Tuesday, June 27, 2006
ഗലീലി കടല്‍
യഥാര്‍ത്ഥത്തില്‍ ഇതൊരു കടല്‍ അല്ല. ശുദ്ധ ജല തടാകമാണ്. ജോര്‍ദ്ദാന്‍ നദി (അതെ.. യേശു മാമ്മോദ്ദീശ സ്വകരിച്ച സ്ഥലം തന്നെ) ഇതിലേക്കു ഒഴുകി വന്ന് ഇതില്‍ നിന്നും പുറത്തെക്കൊഴുകുന്നു.കിന്നരത്തു തടാകമെന്നും റ്റൈബിരിസ് തടാകമെന്നും അറിയപ്പെടുന്നത് ഗലീലി കടല്‍ തന്നെ. യേശു 5 അപ്പം കൊണ്ടു അയ്യായിരം പേരെ ഊട്ടിയതും കടലിനു മുകളില്‍ നടന്നതും ഇവിടെ വച്ചാണെന്നു bible പറയുന്നു.യേശു ശാന്തമാക്കിയ കടലും ഇതു തന്നെ.
ഓടികൊണ്ടിരുന്ന ബസ്സില്‍ നിന്നെടുത്ത ചിത്രമാണ്. ഇങ്ങനെയെ കിട്ടിയുള്ളൂ. ഞങ്ങളുടെ യാത്ര ഗോലാന്‍ കുന്നുകളിലേക്കായിരുന്നു. ഗോലാന്‍ എത്തുന്നതിനു തൊട്ടു മുന്‍പാണ് ഗലീലി. ഗോലാന്റെ താഴ്വര എന്നും പറയാം. മറ്റൊരിക്കല്‍ ഗലീലി കടലിന്റെ തൊട്ടടുത്തു നിന്നുള്ള നേര്കാഴ്ച്ച കാണിക്കാന്‍ പറ്റിയേക്കും.കൂടുതല്‍ വിവരങ്ങല്‍ ഇവിടെ കിട്ടും.
P.S ജോര്‍ദ്ദാന്‍ നദി ഒരിക്കലും ജോര്‍ദ്ദാനു മടക്കി കിട്ടുകയില്ല എന്നു മനസ്സിലായില്ലേ? ഇസ്രയേലിന്റെ എറ്റവും വലിയ കുടിവെള്ള സ്രോതസ്സ് ആണ് ഗലീലി കടലും ജോര്‍ദ്ദാന്‍ നദിയും.കാശു കൊടുത്ത് വാങ്ങുന്ന കുപ്പിവെള്ളം എടുക്കുന്നതു ദേ ഈ ഗോലാന്‍ നീര്‍ച്ചാലില്‍ നിന്നാണ്.ഗോലാന്‍ സിറിയക്കും മടക്കി കിട്ടാന്‍ പോകുന്നില്ല.
Subscribe to:
Post Comments (Atom)
80 comments:
പോസ്റ്റിടാന്‍ പ്രോത്സാഹിപ്പിച്ച പെരിങ്ങോടര്‍ക്കും പാര ആവില്ല പോസ്റ്റിടൂ എന്നു പറഞ്ഞ വക്കാരിക്കുമായി ഈ പോസ്റ്റ് ഗണപതിക്കു വക്കുന്നു.
ഇസ്രയേലില്‍ നിന്നൊരാള്‍ ആദ്യമായാണെന്നു തോന്നുന്നു. ഇനിയും ഇതുപോലെയുള്ള ചിത്രങ്ങളും വിവരണങ്ങളും ഇടൂ. :)
അതെ, ബിന്ദൂട്ടി പറഞ്ഞപോലെ അവിടെന്നു കൂടുതല്‍ കുടുതല്‍ പോസ്റ്റുകളും പടങ്ങളും പ്രതീക്ഷികുന്നു.
സ്വാഗതം, സുഹൃത്തേ!
കൊള്ളാം, അപ്പോ ഇസ്രായേലില്‍ നിന്നും നമുക്കൊരു റിപ്പോറ്ട്ടറെ ലഭിച്ചു.
തുടര്‍ന്നെഴുതൂ, പടങ്ങള്‍ ധാരയായൊഴുകട്ടെ ആരും പാരയാകില്ല
ഇസ്രയേല്‍ എന്നു കേള്‍ക്കുമ്പോള്‍ അവരുടെ ആണവശക്തിയും, പാലസ്തീന് ഭീകരര്‍ക്കു നേരെയുള്ള ചെറുത്തുനില്‍പ്പും മറ്റുമാണു ഓര്‍മ്മ വരിക. പിന്നെ ഒരു ഗാസ സ്റ്റ്രിപ്പും ജെറുസലേമും.
ഇതൊന്നും കൂടാതെ അവിടെ ക്രൈസ്തവതയുടെ ചരിത്രമുറങ്ങുന്നു എന്നു കാട്ടിയ ഡാലിയുടെ പോസ്റ്റ് നന്നായി.
കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രതീക്ഷിക്കുന്നു.
പറയാന്‍ വിട്ടു. ബൂലോകത്തേക്കു സ്വാഗതം... :)
പോസ്റ്റ് നന്ദിപൂര്‍വ്വം സ്വീകരിച്ചാനയിച്ചിരിക്കുന്നു. അങ്ങിനെ ഇസ്രായേലില്‍നിന്നും ആളായി. ഇനി നമുക്ക് വേണ്ടത് ഘാന, കാമറൂണ്‍, ബുറുണ്ടി, സോമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുകൂടിയാണ്.
സ്വാഗതം കേട്ടോ, പോസ്റ്റായും പടമായും പോരട്ടങ്ങിനെ പോരട്ട്.
സ്വാഗതം...സ്വാഗതം...
സുസ്വാഗതം കൂട്ടുകാരാ.. :)
ഗോലാന്‍ കുന്നുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് 6 day war ആണ്. ഇസ്രായേലില്‍ ശാന്തിയുണ്ടാവട്ടെ.
ചിത്രം മനോഹരമായിരിക്കുന്നു. സ്വാഗതം!!
സ്വാഗതം !
സ്വാഗതം ഡാലി.
ഹായ്...
ഇസ്രയേലിലെ സുഹൃത്തേ, സ്വാഗതം...
ഡാലി,
സ്വാഗതം!
രാവിലെ വന്നു google group നോക്കിയപ്പോള്‍ ദേ 'ദേവരാഗം' പിന്നെയും എനിക്ക് സ്വാഗതം പറയുന്നു... ലിങ്കില്‍ ഞെക്കിയപ്പോള്‍ ഇവിടേക്ക് വന്നു..!
എന്റെ ബ്ലോഗിന്റെ പേരും
നേര്‍കാഴ്ച്ചകള്‍ എന്നു തന്നെ. അതു കൊണ്ടു പറ്റിയ കണ്ഫൂഷ്യന്! അതൊഴിവാക്കാന് 'പേരു പുതിക്കി' സഹകരിക്കും എന്നു വിശ്വസിക്കുന്നു.
നന്ദി!
(പാര എനിക്കിട്ടായി..അല്ലേ)
ഡാലി,
'പേരു പുതിക്കി' എന്നതു 'പേരു പുതുക്കി' എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ!
പിന്നെയും നന്ദി!
സ്വാഗതം.
സ്വാഗതം..
വിഘ്നങ്ങള്‍ ഉണ്ടകാതിരിക്കട്ടെ...
ഓടിക്കൊണ്ടിരുന്ന ബസ്സേന്ന് ഇത്രേം നല്ല ഫോട്ടോ എടുത്തെങ്കില്‍ ഓടാത്ത ബസ്സേന്ന് ചേട്ടായി ഇതിലും നല്ല ഫോട്ടോ എടുക്കുമല്ലോ !
ഇതുക്കൂട്ടൊരു ഫോട്ടോ എടുക്കണമെന്ന് വിചാരിച്ച് കുറേ നാളായി ഞാന്‍ നടക്കുന്നു. ആകെ അഞ്ചുമെഗാപിക്സലിന്റെ ഒരു കുഞ്ഞ് കൊഡാക്ക് ക്യാമറായില്‍ എന്നാ കിട്ടാനാ ? നല്ല ഉച്ച നേരത്ത്, വല്ല ലെയ്ക്കിന്റെയും ഫോട്ടോ എടുത്താല്‍ ‘മോശമില്ല’ എന്നല്ലാതെ.
പത്തിരുന്നൂറ് ഡോളറ് ആ വഴിക്കും കളഞ്ഞു.
അന്ന് വാങ്ങിയപ്പം അതൊരു ലോട്ടറി ആരുന്നു കേട്ടോ. ആ ക്യാമറ. മാര്‍കറ്റില്‍ നിന്ന് പിന് വലിച്ചതു കൊണ്ട്, ഏറ്റവും അടിയില്‍ പൊടി പിടിച്ച് കിടന്ന ഒരു പീസ് സര്‍ക്യൂട്ട് സിറ്റീന്ന് ഞാന്‍ തപ്പി എടുത്തു. ഡബിള്‍ എ ബാറ്ററി ഇടണ്ട എന്ന ഒരു മെച്ചം ആയിരുന്നു മെയിന്‍ അട്ട്രാക്ഷന്‍. പറഞ്ഞ് പറഞ്ഞ് ഓഫ് ടോപിക് ആയി. bye.
ഡാലിക്ക് സ്വാഗതം. ലേശം ലേയ്റ്റായി.
അപ്പോ അലക്കല്ലേ!
സ്വാഗതം ദലീ
ലോകത്തിന്റെ അശാന്തി തീരത്ത് നിന്നും ഒരു മലയാളി.
ജീവിതങ്ങളുടെ പച്ചയായ കഥകളില്‍ നിന്നിറ്റ് വീഴുന്ന നിണം പരക്കട്ടെയിവിടെ.
സസ്നേഹം
ഇബ്രു
സ്വാഗതം ..
താമസിച്ചില്ലല്ലൊ....
ബിന്ദൂട്ടി: നന്ദി, ഇസ്രായേലില്‍ കുറച്ച് മലയാളികള്‍ ഉണ്ട്. പക്ഷെ ഇന്ത്യക്കാരേക്കാള്‍ അധികവും ഫിലിപ്പിന്സാ.
L.G ചേച്ചി:നന്ദി, ഇവിടത്തെ ജെറുസലേമും ബത്ലേഹവും മറ്റും ബൂലൊഗത്തേക്കു കൊണ്ടു വരണമെന്നുണ്ട്. നടക്കുമോ എന്തൊ?
സന്തോഷ്: microsoft ഇല് തിരക്കായിട്ടും ഇവിടെയും വന്നു കമന്റിയല്ലൊ.. നന്ദി
ഭാഷാവരം കൂറുമാന്‍ ചേട്ടാ: ഇസ്രായേല്‍ റിപ്പോര്‍ട്ടറെ സ്വാഗതിച്ചതിനു നന്ദി
കുട്ടപ്പായി: ഈ കുഞ്ഞി രാജ്യത്തു നിന്നും പറയാന്‍ ഒരുപാടുണ്ട്.. contradictions മാത്രമുള്ള സ്ഥലം. സ്വാഗതത്തിനു നന്ദി.
വക്കാരി: ഇസ്രയേല്‍ ഒരു developed country ആണ് കേട്ടൊ..ഘാനയുടെ കൂടെ കൂട്ടിയാല്‍ ജൂതന്മാര് മിസെയില്‍ അയക്കും.asian എന്നു പോലും പറയാറില്ല.വോളി ബോള്‍ ഒക്കെ European union ഇല് പോയാണു കളിക്കുന്നത്. തുര്‍ക്കി യൂറോപ്പ് ആണെന്നു പറയുന്നതിന്റെ നാലിരട്ടി ശക്തിയിലാണ് ഇവര്‍ യൂറോപ്പ് ആണ് എന്നു പറയുന്നത് എന്തു കണ്ടീട്ടാണൊ എന്തൊ? സ്വകരിച്ചാനയിച്ചതിന്ന് നന്ദി.
ജേക്കബ്: നന്ദി.. നന്ദി..
ഡ്രിസില്‍: നന്ദി.. കൂട്ടുകാരി ആണ് കേട്ടൊ..
ദില്‍ബൂ: 6 day war ഇല് പിടിച്ചെടുത്തതു തന്നെ ഈ ഗോലാന്‍. അതു മറ്റൊരിക്കല്‍ എഴുതാം..സ്വാഗതത്തിനു നന്ദി.
ഇടിവാള്‍: മണീസ് കാപ്പി ഓര്‍മ്മിപ്പിക്കുന്ന ഇഡ്ഢലി ചേട്ടാ നന്ദി..
ദേവേട്ടാ: നന്ദി
ഹായ് സിബു ചേട്ടനൊ.. നന്ദി.. നന്ദി
ആദിത്യന്: സ്വാഗതത്തിനു നന്ദി
സപ്തവര്ണങ്ങല്: ഞാന്‍ താങ്കളുടെ ബ്ലോഗ് വായിക്കാരുണ്ടെങ്കിലും ബ്ലോഗിന്റെ പേരു ഓര്ത്തുവച്ചില്ലാട്ടൊ..sorry sorry ഇനി ഈ ബ്ലോഗില്‍ പോസ്റ്റ് ഇടില്ല സത്യം.
സാക്ഷി: സ്വാഗതത്തിനു നന്ദി
മുല്ലേച്ചി: നോകൂ ഗണപതിക്കു വച്ചീട്ടും വിഘ്നം വന്നു. വര്ണങ്ങള്ക്കിട്ടായി പോയില്ലേ ആദ്യ പാര.. സാരല്യല്ലേ..ആദ്യം മുതല്‍ തുടങ്ങാം. നന്ദിട്ടോ സ്വാഗതത്തിന്
ദിവാസ്വപ്നം: ഫോട്ടോഗ്രഫി ഇഷ്ടമാണ് എന്നല്ലാതെ അത്രക്കങ്ങട് അറിയിലാട്ടോ.. പിന്നെ ഇതു 4 മെഗ യുടെ ഒരു nikon coolpix ആണ്. ഓഫ് ടോപിക്കായലും, ഇത്രയ്ക്കൊക്കെ ക്യാമറയെകുറിച്ചറിയുന്ന ആളുകളുള്ളപ്പോള്‍ ഒത്തിരി ശ്രദ്ധിക്കണം അല്ലെ? comment ഒത്തിരി ഇഷ്ടായി. നന്ദി
വിശാലേട്ടാ: താങ്കളാണ് കേട്ടൊ ബൂലോഗത്തെക്കുള്ള എന്റെ കണ്ണി.. ഇനി അലക്കന്നേ ചുള്ളാ..
ഇബ്രു:നന്ദി.. നിങ്ങളൊക്കെ ഇവിടുത്തെ കാര്യങ്ങള്‍ നേരിട്ട് കണ്ടെഴുതിയാല്‍ ചിലപ്പോള്‍...... ബാക്കി ഊഹിച്ചെടുത്തു പൂരിപ്പിക്കുമല്ലൊ...
എന്നാലും ചോരക്കളി വേണോ?
ഡാലി,
ബ്ലോഗ് ഉപേക്ഷിക്കേണ്ട കാര്യം ഇല്ല.. പേരു പുതുക്കിയാല്‍ മതി!
അതു ചെയ്യാനായിട്ട് ഇങ്ങനെ ചെയ്യു...
1. go to dash board 2. Click on Change settings 3. Edit the Title 4. Save changes 5. Republish the blog
അത്രേയും മതി എന്നു തോന്നുന്നു...ശരി അല്ലെ ബ്ലോഗ് കാരണവന്മാരേ?
അപ്പോ ഉള്ള കൂള്‍ പിക്സ് വെച്ചു പോസ്റ്റാന്‍ തുടങ്ങിക്കോ.. !
പോസ്റ്റ് നന്നായിട്ടുണ്ട്.
യിസ്രായേലിലും മലയാളത്തില്‍ ബ്ലോഗ്ഗുന്നവരോ. ഇത് ഇപ്പോള്‍ ശരിക്കും ബൂലോകം ആകുന്നു. ഇനി ഉഗാണ്ടയും, അന്റാര്‍ട്ടികയും മാത്രെമേ ബാക്കി ഉള്ളൂ. ഡാലി യിസ്രായേലില്‍ എന്താണ് പരിപാടി.
ഇസ്ര്യേലില് നിന്നോ?
കൊള്ളാലോ ബൂലോകം.
സ്വാഗതം.
ഇസ്രയേലില്‍ നിന്നും എഴുതുന്ന സുഹൃത്തേ, സ്വാഗതം.. സുസ്വാഗതം
സ്വാഗതം
ഇസ്രായെലില്‍ നിന്ന് ഒരാളെ നോക്കി ഇരിക്കുകയായിരുന്നു. ഗൊലാനില്‍ കൂടിയുള്ള യാത്രകള്‍ വളരെ രസമായിരിക്കില്ലെ. ഡ്രൂസ് വംശക്കാര്‍ വളരെ സംസ്ക്രുതിയും ചരിത്രവും കഥകളുമുള്ളവരാണെന്നു കേട്ടിട്ടുണ്ട്. അതേക്കുറിച്ച് എഴുതുമെന്നു കരുതട്ടെ. cyrian bride സിനിമ കണ്ടിട്ടുണ്ടോ.
സ്വാഗതം ഡാലി,..കാണാന്‍ അല്പം വൈകിപ്പോയി. ഇസ്രായേലില്‍ നിന്നുമുള്ള ആദ്യ മലയാള ബ്ലോഗിന് വണക്കം,പിന്നെ അവിടെ എന്തെങ്കിലും ഉപരിപഠനത്തിന് പോയതായിരിക്കുമെന്ന് കരുതുന്നു.അതോ ഒരു പള്ട്ടിയാണോ?(പള്ളി+ടീമ്=പള്ട്ടി).“ഇസ്രായേലിന് നാഥയായി വാഴും ഡാലി ദേവി....”(പാട്ട്-കെ.ജി.മാര്‍ക്കോസ്-ബ്ലോഗുലകത്തിലെ ഇസ്രായേലിന്റെ ഇപ്പോളത്തെ നാഥ എന്ന് രത്നചുരുക്കം).മുന്നറിയിപ്പ്: അവിടെ ഹെല്മെറ്റിട്ടുമാത്രം വെളിയില്‍ പോകുക.
DALY,
ഹ ഹ. അതു തമാശ ആയിട്ടുണ്ട്. എനിക്ക് ക്യാമറയെക്കുറിച്ച് അറിയാം എന്ന് എന്തടിസ്ഥാനത്തില്‍ ഊഹിച്ചെടോ ?
തന്നോട് ഒന്ന് ശിഷ്യപ്പെടണം എന്ന് വിചാരിച്ചാണ് ഞാന്‍ മുമ്പത്തെ കമന്റില്‍ തന്നെ അത്രയും പൊക്കിപ്പറഞ്ഞത്. ഇനി നമുക്കൊരു കമ്പൈന്‍ഡ് സ്റ്റഡി നടത്താം. അല്ലേ !
എന്നാലും, നാല് മെഗാപിക്സലിന്റെ ക്യാമറയില്‍ ഇത്രേം നല്ല ഫോട്ടൊ എടുത്ത താന്‍, മോശക്കാരനല്ലല്ലോടോ. അതോ ഇനി നൈക്കോണ്‍ അത്രയും നല്ല ക്യാമറ ആണോ ? അതായത്, എസ് എല്‍ ആറിനെക്കാളും നല്ലത് ?
ഇതിപ്പോ മൊത്തം കണ്ഫ്യൂഷന് ആയല്ലോ. ഇതെന്താ എല്ലാവരും നൈക്കോണ്‍ നൈക്കോണ്‍ എന്ന് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നേ ? ദെന്താ ഇതിന്റെ ഒരു സീക്രട്ട് ?
സപ്തവര്ണങ്ങല്:അടുത്ത പോസ്റ്റിനു മുന്‍പു ബ്ലോഗിന്റെ പേര് പുതുക്കിയിരിക്കും ഉറപ്പ്.
ഷിജു: നന്ദി.. ഇവിടെ കുറച്ചു ഗവേഷണമാണ്് പരിപാടി.
ഗൃഹാതുരത്തമുണര്‍ത്തുന്ന പടങ്ങള്‍ പോസ്റ്റ് ചെയ്യുന്ന തുളസി: നന്ദി
അജിത്: സ്വാഗതത്തിനു നന്ദി
സ്തുതി: അയ്യോ എന്നെ ഒന്നും ചെയ്യല്ലെ? ഞാന്‍ യുദ്ധ്തിനൊന്നും പോവില്ല. ഡ്രൂസ് വംശക്കാരെ കുറിച്ചൊന്നും കേട്ടില്ലാട്ടൊ. ഞങള്‍ ഒരു russian group ന്റെ കൂടെയാ പോയത്. guide പറഞതൊന്നും മനസ്സിലായില്ല
പരസ്പരം: ഉപരിപഠനം തന്നെ. അയ്യോ പള്ളി ആയി ബന്ധം ഒന്നുമില്ലേ....
ദിവസ്വപ്നം: nikon ആണ് നല്ലത് എന്നു എല്ലവരും പരഞ്ഞു. kodak നെക്കാല് out door ന് nikon ആണു നല്ലത് എന്നണ് എനിക്കു തോന്നിയിട്ടുള്ളത്
ഡാലി,
അവിടെ ഇടക്കിടക്ക് പൊട്ടാസ് പൊട്ടുന്നതു കേള്ക്കാറുണ്ടൊ? കറുത്ത തൊപ്പി വെച്ച, താടി നീട്ടി വളര്‍ത്തിയ, നീളമുള്ള കുപ്പായമിട്ട ഏതൊ മണ്മറഞ്ഞുപോയ ഒരു പഴയ കാലത്തെ
ഓര്‍മ്മിപ്പിക്കുന്ന...അവരോടൊക്കെ എന്റെ ഒരു ഹലോ പറയണെ...പിന്നെ, ആ മതിലേല് പോയി ആടി ആടി പ്രാര്‍ത്ഥിക്കണം...
ആരെങ്കിലും പാലസ്തീന് കുട്ടികളുടെയും ഇസ്രെയേലി കുട്ടികളുടെയും ഒരു Documentry Film കണ്ടിട്ടുണ്ടൊ? എനിക്കു തോന്നുന്നു ഒരു 3-4 വര്‍ഷം ആയി കാണും. അവരുടെ വളര്‍ച്ചയുടെ പല പല ഘട്ടങ്ങള്‍ കാണിക്കുന്ന..
ഓസ്കാര്‍ നോമിനേറ്റഡ് ആയിരുന്നു...ഞാന്‍ പേരു മറന്ന് പോയി..പക്ഷെ ഓരൊ ഓരൊ സീനും ആ കുട്ടികളുടെ മുഖവും മന:പ്പാഠം.
ഇസ്രയേലിലെ ഒരു നല്ല ഇംഗ്ലിഷ് പത്രത്തിലേക്കുള്ള ലിങ്ക് തരാമോ? അവിടുത്തെ മാധ്യമങ്ങളെ കുറിച്ച് വലിയ പിടിയില്ല. അല്ലെങ്കില്‍ ഒന്ന് ഗൂഗ്ലിയാല്‍ മതി എങ്കിലും ഇപ്പോള്‍ നമ്മുടെ സ്വന്തം ആളുള്ളപ്പോള്‍ നേരിട്ട് ചോദിക്കാമല്ലൊ.
നല്ല ടോപ്പിക് ഡാലീ.
ഞാനിപ്പോ ആകെ കണ്‍ഫ്യൂഷനിലാണ്. 5 എമ്പിയുടെ കൊഡാക്കിനെ മൊഴി ചൊല്ലാനുള്ള തീവ്രമായ ആഗ്രഹത്തിലാണ്.
ഒരു ക്യാനണ് റിബലും നൈക്കോണ്‍ ഡി 50 യും കൂടി പൊരിഞ്ഞ പന്തുകളി നടന്നു കൊണ്ടിരിക്കുന്നു. 8-6 മെഗാപിക്സലുകള്ക്ക് ക്യാനണ് മുന്നിട്ട് നില്ക്കുന്നു. 3-2.5 എഫ് പി എസിനും ക്യാനണ് തന്നെ മുന്നില്‍.
പക്ഷെ, എന്താന്നറിയില്ല, ഫൈനല്‍ വിസിലടിക്കാന്‍ ധൈര്യം വരുന്നില്ല. നൈക്കണ്‍ എന്ന ബ്രാന്‍ഡ് ഭയങ്കരമായി പിടിച്ച് വലിക്കുന്നു.
പിന്നെ ലെന്‍സിന്റെ കാര്യത്തിലും ഒരു തീരുമാനം ആയിട്ടില്ല. എന്തായാലും ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യണമെന്ന് കൊതിക്കുന്നു. അതിനായി ഇന്ന് അവധി എടുത്ത് വീട്ടിലിരുന്ന് റിസേര്ച്ചുകയാണ്. (ഗൂഗിളില്‍ തപ്പി എന്നേ ഉദ്ദേശിക്കുന്നുള്ളൂ. പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ചറുടെ മുന്നില്‍ എന്റെയൊരു ചമ്മല് !)
ഒരു കണക്കിന് മണ്ടത്തരമാണ്. ഒന്നാമതേ സമയമില്ല. ബ്ലോഗെല്ലാം വായിച്ച് തീര്‍ക്കാന്‍ തന്നെ സമയം കിട്ടുന്നില്ല. രണ്ടാമതേ, (മേടിക്കുന്ന കാര്യം 24 മാസത്തെ നോ ഇന്ററസ്റ്റ് ഉള്ളതു കൊണ്ട് സാരമില്ലെന്ന് വയ്ക്കാം) എന്തെങ്കിലും കേട് വന്നാലാണ് കുടുങ്ങുന്നത്. ആദ്യത്തെ ശമ്പളം കൊണ്ട് വാങ്ങിയ ഒരു സാംസങ്ങ് ക്യാംകോര്‍ഡര്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ കേട് വന്ന് വിശ്രമജീവിതം നയിക്കുന്നു. റിപ്പയര്‍ എസ്റ്റിമേട്ട് ഇരുനൂറ്റിചില്വാനം രൂപ. പ്ലസ് ഷിപ്പിംഗ്. ആ കാശുണ്ടെങ്കില്‍ പുതിയ ഒരു ക്യാംകോര്‍ഡര്‍ വാങ്ങാമല്ലോ എന്ന ദു:ഖം വേറെ.
പിന്നെ, ഇതൊക്കെ വേണ്ടിയിട്ടല്ലല്ലോ. ഒരു കൊതി, അതു തന്നെ.
മലയാള വേദിയില്‍ ക്യാമറകളെക്കുറിച്ചുള്ള ഒരു ഡിസ്കഷന് കണ്ടത്, നന്നായിരുന്നു, ഹെല്പ്ഫുള് ആയിരുന്നു. അത് പക്ഷേ, ഇംഗ്ലീഷിലാണ്. നമുക്ക് ബൂലോകത്തിലും ഇതു പോലെ ഒരു മ്ലോഗ് ഇത്തരം ചിന്തകള്‍ക്കായി തുടങ്ങണം. ക്യാമറ മാത്രമല്ല, അതേപോലുള്ള മറ്റ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സിനെ പറ്റി ചുമ്മാ ചര്‍ച്ചിക്കാന്‍. പിന്നീടാണെങ്കിലും ആര്‍ക്കെങ്കിലും ഉപകാരപ്പെടും. ബൂലോകത്തില്‍ വരുന്ന മിക്കവാറും പേരൊക്കെ ഏതാണ്ട് ഒരേ പ്രൊഫൈലല്ലേ എന്നാണ് എന്റെ ഒരു തോന്നല്‍.
ഡാലിക്കു സ്വാഗതം. കുറച്ചു ദിവസങ്ങളായി അവിടെയുമിവിടെയുമൊക്കെ കമന്റില്‍ കണ്ടിരുന്നു. പോസ്റ്റ് ഇട്ടതിന്നാണു ശ്രദ്ധിച്ചത്. അപ്പോള്‍ പോരട്ടെ, ഇസ്രായേല്‍ നാട്ടിലെ വിശേഷങ്ങള്‍.
റിസേര്ച്ചുകാരിപ്പോ നെറയെ ആയല്ലോ ബ്ലോഗില്‍. വക്കാരിക്കും, ഡാലിക്കും യാത്രാമൊഴിക്കുമൊക്കെ നോബല്‍ കിട്ടുമ്പോ, ഞങ്ങള്‍ക്കൊക്കെ അഭിമാനത്തോടെ പറയാമല്ലോ :)
ഡാലിയുടെ ശരിക്കും ഒരു വേര്‍ഡ്പ്രസ്സ് ബ്ലോഗായിരുന്നില്ലേ? അതെവിടെ?
ഡാലീ, സ്വാഗതം. പ്രൊഫൈല്‍ വായിച്ചു. അഷ്ടപദി?
എന്താ പാപ്പാനേ, അഷ്ടപദി എന്നു കേള്‍ക്കുമ്പോള്‍ ഒരു സംശയം? ലളിതലവംഗലതയും മഞ്ജുതരയും പ്രളയപയോധിയും രതിസുഖതാരേയും ഒന്നും കേട്ടിട്ടില്ലാ എന്നുണ്ടോ? ആനപ്പുറത്തിരുന്നോ കാല്ക്കല് ചാരിയിരുന്നോ ഉറങ്ങുകയായിരുന്നോ ഫുള്‍ടൈം?
അതോ ഇസ്രയേലിലെന്തഷ്ടപദി എന്നോ?
ഡാലിയേ, സ്വാഗതം! ഇസ്രയേലിനെപ്പറ്റി കൂടുതലെഴുതുക. അഷ്ടപദിയിഷ്ടമുള്ള കുറെപ്പേര് ഇവിടെയുമുണ്ടു്. എപ്പോഴും കഥകളിയുമായി നടക്കുന്ന സുനിലുള്‍പ്പെടെ.
ദിവസ്വപനമേ..,
2 അല്ല ഒരു 200 തവണ എങ്ങിലും ആലോചിച്ചിട്ടേ ഒരു SLR അല്ലെങ്കില്‍ ഒരു DSLR വാങ്ങാവൂ..
പ്രധാന ചോദ്യങ്ങള്‍...
1. എന്തിനു വേണ്ടി/ ഏതു രീതിയില്‍ ഉപയോഗിക്കാന്‍ ഒരു DSLR വാങ്ങുന്നു..?
2. ബഡ്ജറ്റ്?
3. DSLR -ന്റെ basic accessories , അവയെ കുറിച്ചും , അവയുടെ ഉപയോഗം , വില എന്നുവയെ കുറിച്ചുള്ള വ്യക്തമായ മുന്‍ ധാരണ ഉണ്ടോ?
L.G. ഗാസയില്‍ വീണ്ടും യുദ്ധം തുടങിയതു വായിച്ചിരിക്കുമല്ലൊ? ഞങള്‍ താമസിക്കുന്ന ഹയ്ഫയില് ഇതൊന്നും ബാധിക്കാറില്ല എന്ന്നു മാത്രം. പിന്നെ എല്ജേച്ചി ഞാന്‍ വായിച്ചരിഞ ഇസ്രായേലും കണ്ട ഇസ്രായേലും തമ്മില്‍ അജഗജന്തര വ്യത്യസം. അതു ഒരു serious പോസ്റ്റാക്കി ഇടണം എന്നാണു ആഗ്രഹം.
ദില്‍ബു: jerusalem post ആണ് ഇവിടുത്തെ ഏറ്റവും നല്ല പത്രം (natives പറയുന്നു)പക്ഷെ online edition അത്ര പോര. ynet എന്ന പത്രത്തിന്റെ online edition വളരേ നല്ലതാണ്. പിന്നെ ഒരു പത്രം nrg ആണ്
പത്രം
ദിവാസ്വപ്നം: ഉത്തരം വര്‍ണ്ണങള്‍ പറഞ്ഞു കഴിഞിരിക്കുനു. വര്‍ണ്ണങള്‍ nikon കൊണ്ടു നേര്കാഴ്ചകള് കാണിക്കുനത് കാണാറില്ലെ?പിന്നെ ഈ രംഗത്തെ അതികായന് കുമാര്‍ജി പിന്നെ തുളസി ഒക്കെ ഉന്ണ്ടു. നമുക്കവരൊടു ശിഷ്യപ്പെടാം.
കുട്ടേടത്തേയ്: വായന, കമ്മന്റ് ഇതേ ഒരു ബ്ലോഗ് I.D ഉന്ടാക്കിയപ്പൊള് വിചാരിച്ചുള്ളൂ. ഭര്ത്തവൊരുത്തന് ഫുട്ട് ബോള്‍ എന്നും work, paper, publication എന്നും പറഞപ്പോള് നല്ല സുഹൃത്തുക്കള്ക്കായന്ണു ഈ വഴി തിരിഞ്ഞത്. അതു വെറുതെ ആയില്ല. നൊബല്‍.........വക്കാരി, യാത്രാമൊഴി ഇതു കേള്‍ക്കുന്നില്ലേ? കുട്ടേടത്തി നമ്മളെ കളിയക്കുന്നു.. ചുമ്മാ ...ചുമ്മാ...
പെരിഞ്ഞോടരെ: ഞാന്‍ ഒരു email അയച്ചിരുന്നു. കിട്ടി കാണില്ല. ആ wordpress blog ഉന്ദ് .കുറച്ചു serious കാര്യങള് എഴുതാന്‍ മാറ്റി വച്ചിരിക്കുന്നു.
ഒ.ടോ. ഈ മൊഴി കി മാപ് ആളൊരു ഗംഭീരന്‍ തന്നെ. ഞാനിപ്പൊ യാഹൂലും ജി മെയിലിലും അതുപയോഗിക്കാറുണ്ട്. അപ്പൊ പെരിങൊടര്ക്കു “നാവാ മുകുന്ദ ഹരേ................ ആ കാല്കല്ലെന് ആത്മപ്രണാമം” (ദേവാസുരത്തിലെ പെരിങൊടര് പാടിയതു) സിബു ചേട്ടനും കെവിനും വേറേ വച്ചീട്ടുണ്ട്.
പാപ്പാന്: അഷ്ട്പദി എന്റെ ഒരു weakness ആണൊ? അല്ല അല്ല... അതേന്നു തോനും ചിലപ്പോല്‍. മലയാളവേദിയില്‍ കേല്ക്കാന് പറ്റിയേക്കും. ഒരിക്കലെങ്കിലും കേല്ക്കണം കെട്ടൊ.. ഇവിടെ കമ്മണ്ടിയതിനു നന്ദി...
ഉമേഷ്ജി: സ്രഷ്ടംഗ പ്രണാമം.... എത്ര വൈവിധ്യമുള്ള കാര്യങളാണ് ഉമേഷ്ജിടെ പോസ്റ്റില്‍. വസന്തതിലകത്തിലൂടെ ആണു ഞാന്‍ ആദ്യം അവിടെ എത്തിയത്. ഒരു പിന്മൊഴിക്കു അവിടെ പ്രസ്ക്തി ഇല്ലാന്നു തോന്നി. അല്ലെങ്കില്‍ എനിക്കതിന്നുള്ള കഴിവില്ലന്നു. സുനിലേട്ടന്റെ ബ്ലോഗ് കാണറുണ്ട്. ഇന്നു അവിടെ എന്റെ ഒരു പൊട്ട പരിഭാഷ ഇട്ടു സാനിധ്യവും കുറിച്ചു. കഥകളി എനിക്കൊട്ടും അറിയില്ല. ഷിജുവിന്റെ ബ്ലോഗ് സഹായിക്കും എന്നു കരുതുന്ന്നു. പിന്നെ അഷ്ട്പദിയില് ചന്ദനചര്‍ച്ചിത, ക്ഷീര സാഗര.. ആവൂ...ഇന്നന്നെ കേള്‍ക്കട്ടേ..
സപ്തവര്‍ണ്ണങള്‍: ഫൊട്ടൊഗ്രഫിയെ കുറിച്ചു ഒരു പോസ്റ്റ് ഇടമൊ?
ബാലമുരളീകൃഷ്ണയുടെ സ്വരത്തില്‍,
Srithakamala
ThavaVirahe
RaaseHariMiha
RamatheYamuna
RadhikaKrishna
NijagaDasa
SakhiYaramitha
എന്നിങ്ങനെ ചില അഷ്ടപദികള്‍ എന്റെ കൈവശമുണ്ടു്, ഡാലി പറഞ്ഞ ചന്ദനചര്ച്ചിതവും, ക്ഷീരസാഗരവും കൈവശമില്ല, കഴിയുമെങ്കില്‍ ഷെയര്‍ ചെയ്യൂ ഡാലി.
“ക്ഷീരസാഗര...” എന്നു തുടങ്ങുന്ന ഒരു അഷ്ടപദി ഗീതഗോവിന്ദത്തിലില്ല. അതൊരു ത്യാഗരാജകീര്ത്തനമാണു്. “ചന്ദനചര്ച്ചിതനീലകളേബര...” അഷ്ടപദി തന്നെ.
ഞാനിവയൊന്നും കാര്യമായി കേട്ടിട്ടില്ല. ഒഡീസി നൃത്തങ്ങളില്‍ കേട്ടതേ ഉള്ളൂ. ഗീതഗോവിന്ദം വായിച്ചുള്ള പരിചയമേ ഉള്ളൂ. ഒന്നു രണ്ടു കാസറ്റുകള്‍ കേട്ടതൊന്നും ഇഷ്ടപ്പെട്ടിട്ടില്ല. മലയാളവേദിയിലുണ്ടല്ലേ. നോക്കണം.
ഹാക്കര്‍മാരുടെ ഈറ്റില്ലമായ ഇസ്രായേലില്‍ നിന്ന് കടലും കൊണ്ട് വന്ന ഡാലിക്ക് സ്വാഗതം!
എത്താനല്‍പ്പം വൈകി, ക്ഷമിക്കുക.
സപ്തവര്‍ണ്ണങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മുഴുവന്‍ ഉത്തരങ്ങളും കിട്ടാത്തതു കൊണ്ടാ ഞാന്‍ ഇപ്പോഴും സൈബര്‍ഷോട്ട് ഡീയെസ്സീ എച്ച് 1 ഇല് പിടിച്ചിരിക്കുന്നത്.. ഇവന്റെ പെര്ഫോമന്സെനിക്കിഷ്ടായി.. അര സെക്കന്‍ഡില്‍ താഴെ സ്റ്റാര്‍ട്ടപ്പ് ടൈമും, 12x ഒപ്റ്റിക്കല്‍ സൂമും, 5.1 മെഗാ പിക്സലും..
പെരിഞ്ഞോടരെ: ക്ഷമിക്കണം. ആ രണ്ടു അഷ്ടപദിയും മനോരമ മുസിക് ന്റെ audio casette ഇല് ആണ്. സി.ഡി യില്‍ വൈക്കം ശങ്കരന് നമ്പൂതിരിടെ നിന്ദതി ചന്ദനം, ധീരസമീരേ ഇത്യദി ഉന്ദു. അതു കയ്യിലില്ലെങ്കില്‍ അയക്കാം. peringz@gmail.com ഇല് മതിയൊ?
ഉമേഷ്ജി: അഷ്ടപദി ജയദേവന്റെ ഗീതാഗോവിന്ദം ആണെന്നറിയാം. പക്ഷെ ക്ഷീര സാഗര അതില്‍ ഇല്ലെന്നറിഞില്ല. ക്ഷീര സാഗര മേളപദത്തില്‍ കേട്ടിരിക്കുണു. മനോരമ അഷ്ടപദി കാസെറ്റിലും ഉണ്ട്. എവിടെയൊ തെറ്റുണ്ടു. പറഞ്ഞു തരാമൊ?
പിന്നെ ഇപ്പൊ ഞാന്‍ മലയാള വേദിയില്‍ നോക്കിയിട്ടു കന്ടില്ലട്ടൊ. പെരിഞ്ഞോടരോടു പറഞ ശങ്കരന് നമ്പൂതിരിടെ സി. ഡി. ഉമേഷ്ജിക്കു താല്പര്യമുണ്ടെങ്കില് share ചെയ്യാം. അഷ്ടപദി സോപാന സംഗീതമയി കേല്ക്കണതട്ടോ എനികിഷ്ടം. അതായതു ഇടയ്ക്കയുടെ കൂടെ..ഒഡീസിയില്‍ എനിക്കത്ര പോരാ. അറിവില്ല അതന്നെ കാര്യം.
ശനിയന്‍സ്: നന്ദി..സ്വഗതത്തിന്.. പിന്നെ എന്തുദേശിച്ചാ ഇവരെ ഹാക്കര്‍ എന്നു വിളിച്ചതു എന്നതില്‍ ഒരു വര്‍ണ്ണ്യത്തില്‍ ആശങ്ക... ഉഗ്രന്‍ capability..ഉള്ള കാമറ അണ്ണല്ലൊ? പടങല്‍ പോരട്ടെ ആസ്വദകര്‍ ready..
ഡാലികുമാരീ,
ഇസ്രായേല്‍...ന്റ്റമ്മെ...ശരിക്കും? ഞാന്‍ ഇപ്പഴേ കണ്ടൂള്ളൂ ട്ടോ.അല്ലെങ്കിലും ഞാനുണ്ടോ വല്ലോം നേരത്തും കാലത്തും കാണുണു !
ഇനി നോക്കാം ട്ടോ.
ഈ ഉമേശന്മാഷ്ടെ കാര്യം. ആ പാപ്പാന്റെ പ്രൊഫൈലൊന്ന് നോക്കു...അഷ്ടപദീന്ന് ഈ കുട്ടിടെ പ്രൊഫൈലില്‍ കണ്ടപ്പൊ അങ്ങേര് ആ നപ്പുറത്തൂന്ന് അഷ്ടപദീന്ന് പറഞ്ഞ് ആവേശത്തില്‍ ചാടീതാ.
ഗീതഗോവിന്ദം ഒഡീസ്സീല് മാത്രല്ല, ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും , കുച്ചിപ്പുടീലും ഒക്കെ ഉപയോഗിക്കാറ് ണ്ട്.
ബാലമുരളീകൃഷ്ണട്യല്ലാണ്ടെ മനോരമ ഇറക്ക്യേ ഒന്ന് ന്ണ്ട് , ജീ വേണുഗോപാലും, സുജാതേം പാടീത്.
പിന്നെ ഹിന്ദുസ്ഥാനി ഇഷ്ടള്ളോര്‍ക്ക് രമേഷ് നാരായണ്‍ ന്റ്റെ മ്യൂസിക്കില്‍ പാട്യേ രാധാമാധവം ണ്ട്.
ഇതൊക്കെ പക്ഷേ സിനിമാ ശൈലിയാണ് കാര്യായി ഫോളോ ചെയ്യണേ ന്ന് തോന്നീണ്ട്. ഇതൊക്കെ കയ്യില്ണ്ടോ ഡാലിക്കുട്ടീ?
സ്നേഹം
അതേയ് ഈ പറേണ ക്ഷീരസാഗരശയന ദേവഗാന്ധാരി രാഗത്തിലുള്ള ത്യാഗരാജകൃത്യാണല്ലോ അമ്മു...
പാപ്പാനെ sorry ഞാനും profile വായിച്ചില്ലാട്ടൊ... ബ്ലോഗും പാപ്പന്റെ comments ഉം വായിച്ചു ആളെ അറിയാം.. അപ്പൊ profile ഇല് പോയില്ല്. ക്ഷമിക്കണെ...
പെരിങ്ങോടരെ, ഉമേഷ്ജി: ചന്ദനചര്ച്ചിതാ ദേ രാഗ.കോം ഇല് കിടക്കുണു.. കാവലം ശ്രീകുമാര്‍ പാടിയിരിക്കുന്നു. അഷ്ടപദി (1983) സിനിമ. എനിക്കിഷ്ടായി. ഇടയ്ക്ക നന്നയിട്ടുടു. നല്ല ആലാപനം...ലിങ്ക് ഇവിടെ
http://www.raaga.com/channels/malayalam/movie/M0000089.html
ഇത് പപ്പാനു സമര്‍പ്പണം.
അതുല്യേച്ചി: മനോരമയുടെ എന്റെ കയ്യിലുണ്ടെന്നു പറഞല്ലൊ.. പിന്നെ ഒക്കെ ഇടക്ക കൊട്ടി പാടുന്ന സോപാന രീതിയിലുള്ളത്.
അപ്പൊ അതുല്യേച്ചി നമ്മള് അഷ്ടപദിക്കാര് ജയിക്കങനെ ജയിക്കട്ടെ...പപ്പാന് നമ്മുടെ തേരാളി.....
ഇവിടെ ഇസ്രായേലിന്റെ ശാന്തപൂര്‍ണമായ സ്ഥലമാണ്.. അപ്പൊ kerala meet ജയിക്കട്ടെ
അതുല്യേച്ചി: മനോരമയുടെ ആ കാസെറ്റ് കയ്യിലുണ്ടെങ്കില്‍ ഒന്നു നോക്കു അതില്‍ ക്ഷീര സാഗര ഉണ്ടോന്നു.. ഈ മനോരമ music ഇല് പോലും ആളെ പറ്റിക്കുനോ എന്നറിയാനാ. എന്റെ ഓര്‍മ്മ തെറ്റാണെകില്‍ ഒരു തിരുത്തലും ആവും..
ഡാലിക്ക് അതുല്യച്ചേച്ചിയും അചിന്ത്യച്ചേച്ചിയും കണ്ഫ്യൂഷനാ അല്ലിയോ? രണ്ടും രണ്ടാളാണ് കേട്ടോ.
അതാ...
ഡാലീടെ മേത്ത് ഉമേഷിന്റെ പ്രേതം!
ന്റ്റെ പൊന്നൂ , ഞാന്‍ അതുല്യേച്ച്യല്ലാ , അചിന്ത്യേച്ചി.
അതുല്യ സാമ്യമകന്നവള് , അചിന്ത്യ ചിന്താശക്തി ഇല്ല്യാത്തവള് . അവര്‍ സൂപ്പര്‍ ഫാസ്റ്റ് , ഞാന്‍ കാളവണ്ടി !
ജയ് ജയ് ഗീതഗോവിന്ദം !
പശ്യതി ദിശി ദിശി രഹസി ഭവന്തം...
ശ്രീ: ഞാന്‍ ഇതു രണ്ടും ഒരാളണു എന്നാ വിചാരിച്ചിരീക്കണേ.. ഇന്നു ഞാന്‍ ആരെ കണി കണ്ടൊ ആവൊ?
c: ഇനി തെറ്റില്ലാട്ടൊ... ഒരു 100 ക്ഷമ ചോദിക്കുന്നു. അതുല്യ വളരെ കേട്ടുപരിചയം ഉള്ളതു കൊണ്ട് പറ്റി പോയതാണ്. അചിന്ത്യ ഒട്ടും common അല്ലല്ലോ? എന്നെ ന്യായീകരിക്കല്ലാട്ടൊ.. തെറ്റു പറ്റി sorry sorry.. എന്നൊടു ക്ഷമിച്ച അചിന്ത്യേച്ചി ആ മനോരമ ഒന്നു നോക്കൂന്ന് please.....
ഞാന്‍ ചത്തിട്ടില്ല അചിന്ത്യേ പ്രേതമാകാന്‍ :-)
ചത്തുകഴിഞ്ഞാല്‍ പിന്നെ
പശ്യതി നിശി നിശി രഹസി ഭവന്തം...
എന്നു പാടേണ്ടിവരും. രാത്രിയില്‍ പ്രേതമായി വന്നു സകല ബൂലോഗരേം പേടിപ്പിക്കും എന്നര്‍ത്ഥം :-)
ഡാലി, എന്റെ ഫോട്ടോ ബ്ലോഗ് നോക്കൂ..അവിടുണ്ട് കുറച്ച്..
സാല്‍വദോര്‍ ദാലികുമാരി, എന്റെ മനോരമ സീഡി ഇവടെല്ല്യമ്മിണി.നാളെ പറഞ്ഞു തരാം ട്ടോ.
ഉമേശന്മാഷെ , മ്യാപ്പ്... പരകായപ്രവേശം... പ്രേതാവേശല്ല ...
പ്രേതാണെങ്കി രഹസ്യസ്വഭാവല്ല്യല്ലോ, ഉമേശന്മാഷ് വെള്ള ഷര്‍ട്ടിട്ട് ആര്‍ദ്രമീ ധനുമാസരാവുകള്‍...ഉറക്കെ...അമ്മേ....
ഓടുന്ന ബസിന്റെ ജാലകത്തിലൂടെ ഞാനും കണ്ടു ഗലീലി കടല്‍.
ഇതിനാരെടാ കടല്‍ എന്നു പേരിട്ടത് എന്നാണ് ആദ്യം തോന്നിയത്. മറ്റുള്ള കടലുകള്‍ കമ്പ്ലൈന്റ് പറഞ്ഞുകാണില്ലേ എന്നും.
കമന്റുബോക്സില്‍ ആദ്യമാച്ചില്‍ തന്നെ ഹാഫ് സെഞ്ച്വറിയടിച്ചവരുടെ കൂട്ടത്തിലെ ഇളമുറക്കാരിയായ ഡാലിക്കു സ്വാഗതം.
മൊഴിമാറ്റി പ്രചരിക്കപ്പെടാത്ത കേട്ടറിവുകളും അതിശയങ്ങള്‍ നിറഞ്ഞ കണ്ടറിവുകളും കൊണ്ട് ഡാലിയുടെ ബ്ലോഗു നിറഞ്ഞുകവിയട്ടെ. ജോര്‍ദ്ദാന്‍ നദിവന്ന് നിറഞ്ഞ പുറത്തേക്കൊഴുകുന്ന ഗലീലി കടല്‍ പോലെ.
എത്താന്‍ വൈകി.
ബൂലോഗത്തിലേയ്ക്ക് സ്വാഗതം!
സപ്തവര്‍ണ്ണങ്ങള്‍, ശനിയന്‍, ദാലീ,
വളരെ നന്ദി.
ഫിലിം എസ്സെല്ലാര്‍ ഏതായാലും വേണ്ടെന്ന് വച്ചു. ‘24 മാസത്തേയ്ക്ക് നോ ഇന്ററസ്റ്റ്‘ കണ്ടാണ് എനിക്കിന്ററസ്റ്റായത്. അണ്ണാച്ചിമാര് സാരി കാണിച്ച് പെണ്ണുങ്ങളെ പറ്റിക്കുന്ന പോലെ ഞാന്‍ പറ്റിപ്പിന് നിന്ന് കൊടുത്തു.
ഫോട്ടോഗ്രാഫിയെപ്പറ്റി കാര്യമായിട്ടൊരു കുന്തവും എനിക്കറിയില്ല. പക്ഷേ, പണ്ട് കുറേ നാള്, പ്രദീപ് മന്ധാനിയുടെ ക്യാമറാ കിറ്റും തലയില്‍ ചുമന്ന്, അങ്ങേര്‍ക്ക് ചായയും ബീഡിയും വാങ്ങിക്കൊടുത്ത്, ഡെല്‍ഹിയില്‍ വരുന്ന ക്രിക്കറ്റ് മാച്ചുകള്‍ക്ക് പുള്ളി സ്റ്റില്ല് എടുക്കുന്നതു കാണാന്‍, കൂടെ ഞാന്‍ പോയിട്ടുണ്ട്.
ജോലിയുടെ ഭാഗമൊന്നുമല്ലായിരുന്നു, വെറുതേ ചോദിച്ചപ്പോള്‍ കമ്പനിവഴിയുള്ള പരിചയത്തിന് പുള്ളി സമ്മതിച്ചതാണ്. അദ്ദേഹത്തിന്റെ അന്നത്തെ ക്യാമറ, പക്ഷേ ക്യാനണ് എസ്. എല്‍. ആര്. (ഫിലിം) ആയിരുന്നു. അതിന്, ഊപ്പിരിക്കാ സൈസു മുതല്‍ തോക്കിന്റത്ര നീളമുള്ള ലെന്‍സ് വരെ ഉണ്ട്. അങ്ങേര്‍ക്ക് നഷ്ടവുമില്ല. ഓരൊറ്റ മാച്ചിന്റെ പടങ്ങള്‍ വിറ്റാല്‍ അതുക്കൂട്ടോരോ ക്യാമറാ മേടിക്കാനുള്ള കാശു കിട്ടും.
പക്ഷേ, എനിക്ക് അതു കൊണ്ട് ആകെയുണ്ടായ ഗുണം സൌജന്യമായി മാച്ച് കാണാം എന്നതാണ്. അതായിരുന്നു എന്റെ മെയിന്‍ ഉദ്ദേശ്യവും.
രണ്ടും കല്പിച്ച് ഞാന്‍ ഒരെണ്ണം ഓര്‍ഡര്‍ ചെയ്തു. ക്യാനണ് റിബല്‍ എക്സ്.ടി. ഡെലിവറി വരാന്‍ സമയം പിടിക്കും, ഒന്നര ആഴ്ച. പിടിവണ്ടി വഴിയുള്ള ഡെലിവറി ആണ് പറഞ്ഞിരിക്കുന്നത്. എന്തിനാന്നോ..... അതു വരെ, എനിക്ക് ദിവാസ്വപ്നം കാണാന്‍ വകയായി !
എത്ര കൊടുത്തു?
ഡാലി,
ഒരു ലേഖനം എഴുതാന്‍ ഉളള ആധികാരികമായ പരിജ്ഞാനം ഇല്ല..ഇനി അതു വായിച്ചു ഉന്ടാക്കാമെന്നു വെച്ചാല്‍ തന്നെ എഴുതാന്‍ ഉള്ള ‘ഭാഷാവരം’ ഇല്ല.. ഇനി വരുന്നതു പോലെ എഴുതാം എന്നു വെച്ചാല്‍ മലയാളത്തില്‍ എഴുതാന്‍ ഒത്തിരി ഒത്തിരി സമയം എടുക്കും..അതു കൊണ്ട് ‘എപ്പോള്‍ പോസ്റ്റും’ എന്നതു ഇപ്പോള്‍ പറയാന്‍ പറ്റില്ല! :)
ദിവാസ്വപ്നം,
കൊള്ളാം..റെബെല്‍ ആളു കേമന്‍.. യാത്രാമൊഴിയുടെ, നളന്റെ (ചമയം) കൈയില്‍ ഇവന് താന്‍...!
അപ്പോ അതു കൈയില്‍ കിട്ടുന്ന വരെ വായിച്ച് പഠിക്കു.. ഫോട്ടോ വെബ് സൈറ്റുകള്‍ കേറി ഇറങ്ങൂ...
ശനിയന്‍ എന്നോടാണ് ചോദിച്ചതെന്ന് വിചാരിക്കുന്നു.
ആനയ്ക്ക് എഴുനൂറ്. തോട്ടി, ചങ്ങല, നാലു കൊല്ലത്തേയ്ക്ക് ആനയ്ക്ക് ഇന്‍ഷ്വറന്‍സ് എല്ലാം കൂടി വേറൊരു അറുനൂറിനടുത്ത്.
ഇത് അടച്ച് തീര്‍ക്കാതെ, രണ്ട് കൊല്ലത്തേയ്ക്ക് ഉച്ചയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ കാശ് തരില്ലെന്ന് കെട്ടിയോള്. മ്ലോഗ് വന്നേപ്പിന്നെ ലഞ്ച് ബ്രേക്കിന് ഉണ്ണാറേയില്ലെന്ന് ഞാന്‍.
എന്തായാലും ഓര്‍ഡര്‍ ഓര്‍ഡര്‍... ചെയ്തല്ലോ. ഇനി ധൈര്യമായിട്ട് അഭിപ്രായം പറയാം.
1. അടിപൊളി ഫോട്ടോയെടുക്കാന്‍ യെസ്സെല്ലാര് വേണമെന്നില്ല എന്ന് സീയെസ്സ് ദിനംപ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു. ദേഹത്തിന്റേത് കാനണ്‍ പവര്‍ഷോട്ട്.
2. ഞാനൊരു കേമനല്ല കൈമറയില്, അതുകൊണ്ട് ഞാനൊരു പ്രവേശന നിലവാര കൈമറ വാങ്ങിയാലോ എന്ന് എന്റെ സുഹൃത്തിനോട് വര്ണ്ണ്യത്തിലാശങ്കിച്ചപ്പോള് സുഹൃത്ത് ഉപദേശിച്ചത്:- “കേമനല്ലെങ്കില് കേമം ക്യാമറ തന്നെ വാങ്ങണം. കാരണം എടുപ്പിന്റെ ഗുണം എന്തായലും ഫോട്ടത്തില് കാണില്ല, പിന്നെ ക്യാമറയുടെ ഗുണമെങ്കിലുമുണ്ടെങ്കിലല്ലേ നാലുപേര്‍ ഒരു നാലുസെക്കന്റെങ്കിലും ആ ഫോട്ടോയില്‍ നോക്കൂ“; കേമന്മാര്ക്ക് പുല്ലും ക്യാമറ (ഉദാ, പിന്നെയും സീയെസ്സ്).
3. ഫോട്ടം പിടുത്തത്തില്‍ അത്യാവശ്യ കമ്പമൊക്കെയുണ്ട്, യെസ്സെല്ലാര് തന്നെ വേണം എന്നുണ്ടെങ്കില്‍ പ്രവേശന നിലവാര യെസ്സെല്ലാര് ആയ നിക്കോണ്‍ ഡി-50 വാങ്ങുക. എന്നിട്ട് ലെന്‍സിന് കാശുമുടക്കുക. ഒരു മാക്രോ, ഒരു സാദാ, ഒരു ടെലിഫോട്ടോ, ഇത്രയൊക്കെയുണ്ടെങ്കില്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാം. കൈയ്യില്‍ കാശ് മിതമാണെങ്കില്‍ ഒരു മുട്ടന്‍ കൈമറ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ ലെന്‍സിനുള്ള കൈശ് കൈയ്യില്‍ കണ്ടില്ലെങ്കിലോ?
നമ്മുടെ ഇന്ത്യക്കാരായ ഫോട്ടോ ബ്ലോഗേഴ്സിനെ റാങ്കു ചെയ്യുന്ന സൈറ്റില്‍ നോക്കിയാല്‍ സിങ്കപ്പൂരുള്ള ആഷിഷ് സിദപ്പാര (ദേ പാര പിന്നെയും) ഒക്കെ നിക്കോണ്‍ ഡി-50 വെച്ച് അടിപൊളി ഫോട്ടങ്ങള് എടുക്കുന്നു. കൈമറയിലല്ല, എടുപ്പിലാണ് കാര്യമെന്ന് ഞാനും തെളിയിച്ചുകൊണ്ടിരിക്കുന്നു!
4. കുറെ സെന്റിമെന്റ്സ് ഒക്കെ പറഞ്ഞാലും ഫിലിം യെസ്സെല്ലാറിന്റെ കാലം കഴിഞ്ഞു എന്നുതന്നെ തോന്നുന്നു. നിക്കണ് ഫിലിം ക്യാമറ പരിപാടി തന്നെ നിര്‍ത്തി/നിര്‍ത്താന്‍ പോകുന്നു എന്ന് തോന്നുന്നു.
5. മേയ്ഡ് ഇന്‍ ജപ്പാന് കൈമറ തന്നെ വേണമെങ്കില്‍ കാനണ്‍ വാങ്ങണം. കാരണം നിക്കണിന്റെ ഡി-200 ഒഴിച്ച് ബാക്കിയെല്ലാം മേയ്ഡ് ഇന്‍ മലമേഷ്യയോ ചീനവലയോ ഒക്കെയാണ്. നിക്കണിന്റെ മിക്ക ലെന്‍സുകളും ചീനവല/മലമേഷ്യമാണ്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ ജപ്പാനില്‍ പോലും ഇപ്പോള്‍ മഡിയിന് ജപ്പാന് കാണാന്‍ വലിയ പാട്.
ഇതാണ് എന്റെ ഒരു കാല് സെന്റ് ഇക്കാര്യത്തില്‍.
ആള് ദ ബെസ്റ്റ്. ഹാപ്പി ഫോട്ടം ഗ്രാഫി.
വക്കാരീ, ചിന്ന സംശയം. ഞാന്‍ ‘നൈക്കണ്‍’ എന്ന ഉച്ചാരണമാണ് കേട്ടിരിക്കുന്നത്. അതിന്റെ ശരിയായ ജാപ്പനീസുച്ചാരണം നിക്കണ് എന്നാണോ?
ഇനി ബലം പിടിച്ചിട്ട് കാര്യമില്ല. എന്റെ ട്രേഡ് സീക്രട്ട് ദേ വക്കാരിസാന്‍ പിടിച്ചെടുത്ത് ബൂലോകം മൊത്തം ഫ്ലാഷ് ആക്കിയിരിക്കുന്നു.........
നേരത്തേ പറഞ്ഞതു പോലെ, നൈക്കോണ്‍ ഡി അമ്പത് എനിക്ക് താല്പര്യമായിരുന്നു. ഉസ്താദിന്റെ കൈയില്‍ കണ്ടത് ക്യാനണ് ആയത് കൊണ്ടും പിന്നെ ക്യാനണ് ഞങ്ങളുടെ ഒരു വലിയ ക്ലയന്റായതു കൊണ്ടും അതു തന്നെ കല്പിച്ചു എന്നേ ഉള്ളൂ. ബാക്കി കാരണങ്ങള്‍ മുകളില്‍ ഒരു കമന്റിലുണ്ട്.
ഓ നമുക്കിതൊക്കെ മതിയെന്നേ. ലെന്‍സൊക്കെ എക്സ്ട്രാ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. സപ്തം പറഞ്ഞ പോലെ, ഫോട്ടോസൈറ്റിലൊക്കെയൊന്ന് കേറിനെരങ്ങി നിക്കറിന്റെ മൂട് കീറുമ്പം വൈഡും മറ്റേതുമൊക്കെ കല്പിക്കാം.
മുഷി മുഷി വക്കാരിസാന്‍, ഇപ്പോഴത്തേതുള്‍പ്പെടെ രണ്ട് ജാപ്പാനീസ് കമ്പനികളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ജപ്പാനികളുടെ ഇടയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ സാനിന്റെ കാര്യം ഓര്‍ക്കാറുണ്ട്. ടോപ്പ് മാനേജ്മെന്റ് മൊത്തം വെള്ളക്കാര്‍ ആണെന്ന് മാത്രം.
പിന്നെ ഒരു സംശയം - നിക്കോണ്‍ എന്നാണോ നൈക്കോണ്‍ എന്നാണോ പറയുന്നത് ? നൈക്കോണ്‍ എന്നല്ലേ.
വക്കാരി പറഞ്ഞതൊക്കെ നേരത്തേ ഒരു ബ്ലോഗാക്കി ഇട്ടിരുന്നെങ്കില്‍ എനിക്ക് ഉച്ചയ്ക്ക് പുറത്ത് നിന്ന് ഊണ് കഴിക്കാമായിരുന്നു എന്നൊരു സങ്കടം മാത്രം ബാക്കി.
സന്തോഷ്ജീ, ഞാന്‍ എന്റെ സാറിനോട് ചോദിച്ച് കണ്‍ഫേം ചെയ്തു. നിക്കോണ്‍ ആണു ശരി, നൈക്കോണ്‍ അല്ല (പക്ഷേ അതൊന്നും അറിയാതെയായിരുന്നു ഞാന്‍ നിക്കോണ്‍ എന്ന് പറഞ്ഞത്, ജസ്റ്റ് ക്യോയിന്ഡീസന്റിന്സിഡന്റ്).
ക്യാനോണ്‍ ആണ് ക്യാനന്റെ ജാപ്പനീസ് ഉച്ചാരണമെന്ന ഒരു അഡീഷണല്‍ ഇന്‍ഫര്‍മേഷനും സാര്‍ ഫ്രീയായി തന്നു :)
ദൈവാസ്വപ്നമേ നൈക്കോണ്‍ അല്ല നിക്കോണാണ് ശരിയെന്നാണ് എന്‍ സാര്‍ ഉവാച.
സാരമില്ലെന്നേ, ക്യാമറയേതായാലും ഫോട്ടം നന്നായാല്‍ മതിയെന്നാണല്ലോ. അതുകൊണ്ട് അടിച്ചു പൊളി.
നല്ല നല്ല പടങ്ങള്‍ പോരട്ടെ. ഇനി എക്സ്ക്യൂസും വൈക്യൂസുമൊന്നുമില്ല :)
വക്കാരി,
വക്കാരി പറഞ്ഞത്ത് ശരിയാണ്.. ക്യാമറയില്‍ അല്ല കാര്യം അതിനു പുറകില്‍ നില്ക്കുന്ന ആളിലാണു..
ഒരേ രീതിയിലുള്ള ഫൊട്ടോ ഒരു എസ്സെല്ലാര്‍ കൊന്ടും സാധാരണ ക്യാമറ കൊണ്ടും എടുക്കാന്‍ പറ്റും..
1. എന്തിനു വേണ്ടി/ ഏതു രീതിയില്‍ ഉപയോഗിക്കാന്‍ ഒരു DSLR വാങ്ങുന്നു..?
ഇതിലാണ് കാര്യം..വെറുതെ പാര്‍ട്ടി , അല്ലറ ചില്ലറ് യാത്രകള്‍ അതില്‍ കുറചു നല്ല ഫോട്ടോസ് എങ്കില്‍ ഒരു സാദാ ക്യാമറ ധാരാളം..
ഇനി സീരിയസ്സ് ആയി കാണുകയാണെങ്കില്‍ ഒരു ഡി എസ്സെല്ലാര്‍ നല്ലതാണ്.. ഇവിടെ ഏറ്റവും ശ്രദ്ധിക്കെന്ടത് ലെന്സ്സുകളുടെ ആവശ്യവും അവയുടെ വിലയുമാണ്..
ആനയ്ക്ക് കൊടുത്താലും ആശയ്ക്ക് കൊടുക്കരുതാത്തത് കൊണ്ട്, ഞാന്‍ ട്രൈ ചെയ്യാന്‍ ശ്രമിക്കാം എന്ന് തല്ക്കാലം ഞാന്‍ ഉരചെയ്യട്ടേ.
എന്തുമാകട്ടെ, ഇത്രയുമൊക്കെ പറഞ്ഞ് തന്നതിന് നന്ദി. ഇനിയും പറഞ്ഞ് തരിക. ഈമൈയില്‍ വഴി പറഞ്ഞ് തന്നാല്‍, എല്ലാം എന്റെ മിടുക്കാണെന്ന് മ്ലോഗര് ഓര്‍ത്തോളും. അതു ഞാന്‍ ചുമ്മാ തമാശിച്ചതാണ് കേട്ടോ. ഇതു പോലുള്ളതും, ഫോട്ടോഗ്രഫിയെപ്പറ്റിയുള്ള ടിപ്പുകളും നന്നായി ഇതിനെപ്പറ്റിയൊക്കെ പ്രൊഫഷണലായി അറിയാവുന്ന ആരെങ്കിലും എഡിറ്റ് ചെയ്ത് ഒരു മ്ലോഗില് ഇട്ടാല്‍...... വായിക്കാന്‍ നല്ല രസമായിരുന്നേനെ.
എല്ലാവര്ക്കും ഉപകാരപ്പെടും വിധം നല്ല ഒരു കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് മ്ലോഗ് തുടങ്ങനമെന്നൊരാശ ഉണ്ട്. പൊതുവെ എടുത്തു ചാട്ടവും ആരംഭശൂരത്വവും ശീലമായതു കൊണ്ട് പതുക്കെ ആലോചിച്ച് ചെയ്യാം എന്ന് കരുതുന്നു.
അല്ലേലും, എന്റെ പ്ലാനുകള്‍ ഒക്കെ കേട്ടാല്‍ ഭയങ്കരമാണ്. സമയമെവിടെ എന്ന് ചോദിച്ചാല്‍ ഒട്ടും ഇല്ല എന്ന് ഉത്തരവും. അതെങ്ങിനെയാ, ഒന്നരവയസ്സുള്ള കൊച്ചുങ്ങളുള്ളവര്ക്ക് പറഞ്ഞിട്ടുള്ളതല്ല ഇതൊന്നും എന്ന് സംഗ്രഹിക്കാം.
ഒരു രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്തിട്ട്, കുഞ്ഞിന്റെ വയസ്സ് ഒന്നരയങ്ങ് ക്രോസ്സ് ചെയ്താല്‍ പിന്നെ രക്ഷപെട്ടല്ലോ :)
സപ്തം പറഞ്ഞത് കാര്യം. ലെന്‍സ് വളരെ പ്രധാനം. യെസ്സാല്ലാറാണെങ്കില് പ്രത്യേകിച്ചും. അടിപൊളി ലെന്‍സിനൊക്കെ അടിപൊളി വില. ഇവിടെ എട്ടുലക്ഷം യെന്നിന്നടുത്തുള്ള ലെന്സുവരെ കണ്ടു. അതായത് ഒരു എണ്ണായിരം ഡോളര്‍. അതില്‍ കൂടുതലുള്ളതും കാണുമായിരിക്കും. അത്രയ്ക്കൊന്നും പോയില്ലെങ്കിലും പല ലെന്‍സ് കോമ്പിനേഷനുകള്‍ വേണം, ഫോട്ടം പിടുത്തം മോന്ത വീര്‍പ്പിച്ച് ഗൌരവമായി കൊണ്ടുനടക്കുന്നവര്‍ക്ക്.
പിന്നെ ഡിജിറ്റല്‍ ഫോട്ടങ്ങള് ഫോട്ടക്കടയിലിട്ട് പെരുമാറേണ്ടിയും വരും, പബ്ലിക്കാക്കുന്നതിന് മുന്‍പ്.
DSLR മേടിച്ചു കുറെയൊക്കെ വായിച്ചു കഴിയുമ്പോള്‍ ഉള്ള ലെന്‍സിന്റെ പരിധി മനസ്സിലാകും... അപ്പോള്‍ പിന്നെ അടുത്ത ലെന്‍സ് വാങ്ങാന്‍ ആഗ്രഹം തോന്നും.. അങ്ങനെ ഒരു 3-4 ലെന്‍സ് ഉണ്ടെങിലെ ഒരു കമ്പ്ലീറ്റ് കിറ്റ് ആകൂ.. പിന്നെ ഒരു ഫ്ലാഷും..അപ്പൊളേക്കും കാശ് എത്ര മാറി കിട്ടും എന്നു ഇപ്പോളെ മനസ്സിലാക്കിയാല്‍ ഒരു മാതിരി പെട്ടവരൊന്നും DSLR വാങ്ങില്ല...സീരിയസ്സ് ആയിട്ടു ഫോട്ടോഗ്രാഫ് എടുക്കുന്നവരെ വാങ്ങൂ..
അതു ഒന്നും കുഴപ്പം ഇല്ലാ സ്വപ്നമേ.. ആഗ്രഹം.. അതാണ് .. യെത്...
അചിന്ത്യേച്ചി, ഉമേഷ്ജി: സംസ്കൃതം ഒന്നും മനസ്സിലായില്ല. ഗാന്ധിജിടെ ദു:ഖം തന്നെയാണ് എന്റെയും... ക്ഷീര സാഗര മനോരമ കാസെറ്റില്‍ ഇല്ല. അതു എന്റെ ഓര്മ്മതെറ്റായിരുന്നു. ഉമേഷ്ജി ചാവുക എന്നൊനും പറയല്ലെ? ഇനിയും എത്രയൊ ചെയ്യാനിരിക്കുന്നു മലയാളതിനായിട്ട്.
ശനിയന്‍സ്: ഞാന്‍ നിങളുടെ photo blog ന്റെ fan ആണല്ലൊ... സ്ഥിരം സന്ദര്‍ശകയുമാണ്
കുമാറേട്ടാ.. ഞാന്‍ സെഞ്ച്വറി അടിക്കുമൊ? കല്ലുമോളുടെ ഫാന്‍ ആണ്ട്ടൊ ഞാന്‍. കുമാറേട്ടനെങ്കിലും ആ പോസ്റ്റില്‍ എന്റെ കണ്ടറിവിന്റെ അതിശയം മനസ്സില്ലക്കിയല്ലൊ? നന്ദി. sea of galeeli, sea അല്ല എന്നും അതു നമ്മുടെ വേമ്പനാടിനെക്കള് ചെറിയ ഒരു തടകമാണെന്നും.
സ്നേഹിതാ: കടുകട്ടി കവിതകളെഴുതുന്ന അഭിനവ ............. ;-) നന്ദി
ദിവാ, സപ്തം,വക്കരി,സന്തോഷ്,ൠ... നിങ്ങള്‍ പടം പിടുത്തത്തെ പറ്റി കൂലങ്കഷമായി ചര്‍ച്ച ചെയ്ത് ആര്മാദിച്ചതില് എനിക്കും പെരുത്ത് സന്തോഷം.. ഒരു കാമറ വാങാന് പോകും മുന്‍പ് ഇതു മനസ്സിരുത്തി ഒന്നൂടെ വയിച്ചാല് മതിയല്ലൊ?
വക്കാരിയും ഏഴുനിറങ്ങളും ഋ യും ചേര്‍ന്ന് ഇവിടെ SLR ന്റെയും DSLR ന്റെയും മികവില്‍ ഡബിള്‍ സെഞ്ച്വറി അടിച്ചേക്കും.
സന്തോഷേ, i എന്നത് ഐ ആയിമാത്രം ഉച്ചരിക്കുക അമേര്ക്കക്കാരുടെ ശീലമല്ലേ. അപ്പോള്‍ നിക്കോണ്‍ എപ്പ നൈക്കോണായെന്നു ചോദിച്ചാല്‍ മതിയല്ലോ. എന്റെ അളിയന് നാട്ടിലായിരുന്നപ്പോള്‍ സിജു ആയിരുന്നു. ഞാനിവിടെ എത്തിയപ്പോള്‍ സൈജുവായി. നമ്മള് സിജു എന്നെഴുതിയാലും പറഞ്ഞാലും അവര്‍ സൈജു എന്നേ വായിക്കുകയുള്ളൂ!.
നമ്മുടെ ഇടിവാളെങ്ങാന് ഇവിടെ വന്നാല്‍ ഐഡിവാളായി തിരിച്ചുപോകും !
അയ്യോ ഇറൂ, ഇനിയിപ്പോ ഗെറ്റ്സുയോബി നി ചോദിക്കാം.
അതിരിക്കട്ടെ ഇറുവും ജപ്പാനും തമ്മിലുള്ള ബന്ധം അക്കിഹിതോ ചക്കിരവരട്ടിയുടെ അമ്മാവന് വഴിയോ ജൂ നിക്കറൂരിയോ കൌസല്ല്യായുടെ അമ്മൂമ്മ വഴിയോ :)?
ഓപ്പണ്‍ ഇന്നിംഗിസ്സില് തന്നെ എന്നെ മുക്കാല്‍ സെഞ്വറി അടിക്കാന്‍ സഹായിച്ച എല്ലാവര്ക്കും എന്റെ അകൈതവമായ കൂപ്പുകൈ...ഈ ഇന്നിംഗ്സ്സ് ഇവിടെ ഡിക്ലറര് ചെയ്യുന്നു... അടുത്തത് (പോസ്റ്റ്)ഓപ്പണ്‍ ചെയ്യുന്നുണ്ട്. റണ്‍സ്സ് (കമ്മന്റ്സ്) എല്ലാം അവിടേക്ക് ക്ഷണിക്കുന്നു....
ഡാലിക്കുഞ്ഞെ,
ട്ടാട്ടൂനെപറ്റിയുള്ള ഒരു ചേറിയ വിവരണം ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ ഇട്ടിട്ടുണ്ടെ..ജ്സ്റ്റ് fYI
അയ്യോ എല്‍ജ്യേച്ചി. ഇസ്രായേല്‍ ലൊബിയിംഗ് എനിക്കറിയഞ്ഞീട്ടല്ല. നന്നയി തന്നെ അറിയാം. ഇവിടെ എല്ലാം അമേരിക്കന്‍ മയമാണ്. പക്ഷെ ഞാന്‍ പറയ്ന്നത് ഗാസയിലെ സാധാരണ ജനജീവിതമാണ്. എല്‍ജ്യേച്ചി തെറ്റിദ്ധരിച്ചു.
ഒരുപാടു വൈകിയാണെങ്കിലും എന്റെ വകയും സ്വാഗതം. ഇപ്പോഴാണ് വായിക്കാന്‍ തുടങ്ങിയത്, ഇനി എല്ലാമൊന്ന് കവര്‍ ചെയ്യണം.
namaskaram
Post a Comment