ബഹായ് വിശ്വാസത്തെ കുറിച്ചു ചിലരെങ്കിലും കേട്ടിരിക്കും. ലോകത്തിലെ ഏറ്റവും പുതിയ മതമെന്ന് വിശേഷിക്കപ്പെടാവുന്ന ബഹായ് മതത്തിന്റെ world centre ഇസ്രയേലിലെ ഹൈഫയില്‍ ആണ്. Bahai temple or Bahai gardens എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.
ഇസ്രായേലിലെ ഏറ്റവും വലിയ തുറമുഖമായ haifa portനു അഭിമുഖമായി നില്ക്കുന്ന ഈ അതിമനോഹര പൂങ്കാവന ക്ഷേത്രം 19 തട്ടുകളിലായി (19 terraces) ഒരു കിലോമീറ്ററോളം കാര്‍മല്‍ മലമുകളില്‍ വ്യാപിച്ചു കിടക്കുന്നു. 2001 ജൂണില്‍ ഇതു പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. Bahai gardens ഇല് മാന്യമായ വസ്ത്രധാരണം നിര്‍ബന്ധം. കൂടുതല്‍ photos ഇവിടെ കാണാം. അതിസുന്ദരമായ വേറെ കുറെ photos ഇവിടെ കാണാം. (ഞാനെടുത്തതല്ലേ...) Resolution കൂട്ടിയുള്ളതും കുറച്ചുള്ളതും എല്ലാം.
ബഹായ് മത വിശ്വാസത്തെ കുറിച്ച്: പത്തൊന്‍പതാം നൂറ്റാണ്ടില്‍ (1844) പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്) Husayn Ali, Baha u llah സ്ഥാപിച്ചതാണ് ബഹായ് മതവിശ്വാസം. Encyclopedia Britannica യുടെ 1999 ലെ കണക്കു പ്രകാരം കൂടുതല്‍ രാജ്യങ്ങളില്‍ വ്യപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതമാണിത്. 200 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബഹായ് മതം ഇസ്ലാം മതത്തോട് കൂടുതല്‍ അടുത്തു നില്ക്കുന്നു.ഏക ദൈവം, ഏക മതവിശ്വാസം, ഏക മനുഷ്യകുലം എന്ന മൂന്നു ഏക വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ മതവിശ്വാസത്തില്‍ എല്ല തരത്തിലുള്ള മുന്‍വിധികളും ഉപേക്ഷിക്കപ്പെടേണ്ടതാണെന്നു നിര്‍ദ്ദേശിക്കുന്നു. കൃഷ്ണന്, ക്രിസ്തു, ബുദ്ധന്, നബി എന്നിവരെ പ്രവാചകന്മാരായി കാണുന്ന ഈ വിശ്വാസമനുസരിച്ചു ബഹായ് സ്ഥപകന്‍ Baha u llah ആണ് അവസാനത്തെ പ്രവാചകന്. അദ്ദേഹത്തിനു വഴി ഒരുക്കാന്‍ വന്ന പ്രവാചകനായിരുന്നു Siyyad Ali Muhammed - the Bab. അദ്ദേഹത്തിന്റെ ശവകുടീരമാണ് ഹൈഫയില്ലെ world center ഇല് ഉള്ളത്. Baha u llah യുടെ ശവകുടീരം ഹൈഫക്കടുത്തുള്ള akko എന്ന അതിപുരാതന നഗരത്തിലാണ്. ബഹായ് വിശ്വാസത്തെകുറിച്ച് വിക്കി പറയുന്നതിവിടെ.
P.S വിശ്വാസം എന്തും ആവട്ടെ (എല്ല മതത്തിന്റേയും ഒരു കൊളാഷ് എന്നു പറയാം) ആ ആരാമ ക്ഷേത്രം എനിക്കിഷ്ടപ്പെട്ടു. അതിന്റെ രാത്രികാഴ്ച്ച അവര്ണനീയം.
17 comments:
സപ്തവര്‍ണ്ണമേ ഞാന്‍ വാക്കു പാലിച്ചു.. ഇനിമുതല്‍ എന്റെ നേര്‍കാഴ്ച്ചകള്‍ നേര്മൊഴിയായ് അറിയപ്പെടും.. (ഇനിപ്പൊ നേര്‍മൊഴി ആരുമില്ലല്ലൊ അല്ലെ? ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്നാണല്ലൊ?)
ദില്ലിയിലെ ലോട്ടസ് ടെമ്പിളും ബഹായ് കൂട്ടരുടെയല്ലേ, വിക്കിപീഡിയില്‍ വിശദമായ ഒരു ലേഖനം പണ്ടു വായിച്ചിരുന്നു.
ഷിക്കാഗോയിലും ഒരെണ്ണം ഉണ്ട്. അവിടെ ഉണ്ടായിരുന്ന് കാലത്ത് ഇടയ്ക്കൊക്കെ പോകാറുണ്ടായിരുന്നു. ആ ക്ഷേത്രത്തിനകത്തെ ശാന്തതയ്ക്ക് വല്ലാത്തൊരു സുഖമുണ്ടായിരുന്നു, എന്റെ നാട്ടിന്‍പുറത്തെ അമ്പലത്തില്‍ പോകുമ്പോള്‍ തോന്നുന്നത് പോലെ.
ഡല്‍ഹിയില്‍ നെഹ്രൂപ്പ്ലേസിനടുത്തുള്ള ലോട്ടസ് ടെമ്പിളും ബഹായികളുടേത് തന്നെയാണ്. അതിനെ ബഹായ് ടെമ്പിളെന്നും പറയാറുണ്ട്. താമരപോലെ വിരിഞ്ഞുനില്ക്കുന്ന കലാസൃഷ്ടി. ഏതുവഴിയിലൂടെയും കാറ്റിനെ ചതിച്ച് അകത്തു കയറ്റുന്ന നിര്‍മ്മാണം അതിന്റെ പ്രത്യേകതയാണ്. എല്ലാം മറന്ന് ഇരിക്കാനും, അവരവരുടെ ഉള്ളിലുള്ള ദൈവത്തോട് പ്രാര്‍ത്ഥിക്കാനുമുള്ള അവസ്ഥ അവിടെ ഒരുക്കിയിരിക്കുന്നു.
ദലീ, നന്നായിരിക്കുന്നു. ബഹായ് മതത്തിലെ ഓരോ മന്ദിരങ്ങളും അതിമനോഹരം, ഒന്നിനൊന്ന് മെച്ചം എന്ന് കേട്ടിട്ടുണ്ട്. ഓര്‍മ്മിപ്പിച്ചതിന് നന്ദി. ഞങ്ങള്‍ താമസിച്ചിരുന്നതിന് വളരെ അടുത്തായിരുന്നു ഡെല്‍ഹിയിലേ ബഹായ് ക്ഷേത്രം.
ദില്ലിയിലെ ബഹായ് ക്ഷേത്രം - ലോട്ടസ് ടെമ്പിള്‍ അഥവാ കമല്‍ മന്ദിര്‍ - അതിമനോഹരം, അനിര്‍വചനീയം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞ് പോകുന്ന ഒരു പുണ്യക്ഷേത്രം. അല്പമെങ്കിലും സഹൃദയത്വമുള്ളവര്‍ക്ക് നിര്വാണതുല്യമായ ധ്യാനാനുഭൂതി പകര്‍ന്ന് തരുന്ന സ്വര്‍ഗ്ഗതുല്യമായ ശാന്തത. എത്ര ഇരിക്കപ്പൊറുതിയില്ലാത്തവനെയും മനസ്സ് തണുപ്പിച്ച് അല്പകാലത്തേയ്ക്കെങ്കിലും ചിന്തകള്‍ നേര്‍പ്പിച്ച് തിരിച്ചയയ്ക്കുന്ന ദേവസ്ഥാനം.
ഏക്കറുകളോളം പടര്‍ന്ന് കിടക്കുന്ന പൂന്തോട്ടത്തിനുള്ളില്‍ അതിഗംഭീരമായി ഉയര്‍ന്ന് നില്ക്കുന്ന, താമരയുടെ ആകൃതിയില്‍ ഉള്ള ഒരു മാര്‍ബിള്‍ കെട്ടിടം. ഉള്ളില്‍ കയറാന്‍ മിക്കവാറും, ഡെല്ഹിയ്ക്കകത്തു നിന്നു പുറത്തു നിന്നുമുള്ള ടൂറിസ്റ്റുകളുടെ നീണ്ട ക്യൂ ഉണ്ടാവും. മന്ദിരത്തിലെ വോളന്റിയര്‍മാര്‍, എല്ലാ തിരക്കും നിയന്ത്രിച്ച് ചെറിയ ചെറിയ സംഘങ്ങളായി സന്ദര്‍ശകരെ അകത്തേയ്ക്ക് വിടുന്നു. ബഹായ് ടെമ്പിളിനെകുറിച്ച് ചെറിയ ഒരു വിശദീകരണവും, ഒപ്പം, അകത്ത് പരിപൂര്‍ണ്ണ നിശബ്ദത ആയിരിക്കണം എന്നൊരു നിര്‍ദ്ദേശവും.
അതി വിശാലമായി, ഏതാണ്ട് അര്‍ദ്ധവൃത്താകൃതിയില്‍ കിടക്കുന്ന ഹാളില്‍ (അതി വിശാലം എന്ന വാക്ക് തീരെ പോര) നിരത്തിയിട്ടിരുക്കുന്ന മാര്‍ബിള്‍ ബെഞ്ചുകള്‍. അതിലേതിലെങ്കിലും പോയിരുന്ന് മൌനമായി എത്ര നേരം വേണമെങ്കിലും നമ്മുടെ ‘സ്വന്തം’ ഈശ്വരനോട് പ്രാര്‍ത്ഥിക്കാം, ധ്യാനിക്കാം, ഒന്നുമല്ലെങ്കില്‍ വെറുതെയങ്ങനെ ഇരിക്കാം. ഇടയ്ക്ക് കുട്ടികള്‍ ചെറിയ ശബ്ദമുണ്ടാക്കുകയോ, പറഞ്ഞ് വിട്ടത് മനസ്സിലാകാത്ത/മറന്ന് പോയ ആരെങ്കിലും, പരസ്പരം സംസാരിക്കുകയോ ചെയ്താല്‍ വോളന്റിയേഴ്സ് വന്ന് ഒരു പുഞ്ചിരിയോടെ ചുണ്ടില്‍ വിരല്‍ ചേര്‍ത്ത് വയ്ച്ച് നിശബ്ദമാകാന്‍ ഓര്‍മ്മിപ്പിക്കും. സമയമറിയാതെയുള്ള നീണ്ട ഇരുപ്പിന് ശേഷം ഇറങ്ങിപോരുമ്പോള്‍ എത്ര കല്ലായ, കരിങ്കല്ലായ മനസ്സും ഒന്ന് തണുത്തിരിക്കും.
അഡിക്ടീവാണ് ഡെല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍. ഒന്നല്ല പല പല തവണ ഞാന്‍ അവിടെ പോയിരുന്നിട്ടുണ്ട്. ആദ്യം പോയത് ഡെല്‍ഹിയില്‍ ചെന്നതിന്റെ തൊട്ട് പിറ്റേന്ന്. റൂമിലെ എല്ലാവരും ജോലിക്ക് പോയപ്പോള്‍, അവര്‍ പറഞ്ഞ് തന്ന ‘നമ്മടെ റൂമിന് ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം’ തപ്പി ചുമ്മാ ഇറങ്ങിയതാണ്. (പിന്നെ വേറൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നു. അത് വാല്കഷണമാക്കി പറയാം). ചെന്ന് കയറി, കണ്ട് ധ്യാനിച്ച് മടങ്ങിയപ്പോള്‍, ജോലി തപ്പി മറുനാട്ടില്‍ എത്തിയതിന്റെ മുക്കാല്‍ ടെന്‍ഷനും മാറി.
ഡെല്‍ഹി വിടുന്നതിന്റെ തൊട്ട് തലേന്നും കയറിയിറങ്ങി ധ്യാനിച്ച് പോന്നത് ലോട്ടസ് ടെമ്പിളില്‍ തന്നെ. ആ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ ലോട്ടസ് ടെമ്പിളില്‍ എത്രയോ സന്ദര്‍ശനങ്ങള്‍. ജോലിയുടെ ടെന്‍ഷനും ജോലിസ്ഥലത്തെ പൊളിറ്റിക്സും മറ്റുമൊക്കെ മനസ്സ് വിഷമിപ്പിച്ചപ്പോളൊക്കെ ഞാന്‍ ലോട്ടസ് ടെമ്പിളില്‍ കയറിയിറങ്ങി മന:ശാന്തി നേടിയിട്ടുണ്ട്.
ഈ പറഞ്ഞ തവണയൊന്നും ബഹായ് മതത്തിന്റെ ഫിലോസഫി പടിച്ചിട്ടോ, അതിനോട് ചായ്വ് തോന്നിയിട്ടോ ഒന്നും അല്ല മനസില്‍ ലോട്ടസ് ടെമ്പിളിനോട് ആരാധന തോന്നിയത്. പകരം, അതിനുള്ളിലെ ശാന്തത. ലോട്ടസ് ടെമ്പിളില്‍ പ്രാര്‍ത്ഥനകള്‍ ഇല്ല, ഇടയ്ക്ക് ചില സമയങ്ങളില്‍ ചില വോളന്റിയര്‍മാരുടെ - പകുതിയോളം വിദേശികള്‍ - ഗാനാലാപനം. അത്ര മാത്രം. ആ കുളിര്‍മയാണ്, ശാന്തതയാണ് എത്ര കൂടുതല്‍ സ്ട്രെസ്സ് ഉള്ളവനെയും ഉള്ള് തണുപ്പിച്ച് വിടുന്നത്.
എന്താണതിന്റെ സീക്രട്ട് എന്ന് നിശ്ചയം പോരാ. ആ എന്‍ വയണ്മെന്റിന്റെ ആയിരിക്കാം. പക്ഷേ, പള്ളിയിലും അമ്പലത്തിലും മോസ്കുകളിലുമൊക്കെ, അതാത് വിഭാഗത്തില്‍ പെട്ട കൂട്ടുകാരുടെ കൂടെ കയറിയിറങ്ങിയിട്ടുള്ള എനിക്ക്, അവിടെയൊക്കെ കണ്ടതില്‍ കൂടുതല്‍ ദൈവസാന്നിധ്യം ലോട്ടസ് ടെമ്പിളില്‍ കാണാന്‍ കഴിഞ്ഞു.
പ്രാപ്രാ, ചിക്കാഗോയില്‍ ബഹയി ടെമ്പിള്‍ ഉണ്ടെന്ന് അറിയില്ലായിരുന്നു. പറഞ്ഞതിന് വളരെ നന്ദി. ഈ മാസം തന്നെ അവിടെ പോകുന്നുണ്ട്. ഈ തിരക്കിനിടയില്‍, ഒരു കാലത്ത് എനിക്കേറ്റവും ഇഷ്ടമായ ലോട്ടസ് ടെമ്പിളിന്റെ സമാനമായ മന്ദിരം ഇവിടെയുണ്ടോ എന്ന് അന്വേഷിക്കാന്‍ വിട്ടു പോയി. ചിക്കാഗോയിലും, ആ ശാന്തതയുടെ, കുളിര്‍മയുടെ അനുഭൂതി വല്ലപ്പോഴുമെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ എത്രയോ ഭാഗ്യം. (കൂടെ ഒരു ഗജപോക്രി ഒന്നര വയസ്സുകാരി ഉള്ളത് കൊണ്ട്, മറ്റുള്ളവരെ കരുതി, അവര്‍ ഇറക്കി വിട്ടില്ലെങ്കില്‍)
വാല്‍ക്കഷണം : ആദ്യത്തെ തവണ ഞാന്‍ ലോട്ടസ് ടെമ്പിളില്‍ പോയതിന്റെ ശരിയായ ഉദ്ദേശ്യം കൂടി പറയാം. അവിടെ വല്ല ജോലിയും കിട്ടുമോ എന്ന് ഒരു പരീക്ഷണം കൂടി ഇന്റര്വ്യൂകൊതിയനായ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ചോദിക്കുകയും ചെയ്തു. പക്ഷേ, അവിടെ ജോലി ചെയ്യുന്നവരൊക്കെ വോളന്റ്യേഴ്സ് ആണെന്നും അവിടെ തന്നെ താമസിക്കുന്ന സന്യാസിമാര്‍ ആണെന്നും ആണ് പുഞ്ചിരിയോട് കൂടിയുള്ള മറുപടി കിട്ടിയത്. അതായിരുന്നു എന്റെ ആദ്യത്തെ ഇന്‍ഫോര്‍മല്‍ ഇന്റര്‍വ്യൂ.
ദലീ, വീണ്ടും, ആ ഏഴുവര്‍ഷങ്ങളിലെ ഏറ്റവും നല്ല മണിക്കൂറുകള്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദി.
നല്ലപടം നല്ല എഴുത്ത്, നല്ല ടോപ്പിക്ക് അങ്ങനെ ആകെ മൊത്തം ടോട്ടലില്‍ നന്നായി (ആ രാത്രിപ്പടം ആരെടുത്തതായാലും അങ്ങോരെ നമിച്ചു)
നന്നായിട്ടുണ്ട് പോസ്റ്റ്.
ദിവാസ്വപ്നത്തിന്റെ കമന്റും ഉഗ്രന്‍!
തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്ത് ഒരു ബഹായി സെന്റര്‍ ഉണ്ടായിരുന്നു. അതിന്റെ തൊട്ടടുത്തുള്ള “അമ്മച്ചീടെ“ ഷാപ്പിലെ (അമ്മച്ചിക്കപ്പ)സ്ഥിരം സന്ദര്‍ശകരായിരുന്ന ഞങ്ങള്‍ ബഹായി എന്നത് പല രീതിയില്‍ (വ്യതിയാനങ്ങളില്‍) ഉച്ചരിച്ചിരുന്നു.
ഡാലി ഇസ്രയേലില്‍ എന്തു ചെയ്യുന്നു? ഏരിയല്‍ ഷറോണിനു സുഖം തന്നെയല്ലേ? :P
ഞാ൯ വിചാരിച്ചു ഡാലിയ കൊച്ചിക്കാരിയാണെന്ന് !!!
:-)
informative post
നന്നായിരിയ്ക്കുന്നു...
എല്ലാ മതവിശ്വാസങ്ങളും ഒന്നിയ്ക്കുന്ന ഒരു മതവിശ്വാസം എന്നത് നല്ല ഒരു ആശയമായി തോന്നുന്നു. പോണ്ടിച്ചേരിയിലെ ‘ഓറോവില്ലെ‘ യിലെ യൂണിവേഴ്സല്‍ ടൌണ്‍, അവിടുത്തെ ‘മൈത്രി മന്ദിര്‍‘ തുടങ്ങിയവ ഇതിനോടു സമാനമായ സംരഭവങ്ങളാണെന്നു തോന്നുന്നു. അവര്‍ ബഹായ് വിശ്വാസികളല്ല.
നല്ല വിവരണവും നല്ല ചിത്രങ്ങളും. ഇസ്രയേലിനെ പറ്റിയുള്ള ഒബ്ജക്ടീവ് വിവരണങ്ങള്‍ അധികം കേട്ടിട്ടില്ല. ഡാലിവഴിയാവട്ടെ അത്! ദൈവാസ്വപ്നത്തിന്റെ അനുഭവക്കുറിപ്പും ഇഷ്ടപ്പെട്ടു.
പ്രാ: ഇവിടെയും വല്ലാത്തൊരു ശാന്തത ആണ്. പ്രത്യേകിച്ചു ഒരു തരം പ്രര്ത്ഥനകളും പുരോഹിതരും ഇല്ലാത്തതിനാല്‍ നല്ലൊരു സുഖം തോന്നും... നമ്മുടെ കന്യാകുമാരിയിലെ വിവേകാന്ദ പാറയിലെ ക്ഷെത്രത്തില് ഇരിക്കണ പോലെ...ഒരു വല്ലാത്ത ശാന്തി..കുളിര്‍മ്മ ഒക്കെ..
കുമാറേട്ടാ: ഞാന്‍ ദില്ലിയില്‍ വിനോദ സഞ്ചാരാറ്ത്ഥം പോയിട്ടില്ല. ഈ ലോട്ടസ് ടെമ്പിളിന്റെ പടം പോയി വരുന്ന പലരും പിടിച്ചു കൊണ്ടുവരുനതു കണ്ടീട്ടുണ്ട്. കൂടുതല്‍ അറിവുകള്‍ കമ്മന്റുകല്‍ വഴി കിട്ടുക ഒരു സന്തോഷമണ്.പിന്നെ നിര്‍മ്മണത്തിലെ ശ്രദ്ധ ഇവിടെയും കാണാണ് കഴിയും.
ദിവ: ഇത്തരം പങ്കുവെക്കലുകള്‍ കേള്‍ക്കാന്‍ നല്ല സുഖമാണ്. ദില്ലിയില്ലെ പൊലെ ഇവിടെ നീണ്ട ക്യു ഇല്ല എന്ന ചെറിയ വ്യതാസമുണ്ട്. കാരണം ഇത് ബഹായ് ലോക കേന്ദ്രം ആണെങ്കിലും ഇസ്രായേലില്‍ ഇന്‍ഡ്യയിലെ അത്ര തിരക്ക് ഒരിക്കലും ഉണ്ടാവില്ല. ഒന്നാമത് ആകെ 60 ലക്ഷം ജനസംഖ്യ.. രണ്ടാമത് ലോകസന്ദര്ശകര് ഇവിടെ വളരേ കുറവേ വരൂ...കാരണം അറിയാമലൊ? അങനെ വളരെ ശാന്തവും നൈര്‍മല്യവും ഉള്ള സ്ഥലം.. പിന്നെ 82 രാജ്യങലില്‍ നിന്നായിട്ടുള്ള വോളന്റ്യേഴ്സ് ആണ് ഇതും നടത്തി കൊണ്ടു പോകുനതു. മാത്രമല്ല ഇവര്‍ ബഹായ് വിശ്വാസികളുടെ കയില് നിന്നും മാത്രമെ സംഭാവന വങൂ.. അതല്ലാത്ത ഒരു സംഭാവനയും സ്വീകര്യമല്ല. ഇന്ഫൊര്മല് ഇന്റെര്‍വ്യു അപ്പൊ ബഹായ് സംഭാവന അല്ലെ?
ദേവെട്ടാ: ആ പടം പിടിച്ചവന് Marco Abrar ഈ സൈറ്റില്‍ ആശാന് ചിരിച്ചൊന്ടു നില്‍പ്പുണ്ട്.http://www.bahaipictures.com/
കലേഷ്: അപ്പൊ ഈ ബഹായ് മുറ്റത്തെ മുല്ലയാണല്ലൊ അല്ലെ? എന്താണീ അമ്മച്ചി കപ്പ?
നിക്ക്: ഞാന്‍ കൊച്ചിക്കാരിയായിരുന്നു.. പണ്ടു.. ഇപ്പൊ ഷറോണിനു കുറിച്ചൊന്നും കേള്‍ക്കാനില്ല.. ഇതു യഹൂദിന്റെ കാലം
ആദി: നമ്മുടെ അക്ബര്‍ തുടങി വച്ചതലേ ഈ എല്ലാ മതവിശ്വാസവും കൊളാഷ് ചെയ്യുന്ന പരിപാടി? അപ്പൊ ഇനി എനിക്കു പോണ്ടിച്ചേരിയിലും പോണം
വക്കാരി: ഇസ്രായേലിനെ കുറിച്ചു പറയാന്‍ ഉഗ്രന്‍ അന്താരാഷ്രപ്രധാനമായ കാര്യങല്‍ കിടക്കുമ്പൊല് അതൊക്കെ പറയാനല്ലെ ആളുകല്‍ നോക്കാ.. ഞാന്‍ വെറുതെ ഒരു തമാക്ക് .........അല്ല അല്ല നാട്ടില്‍ ചെല്ലുമ്പൊള്‍ ഞാന്‍ കണ്ട ഇസ്രായേല്‍ എന്റെ അമ്മയെ കാണിക്കാന്‍.....
പെരിങ്ങോടരുടെ ചോദ്യത്തിനു ഉത്തരം കുമാറേട്ടനും ദിവാസ്വപ്നവും പറഞ്ഞു.
ഇനി പെരിങ്ങോടര്ക്കൊരു ഓ.ടോ.
കഴിഞ്ഞ പോസ്റ്റില്‍ പറഞ അഷ്ടപദി എനിക്കു share ചെയ്യാനയില്ല. അതു upload ചെയ്തീട്ടു download ചെയ്യുമ്പൊല്‍ file size ഒക്കെ ഒ.കേ പക്ഷെ പാട്ടു മാത്രം കേല്ക്കുനില്ല.
ഡാലി, ഞാന്‍ ഡിഗ്രിക്ക് ആര്‍ട്ട്സ് കോളേജില്‍ പഠിക്കുന്ന സമയത്ത് കുറച്ചുനാള്‍ താമസിച്ചിരുന്നത് ജഗതിയിലായിരുന്നു. ശാസ്തമംഗലത്ത് ബഹായി സെന്ററിനടുത്തായിരുന്നു അമ്മച്ചിയുടെ കള്ളുഷാപ്പ് (അല്ലേല്‍ തിരിച്ച്). ആ ഷാപ്പ് അറിയപ്പെട്ടിരുന്നത് തന്നെ “അമ്മച്ചിക്കപ്പ“ എന്നായിരുന്നു. അത് നടത്തിയിരുന്നത് 10-60 വയസ്സോളം ഉള്ള ഒരു അമ്മച്ചിയായിരുന്നു. അമ്മച്ചിയുടെ ചരിത്രമൊന്നും എനിക്കറിയില്ല, പക്ഷേ, ഒരു കള്ള് ഷാപ്പ് ഒറ്റയ്ക്ക് നടത്തിയിരുന്ന അവരുടെ ചങ്കൂറ്റം ഭയങ്കരം തന്നെയായിരുന്നു. ഞങ്ങള്‍ അവിടെ സ്ഥിരം രാത്രി ഉണ്ണാന്‍ പോകുമായിരുന്നു. ഞങ്ങളോടൊക്കെ അമ്മച്ചിക്ക് ഭയങ്കര സ്നേഹമായിരുന്നു. സ്പെഷ്യലൊക്കെ ഫ്രീയായിട്ട് സാമ്പിള്‍ നോക്കാനൊക്കെ തരുമായിരുന്നു. കൈയ്യില്‍ കാശില്ലേലും അവിടെ ചെന്ന് കഴിച്ചിട്ട് കടം പറഞ്ഞ് പോകാം. അവിടുത്തെ നാടന്‍ ഭക്ഷണ സാധനങ്ങള്‍ വളരെ പ്രസിദ്ധമായിരുന്നു. കപ്പയും മീന്‍കറിയും അവിടുത്തെ ഒരു സ്പെഷ്യാലിറ്റി ആയിരുന്നു. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ പട്ടാള ജീപ്പുകള്‍ പല തവണ അവിടുന്ന് പാഴ്സല്‍ മേടിച്ചോണ്ട് പോകുന്നത് ദിവസവും ഞങ്ങള്‍ കാണുമായിരുന്നു.
(അവിടുന്ന് ഒരിക്കല്‍ പോലും ഞങ്ങള്‍ കള്ളു കുടിച്ചിട്ടില്ല. ഒരുപക്ഷേ അതാകും അമ്മച്ചിക്ക് ഞങ്ങളോട് വാത്സല്യം തോന്നാന്‍ കാരണം!)
ബഹായ് വിശ്വാസക്കാരുടെ ഇടയിലുള്ള അനുഷ്ഠാനങ്ങള്‍ എന്തൊക്കെ എന്നു ദാലിക്കു അറിയാമൊ?? വിഗ്രഹാരാധനയും മറ്റുമുണ്ടൊ???
ഫോട്ടോഗ്രാഫുകളു വളരെ നന്നായിട്ടുണ്ട്, ആരെടുത്തതായാലും... !!!
ഡാലീ,
എനിക്ക് ഇതൊരു പുതിയ വിവരമാണ്. ബഹായ് എന്ന പേര് കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായി അറിയുന്നത് ആദ്യമായാണ്.
ഇനി ഈ ‘നേര്‍മൊഴിയും’ മറ്റാരെങ്കിലും സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ പേര് ‘ഇസ്രയേലില്‍ ഇഞ്ചിക്ക്രിഷി’ എന്നോ മറ്റോ ആക്കാന്‍ ഞാന്‍ പറയാനിരിക്കുകയായിരുന്നു.
ഇനിയും ഇതു പോലെ ചിന്തോദ്ദീപകമായവ പോസ്റ്റുമല്ലോ....
ഡാലി വഴി വേണം ഇസ്രയേല്‍ മുഴുവനും കാണാന്‍.ഫോട്ടോ സഹിതം ഇനിയും എഴുതൂ...:)
My friends like to play it and buy aoc gold. If you have money to buy conan gold, you will find it is very useful. Earning age of conan gold is not so hard. Try your best and then you can get it. I buy cheap aoc gold, just because I like it. So simple the aoc money is.
Post a Comment