എന്നു തോന്നുന്നില്ല. “ അല്ലേയല്ല. അവര്‍ അഭയാര്‍ത്തി ക്യാമ്പുകളില്‍ തന്നെ

അറഫത്തിന് സാധാരണ പാലസ്തീനികളുടെ ഇടയില്‍ യാതൊരു സ്വാധീനവും ഇല്ല.

അതേ കൊഞ്ഞനം കുത്തല്‍ തന്നെ അവര്‍ അനുഭവിച്ചതിനൊന്നും ഈ പാവങ്ങള്‍ ഉത്തരവാദികളല്ല..
ഇന്ന് ജൂതന്മാരെ വെല്ലാന്‍ യൂറൊപിന്നവില്ല.

കൂമന്‍ ചേട്ടന് ഞാന്‍ എഴുതിയത് ഇത്തിരിയെങ്കിലും മനസ്സിലായി എന്നു തോന്നുന്നു? നന്ദി..
എഴുതാന്‍ല്ലതെ എന്നും ചെയ്യാനവില്ലലൊ എന്നെ സങ്കടം ഉള്ളപ്പോള്‍ തന്നെ പാലസ്തീന്‍ സാധാരണകാര്‍ന്റെ സങ്കടം ഒരാള്‍ കൂടെ തിരിച്ചറിഞ്ഞു എന്നതു സന്തോഷം തന്നെ.

ഏവൂരാന്‍ ജി.
ഖണ്ഡിക തിരിച്ചൂ. തിരക്കൊഴിയുമ്പോള്‍ പറ്റിയാല്‍ വായികൂ

ഷിജു: ഏവൂരഞിയൊടു പറഞ്ഞതു തന്നെ.

ഇത്തിരിവെട്ടമെ:

താങ്കള്‍ പറഞ്ഞത്: അറബി രാജ്യങ്ങളടക്കം നല്‍കിയ സഹായം ലോകപോലീസിന്റെ നയം കൊണ്ട്‌ ലഭിക്കുന്നില്ല എന്ന പാലസ്തീന്‍ പ്രധാനമന്ത്രിയുടെ പ്രസ്തവനകൂടി അതിനോട്‌ ചേര്‍ത്തു വായിക്കണം. മധ്യേഷ്യയില്‍ നിന്ന് അമേരിക്കയുടെ നയങ്ങളെ എതിര്‍ത്ത രണ്ടു പ്രധാന രാജ്യങ്ങള്‍ ഇന്ന് ഉപരോധത്തിലോ ഉപരോധ ഭീഷണിയിലോ ആണ്‌.അമേരിക്കക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാത്ത രീതിയില്‍ അറബികളെ തടയാന്‍ അമേരിക്കക്ക്‌ വെറും ഒരു ഉപരോധഭീഷണി കൊണ്ടാവുന്നു. ഇങ്ങിനെ ഒത്തിരി പ്രശ്നങ്ങള്‍ ഒരു വശത്ത്‌.

അതിന്റെ ഉത്തരം ഈ ലോക പോലീസ് ഭീഷിണി എനിക്കറിയില്ലട്ടൊ. പിന്നെ എന്റെ ഒരു ചെറിയ കണക്ക്. 57 അറബ് രാജ്യങ്ങള്‍ മാത്രം സഹായിച്ചാല്‍ മാധ്യമം പറയുന്ന സിറിയ ജോര്‍ദ്ദാന്‍, ലബനാന്‍ മേഘലകളിലുള്ള അറുപതു ലക്ഷത്തിലധികം പാലസ്തീനിന്‍ അഭയാര്‍തികളെ സഹായിക്കാമല്ലൊ? അവര്‍ക്ക് ക്യാമ്പുകളില്‍ തന്നെ 20 ഉം 30 വര്‍ഷം ജീവിക്കേണ്ടി വരില്ലായിരുന്നു.അപ്പോള് ലോക പോലീസിനെന്തു പ്രസക്തി

ഇനി ഇതിന്റെ മറ്റൊരു വശം ഉണ്ട്‌. അത്‌ അര നൂറ്റാണ്ടോളം പട്ടിണിപാവാങ്ങളുടെ പിച്ചചട്ടിയില്‍ കൈയിട്ടു വാരിയ പാലസതീന്‍ നേതാക്കളുടെ കാര്യമാണ്‌, ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ മരിക്കുന്ന കാലത്ത്‌ പോലും ഈ പട്ടിണിപാവങ്ങളുടെ സുല്‍ത്താന്‍ ആയ യാസിര്‍ അറഫാത്ത്‌ ലോകത്തിലെ എണ്ണപ്പെട്ട ധനാഢ്യരില്‍ ഒരാളായിരുന്നു.
ഇതു ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.
ദാ നോകൂ യാസര്‍ അറഫത്തിന്റെ സംഘടന സാധാരണ പാലസ്തീനിക്കു വേണ്ടി, (ബീച്ചിലും, കാറിലും ഒരു കുടുംബത്തെയാകെ നഷ്ടപ്പെടുന്ന, അല്ലെങ്കില്‍ ഏതു സമയത്തും ഇസ്രായേല്‍ സൈന്യം കതകില്‍ മുട്ടി വിളിച്ചു തങ്ങളുടെ സ്വകാര്യ ജീവിതമേ ഇല്ലാതായ, ഇസ്രായേല്‍ സേനയുടെ പോസ്റ്റുകളില്‍ മണികൂറുകള്‍ കാത്തു കിടന്നു യാത്ര ദുരിതം ജീവിത ദുരന്തമാകുന്ന) ഒന്നും ചെയ്തില്ല എന്നതാണ്. അറഫത്തിനെ ചുറ്റിപറ്റിയ ഒരു ചെറിയ ഗ്രൂപ്പ് മാത്രം രക്ഷപ്പെട്ടു. ഇത് വല്ലത്തൊരു വിടവ് ഈ രണ്ട് കൂട്ടരിലും വരുത്തി. അതില്‍ പ്രതിഷേധിക്കാന്‍ സാധാരണ ജനത്തിനുണ്ടായിരുന്ന ഏക പ്രതിവിധി ഹമാസിനു വോട്ടുചെയ്യുകയായിരുന്നു.

വാല്‍കഷ്ണം:കാരണം കൂടാതെ ആരെങ്കിലും ഒരു മനുഷ്യനെ കൊന്നാല്‍ അവന്‍ ലോകത്തെ മുഴുവന്‍ പേരെയും കൊന്ന കൊലയാളിയെ പോലെയാണ്‌ (വി:ഖുര്‍-ആന്‍)
അപ്പോള്‍ കാരണം ഉണ്ടെങ്കില്‍ കൊല്ലാം എന്നാണൊ? എനിക്ക് കൊലയില്‍ ( ചോരക്കു പകരം ചോരയില്‍) വിശ്വാസമില്ല.

കൈയൂക്കുള്ളവന്‍ തന്നെയല്ലേ കാര്യക്കാരന്‍.. കൈയൂക്ക് മാത്രമെ ഉള്ളൂവെങ്കില്‍ അവന് എന്നും കാര്യക്കാ‍രനാവാന്‍ പറ്റില്ല എന്നു തന്നെയാണ് ചരിത്രം പറയുന്നത്.

കലേഷേട്ടാ..
വന്ന് പോസ്റ്റു വായിച്ചല്ലൊ അതു മതി. ഇതില്‍ വിവരമില്ലത്തതു തന്നെയാണ് മനസുഖത്തിനു നല്ലത് എന്നു ഞാന്‍ മനസ്സിലാക്കി തുടങ്ങിയോ......

അരബി.

അമേരിക്കയിലെ ജൂത സ്വാധീനത്തെ കുറിച്ച് ഞാന്‍ എല്‍ജീസിനു മറുപടി എഴുതിയത് വായിക്കുമല്ലൊ. എനിക്കത് നല്ലവണ്ണം അറിയാം.
ഈ പ്രശ്നം വളരെ വളരെ കുഴപ്പിക്കുന്നത് തന്നെ
ഹമാസ് ഭീകര സംഘടന തന്നെ ആയിരുന്നു അരബി..

ബ്രിട്ടീഷുകാര്‍ക്ക് സുഭാഷ് ചന്ദ്രബോസും കൂട്ടരും, ഭഗത്‌സിംഗും എല്ലാം ഭീകരന്മാര്‍ ആയിരുന്നല്ലോ അവര്‍ ഇന്ത്യന്‍ ചരിത്രത്തിലും കോണ്‍ഗ്രസ്സ് വിട്ട തീവ്ര വാദി ഗ്രൂപ്പ് തന്നെ. ഗോഖലെയുടെ നേതൃത്വത്തില്‍ ആയിരുന്നു മിതവാദി ഗ്രൂപ്പ്.

ദില്‍ബൂ: പാലസ്തീനില്‍ ഒരു ഗാന്ധി ഉണ്ടായിരുനെങ്കില്‍ എന്നു ഇവിടുത്തെ അറബികളും പറയുന്നു. സ്വദേശി പ്രസ്താനത്തിന്റേയും വിദേശ വസ്ത്ര ബഹിഷ്കരണത്തിന്റേയും യഥാര്‍ത്ഥ മഹത്വം മനസ്സിലകാന് ഇവരെ കാണേന്റി വന്നു.

ഡാലി said...

ലബനനെ കുറിച്ച് പ്രതികരിച്ച വക്കാരി, ദില്‍ബൂ, കണ്ണൂസ്, അരവിന്ദ്..
ഞാന്‍ പറഞ്ഞല്ലൊ യുദ്ധം തുടങ്ങുമ്പോല്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്നു. ഇസ്രായേലിന്റെ ഒരു വീട്ടമ്മ മരിച്ച സ്ഥിതിക്ക് അവര്‍ അടങ്ങിയിരിക്കില്ല. എല്ല ജൂതന്മരും പട്ടളത്തില്‍ നിന്നും വിളി വരുന്നതിനെ കുറിച്ച് ആകുലപെടുന്നതല്ലതെ ഹിസ്ബുള്ളയേയൊ ലബനനേയൊ ന്യായീകരിക്കില്ല. മിക്ക ജൂതന്മരും അവിടെനിന്നും മറി കഴിഞു. എന്റെ ലാബ് മേറ്റിന്റെ മാതപിതക്കള്‍ നാറിയായില്‍ നിനും ഹൈഫയില്‍ എത്തി.
ലബനന്‍ എന്തൊക്കെ കാനും എന്നു ഇപ്പോള്‍ പറയാനാവില്ല.. ഇതൊരു 6 ദിവസ യുദ്ധം ആക്കതിരിക്കന്‍ ഇസ്രായേല്‍ പരമവധി ശ്രമിക്കും

myexperimentsandme said...

ഡാലി- ഇന്ത്യയില്‍ ക്യാമ്പുകളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ തന്നെയായ അഭയാര്‍ത്ഥികള്‍ ഉണ്ട്-കാശ്‌മീരി പണ്ഡിറ്റുകള്‍. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, എന്തേ നമ്മളാരും അവരെപ്പറ്റി ഒന്നും പറയാത്തതെന്ന്. ഇന്നലെയും കൊന്നു കാശ്‌മീരില്‍ നാലുപേരെ.

എന്റെ ഒരു സുഹൃത്തിനെ ഞാന്‍ ആദ്യമായി പരിചയപ്പെട്ടതിനുശേഷം നാടെവിടെയാണ് എന്നു ചോദിച്ചപ്പോള്‍ അവന്റെ മുഖത്തുണ്ടായ ഭാവം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. നാട് കാശ്‌മീരാണ്, പക്ഷേ ഇപ്പോള്‍ ഡല്‍‌ഹിയിലാണ് എന്നാണ് അവന്‍ പറഞ്ഞത്.

ഓഫിനു മാപ്പ്. പക്ഷേ....

ബിന്ദു said...

ഡാലിയെക്കുറിച്ചോര്‍ത്തു കൂടുതല്‍ ഉത്ക്കണ്ഠപ്പെടുന്നു.. :(

ഡാലി said...

വക്കാരി: കാശ്മീറില്‍ ക്യാമ്പില്‍ കഴിയ്ന്നവര്‍ ഇന്നും ഉണ്ട് എന്നതൊരു വാര്‍ത്ത തന്നെയാണ്. പക്ഷെ അത് എത്രയോ കുറവായിരിക്കും. ഇവിടെ 60 ലക്ഷം മനുഷ്യരാണ്. പല പല രാജ്യങ്ങളില്‍. പാലസ്തീന്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ക്യമ്പുകള്‍ മാത്രമാണ്.
ബിന്ദുട്ടി: എനിക്കും പേടിയായി തുടങ്ങി.ഹിസ്ബുള്ളയുടെ അടുത്ത ഉന്നം ഹൈഫ ആണ് എന്നു ഇസ്രായേല്‍ പത്രം പറയുന്നു.

Anonymous said...

ഡാലിക്കുഞ്ഞെ,
അറബ് സമൂഹം ഇപ്പോള്‍ പാലസ്തീനെ കണ്ട് കയ്യും കെട്ടി നില്ലക്കുന്നതേ ഉള്ളൂ എന്ന് ഉറപ്പായും പറയാം.. അതു വാസ്തവം..അവര്‍ക്ക് സഹായിക്കാന്‍ പറ്റില്ല, അവരു സമമതിക്കുന്നില്ല ഇവര് സമ്മതിക്കുന്നില്ല എന്നൊക്കെ പറയുന്നത് പൊട്ട ന്യായങ്ങള്‍..അതില്‍ എനിക്ക് യാതൊരു സംശയവും ഇല്ല...പക്ഷെ...പക്ഷെ...

അമേരിക്കയെ എല്ലാവരും എന്തിന് എതിര്‍ക്കുന്നു എന്ന് ഡാലിക്കുഞ്ഞ് ചോദിച്ചത് അല്ലെങ്കില്‍ അതും ഈ ലേഖനത്തില്‍ കുത്തി തിരികയത്..
ഒന്നില്ലെങ്കില്‍ അതിനെക്കുറിച്ച് അറിയാതെ, അല്ലെങ്കില്‍ ഇവിടത്തെ അമേരിക്കന്‍ മീഡിയായുടെ ഒരു ട്രെയിനീ ആയിരുന്നൊ? :-)
ഇസ്രായേല്‍ = അമേരിക്ക എന്നറിയാമെങ്കില്‍ പിന്നെ എന്തിന് അങ്ങിനത്തെ ചോദ്യങ്ങള്‍ ചോദിക്കണം..എനിക്ക് മനസ്സിലാവുന്നില്ല..

പിന്നെ, പാലസ്തീനികള്‍ കല്ലുകളുമായി ‘അമേരിക്കന്‍‘ പട്ടാളത്തിനു മുന്നില്‍ നില്‍ക്കുന്നത്...ഒരു വങ്കന്‍ വിഡ്ഡിത്തമായി എനിക്കിപ്പോള്‍ തോന്നുന്നു. ഡേവിഡ്ഡിന്റെ ബുദ്ധി ഇവിടെ ഗോലിയാത്തുകാര്‍‍ക്കെതിരെ പ്രയോഗിക്കണം.
അങ്ങിനെ ഒരു അപാര കണ്ടുപിടിത്തം ആയിരുന്നു ഗാന്ധിജിയുടെ അഹിംസ. അപ്പോള്‍ സിവിലൈസ്ഡ് എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്ക് ഹിംസ ചെയ്യുന്നവന്‍ അണ്‍സിവിലൈസ്ഡ് എന്ന് തോന്നിത്തുടങ്ങി..
അതുപോലെ ഒരു യുദ്ധ തന്ത്രം പാലസ്തീന് അത്യാവശ്യമാണ്....അല്ലാതെ ഒരു രാജ്യവും വേറെ ഒരാളും പാലസ്തീന്‍ കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല...അങ്ങിനെ ഒരു രാജ്യവും മറ്റൊരുത്തനെ സഗായിച്ച ചരിത്രം ഇല്ല..
കാര്യസാദ്ധ്യത്തിനല്ലാതെ.. അതു പാലസ്തീന്‍കാര്‍ മനസ്സിലാക്കേണ്ടി ഇരിക്കുന്നു എന്ന് മാത്രം.

നിനങ്ങള്‍ എല്ലാവരും സുരക്ഷിതരെന്ന് കരുതട്ടെ.പേടിക്കണ്ട..

ഹോളോകോസ്റ്റ് ചെയ്തത് ജെര്‍മന്‍ ജനത.
അപ്പോള്‍ ജര്‍മന്‍ ജനതയല്ലെ തുണ്ട് ഭൂമി കൊടുക്കേണ്ടത്? അവര്‍ തിരിച്ച് ഇസ്രയേലിലേക്ക് വന്നത് എന്ത് ഡോക്ക്യുമെന്റിന്റെ അടിസ്ഥാനത്തില്‍ ആണ്? ബൈബിളൊ തോറയൊ എന്ന് മുതലാണ് റിയല്‍ എസ്റ്റേറ്റ് ഡോക്ക്യുമെന്റ്സ് റിഫറന്‍സ് ആയത്? ഏഷ്യയില്‍ ആയിട്ടും ഇസ്രയേലികള്‍ ഞങ്ങള്‍ യൂറോപ്പ്യന്‍സാണെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്....അപ്പൊ ഉത്തരത്തിലിരി‍ക്കുന്നത് വേണം താനും..

Unknown said...

എല്‍ ജീ,
ഞാന്‍ മുമ്പ് പറഞ്ഞിരുന്നത് പോലെ ഒരു ഗാന്ധി പലസ്തീനില്‍ ഉണ്ടായിരുന്നെങ്കില്‍, അഹിംസയായിരുന്നു അവരുടെ മാര്‍ഗമെങ്കില്‍ ലോകമനസ്സാക്ഷിയുടെ മുന്നില്‍ ഇസ്രയേല്‍ എന്നോ അടിയറവ് പറഞ്ഞേനേ. ഒരു വെടിയുണ്ട ഇങ്ങോട്ട് വന്നാല്‍ ഒരു കല്ലെങ്കിലും ഞങ്ങള്‍ തിരിച്ച് എറിയും എന്ന പലസ്തീന്റെ നയം തികച്ചും ന്യായമെന്ന് സമ്മതിക്കാമെങ്കിലും അത് എത്രത്തോളം ഫലം ചെയ്യും എന്ന് കൂടി ചിന്തിക്കേണ്ടതല്ലെ? ഇനിയും വൈകിയിട്ടില്ല. എന്നെങ്കിലും അവര്‍ അത് മനസ്സിലാക്കും എന്ന് ആശിക്കുന്നു.

ഡാലി,
ഹൈഫയില്‍ റോക്കറ്റുകള്‍ പതിച്ചു എന്ന് കേട്ടപ്പോള്‍ താങ്കളെ ഫോണില്‍ ബന്ധപ്പെടാന്‍ വളരെ ശ്രമിച്ചു. ആരുടെ കയ്യിലും നമ്പറില്ല. ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ ദേവേട്ടനെ വിളിച്ചു. ദേവേട്ടന്‍ ചോദിച്ചു.”മോനേ നീ പച്ചരിച്ചോറ് തന്നെയല്ലേ ഉണ്ണുന്നത്?“ യൂ ഏ ഇയില്‍ നിന്ന് ഇസ്രയേലിലേക്ക് കോള്‍ പോകില്ലെന്ന് മാത്രമല്ല പിറ്റേന്ന് ജയിലില്‍ ഗോതമ്പുണ്ടയോ അല്ലെങ്കില്‍ അതിന്റെ അറബിക്ക് ബന്ധുവിനേയോ തിന്ന് ഇരിക്കേണ്ടിയും വരുമത്രേ. പുള്ളിയുടെ ഒരു ചെങ്ങായിയുടെ ഉദാഹരണവും തന്നു.

ഡാലി സുരക്ഷിതയെന്ന് വിശ്വസിക്കുന്നു.

ഡാലി said...
This comment has been removed by a blog administrator.
ബഷീർ said...

വളരെ വൈകി.. എങ്കിലും
ഇവിടെയെത്തി....പോസ്റ്റിലൂടെയും കമന്റുകളിലൂടെയും കടന്നു പോയി..

ദീര്‍ഘമായ പോസ്റ്റിനും കമന്റുകള്‍ക്കും അഭിനന്ദനം..

കുറെ സത്യങ്ങളും കുറെ അര്‍ദ്ധ സത്യങ്ങളും പിന്നെ ചില തെറ്റിദ്ധാരണകളും ...

അറബ്‌ ജനത ഐക്യത്തോടെ നിന്ന് മൂത്രമൊഴിച്ചാല്‍ ഒലിച്ച്‌ പോകാനുള്ള ഇസ്രായേല്‍.. പക്ഷെ തമ്മിലടി .. അതിനു അനുവദിക്കുന്നില്ല..

നിരപരാധികളുടെ നിണം മണത്ത്‌ മത്ത്‌ പിടിച്ച സാമ്രാജ്യത്വ കഴുകന്മാര്‍ വളര്‍ന്ന് പന്തലിച്ച്‌ ലോകത്തിനു മുഴുവന്‍ ഭീഷണിയായിരിക്കുന്നു..

കൂടുതലൊന്നും പറയാനില്ല.. എല്ലാം ഇവിടെ പറഞ്ഞ്‌ കഴിഞ്ഞിരിക്കുന്നു